എന്റെ മീനുട്ടി

(1 customer review)




Novel details

Category: Tags: , ,

അടുത്ത വീട്ടിലെ കമല ചേച്ചിടെ മകൾ ലച്ചുവിന്റെ കല്യാണത്തിനാണു ആദ്യമായി ഞാൻ മീനാക്ഷിയെ കാണുന്നത്. മറ്റു പെൺകുട്ടികൾക്ക് ഇല്ലാത്ത എന്തോ അല്ലെങ്കിൽ അവളുടെ ആ കണ്മഷി എഴുതിയ ഉണ്ടക്കണ്ണുകൾ ആവും ചിലപ്പോൾ എന്നെ അവളിലേക്ക് ആകർഷിച്ചത് അറിയില്ല. തലയിൽ മുല്ല പൂവും വെച്ച് അധികം മേക്കപ്പൊ കാര്യങ്ങളൊ ഇല്ലാതെ ഒരു കൊച്ചു സുന്ദരി കുട്ടി. കണ്ടപ്പോഴെ തന്നെ എനിക്ക് ഇഷ്ടായി.

എന്താ പേര് വീട് എവിടെയാണ് ഇവിടെ തൃശൂർ ആണോ അതോ വേറെ എവിടെയെങ്കിലും ലെച്ചുവിന്റെ ആരാണ് അങ്ങനെ നൂറു നൂറു ചോദ്യങ്ങൾ ആയിരുന്നു എന്റെ മനസ്സിൽ അപ്പോൾ. എങ്ങനെ അറിയും ആരോടു ചോദിക്കും ഒന്നും അറിയില്ല.

അമ്പലത്തിൽ താലി കെട്ടുന്ന നേരത്ത് ഒരു നിമിഷം അത് ഞാനും അവളും ആണെന്ന് മനസ്സിൽ ഓർത്തു പോയി. അനിയൻ തട്ടി വിളിച്ചിട്ട് വാടാ ഭക്ഷണം കഴിക്കാൻ വിളിക്കുന്നു എന്ന് പറഞ്ഞപ്പോൾ ആയിരുന്നു എനിക്ക് ബോധം വന്നത്.

അവളുടെ മുഖത്തു നിന്ന് കണ്ണെടുക്കാതെ നിന്ന ഞാൻ മനസില്ലാ മനസോടെ ആണ് ഭക്ഷണം കഴിക്കാൻ പോയത് ഭക്ഷണം കഴിക്കാൻ ഇരിക്കുമ്പോഴും ആ മുഖമായിരുന്നു എന്റെ മനസ്സിൽ മുഴുവനും. ഇനി എങ്ങനെ കാണും എന്ന ഒരു സങ്കടം മാത്രം ബാക്കി.

ചൂട് സാമ്പാറിന്റെയും ചോറിന്റെയും മണം മൂക്കിലേക്ക് അടിക്കുന്നു. ഞാൻ ഭക്ഷണം കഴിക്കാൻ തുടങ്ങിയതും ഒരു പ്രായമായ സ്ത്രീ വന്നു അടുത്തുള്ള സീറ്റിൽ ആളുണ്ടോ എന്ന് എന്നോടു തിരക്കി ഇല്ല എന്ന് പറഞ്ഞ് ഞാൻ വീണ്ടും ഭക്ഷണം കഴിക്കൽ തുടർന്നു.

ആ സ്ത്രീ ആരെയോ വിളിക്കുന്നുണ്ട്. ഞാൻ തിരിഞ്ഞു നോക്കിയതും അതാ എന്റെ ഉണ്ടക്കണ്ണി. മീനു നീ ഇവിടെ ഇരുന്നോ അല്ലെങ്കിൽ ഇനി സീറ്റ്‌ ഒന്നും കിട്ടില്ല എന്നും പറഞ്ഞു ആ സ്ത്രീ പോയി. മീനു നല്ല പേര് അപ്പൊ എന്റെ മനസ്സിൽ കത്തിയ ബൾബുകൾ കണക്കില്ല.

അവളുടെ മുഖത്തു നോക്കി ഒന്ന് ചിരിച്ചു തിരിച്ചു ഒരു പ്രതികരണം പോലും ഉണ്ടായില്ല. ഭക്ഷണം കഴിച്ചു കഴിഞ്ഞു എണീക്കുമ്പോൾ ഞാൻ ഒന്ന് കൂടെ നോക്കി. നിരാശ മാത്രം ബാക്കി. വൈകുന്നേരം എല്ലാരേയും യാത്രയാക്കുന്ന നേരത്ത് ഞാൻ അവളെ തിരഞ്ഞു…

മുഴുവൻ ഭാഗങ്ങളും വായിക്കുക

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

1 review for എന്റെ മീനുട്ടി

  1. Anisha

    Good

Add a review

Your email address will not be published. Required fields are marked *