അമ്പിളിക്കുട്ടിയും ചന്ദ്രികയും മൂന്നാം ക്ലാസ്സിൽ പഠിക്കുമ്പോൾ തൊട്ടാണ് സ്കൂളിലേക്ക് തനിച്ചുപോയി തുടങ്ങിയത്. അതുവരെ അമ്മയുടെ കൈപിടിച്ചാണ് അവർ സ്കൂളിലേക്ക് പോയിരുന്നത്. അമ്മയുടെ കൈപിടിച്ച് സ്കൂളിലേക്ക് പോകുമ്പോൾ പഠിപ്പിച്ച ഒരു ശീലമുണ്ട്. പാലവും തോടും കാവും പാടവും താണ്ടിയാണ് സ്കൂളിലേക്കുള്ള യാത്ര. യാത്രയ്ക്കിടയിൽ കാവിൽ എത്തുമ്പോൾ കാവ് ഭഗവതി എന്ന് പറയുന്ന ഒരു കരിങ്കൽ ശിൽപ്പത്തെക്കാട്ടി അമ്പിളിക്കുട്ടിയുടെ അമ്മ പറഞ്ഞു കൊടുത്തിരുന്നു. ഇത് കാവ് ദേവി ഇവിടെ പ്രാർത്ഥിച്ചാൽ അമ്പിളിക്കുട്ടയേയും ചന്ദ്രികയേയും കാവ് ദേവി കാത്ത് രക്ഷിച്ചോളും അമ്മ പഠിപ്പിച്ച ശീലം രണ്ടുപേരും തുടർന്നു.
അമ്പിളിക്കുട്ടിയും ചന്ദ്രികയും വീട്ടിൽ നിന്നിറങ്ങി കൈകൾ ചേർത്തുപിടിച്ച് . ആടിയും പാടിയും വിഴിയരികിലെ മാവിലും പുളിമരത്തിലും കണ്ണെറിഞ്ഞും അവസരം ലെഭിച്ചാൽ കല്ലെറിഞ്ഞും രസിച്ചും പാലവും തോടും കടന്നു കാവിനരികിലെത്തുമ്പോൾ കരിങ്കൽ ശിൽപ്പത്തെ നോക്കി രണ്ടു കൈയ്യും കൂപ്പി അവർ പ്രാർത്ഥിച്ചു.
“കാവ് ഭഗവതിയെ ഞങ്ങളെ കാത്തോണേ… ഞങ്ങൾക്ക് നീയേയുള്ളേ… കാവ്ദേവിയേ കാത്തുരക്ഷിക്കണേ…”
ഇത്രയും പ്രാർത്ഥിച്ചിട്ടാണ് അവർ സ്ഥിരമായി സ്കൂളിലേക്ക് പോയിരുന്നത് അവർക്ക് കാവ് ഭഗവതിയെ വിശ്വാസവുമാണ്. ഭഗവതിയ്ക്ക് ഇഷ്ട്ടമല്ലാത്തതായ് ഒന്നും അവർ ചെയ്യുകയുമില്ല. പ്രാർത്തിക്കാത്ത ഒരു ദിവസവും അവർക്കില്ലയിരുന്നു. അവരുടെ സ്കൂളിലേക്ക് ഉള്ള യാത്രയിൽ ഒഴിച്ചുകൂട്ടാൻ പറ്റാത്തയൊരു ശീലമായി മാറുകയും ചെയ്തു. കാവ്ഭഗവതിയുടെ ഐശ്വര്യമുള്ള മുഖം കാണാൻ തന്നെ എന്ത് രസമാണ് എന്ന് പരസ്പരം പറഞ്ഞാണ് അവർ കൂടുതലും സ്കൂളിലേക്ക് പോയിരുന്നത്.
അങ്ങനെയൊരു ദിവസം അവരുടെ സ്കൂളലേക്കുള്ള യാത്രയ്ക്കിയിൽ തോട്ടിൻ കരയിലൂടെ കഥ പറഞ്ഞു വരുമ്പോൾ അവരുടെ കൺമുന്നിൽ അതിനെ കണ്ടത്. തോടിന്റെ കരയിലെ വേലി കെട്ടിതിരിച്ച സായിപ്പപ്പുപ്പന്റെ വീട്ടിലെ മൂവാണ്ടൻ മാവിന്റെ ചുവട്ടിൽ കെട്ടിയിടാറുള്ള കടിയൻ പട്ടി തൊടലും പെട്ടിച്ച് അവിടെ നിൽക്കുന്നു. അമ്പിളികുട്ടയും ചന്ദ്രികയും ഭയന്നുവിറച്ചു.
