പതിവ്രതയായ കാമുകി

722 Views

aksharathalukal-malayalam-kavithakal

കാലം കാറ്റിനു കരുതിവച്ചതു
ഒരിക്കലും പൂവിടാത്ത വസന്തം.
ഒഴുകുന്ന പുഴയും തഴുകുന്ന കാറ്റും
കൈകോർത്തു നീങ്ങി ഒരേ ദിശയിൽ.
തന്മയീഭാവം പുൽകിയെത്തി
ആഴിതൻ അക്ഷിക്കു മുന്നിലായി.
സാമുദ്രം നിറഞ്ഞോരു ജലത്തിൽ
സാദരം അർപ്പിച്ചു,
ഓളങ്ങളിൽ അലയടിച്ച നദി
അനിലനിൽ നിന്നും അടർന്നു.
ധ്വാന്തം മെല്ലെ യവനിക താഴ്ത്തി
ഋക്ഷം മെല്ലെ മിഴി തുറന്നു.
ആഴിയിലണഞ്ഞ ശൈവലിനിയെ
പാണിഗ്രഹം ചെയ്തു വരുണനും.
പതിവൃതയായവൾ പതിവ്രതയായി
പതിവ്രതാഭാവമേന്തിയ കാമുകിയായി
പാതിമനസ്സാൽ ഓളങ്ങളിൽ
അനിലനെയോർത്ത് വിതുമ്പി.

Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply