യാത്രക്കായുള്ള കാത്തിരിപ്പ്

3553 Views

aksharathalukal-malayalam-stories

യാത്രക്കായുള്ള കാത്തിരിപ്പ്

 

ചിലത് സ്ഥിരം  ആയി കഴിഞ്ഞാൽ പിന്നെ അതൊരു ശീലം ആണ്. സാവിത്രിയമ്മക്ക് താൻ എന്നും കഴിക്കുന്ന പ്ലേറ്റിനോടും, മുറുക്കിത്തുപ്പുന്ന കോളാമ്പിയോടും ഒക്കെ വല്ലാത്ത ഒരു അടുപ്പം ആണ്. ആ പാത്രത്തിൽ കഴിച്ചില്ലെങ്കിൽ തന്നെ സാവിത്രിയമ്മക്ക് വല്ലാത്ത ഒരു അങ്കലാപ്പാണ്. മുടി ചീകുന്ന ചീർപ്പിനോടും, കണ്ണ് തുറപ്പിക്കുന്ന കണ്ണാടിയോടും ഒക്കെയുണ്ട് സാവിത്രിയമ്മക്ക് ഈ പ്രിയം. ഈ സാധനങ്ങൾ ഒക്കെ ഇരിക്കുന്നിടത്തു നിന്നും ഒന്ന് അങ്ങോട്ടോ ഇങ്ങോട്ടോ മാറിയാൽ പോലും ഉള്ളില്ലേ  നീറ്റൽ വാതോരാതെയുള്ള വാക്കുകളിൽ നന്നായി അറിയാം.

 

ഈ തൊണ്ണൂറ്റിനാലാം വയസ്സിലും മിടുക്കിയാണ് സാവിത്രിയമ്മ. സ്വന്തം കാര്യങ്ങൾ മറ്റാരെക്കൊണ്ടും ചെയ്യിപ്പിക്കുന്നതിഷ്ട്ടം അല്ല. അങ്ങനെ ചെയ്യിപ്പിക്കാറും ഇല്ല. ഈ പ്രായത്തിലും അതിരാവിലെ എഴുനേറ്റ് പ്രാർത്ഥിക്കുന്നത് എനിക്ക് ഇടക്ക് കൗതുകം ആയി തോന്നാറുണ്ട്.

 

പ്രഭാതപ്രാതൽ സ്ഥിരം ഇരിപ്പിടത്തിലിരുന്നു, സ്ഥിരം പ്ലേറ്റിൽ, സ്ഥിരം സമയത് കഴിച്ചതിനുശേഷം റൂമിലെ തടി മേശക്ക് മുകളില്ലേ വർണശബളമായ നാലഞ്ചു ഗുളികകൾ വായിലേക്കിടും. അതും ഒരു ശീലം ആണ്. പിന്നെ ഉമ്മറത്തു വന്നു അയഞ്ഞ കണ്ണാടി മൂക്കിൽ ഉറപ്പിച്ചതിനു ശേഷം പേപ്പർ വായന തുടങ്ങും. കുനിഞ്ഞിരുന്നു പേപ്പറിലോട്ട് കുമ്പിട്ട് ഒരു വായന. sslc ക്കു വേണ്ടി പഠിക്കുന്ന കുട്ടികൾ പോലും ഇങ്ങനെ ശ്രെദ്ധയോടെ വായിക്കുന്നത് ഞാൻ കണ്ടിട്ടില്ല. ചരമകോളത്തിലാണ് എറ്റവും വല്യ ശ്രെദ്ധ. കു‌ടെ ഉണ്ടായിരുന്നവർ ആരേലും പോയോ എന്നറിയാനാണ് ഈ നോട്ടം. അങ്ങനെ ആരെങ്കിലും മരിച്ചവർത്ത പത്രത്തിൽ കണ്ടാൽപ്പിന്നെ ചരിത്ര ക്ലാസ് വീട്ടിൽ ആരംഭിക്കുകയായി. സഹികെട്ടു അമ്മയുടെ ഈ രാമായണം വായന ഒന്ന് നിർത്തുവോ എന്ന് മുകുന്ദനമ്മാവൻ ചോദിക്കുന്നത് ഞാൻ  കേട്ടിട്ടുണ്ട്.

 

ദിവസങ്ങൾ കൊഴിഞ്ഞുപോയ്‌കൊണ്ടിരുന്നു. കു‌ടെ പഠിച്ചിരുന്നവരുടെ ഒക്കെ മരണവാർത്ത വായിക്കുമ്പോൾ ആ മനസിലെ ആധിയും വേദനയും ഞാൻ കണ്ടിട്ടുണ്ട്. വൈകിയില്ല, നിനച്ചിരുന്ന ആ വാർത്ത സാവിത്രിയമ്മ നാട്ടുകാർക്ക് നൽകി. രഥത്തിൽ ഏറി വന്നവൻ്റെ കു‌ടെ വർണഗുളികകൾ ഒക്കെ ബാക്കിവെച്, എല്ലാം ചിട്ടയോടെ അടുക്കിപെറുക്കി വെച്ചിട്ട് സാവിത്രിയമ്മ പോയി.

 

മറ്റെവിടെയോ ഒരിടത്, മറ്റൊരു കൂട്ടുകാരി സാവിത്രിയമ്മയുടെ വിയോഗം പത്രത്തിൽ വായിച്ഛ് തന്റെ ഉഴത്തിനായി കാത്തിരിക്കുന്നുണ്ടാവും.

 

ജോബി ജോസ്

 

Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply