അമ്മയുടെ ഗർഭപാത്രത്തിൽ കിടന്നു വെറും മാംസപിണ്ഡമായി ഞാൻ.
ഹൃദയമേ നീ മന്ത്രിച്ച മൃദു സ്വരം ഏകി എന്നിലെ ജീവൻ.
കൺതുറന്ന നാൾമുതൽ കണ്ണടയും വരെ നിന്നിലെ സ്പന്ദനം തുടിച്ചു ശക്തിയോടെ.
ഓരോ നിശ്വാസവും നീ എണ്ണി ഈ കാലമത്രയും.
തളരാതെ എന്തിനു തുടിക്കുന്നു ഹൃദയമേ നീ.
നിനക്ക് ആവശ്യം മറ്റൊരു ആത്മാവിൻ സ്നേഹം എങ്കിൽ, ഹൃദയമേ നിനക്കു തെറ്റി. ചെറുതാണ് ഈ ലോകം , കപടമീ ബന്ധങ്ങൾ.
എനിക്കു നീയും നിനക്കു ഞാനും മാത്രം , എരിഞ്ഞു തീർക്കാം ഈ ജീവിതം ധീരതയോടെ
Related posts:
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission