Skip to content

മിന്നാമിനുങ്ങ്

മിന്നാമിനുങ്ങ് 

ഹരി….അതായിരുന്നു അവന്റെ പേര്. രാപ്പകൽ ഇല്ലാതെ അധ്വാനിക്കുന്ന ആൾ .

എന്നും വീട്ടിലേക്കു എത്താൻ ഒരുപാട് വൈകും .പ്രശനം എന്താണെന്നു വച്ചാൽ തിരികെ പോകുന്ന വഴികൾ കുറ്റാക്കൂരിരുട്ടാണ്. പോരാത്തതിന് പോകുന്ന വഴിയിൽ പാല പൂത്ത മണമുള്ള കാടും …സർപ്പക്കാവും.ആ ഭാഗമാണ് അവനു ഏറ്റവും ഭയപ്പെടുത്തുന്നതും. മിന്നി മിന്നി കത്തുന്ന വൈദ്യത വിളക്ക് തെളിയാത്ത ദിവസങ്ങൾ ഒരു ചങ്കിൽ ആന്തുന്ന ഭയപ്പാടോടെ ഓടി മാത്രമേ അവൻ ആ കാവ് താണ്ടാറുള്ളൂ …

അപ്പോഴാണ് കൂട്ടുകാരൻ തങ്കച്ചൻ ഭയം അകറ്റുന്ന വിദ്യ ഉപദേശിച്ചതു . പേടി തോന്നുമ്പോൾ ഒരു മിന്നാമിനുങ്ങിനെ കൈ വെള്ളയിൽ ഒളിപ്പിച്ചാൽ മറ്റുള്ള മിന്നാമിന്നികൾ നമുക്ക് വഴി കാട്ടുകയും പ്രകാശമുള്ളതിനാൽ പ്രേതങ്ങൾ ഒക്കെ അടുക്കാതിരിക്കുകയും ചെയ്യുമത്രെ .

അന്നൊരു വെള്ളിയാഴ്ച എന്നത്തേയും പോലെ പേടിച്ചരണ്ട് വരുമ്പോൾ  വൈദ്യതി വിളക്ക് തെളിഞ്ഞിട്ടില്ല എന്ന് അവൻ ഒരു ഉൾക്കിടിലത്തോടെ കണ്ടു…ഇനി താണ്ടേണ്ടത് കാവാണ് .പെട്ടെന്നാണ് ചിലങ്കയുടെ ശബ്ദം പോലെ എന്തോ ഒന്ന് കേട്ടത്. വികാരങ്ങളും വിചാരങ്ങളും ഭയത്തിലേക്കു ചുരുങ്ങുന്ന സമയത്തു ദൂരെ അവൻ ആശയുടെ കിരണം പോലെ ആ മിന്നാമിനുങ്ങു പാറി വരുന്നത് കണ്ടു.പിന്നെ അമിതാവേശത്തോടെ ഓടി സർവ ശക്തിയുമെടുത്തു ഒരൊറ്റ ചാട്ടമായിരുന്നു …….”അയ്യോ” …മിന്നാമിന്നി ഒന്ന് കരഞ്ഞു …എന്നിട്ടു കുറെ തെറിവിളിയുടെ അകമ്പടിയോടെ മിന്നാമിന്നി മൊഴിഞ്ഞു …”ഏത് പന്ന ………….മോനാണെടാ എന്റെ ബീഡിയും മുഖവും തല്ലിക്കെടുത്തിയത് “…ഹരിയുടെ ഭയം വിവേകത്തിലേക്കുയർന്നു ഒരൊറ്റ ഓട്ടമായിരുന്നു .പിറ്റേന്ന് രഘു ചേട്ടന്റെ വക ആയിരുന്നു അടുത്ത വാർത്ത.കാവിന്റെ അടുത്ത് ചാത്തൻ ഉണ്ടത്രേ….അവിടെ പുകവലിച്ചാൽ ചാത്തന് ഇഷ്ടമല്ല …ചാത്തൻ തല്ല് കിട്ടുമത്രേ.എന്തായാലും ഹരി ഇപ്പോൾ കാവ് കടക്കുമ്പോൾ അറിയാതെ ചിരിച്ചു പോകും.ആ ചിലങ്കയുടെ ശബ്ദം പിറ്റേന്ന് ഹരിക്കു കാറ്റു  തന്നെ പറഞ്ഞു കൊടുത്തു.. ചിലങ്കയുടെ ശബ്ദം വേറൊന്നുമല്ല കാറ്റിൽ മുളകൾ  കൂട്ടി  ഉരസുമ്പോൾ ഉണ്ടാകുന്നതായിരുന്നു …ഒരാവശ്യവുമില്ലാതെ ..മനുഷ്യനെ പേടിപ്പിക്കാൻ ….

4.5/5 - (16 votes)

Related posts:

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

3 thoughts on “മിന്നാമിനുങ്ങ്”

  1. Ithu pole oru stori kandittundankilum
    Ithu pakka thanne….

    Njan vayichu enikk nalla ishtta pettu

    Iniyum ithupole nalla kathakal eyuthannam
    Eyuthanulla oru Thora ningalkk kittatte ….
    Iniyum eyuthannam enna abiyarthanayumayi ji hind🤗🤗🤗🤗

Leave a Reply

Don`t copy text!