എന്താല്ലേ

  • by

2641 Views

aksharathalukal-malayalam-poem

അയ്യോ, കഷ്ടകാലം കപ്പലിലാണേ,
കണ്ണീരിൽ നീന്തി വരുന്നുണ്ടേ.
ഇനി ശിഷ്ടകാലം,
ശിക്ഷയുമായി തുടരണമേ.
കഷ്ടകാലം പതിവാണേ
ശിഷ്ടകാലം കഷ്ടമാണേ.
മധുരപ്പതിനേഴു കടന്ന്
കടലും താണ്ടി കരകേറി
വീശിയടിച്ച് കരയുമെടുത്തേ
ഓർക്കാപ്പുറത്ത് ഓഖിയുമെത്തി.
എട്ടിന്റെ പണിയും കൊണ്ടെ
പതിനെട്ടിൽ വെള്ളം പൊങ്ങി.
വെള്ളം നോക്കിയിരുന്നൊരു നേരം
വെള്ളം കേറില്ലന്നു പറഞ്ഞേ,
പത്തൊമ്പതിലേ പാരാത്രിയിൽ
പാറയും പൊട്ടി, മണ്ണുമിടിഞ്ഞേ.
ഇന്നിന്റെ മുഖവും മറച്ചേ,
ഇരുപതിലെത്തിയ കഴുകൻ.
ഇത്തിരി പോലും ക്ഷമയില്ലേ,
ഇഷ്ടക്കേടോ പലതല്ലേ,
ഇഷ്ടംപോലെ കഷ്ടപ്പെട്ടെ
ലോകം മൊത്തം അടച്ചിട്ടെ.
ഇരുപതിൽ ഇഴഞ്ഞവനോ
ഇരുപത്തൊന്നിൽ ഓടുന്നേ.
പിടിച്ചു കെട്ടാൻ പറ്റില്ലെന്നേ
വീട്ടിൽ തന്നെ ഒളിച്ചോണേ.
പണിയുമില്ല, പണവുമില്ല
പലരും പട്ടിണിയാണന്നേ,
കാലനോ ചുറ്റും പണിയാണേ
കാലക്കേടോ പലതാണേ.
നോക്കി നോക്കി ഇരുപ്പാണേ
നാളെ എന്തെന്ന് അറിയില്ലേ.

4.5/5 - (2 votes)

Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply