Skip to content

ഒരു തിരിച്ചുപോക്ക്… അവളിലൂടെ…

  • by
aksharathalukal-malayalam-kathakal

“ശീതൾ  സ്ഥലം എത്തി”  എന്ന നവീനിന്റെ വിളി കേട്ടാണ് അവൾ കണ്ണുതുറന്നത് . മനഃസമാദാനമായി ഉറങ്ങിയിട്ട് ദിവസങ്ങൾ ആയെന്നു അവളുടെ കണ്ണുകൾ വിളിച്ചോതുന്നത് പോലെ……..

 

നവീണിന് ശീതളിനെ എങ്ങനെ അറിയാം എന്ന് ചോദിച്ചാൽ ജന്മാന്തരങ്ങളുടെ ആത്മബന്ധമോ , കഥകളിൽ കേൾക്കാറുള്ള  ആത്മാർത്ഥ പ്രണയമോ ഒന്നും അല്ല ….വെറും ഒരാഴ്ചത്തെ പരിചയം മാത്രം. കശ്മീർ – ശ്രീനഗർ യാത്രയിൽ പരിചയപ്പെട്ട ഒരു സുഹൃത് എന്നതിലുപരി ഒന്നും തന്നെയില്ല .

ബസ് കാശ്മീരിൽ എത്തുവാൻ വെറും നിമിഷങ്ങൾ ബാക്കി നിൽക്കേ ബസിൽ നിന്നും പുറത്തേക് നോക്കിയപ്പോൾ അവൾക് ആകാശത്തിലെ സപ്തവർണ പ്രതിഭാസത്തിന്റെ അഴക് ഇരട്ടിച്ചപോലെ അവൾക് തോന്നി….

പുറത്തു നിന്നാരോ “കശ്മീർ “.. “കശ്മീർ ” എന്ന് വിളിച്ചു പറഞ്ഞുകൊണ്ടിരുന്നു ….സ്വപ്ന ഭൂമിയിലെത്തിയ ആനന്ദം അവളുടെ കണ്ണുകളിൽ പ്രതിഫലിച്ചുകൊണ്ടിരുന്നു ……….

 

“കശ്മീർ എത്തി” നവീൻ അവളോട് പറഞ്ഞു .അതിനൊരു ചെറു മന്ദഹാസം മാത്രം മറുപടി നൽകി അവൾ അവളുടെ മനോരാജ്യ യാത്രകളിൽ വിഹരിച്ചു കൊണ്ടിരുന്നു.

 

യാത്രയുടെ അവസാനദിവസവും ലക്ഷ്യസ്ഥാനവും ഒരേദിവസമയത് അവളുടെ ആഹ്ളാദത്തിന്ടെ അളവുകോലിനെ  മിന്നൽ പിണറുകളാക്കി മനസാകുന്ന മരുപ്പച്ചയിലേക് ആഴ്ന്നിറക്കി ….

 

ബസിലെ വൃദ്ധ ദമ്പതികൾ കൈകോർത്തുപിടിച് ബസിറങ്ങി പോകുനത് അവൾ ദൂരെ നിന്ന് നോക്കിനിന്നു .

 

അവളും  നവീനും കശ്മീരിലെ “ഗുൽമാർഗ് ”  മലനിരകൾ ലക്ഷ്യമാക്കി നടന്നു.

 

മകളെ തോളിലേറ്റി മഞ്ഞുമല കയറുന്ന ഒരു അച്ഛനെ കണ്ടപ്പോൾ അവളുടെ മനസ് അറിയാതെ വർഷങ്ങൾ പിറകിലോട്ടു  നടന്നു. ……………………

 

അച്ഛന്റെയും അമ്മയുടെയും ഏക മകൾ എന്നതിലുപരി അവൾ വേറിട്ട് നടക്കാൻ ആഗ്രഹിച്ചിരുന്നു .യാത്രകളെ പ്രണയിച്ചിരുന്നു .സമൂഹത്തിലെ പിന്തിരിപ്പൻ നടപടികളെ ചോദ്യം ചെയ്തിരുന്നു .ഇതൊക്കെ മതി ഒരു പെൺകുട്ടിയെ അഹകാരിയും മോശപെട്ടവളുമായി സമൂഹം മുദ്രകുത്താൻ എന്ന ഭയമാകണം അവർ അവളെ സ്നേഹത്തിന്റെയും കരുതലിന്റെയും കരങ്ങളിൽ  അവർ ബന്ധിച്ചിരുന്നു. അതവരുടെ തെറ്റല്ല നാം ജീവിക്കുന്ന സമൂഹത്തിന്റെ തെറ്റാണ് .ഏതൊരു മാതാപിതാക്കളും ചെയ്യുന്നതേ അവരും ചെയ്തുള്ളു. മകളെ സമൂഹത്തിന്റെ മുന്നിൽ അടക്കവും ഒതുക്കവും ഉള്ളവളാക്കുക .

പറക്കാൻ കൊതിക്കുന്ന ഒരു കിളികുഞ്ഞു ബാല്യം മുതലേ അവളിൽ ഉറങ്ങി കിടക്കുന്നുണ്ടായിരുന്നു .യൗവനം വരെ അവൾ അതിനെ ഉണർത്താനുള്ള ധൈര്യം കാണിച്ചിച്ചരുന്നില്ല .

ഒരു ദിവസം വാട്സാപ്പ് ഗ്രൂപ്പിൽ ആരോ ഷെയർ ചെയ്ത കശ്മീർ -ശ്രീനഗർ യാത്ര പാക്കേജ്  ആയിരുന്നു അവളുടെ ഉള്ളിൽ പറക്കാൻ കൊതിക്കുന്ന പക്ഷിയെ  ഉണർത്തിയത് .

 

അഹ രാത്രി അവൾ ആരോടും പറയാതെ വീട് വിട്ടതായിരുന്നു .

 

“എടോ… താൻ ഇതേതു ലോകത്താണ് ” എന്ന നവീനിന്റെ ചോദ്യം കേട്ട് അവൾ സ്വബോധത്തിലെത്തി .

” നമ്മളെ യാത്ര  കഴിയുവാ അല്ലെ ?”  ” നമ്മൾ ഇനി കാണുമോ ” ?  എന്ന നവീനിന്റെ ചോദ്യത്തിന് എതെകിലും ഒരു യാത്രയിൽ ഇതുപോലെ അപ്രതീക്ഷമായി കണ്ടുമുട്ടാം  എന്ന മറുപടി മാത്രം നൽകി അവർ പിരിഞ്ഞു ……

 

അവൾക്കു തിരിച്ചു പോകേണ്ട വിന്ഡോ സീറ്റിൽ ഇരുന്നപ്പോഴും നവീൻ നടന്നകലുന്നത് അവൾ നോക്കിനിന്നു ..

 

ഈ യാത്ര കൊണ്ട് അവൾ മാറിയിരുന്നു . മനുഷ്യ ചിന്തകൾക്കു  യാത്ര ചെയ്യാൻ വാക്കുകൾ ആവശ്യമില്ല എന്ന സത്യം അവൾ മനസിലാക്കിയിരുന്നു

 

അവൾ ലോകത്തോട് വിളിച്ചു പറയാൻ ആഗ്രഹിച്ചു .. “അതെ ഞാനൊരു ഊരുതെണ്ടിയാണ്”  …”യാത്ര എന്റെ ജീവിതം ആണ് ”  “ചിറകൊടിഞ്ഞ പക്ഷിയായി ജീവിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല “…..

 

അവളുടെ ബസ് സ്റ്റാർട്ട് ചെയ്തു ,

” എന്റെ മാതാപിതാക്കൾ ഞാനെന്ന മകളേക്കാൾ ഉപരി ഞനെന്ന വ്യക്തിയെ മനസ്സിലാക്കിയിരുന്നെങ്കിൽ “എന്നവൾ ആശിച്ചു ..

 

 

അപ്പോഴും അവളുടെ മനസ് മാന്തിച്ചു കൊണ്ടേയിരുന്നു …

 

” നീ അവരുടെ മകളാണ് ” ” നിന്നെ മനസിലാക്കിയില്ലെങ്കിൽ വേറെ ആരെ അവർ മനസിലാകും “?

 

 

 

ശീതളിന്റെ യാത്ര ഇനിയും തുടരും !

 

Rate this post

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!