കുറച്ചു കൊല്ലങ്ങൾ പുറകോട്ട് പോകാൻ പറ്റിയിരുന്നെങ്കിൽ.. കൃത്യമായി പറഞ്ഞാൽ ഒരു 27 കൊല്ലം!!
1993 – ഷാഹ് റുഖ് ഖാൻ ബോളിവുഡിൽ ബാസിഗറും ഡറും ഒക്കെ ആയി പേര് എടുത്തു തുടങ്ങുന്ന സമയം; മീശയുള്ള അനിൽ കപൂറും, ജാക്കി ഷാറൂഫും ഒക്കെ ഒത്ത ആണുങ്ങൾ ആയി വിലസുന്ന കാലം. ഇങ്ങു കേരളത്തിലും ഒരു പുത്തൻ സൂപ്പർസ്റ്റാർ ഉദിച്ചുയർന്നു – ആറടി പൊക്കവും, ഒത്ത വണ്ണവും, ഇടിവെട്ട് ഡയലോഗ് ആയി സുരേഷ് ഗോപി.
ആ കൊല്ലം തന്നെയാണ് ഞാൻ ആദ്യമായി സ്വാതന്ത്ര്യം അനുഭവിക്കുന്നതും; എന്നും ഒരു വാടക ജീപ്പിൽ സ്കൂളിലേക്കും തിരിച്ചും, അത് കഴിഞ്ഞു വൈകിട്ട് അടുത്തുള്ള ട്യൂഷൻ സാറിന്റെ വക ബോറൻ ക്ലാസും. പഠിക്കാൻ മോശമായ കുട്ടികളെ അപമാനിക്കാൻ പുള്ളിക്ക് ഒരു പ്രത്യേക ആവേശം ആയിരുന്നു; അധ്യാപകർക്ക് അന്ന് ചൂരൽ ഒരു ഭൂഷണം ആയിരുന്നു!!
SSLC കഴിഞ്ഞു അന്നത്തെ നാട്ടുനടപ്പ് അനുസരിച്ചു പ്രീ ഡിഗ്രിക്ക് ചേരണം; അടുത്ത രണ്ടു കൊല്ലം ഞാൻ പൊളിക്കും. ഓരോ കാര്യത്തിനും സമ്മതം ചോദിക്കണ്ട, എന്ത് വേണമെങ്കിലും ചെയ്യാം – കോളേജ് ജീവിതം അങ്ങിനെ ഒക്കെ ആണ് – സ്കൂളിൽ പത്തിൽ ഉണ്ടായിരുന്ന സുമേഷും ബിജുവും ഒക്കെ അങ്ങിനെയാ പറയുന്നത്.
അത് അവരെ എന്റെ ജീവിതം അത്ര ബോർ ഒന്നും അല്ലായിരുന്നു. അച്ഛന്റെയും അമ്മയുടെയും അടി കഴിഞ്ഞു സമയം ഇല്ലാത്ത വീട്, സ്നേഹം നോക്കി ക്ലാസ്സിലെ പെങ്കൊച്ചിന്റെ പുറകേ പോയിട്ട് അവളാണെങ്കിൽ തിരിഞ്ഞു നോക്കുന്നുമില്ല, പിന്നെ അന്നത്തെ ആ സംഭവം – സ്കൂളിൽ മൊത്തം നാറി. എത്രയും പെട്ടന്ന് ഇവിടെ നിന്ന് രക്ഷപ്പെടണം.
അതി ബുദ്ധിമാനായിരുന്ന ആയിരുന്ന അച്ഛൻ പറഞ്ഞു, മകൻ എന്തായാലും മഹാരാജാസിൽ തന്നെ പഠിക്കണം – അങ്ങിനെയേ അവൻ ജീവിതം പഠിക്കു. വേറെയും ഒന്ന് രണ്ടു കോളേജിൽ കിട്ടിയതാണ്, അച്ഛനാണെങ്കിൽ മഹാരാജാസിലെ അദ്ധ്യാപകനും; എന്ത് ചെയ്യാൻ, ഫീസ് പുള്ളി അല്ലെ കൊടുക്കുന്നത്!!
അച്ഛന്റെ ഒപ്പം പല തവണ കോളേജിൽ പോയിട്ടുള്ളത് കൊണ്ട് സ്ഥലം ഒക്കെ അറിയാം, പക്ഷെ അടുത്ത രണ്ടു കൊല്ലം – അത് ഞാൻ വിചാരിച്ച പോലെ അല്ലായിരുന്നു!
ആദ്യത്തെ ദിവസം ഇപ്പോഴും നല്ല പോലെ ഓർമയുണ്ട്, മഹാരാജാസിലെ ആ ഗാലറി ക്ലാസ്സ്. ശീലങ്ങൾ പെട്ടെന്ന് മാറ്റാൻ പറ്റാത്തതു കൊണ്ട് രണ്ടാമത്തെ ബെഞ്ചിൽ തന്നെ സ്ഥലം പിടിച്ചു. മുന്നിലത്തെ ബെഞ്ചിൽ കുറച്ചു പെൺകുട്ടികൾ; പേര് ചോദിക്കാമോ? സ്കൂളിൽ ആൺകുട്ടികളും പെൺകുട്ടികളും രണ്ടു സൈഡിൽ ആയിരുന്നു, അങ്ങോട്ടും ഇങ്ങോട്ടും മിണ്ടുന്നതു പോയിട്ട് നോട്ടം തന്നെ കഷ്ടി; ഇവിടെയും അങ്ങിനെ ആയിരിക്കുമോ?? ഞാൻ ഇത് ആലോചിച്ചു കൊണ്ടിരിക്കുമ്പോൾ മുന്നിലിരുന്ന സുന്ദരിക്കുട്ടി തിരിഞ്ഞു ഇരുന്നു ചോദിച്ചു – എന്താ പേര്? അടിപൊളി!! അപ്പൊ സുമേഷും ബിജുവും പറഞ്ഞതിൽ കാര്യമുണ്ട്, ഇവിടെ ഭയങ്കര ഫ്രീഡം ആണ് !!
തുടരണോ??
Related posts:
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission