യാത്ര

1558 Views

aksharathalukal-malayalam-kavithakal

ചിറകുനീര്‍ത്തി പറക്കയാണൊരുപക്ഷി
നിറയെ സ്വപ്നങ്ങള്‍ വാനില്‍ പറത്തികൊണ്ട്
അരിയ കൂട്ടില്‍ നിന്നകന്ന്
പലതും കൊത്തിയെടുക്കുവാനാശിച്ച്
ആകാശഗോപുരെ ചുറ്റിത്തിരിഞ്ഞനുദിനം പ്രയാണം തുടരവെ
അസ്തമിക്കാറുണ്ട് പകലുകള്‍ പൂര്‍ണ്ണതകൈവരാതെ പല സ്വപ്ന ങ്ങളും
പലപലനാടുകള്‍ ചുറ്റിത്തിരിഞ്ഞും
പരാഗരേണുക്കള്‍ പാരില്‍ പ
രത്തിയും
ജീവതാളത്തില്‍ വിഹായസ്സിലേറിയും
പുതുപുതു പാതകള്‍ വെട്ടിപ്പിടിക്കാന്‍ മോ
ഹിച്ചും
മുറിവുകളില്‍ കൊത്തിവലിച്ചിടും കഴുകന്മാര്‍
തട്ടിയെടുത്തിടും പലതുംസ്വാര്‍ത്ഥ ജീവികള്‍
ഇച്ഛാഭംഗത്തില്‍ തളര്‍ത്തിടും ജീവ വഴികളില്‍
ഇടര്‍ന്നു വീണിടും വഴിമുട്ടിടും നേരം
പിന്നെയും പാറിപറന്നിടും പതംഗങ്ങള്‍ വാനില്‍
കൂടണയുവാനാകാതെ കിതച്ചോടിടും
തീരാമോഹങ്ങളില്‍ പീലിനീര്‍ത്തിയാടിടും
സ്വപ്നങ്ങള്‍ക്കു ചിറകുവക്കുവാനാശിച്ച്
ചകിതയായ് വാനില്‍ വീണ്ടും
ഉയര്‍ന്നുപൊങ്ങിടും
പലായനം തുടര്‍ന്നീടും അനുസ്യൂതം ഏകാന്തം
മര്‍ത്ത്യപലായനവും ഈവിധം അനുപദം
പരാതുഴലുന്നു മര്‍ത്ത്യന്‍
ജനപദസഞ്ചയങ്ങളില്‍
ജീവന്‍ തളര്‍ന്നുംവളര്‍ന്നും
ഇടര്‍ന്നു വീണും കരേറുവാന്‍ യത്നിച്ചും

നന്ദകുമാര്‍ ചൂരക്കാട്

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply