Skip to content

കാവൽ

(1 customer review)




Novel details

4.3/5 - (108 votes)

കുട്ടിക്കാനത്തു താമസിക്കുന്ന ടോമിച്ചൻ തന്റെടിയും പരുക്കനുമായ ഒരു  ചെറുപ്പക്കാരൻ ആണ്. വക്കച്ചൻ മുതലാളിയുടെ കൂപ്പിലെ ലോറി ഡ്രൈവർ. അമ്മ ശോശാമ്മ.ഒരു നാൾ കുമളിയിൽ വച്ചു ആക്രമികളിൽ നിന്നും രക്ഷപെട്ടോടി തന്റെ ലോറിക്ക് മുൻപിലെത്തിയ ജെസ്സി എന്ന പെൺകുട്ടിയെ ടോമിച്ചൻ രക്ഷപ്പെടുത്തി കുട്ടിക്കാനത്തുള്ള തന്റെ വീട്ടിലേക്കു കൊണ്ടുവരുന്നു.ശോശാമ്മക്കും ജെസ്സിയെ വളരെ ഇഷ്ടമാകുന്നു.തനിച്ചായ സമയത്തു വീട്ടിലെത്തി ജെസ്സിയോട് അപമാര്യാദയായി പെരുമാറിയ ചീങ്കണ്ണി ലാസറെയും സംഘത്തെയും ടോമിച്ചൻ അടിച്ചൊടിച്ചു ലോറിയിൽ കെട്ടിതൂക്കിയിട്ടു ജെസ്സിയുടെ മുൻപിൽ കൊണ്ടുവന്നു ക്ഷമ പറയിപ്പിക്കുന്നു.  ദിവസങ്ങൾ കടന്നു പോയപ്പോൾ ജെസ്സിയുടെ ഉള്ളിൽ ടോമിച്ചനോട് പ്രണയം തോന്നുന്നു.താൻ ആരാണെന്നു ജെസ്സി ടോമിച്ചനോട് വെളിപ്പെടുത്തുന്നു. കുമളിയിലെ സമ്പന്നകുടുംബമായിരുന്ന പുലിമാക്കിൽ ബംഗ്ലാവിലെ ആഗസ്തിയുടെയും മീനയുടെ രണ്ടു മക്കളിൽ ഒരാളാണെന്നു ടോമിച്ചനോട് പറയുന്നു. വേളാങ്കണ്ണിക്ക് പോയ തന്റെ പപ്പയെയും മമ്മിയെയും സഹോദരൻ സ്റ്റാലിനെയും ഷണ്മുഖം എന്നൊരാൾസ്വത്തുക്കൾ തട്ടിയെടുക്കാൻ  വാഹനാപകടത്തിൽ കൊലപെടുത്തിയതായി പറയുന്നു. ആഗസ്തിയുടെ സഹോദരിയും ഷണ്മുഖത്തിന്റെ ഭാര്യയുമായ ലൈസിയും മക്കളായ ജോജി, റോയി എന്നിവരും ജെസ്സിയെ കൊണ്ട് സ്വത്തുക്കൾ എഴുതിമേടിക്കാൻ ശ്രെമിച്ചു കൊണ്ടിരിക്കുന്നു.ഷണ്മുഖവും ഗുണ്ടകളും തന്നെ തട്ടിക്കൊണ്ടു പോകുന്ന വഴിക്കു രക്ഷപെട്ടു ഓടിവന്നതാണ് ലോറിക്ക് മുൻപിലെന്നു ടോമിച്ഛനോട് പറയുന്നു. പാതിവഴിയിൽ നിന്നുപോയ നഴ്സിംഗ് പഠനം പൂർത്തിയാക്കാൻ ടോമിച്ചൻ ജെസ്സിയോട് പറയുന്നു. അതിനുള്ള പണം സംഘടിപ്പിക്കാൻ സുഹൃത്തുക്കളായ പേട്ടകണ്ണന്റെയും, വെട്ട് ജോണിയുടെ സഹായത്തോടെ ഷണ്മുഖം ഉപ്പുതറ കാർലോസിന് അയച്ച സ്പിരിറ്റ്‌ ലോറി പിടിച്ചെടുത്തു മറിച്ചു വിൽക്കുന്നു. ജെസ്സി നഴ്സിംഗ് പഠനം തുടരുന്നു. വക്കച്ചൻ മുതലാളിയുടെ മകൻ റോണി ഉപ്പുതറ കാർലോസിന്റെ മകൾ സെലിനുമായി ഇഷ്ടത്തിലാകുന്നു. വഴിയിൽ വച്ചു റോയിയും  ജോർജിയും തട്ടിക്കൊണ്ടു പോകാനൊരുങ്ങിയ വക്കച്ചൻ മുതലാളിയുടെ മകൾ  മെറിനെ ടോമിച്ചൻ രക്ഷപ്പെടുത്തുന്നു.ജെസ്സി പലപ്പോഴും ടോമിച്ചനോട് തന്റെ ഇഷ്ടം വെളിപ്പെടുത്തുന്നു.റോണി സെലിനെ തന്റെ വീട്ടിലേക്കു കൂട്ടികൊണ്ട് വരുന്നു.ലൈസിയും ആൺ മക്കളും കൈവശം വച്ചു അനുഭവിക്കുന്ന ജെസ്സിയുടെ സ്വത്തുക്കൾ തിരിച്ചു പിടിച്ചു കൊടുക്കാൻ ടോമിച്ചൻ കുമളിക്ക് പോയി പുലിമാക്കിൽ ബംഗ്ലാവിൽ താമസമാക്കുന്നു. സ്വത്തുക്കൾ ജെസ്സിയുടെ പേരിൽ രജിസ്റ്റർ ആക്കുന്നു. അതിനിടയിൽ പലതവണ ഷണ്മുഖത്തിന്റെ ഗുണ്ടകൾ പുലിമക്കിൽ ബംഗ്ലാവിൽ എത്തുന്നു. ടോമിച്ചൻ അവരെ നേരിടുന്നു. മുണ്ടക്കയത്തു നിന്നും തിരിച്ചു വരുന്ന വഴിക്കു ഷണ്മുഖവും സംഘവും ടോമിച്ചനെയും കൂട്ടുകാരെയും ആക്രമിക്കുന്നു. പേട്ടകണ്ണനും വെട്ട് ജോണിയും ഷണ്മുഖത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെടുന്നു.കുത്തുകൊണ്ട് വഴിയിൽ കിടന്ന ആളെ ടോമിച്ചൻ വക്കച്ചൻ മുതലാളിയുടെ സഹായത്തോടെ ഹോസ്പിറ്റലിൽ എത്തിക്കുന്നു. അവിടെ വച്ചു അയാൾ ജെസ്സിയുടെ മരിച്ചുപോയെന്നു കരുതിയ സ്റ്റാലിൻ ആണെന്ന് മനസിലാക്കുന്നു. തന്റെ സുഹൃത്തുക്കളെ കൊലപെടുത്തിയ ഗുണ്ടൂർ ശിവ എന്ന ക്രിമിനലിനെ ടോമിച്ചൻ കൊക്കയിൽ എറിയുന്നു.ജെസ്സിക്ക് ടോമിച്ചനോടുള്ള അടുപ്പം സ്റ്റാലിൻ എതിർക്കുന്നു. ഡേവിഡ് എന്ന ആളുടെ സഹായത്തോടെ ടോമിച്ചൻ ഷണ്മുഖത്തിന്റെ കൂടുതൽ സ്പിരിറ്റ്‌ ലോറികൾ പിടിച്ചെടുക്കുന്നു.