ഉറങ്ങണം എനിക്ക്

1672 Views

for poem ഉറങ്ങണം എനിക്ക്

ഊണു  കഴിച്ചു ഞാൻ ഉറങ്ങട്ടെ വേഗം

ഉറക്കത്തിൽ  വേണമെനിക്കൂരു ചുറ്റുവാൻ

ഉണ്ണിയെക്കാണാൻ അവനൊപ്പം ഉണ്ണാൻ

ഊട്ടി ഉറക്കുവാൻ ഉഞ്ഞാലിലാട്ടുവാൻ

 

ഉണ്ട് വാഹനം  പലതെങ്കിലും

ഉറക്കത്തിൽ വേണമിപ്പോൾ യാത്രകൾ ഏറെയും

ഉണർത്തരുതാരുമെൻ സുഖ നിദ്രയെ

ഉറക്കത്തിൽ വരുമെന്നച്ഛനുമമ്മയും

 

ഊരുചുറ്റാം എനിക്കവരുടെ കൈപിടിച്ച്

ഉടുപ്പു വാങ്ങാം  ഉപ്പേരി തിന്നാo  ഉല്ലസിച്ചിരിക്കാം

ഉയിരേകും   അല്ലലുകൾ ഒന്നുമേ കൂടാതെ

ഉണ്ണിയായ് കൂടീടാം  ഉറക്കത്തിലെങ്കിലും

 

ഉലകം ചുറ്റുവാൻ പോകണം കുട്ടുകാരൊത്തു

ഉറപ്പുണ്ട് യാത്രക്കു,  തടയില്ല ആരുമേ

ഊട്ടിക്കു പോയി ഞാൻ പൂക്കളെ കാണുവാൻ

ഉത്രട്ടാതി വള്ളംകളിയുo കണ്ടു ഞാനവരുമായ്

 

ഉറക്കത്തിലാകാo ഇനി യാത്രകൾ പലതുമേ

ഉലകത്തെ  ഉലക്കുന്ന കൊറോണാ കാലത്തു്

 

ഗീതാഞ്ജലി

4.5/5 - (2 votes)

Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Tags:

1 thought on “ഉറങ്ങണം എനിക്ക്”

Leave a Reply