നീലനിറത്തിൽ മിനുമിനുത്ത് തിളങ്ങുന്ന പട്ടയും കെട്ടി രാത്രി മുഴുവൻ ചില്ലുപെട്ടിയിലിരുന്ന്, ഏതോ മുഖമില്ലാത്ത സായിപ്പിനുവേണ്ടി ശബ്ദമില്ലാതെ കുരയ്ക്കലാണ് പണി. കൂട്ടത്തിൽ ഇടക്കിടയ്ക്ക് സായിപ്പിന്റെ ഇന്ത്യൻ കാവൽക്കാരന്റെ ഏറും, മുരണ്ട ശകാരവും. ഒരിറ്റു ജീവശ്വാസം കിട്ടാൻ, തമ്പ്രാക്കളുടെ സ്വർഗ്ഗത്തിൽനിന്ന് താഴെ കുടിയാന്റെ മണ്ണിലെത്തണം…
പട്ട പറിച്ചുകളഞ്ഞ് ഒരു കട്ടൻ കുടിച്ചപ്പോഴാണ് ആശ്വാസമായത്!
പക്ഷെ, കട്ടൻ മുഴുമിപ്പിക്കുന്നതിന് മുന്നേ മനസ്സ് ഗ്ലാസ്സിനേക്കാൾ ചൂടുള്ള എന്തിലേയ്ക്കോ വീണിരിക്കുന്നു. എന്തോ അലട്ടുന്നുണ്ട്. ഉത്തരമില്ലാത്ത എന്തെന്നറിയാത്ത ഒരു ഉൾവിളി. എന്തിലോ തുടങ്ങി, എവിടെയെങ്കിലുമൊക്കെ മാറിമറിഞ്ഞു ഓടിയെത്തുന്നത് വീട്ടുപടിക്കലാണ്. കുറച്ചുദിവസങ്ങളായി ഇങ്ങനെയാണ്.
എന്താണെന്നറിയാത്ത ഒരു ആധി!
വീടെന്നാൽ എന്നും അമ്മയാണ്.. ഒരുപക്ഷെ മാതൃത്വത്തിന്റെ വെമ്പലാവാം, കാത്തിരിപ്പിന്റെ നീറ്റലാവാം, വേർപാടിന്റെ വേദനയാവാം! പലപ്പോഴായി വിളിച്ചപ്പോഴും ഫോൺ എടുത്തില്ല, തിരിച്ചുവിളിച്ചില്ല, ഒന്നതു വരെ പോയില്ല.. കുറച്ചായിരിക്കുന്നു.. മറന്നതല്ല.. ഒഴിവാക്കിയതുമല്ല.. ദൂരം കൂടിയത് കൊണ്ടുമല്ല.. എന്നാലും വാക്കുകളാൽ ന്യായീകരിക്കാൻ പറ്റാത്തൊരു ഒളിച്ചോട്ടം തന്നെയായിരുന്നു, മനപ്പൂർവമല്ല.. ചിറകുറയ്ക്കുന്ന മുന്നേ പറന്ന്തുടങ്ങിയതു കൊണ്ട്, അകന്ന് പോയപോലെ തോന്നുന്നതാവണം. അതോ.. എപ്പോഴും തിരിച്ചുവരാം, ഒന്നും നഷ്ടപ്പെടില്ല എന്ന ഉറപ്പുകൊണ്ടാവാം.. എത്രദൂരം പോയാലും വഴിമറക്കില്ല എന്ന ആത്മവിശ്വാസം കൊണ്ടാവാം..
എന്നാലും, ചെയ്തതൊന്നും നെറിയല്ല.. നീതിയല്ല. ആ നെഞ്ചിലെ തീയാണ് എനിക്ക് ഇത്രയും വഴികാട്ടിയത്, അതിലാണ് ഞാൻ ശോഭിച്ചത്, അതിന്റെ ചൂടാണ് എന്നെയിപ്പോൾ ഉണർത്തുന്നത്.. ശപിക്കില്ലെന്ന് അറിയാം..
ഒരായിരം ആശകളും സ്വപ്നങ്ങളും എനിക്കായ് കത്തിച്ച്, വെളിച്ചമായ സ്നേഹദീപമേ എന്നോടു പൊറുക്കണേ.
നിന്നിൽ അഗ്നിശുദ്ധിതേടുവാൻ ഞാൻ വരുന്നു.
കട്ടന്റെ കാശും കൊടുത്തു തിരിഞ്ഞപ്പോഴാണ്.
ചില്ലുകല്ലുകൾ പോലെ മഴ മുഖത്തടിച്ചത്!! അപ്രതീക്ഷിതമല്ല, മഴക്കാലമാണ്.
ഏറുകൊണ്ടു ചൂളിയപ്പട്ടിയെപോലെ പെട്ടിക്കടയുടെ ഉള്ളിലേക്ക് വലിഞ്ഞു. കനത്ത മഴയാണ്, കുറയാതെ തിരിച്ചുപോക്ക് രക്ഷയില്ല.
കടക്കാരൻ ചേട്ടനോട് പരിഭവം പറഞ്ഞ് അടുത്ത കട്ടൻ ചോദിച്ചു.
ഗ്ലാസ് കഴുകിയെടുക്കാൻ ചേട്ടൻ പോയി.
ഇനി കാത്തിരിപ്പാണ്…
അടുത്ത നിമിഷങ്ങളിൽ കിട്ടുമെന്നു പ്രതീക്ഷിക്കുന്ന ചായമുതൽ, കുറയുമോ എന്നറിയാത്ത മഴയും കടന്ന്, നടന്നു തീർക്കാനുള്ള ദൂരവും, കയറിയിറങ്ങേണ്ട ബസുകളും, ട്രെയിനും കടന്ന്, വഴിയിൽ കണ്ടുമുട്ടാനുള്ള മുഖങ്ങളും കടന്ന്, ചെന്നുചേരാനുള്ള മാറിലേക്ക്, വീണുടയാനുള്ള പാതങ്ങൾക്കുവേണ്ടി…
“ചേട്ടാ, കട്ടൻ റെഡി!”
അതൊരു തിരിച്ചുകൊണ്ടുവരലായിരുന്നു, കാത്തിരിപ്പുകൾ അർഥപൂരിതമാകുമെന്ന ശുഭസൂചന പോലെ.
ചായ ഗ്ലാസ് മേടിച്ചു, കുറച്ച് മാറി നിന്നു മഴശീതൽ മുഖത്തുവാങ്ങി.
മഴയ്ക്ക് ഭേദമായ മാറ്റമൊന്നും അറിയുന്നില്ല.
വീശിയടിക്കുന്ന കാറ്റിനോട് അനുരാഗിണിയായി മരം. ചിലകളാൽ ആഹ്ലാദ നിർത്തമാടി തൻ പ്രാണനാഥൻ്റെ വരവ് ആഘോഷിക്കുന്നതാവും. ആനന്ദാശ്രുവായ് നീർതുള്ളികൾ, ഓരോ ഇലയെയും തഴുകിയൊഴുകി മണ്ണിലേക്ക് വീഴുന്നു.
പറയാൻ മറന്ന പ്രകൃതിയുടെ ശൃംഗാരഭാവം.
അതേ കാറ്റും മഴയും പാവം തട്ടുകടക്കാരന്റെ ടാർപോളിൻ ഷീറ്റിൽ രുദ്രതാണ്ഡവമാടുന്നതും കാണണം.
മനുഷ്യനിർമ്മിതിയിൽ പ്രണയമില്ലാത്തത് കൊണ്ടാവാം.. ഇനിയുണ്ടാവുകയുമില്ല.
“അനശ്വരം ദിവ്യം പ്രണയിനീ പ്രകൃതി”
ഒരു നെടുവീർപ്പോടെ ഗ്ലാസ് മേശപ്പുറത്തു വെച്ചു ഇനി എന്തു ചെയ്യും എന്നാലോച്ചുനീക്കു നിക്കുമ്പോഴാണ് ഒരാളെനിന്നുമൊരാൾഈ ആഞ്ഞടിക്കുന്ന കാറ്റിനെയും തന്റെ കുടയെ തുളയ്ക്കുന്ന മഴയെയും വകവെക്കാതെ, പേമാരിയിൽ അകപ്പെട്ട പായ കപ്പലിലെ നാവികനെപ്പോലെ കുടയുടെ പിടിയും മുറുക്കെ പിടിച്ചു മഴകടൽ തരണം ചെയ്ത ലക്ഷയത്തിലേക് എതാൻ ചെയ്പരാടുന്നത് ഏതോ ഹോളിവുഡ് സിനിമയിലെ രംഗം പോലെ മുന്നോട്ടു കടന്നു വന്നു.