അമ്പിളികുട്ടിയെ ഓടിക്കോടി…..
ചന്ദ്രിക വിളിച്ചു കൂവി. രണ്ടുപേരും തിരിഞ്ഞുനോക്കാതെ ഓടി കടിയൻ പട്ടി അവർക്ക് നേരെ കുതിച്ചു. രണ്ടുപേരും ഓടി ക്ഷീണിച്ച് കാവിനരികിലെത്തി. പെട്ടെന്ന് അവർക്ക് കാവ് ഭഗവതിയെ ഓർമ്മ വന്നു അവർ രണ്ടുപേരും കാവ് ഭഗവതിയെ കെട്ടിപ്പിടിച്ചു കരഞ്ഞു.
” കാവ് ഭഗവതിയേ കാത്തോണേ കടിയൻ പടിയിൽ നിന്നും ഞങ്ങളെ കാത്തു രക്ഷിക്കണേ …. ഞങ്ങളെ രക്ഷിക്കാൻ നീയേ ഉള്ളൂ കാവ് ഭഗവതിയേ…. കാത്തോണേ…. ”
ഇത്രയും പറഞ്ഞു അവർ ക്ഷീണിച്ച് കാവ് ഭഗവതിയുടെ കാൽക്കൽവീണു. അമ്പിളികുട്ടിയുടെയും ചന്ദ്രികയുടേയും കരച്ചിൽ കാവ് ഭഗവതി കേട്ടില്ല. കടിയൻ പട്ടി അവരുടെ പുറത്തേക്ക് ചാടിവീണു. നിലവിളിച്ച അമ്പിളികുട്ടിയുടെ ചുണ്ടും മൂക്കും കടിയൻ പട്ടി കടിച്ചുപറിച്ചു ചന്ദ്രികയുടെ ശരീരം മുഴുവനും മാന്തിക്കീറി. അവരുടെ നിലവിളിയുടെ ശബ്ദത്തിന്റെ തോത് കുറഞ്ഞുവന്നു. ബോധം പോകുന്ന അവസാന നിമിഷവും അവരുടെ ചുണ്ടുകളിൽ നിലക്കാതെ ആ വക്കുകൾ ഉണർന്നു.
“കാവ് ദഗവതിയെ കാത്തോണേ…. ”
മാസങ്ങൾ കടന്നു പോയി ഓർക്കാൻ ഭയക്കുന്നയാ സംഭവം അമ്പിളികുട്ടിയും ചന്ദ്രികയും മറന്നു തുടങ്ങി. രണ്ടുപേരും പൂർണ്ണ ആരോഗ്യത്തിൽ തിരിച്ചെത്തി.ആ സംഭവത്തിനുശേഷം വീണ്ടും സ്കൂളിൽ പോയി തുടങ്ങുകയാണ്. അതിരാവിലെ തന്നെ അവർ സ്കൂളിലേക്ക് ഇറങ്ങി. കൈകൾ ചേർത്തുപിടിച്ച് പാട്ടുപാടി കളിപറഞ്ഞ് അവർ പാലവും തോടും കടന്ന് കവിനരികിലെത്തി. കാവ് ഭഗവതിയുടെയരികിൽ എത്തി അവർ രണ്ടു പേരും കാവ് ഭഗവതിയെ നോക്കി കൈകൾ കൂപ്പി ഇങ്ങനെ പ്രാർത്ഥിച്ചു.
“കാവ് ഭഗവതിയെ ഞങ്ങളെ കാത്തോണേ ഞങ്ങൾക്ക് നീയേയുള്ളേ കാവ് ഭഗവതിയേ കാത്തുരക്ഷിക്കണേ….”
ഇത്രയും പറഞ്ഞ് അവർ സ്കൂളിലേക്ക് ഓടി
Related posts:
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission