എനിക്ക് പറയാൻ ഉള്ളത്

  • by

6612 Views

aksharathalukal-malayalam-kathakal

എനിക്ക് പറയാൻ ഉള്ളത്…..

അമ്മേ….എന്തിനാണ് അമ്മ എന്നെ ഉപേക്ഷിച്ചത്… അതും കരിയിലകൾക്ക് ഇടയിൽ….
എനിക്ക് എത്ര തണുപ്പ് തോന്നിയെന്നോ??
അമ്മയുടെ മാറിലെ ചൂടേറ്റ് കിടക്കാൻ ഞാൻ എത്ര കൊതിച്ചു..???
ഒരിത്തിരി അമിഞ്ഞപാൽ പോലും എന്തെ അമ്മ എനിക്ക് തന്നില്ല???
അമ്മയ്ക്ക് എന്നെ ഇഷ്ടം ഇല്ലാർന്നോ???
എല്ലാവരും പറയുന്നുണ്ടല്ലോ ,അമ്മ ദുഷ്ട ആണെന്ന്…
ആകാശത്തെ മേഘപാളികൾക്ക് ഇടയിൽ നിന്നും അമ്മയിലേക്ക് വരുമ്പോ ഞാൻ എത്ര സന്തോഷിച്ചു എന്ന് അമ്മയ്ക്ക് അറിയോ??
അമ്മ ദൈവമാണ്…അമ്മ നല്ലതാണ്…അമ്മ സ്നേഹത്തിൻ്റെ പാലാഴി ആണെന്നോക്കെ ആരൊക്കെയോ പറഞ്ഞ്
കേട്ടിട്ടുണ്ടായിരുന്നു….
എന്നിട്ട് എൻ്റെ അമ്മ എന്താ ഇങ്ങനെ???
ഞാൻ തൊണ്ടപൊട്ടി കരയുമ്പോൾ പോലും ഇത്തിരി പാൽ അമ്മയുടെ മാറിൽ ചുരന്നില്ല എന്നോ???
എൻ്റെ കണ്ണുന്നീർ അമ്മയ്ക്ക് വേദന ഒന്നും തന്നെ ഉണ്ടാക്കിയില്ല അല്ലേ..??
അമ്മയുടെ വയറ്റിൽ ഞാൻ ഉണ്ടെന്ന് അറിഞ്ഞപ്പോൾ തന്നെ എന്നെ വേണ്ടന്ന് വയ്ക്കാർന്നില്ലെ…??
പിന്നേം എന്തിനാ ഒമ്പത് മാസം എന്നേം കൂട്ടി നടന്നെ…??
എല്ലാം തീർന്നു …
ഇത്രയും വേദന തിന്നിട്ടും ,എന്നെ എന്തിനാ കളഞ്ഞെ..???
കുട്ടികൾ ഇല്ലാത്തവർക്ക് കൊടുക്കാർന്നില്ലെ???
ഇല്ലെങ്കില് അനാഥാലയത്തിലേക്ക് അല്ലെങ്കിൽ അമ്മത്തൊട്ടിൽ പോലെ ഉള്ളതിലോ കൊണ്ട് ഇടാർന്നില്ലേ….???.
എവിടെയെങ്കിലും ഞാൻ ജീവിച്ചേനെ…
ഇങ്ങനെ കൊല്ലാനും മാത്രം ഞാൻ എന്താ അമ്മയോട് തെറ്റ് ചെയ്തത്??
അമ്മയുടെ വയറ്റിൽ ഉല്ലപോൾ ഞാൻ അമ്മയുടെ സ്പന്ദനം എത്ര ആസ്വദിച്ചു എന്ന് അറിയാമോ??
അമ്മ കഴിക്കുമ്പോൾ ,എനിക്കും താ അമ്മേ എന്നും പറഞ്ഞ് അമ്മയെ എത്ര ചുംബിച്ചു എന്ന് അമ്മയ്ക്ക് അറിയുമോ??
എന്നോട് ഒന്ന് മിണ്ടാൻ അമ്മയോട് എത്ര തവണ പറഞ്ഞെന്ന് അറിയോ അമ്മയ്ക്ക്…
അമ്മടെ കൂടെ ചൂടേറ്റ് ഉറങ്ങാൻ കൊതിച്ച എന്നെ കറിയിലകൾക്ക് ഇടയിൽ മൂടി വച്ച് പോയില്ലേ???
അതൊക്കെ എൻ്റെ മൂക്കിൽ കയറി..
ശ്വാസം മുട്ടിച്ചു…
ഞാൻ തിരിച്ച് പോകുകയാണ്…
ഇനിയീ ഭൂവിൽ മനുഷ്യനായി പിറക്കാൻ എനിക്ക് ആഗ്രഹം ഇല്ല…
നിങ്ങളെക്കാൾ എത്രയും
സ്നേഹമുള്ളത് മൃഗങ്ങൾ ആണെന്ന് തോന്നുന്നു…
അമ്മയ്ക്ക് ഒരിക്കലും മാപ്പ് ഇല്ല…
എൻ്റെ സ്നേഹം മുഴുവൻ ഞാൻ വെറുപ്പായി ചൊരിയുന്നു ….
നിങ്ങളും ഒരിക്കൽ വേട്ടയാടപെടും…

ഇത് എൻ്റെ മനസ്സിൽ തോന്നിയ ഒരു ആശയം ആണ്..
ജീവിച്ച് ഇരിക്കുന്നവർ ആയോ മരിച്ചവർ ആയോ ബന്ധമില്ല…

അവസാനിച്ചു..

Rate this post

Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply