അനന്തൻ

(2 customer reviews)




Novel details

“കണ്ണു കണ്ടൂടേ ടീ നിനക്ക് “

ദേഷിച്ച് പറയുന്നവനെ കണ്ണ് കൂർപ്പിച്ചൊന്ന് നോക്കി തനു…

തെറ്റ് തൻ്റെ കയ്യിൽ തന്നെയാണ്, കല്യാണ വീട്ടിൽ തലേ ദിവസം എത്തിയപ്പഴാ കുറേ നാള് മുമ്പ് കണ്ട കൂട്ടുകാരിയെ കണ്ടത്…..

വർത്താനം പറഞ്ഞ് തീർന്നിട്ടില്ലായിരുന്നു ,

അവളുടെ വീട്ടുകാർ അവളേം കൊണ്ട് പോവാൻ ഇറങ്ങി… ഞാൻ തിരികെ അനുവിൻ്റെ അടുത്തേക്കും ..

തിരിച്ച് നടക്കുമ്പോൾ അവൾ കാറിൽ കേറും മുമ്പ് അവിടെ നിന്ന് വിളിച്ച് പറഞ്ഞിരുന്നു,

” തൻമയ ബൈ “

എന്ന്….

അത് കേട്ട് തിരിഞ്ഞ് കൈ വീശിക്കാണിച്ച് വരുന്ന വഴിയാണ് ദേഹണ്ണക്കാർക്ക് ട്രേയിൽ കട്ടനും ആയി പോകുന്ന ഈ കുരിശിനെ ചെന്നിടിച്ചത്…..

“”” അനന്തൻ “””

അനന്യ എന്ന എൻ്റെ അനുവിൻ്റെ വല്യേട്ടൻ…..

“എവടേലും ഒക്കെ നോക്കി നടക്കും…. മനുഷ്യൻ്റെ മെക്കെട്ട് കേറാൻ… മറങ്ങോട്ട്…”

എന്ന് പറഞ്ഞതും ശരിക്ക് സങ്കടായി …..

കൂടെ പഠിക്കുന്ന കൂട്ടുകാരിയാ അനന്യ… കൂട്ടുകാരി ന്ന് പറഞ്ഞാ കുറഞ്ഞ് പോവും… കൂടെ പിറപ്പിനെ പോലെയാ അവൾ ……  നാളെ കല്യാണം അവളുടെ ചേച്ചി അനുപമയുടെതും…

അനുപമച്ചേച്ചി പാവാ…. ഈ സാധനം മാത്രമേ ഉള്ളൂ ഇവിടെ ഇങ്ങനെ….

അച്ഛൻ്റെ കൂടെയാ ഇങ്ങോട്ട് വന്നത്…. ഇത്തിരി നേരം ഇരുന്ന് പോവാൻ ഇറങ്ങിയപ്പോ അനു വിട്ടില്ല…

“തനു പിന്നെ വരും അച്ഛാ… ഞങ്ങൾ കൊണ്ട് വിട്ടോളാം “

എന്ന് പറഞ്ഞപ്പോൾ സമ്മതത്തോടെ തലയാട്ടി അച്ഛൻ ഇറങ്ങി…

അച്ഛന് അനന്യയെ വല്യ കാര്യാ …അതാ പറഞ്ഞപ്പോഴേക്കും സമ്മതിച്ചത്…

അച്ഛനില്ലാത്ത അനുവിന് എൻ്റെ അച്ഛനേയും…

മനക്കലെ കാര്യസ്ഥനാ അച്ഛൻ… എന്നും ആറു മണിക്ക് അവിടെ എത്തണം..

നേരത്തെ കിടക്കും അതുകൊണ്ട്….

അച്ഛനെ പടി വരെ കൊണ്ടാക്കി തിരിച്ച് വന്നപ്പഴാ പണ്ട് അഞ്ചാം ക്ലാസ് വരെ കൂടെ പഠിച്ച  ദേവികയെ കണ്ടതും,

ഇതൊക്കെ ഉണ്ടായതും…

 

മുഴുവൻ ഭാഗങ്ങളും വായിക്കുക

 

Title: Read Online Malayalam Novel Anandhan written by Niharika Neenu

Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

2 reviews for അനന്തൻ

  1. SasikalaPraveen

    👌👌👌👌

  2. Surya

    superb!!! good theme and narrated in perfect way with happy ending… waiting for next story… keep writing!!!

Add a review

Your email address will not be published. Required fields are marked *