ഒരുപക്ഷെ അയാൾക്കൊരു സഹനവികനെ വേണ്ടറിയിരിക്കാം, എനിക്കും കടല്കടക്കാൻ ഒരു മറപിടിയെന്ക്കിലും വേണ്ടിയിരുന്നു , ഇതോർത്തിരുന്നപ്പോഴേക്കും അയാൾ പോയിക്കഴിഞ്ഞിരുന്നു.
പലപ്പോഴും ജീവിതം അങ്ങനെ ആണ്, മുന്നിൽ പലവഴികളും മാർഗങ്ങളും കാണിച്ചുതരും, പക്ഷെ മനസിന്റെ വലയം പിടിക്കാൻ കൽപില്ലാത്തവന് എന്തു യാത്ര!
ഞാനും കയ്യെത്തിച്ചു നോക്കുന്നുണ്ട് ,വലയം താരത്തെ മനസും.
പുറത്തേക്കിറങ്ങുമ്പോഴേ തോന്നിയിരുന്നു ഒരുമഴക്കോള്, കൂട്ടിന് ഒരു കുട പോലുമെടുത്തില്ല, അതിലും മുൻവിധികളായിരുന്നു. ഈ ഒരായുസിൽ നേടിയതും നഷ്ട്ടപെടുത്തിയതും എല്ലാം അങ്ങനെയാണ്.
ചേർത്ത്പി ടിക്കായിരുന്നിട്ടും വേണ്ടെന്നുവെച്ചുനടന്നു നീങ്ങിയിട്ടുണ്ട്, പിന്നീട് പലപ്പോഴും ഇതുപോലെആ കുറ്റബോധത്തിൻ മഴയിൽ ഓർമ്മകൾ മുളച്ചുപൊങ്ങിയിട്ടുണ്ട്, അതിന് വേരുകൾ ആഴ്ന്നു മനസ്സിനെ കാർന്നു തിന്നിട്ടുമുണ്ട്. പലതരം നായീകരണങ്ങൾ കൊണ്ടഅളന്നു നോക്കിയിട്ടുണ്ട് ,ദിശയറിയാതെ യാത്രയിൽ ഒരു ഭാരമാകാതിരിക്കന്നുമല്ല, വഴിലുപേക്ഷിക്കുമെന്നോ, ചേർത്തുപിടിക്കാനാകുമ്പോ, കൂട്ടത്തിൽ നഷ്ടമാകുമോ അങ്ങനെ അറിയാത്ത എന്തോ ഓര്‌ഭ്യമായിരിക്കണം.
പക്ഷെ, ഒന്നിനും സൂചിയാനക്കാൻ പൊല്ലാതെ പോയി, അളവുകോലിന്റെ പുള്ളികൾ അത്രക്കും ദൂരെയായിരുന്ന്.
എന്നിലെ പഴമയിൽ പകുന്നു നേരം പോയതറിഞ്ഞില്ല, മഴയ്ക്ക് ശകലം കുറവുന്നീട്.
പിന്നീട് അധികം ആലോചിച്ചില്ല, ചേട്ടനു കാശും കൊടുത്തു, നിർത്തിയിട്ട ബസ് കണ്ടു ഓടികയറി.
നേരെ പോകുവയാണ്, റൂമിലേക് കയറിയാൽ ചെലപ്പോൾ യാത്രനടക്കില്ല, മനസ്സുപോലെ അടഞ്ഞ് വെളിച്ചമില്ലാത്തതാണ് അവിടം. ഈ പുലർകാലം കാണിക്കാൻ പോകുന്ന വെളിച്ചത്തിലൂടെ, മനസിലേക്കു ഒളിയടിക്കണം.
“റെയിൽവേ സ്റ്റേഷൻ ”
ഇതൊരു ശ്രമമാണ്, വലയം പിടിച്ചു മുന്നോട്ടു നീങ്ങാൻ, വഴികൾമായുന്ന വരെ.