Skip to content

അവൾ

aksharathalukal-malayalam-poem

ചുമന്ന ആകാശം മെല്ലെ അന്ധകാരത്തിനു വഴിയൊരുക്കിത്തുടങ്ങി.

വീഥികളിൽ നിന്ന് വീടുകളിലേക്ക് ആളുകൾ ചേക്കേറുന്നുണ്ട്.

ഇരുണ്ട കാർമേഘങ്ങൾ പതിയെ മഴ പൊഴിച്ചുകൊണ്ടിരുന്നു.

മഴത്തുള്ളികൾ പുതുമണ്ണിൽ പതിക്കുന്ന സ്വരവും, അതിൽ നിന്നുയർന്ന നനുത്ത ഗന്ധവും അന്തരീക്ഷത്തിൽ തളം കെട്ടി നിന്നു.

കുളിർമയുള്ള ഇളം കാറ്റ് അവളെ പുൽകി മെല്ലെ കടന്നുപോയി.

വിജനമായ പാതയോരം മഴവെള്ളം നിറഞ്ഞ കുണ്ടുകളാൽ അലങ്കരിക്കപ്പെട്ടിട്ടുണ്ട്.

ഇരുണ്ട പാതയിലൂടെ ഉറച്ച കാൽവെപ്പുകളുമായി അവൾ നടന്നു.

പതിഞ്ഞ സ്വരങ്ങൾ; ഒളിഞ്ഞ തുറിച്ച നോട്ടങ്ങൾ; അവയൊക്കെ മനപ്പൂർവ്വം കണ്ടില്ലെന്ന് നടിച്ച് മുന്നോട്ടു നടക്കവേ, പിന്നിൽനിന്നേതോ ബലിഷ്‌ഠമായ കരങ്ങൾ അവളെ കുറ്റിക്കാട്ടിലേക്ക് വലിച്ചിഴച്ചു.

നിസ്സഹായയായി അവരുടെ കൈപ്പിടിക്കുള്ളിൽ ഞെരിഞ്ഞമരുമ്പോഴും;

പുറത്തു ശക്തിയായി മഴ പെയ്യുന്നുണ്ടായിരുന്നു; അബലയായ അവളുടെ പ്രതികാരമെന്നോണം.

അവൾ തനിച്ചായിരുന്നു; അവൾക്കും സ്വപ്നങ്ങളുണ്ടായിരുന്നു;


Listen to unlimited audiobooks and stories.
Download now

മനസ്സാക്ഷിയെ ഞെട്ടിച്ച മറ്റൊരു വാർത്തയായി പത്രമാധ്യമ താളുകളിൽ അവളുടെ പേരും എഴുതിച്ചേർക്കപ്പെട്ടു; മുമ്പേ നടന്നകന്ന അവളുടെ സഹോദരിമാർക്കൊപ്പം.

അപ്പോഴും അന്ധകാരത്തിന്റെയെതോ മറകളിൽ അവർ പതുങ്ങിയിരിപ്പുണ്ടായിരുന്നു; മറ്റൊരിരയ്ക്കായി കാത്തിരിക്കുന്നപോൽ.

1/5 - (1 vote)

Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Tags:

Leave a Reply

Don`t copy text!