മകൾക്ക്

1615 Views

aksharathalukal-malayalam-kavithakal

മകളെ….

നീ നിഴലാവരുത്, കുടയാവുക.

വിളക്കായില്ലെങ്കിലും നിലാവാകുക.

പൂമരമായില്ലെങ്കിലും തണൽമരമാവുക.

കുളിർമഴയായില്ലെങ്കിലും,കൊടുംവേനലാവാതിരിക്കുക.

മരുപ്പച്ചയായില്ലെങ്കിലും, മരുഭൂമിയാകാതിരിക്കുക.

രുചിക്കൂട്ടായില്ലെങ്കിലും,കറിവേപ്പിലയാവാതിരിക്കുക.

ഉണ്ണിയാർച്ചയായില്ലെങ്കിലും, സർവ്വംസഹയാവാതിരിക്കുക.

പൊട്ടിച്ചിരിക്കാൻ കഴിഞ്ഞില്ലെങ്കിലും

നീ മന്ദഹസിക്കാൻ മറക്കാതിരിക്കുക !

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission
Tags:

Leave a Reply