മഴ പെയ്തൊഴിഞ്ഞപ്പോൾ …

  • by

646 Views

aksharathalukal-malayalam-poem

മഴ പെയ്തൊഴിഞ്ഞപ്പോൾ …

വന്നു നീ ഭൂമിയിൽ
പെയ്തിറങ്ങുമ്പോൾ
നൊമ്പരം ഉള്ളിൽ
നിറയുന്നു മൂകമായി

ചാഞ്ഞു ചെരിഞ്ഞു നീ
ഭൂമിയിൽ പെയ്യുമ്പോൾ
ഏകയായി കരയുന്നു
ഒരുപാവം ‘അമ്മപോൽ

ഏവരും വാഴ്ത്തുന്നു നിന്നിലെ സൗദര്യം
ഗാനമായ് കാവ്യമായ് വിരിയുന്നു വീണ്ടും
ഒരു പാവം ‘അമ്മ തൻ മനസിൻറെ തേങ്ങൽ
നിന്നിലെ ശ്രുതിയിൽ അതറിയാത്ലിഞ്ഞു പോയ്

ആ മഴക്കാലം തന്നതോ നോവുന്ന
അഴലിന്റെ ഓർമ്മതൻ ആഴക്കടൽ
മനസിൻറെ കോണിൽ എവിടെയോ കേൾക്കുന്നു
നീ എന്നും പ്രണയിച്ച വിലാപ ഗീതം

അറിയാതെ പോലും ശപിക്കില്ല നിന്നെ ഞാൻ
അത് വെറും സ്വാർത്ഥമാം ‘അമ്മ തൻ മോഹം
എങ്കിലും എവിടെയോ മോഹിച്ചു പോകുന്നു
നീ ആളിപ്പടരാതെ പെയ്തു പോയെങ്കിലെന്നു

Related posts:

Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Tags:

Leave a Reply