Skip to content

എന്നിട്ടും

(3 customer reviews)




Novel details

4.3/5 - (353 votes)

“””പാറൂ….. മോനെങ്ങനെയുണ്ടടാ ??””

“” ജെനീ…..കുത്തിവയ്പ്പ് എടുത്തതല്ലേ അതിൻ്റെ പനിയുണ്ട്, രണ്ട് കാലും ഇളകുമ്പോ വാശി പിടിച്ച് കരയുകയായിരുന്നു,…. ഇപ്പോ പാരസറ്റമോൾ സിറപ്പ് കൊടുത്തു, തലയിണയുടെ മുകളിൽ കാല് കയറ്റി വച്ച് അങ്ങനെ ഒന്ന് മയങ്ങി…… “””

“” എന്തേലും കഴിച്ചാരുന്നോ കുഞ്ഞ്?””

“”ഇല്ലടാ….! ഇന്ന് പാലു മാത്രമേ കുടിക്കുന്നുള്ളൂ””

“” അത് ഒ.കെ… എട്ട് മാസമായ കുഞ്ഞിന് തൽക്കാലം പാല് മതി, പക്ഷെ അവന് പാല് കൊടുക്കുന്ന അവൻ്റെ അമ്മ എന്തേലും കഴിച്ചോ??””

“” അത് …… ജെനി, “”

“” അന്നമ്മ ചേടത്തിക്കൊന്ന് ഫോൺ കൊടുത്തേ അവരോട് നിൻ്റെ മണ്ടക്കിട്ട് രണ്ട് കിഴുക്ക് തരാൻ പറയാം അപ്പോ കഴിച്ചോളും””

“” ഞാൻ കഴിച്ചോളാടാ… നീ ഓഫീസിലെ കാര്യം പറ….. ഇന്ന് പുതിയ മാനേജ്മെൻ്റ് ചാർജ് എടുക്കുന്നതല്ലേ?? മുഴുവൻ സ്റ്റാഫും ഇന്ന് തീർച്ചയായും വരണം എന്ന് പറഞ്ഞിട്ട് അന്ന് തന്നെ എനിക്ക് ലീവ് എടുക്കേണ്ടി വന്നില്ലേ ജെനി..?? ഈ ജോലി പോയാൽ …….””

“”ഏയ് ! താനൊന്ന് ടെൻഷനാവാതെ ഇരിക്ക്, ഇത് പോയാൽ വേറെ ജോലി, ഈ ബാംഗ്ലൂർ നഗരത്തിലാണോ ജോലിക്ക് പഞ്ഞം…. ഈ പുതിയ മാനേജ്മെൻ്റിലുള്ളതും മനുഷ്യൻമാരല്ലേ….? അവർക്കും കാര്യം പറഞ്ഞാ മനസിലാവില്ലേ?””

“” ഒക്കെ ടാ ജെനീ കുഞ്ചൂസ് ഉണർന്നുന്നാ തോന്നണേ””

“” ഒകെ “”

പാറുവിനോട് അങ്ങനെയൊക്കെ പറഞ്ഞെങ്കിലും നല്ല ടെൻഷൻ ഉണ്ടായിരുന്നു ജെനിക്ക്,

അച്ഛനില്ലാത്ത കുഞ്ഞിനേം കൊണ്ട് അവൾ ഈ വലിയ നഗരത്തിൽ പിടിച്ചു നിൽക്കുന്നതേ ഈ ജോലിയുടെ ബലത്തിലാണ്, അതും കൂടി പോയാൽ…. ഒരു ദീർഘനിശ്വാസമെടുത്ത് ജെനി നേരെ അവളുടെ സെക്ഷനിൽ പോയി ഇരുന്നു,

ഇത് വരെ കെ.ആർ ഗ്രൂപ്പിൻ്റെ കീഴിൽ ഉള്ള കമ്പനിയായിരുന്നു ഇപ്പോ ഏതോ ഒരു എസ്.ആർ ഗ്രൂപ്പ് ഏറ്റെടുത്തു. സഫിഷ്യൻ്റ് അല്ലാത്ത സ്റ്റാഫിനെ മാറ്റും എന്ന് ആദ്യമേ പറഞ്ഞിരുന്നു,

അങ്ങനെ വരുമ്പോ ഇന്ന് ആദ്യ ദിവസം തന്നെ വരാതിരുന്നാൽ…???

ആൾ സ്റ്റാഫ്സ് ആർ റിക്വസ്റ്റഡ് ടു റീച്ച് ഓൺ കോൺഫറൻസ് ഹാൾ ……

 

മുഴുവൻ ഭാഗങ്ങളും വായിക്കുക

4.3/5 - (353 votes)

 

Title: Read Online Malayalam Novel Ennittum written by Niharika Neenu

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

3 reviews for എന്നിട്ടും

  1. Sivadas

    Kurachude length koottumo.? Kurachude nerathem upload cheyyymo.?

  2. Sona

    Story ishtappettu. Lengthy ayal nannayirunnu

  3. Sharoon

    Read more kodukkumbol next story aanu varunnath

    • Aksharathalukal

      shariyakitund

Add a review

Your email address will not be published. Required fields are marked *

Don`t copy text!