വക്കച്ചൻ മുതലാളി മെറിനും സ്റ്റാലിനും തമ്മിലുള്ള വിവാഹം നിച്ഛയിക്കുന്നു. അതോടൊപ്പം സ്റ്റാലിൻ ജെസ്സിക്ക് കാഞ്ഞിരപ്പള്ളിയിൽ ഉള്ള ജൂബിൽ എന്നയാളുമായി വിവാഹം നടത്താൻ തീരുമാനിക്കുന്നു. ഷണ്മുഖം ഉപ്പുതറ കാർലോസിന്റെ മകൻ ജോഷിയെ കൊലപെടുത്തുന്നു.ഒരാഴ്ചക്കുള്ളിൽ പണമുണ്ടാക്കി, നല്ലവീടും ചുറ്റുപാടുമായി വന്നാൽ ജെസ്സിയെ തരുന്ന കാര്യം ആലോചിക്കാമെന്ന് പറഞ്ഞു സ്റ്റാലിൻ  ടോമിച്ചനെ പരിഹസിക്കുന്നു.കുട്ടിക്കാനത് പണിയുന്ന ഇരുനില വീട് ജെസ്സിയെ കാണിച്ചു കൊടുക്കുകയും, അതുപോലൊരു വീടും, പണവുമായി വന്നു നിന്നെ ചോദിക്കുമെന്ന് ജെസ്സിയോട് ടോമിച്ചൻ പറയുന്നു. യഥാർഥ്യമറിയാതെ,തന്നെ ഒഴിവാക്കാൻ ടോമിച്ചൻ കണ്ടുപിടിച്ച മാർഗമായി ജെസ്സി അതിനെ തെറ്റിദ്ധരിക്കുന്നു .ടോമിച്ചന്റെ വീട്ടിലെത്തി തിരിച്ചു പോകുന്ന വഴിയിൽ വച്ചു സ്റ്റാലിനെയും ജെസ്സിയെയും ഷണ്മുഖവും കൂട്ടരും ആക്രമിക്കുന്നു.ടോമിച്ചൻ അവരെ രക്ഷപ്പെടുത്താൻ എത്തുന്നു. എന്നാൽ സംഘട്ടനത്തിനിടയിൽ ടോമിച്ചനെ പുറകിൽ നിന്നും ആക്രമിക്കാൻ ഒരുങ്ങിയ ഷണ്മുഖത്തെ ജെസ്സി വടിവാളിനു വെട്ടി കൊലപെടുത്തുന്നു. ജെസ്സിയുടെ കുറ്റം ഏറ്റെടുത്തു ജയിലിൽ പോകാൻ തയ്യാറെടുക്കുന്ന ടോമിച്ചനോട് തന്നെ താലി കെട്ടി ഭാര്യ ആക്കണമെന്ന് ജെസ്സി  ആവശ്യപ്പെടുന്നു .ശോശാമ്മയുടെ അനുഗ്രഹത്തോടെ ടോമിച്ചൻ ജെസ്സിയുടെ കഴുത്തിൽ താലി ചാർത്തുന്നു. അതിന് ശേഷം ജയിലിലേക്ക് യാത്ര ആകുന്നു……

ഇവിടെ “കൊലകൊമ്പൻ ” അവസാനിച്ചു.

ക്ലൈമാക്സിൽ 4000 വാക്കുകൾ ഉണ്ടായിരുന്നു. എന്നാൽ ഒരു പോസ്റ്റിൽ മാക്സിമം 2700 വാക്കുകളെ അപ്‌ലോഡ് ചെയ്യുവാൻ സാധിക്കൂ എന്നുള്ളതിനാൽ വെട്ടികുറച്ചു 4000 വാക്കുകളിൽ നിന്നും 2700 വാക്കുകൾ ആക്കി ചുരുക്കിയപ്പോൾ ചില അവ്യെക്തത ക്ലൈമാക്സ്‌ ഭാഗത്തു ദൃശ്യമായി. അത് വായനക്കാരായ നിങ്ങളെ അലോസരപ്പെടുത്തി എന്നത് കമെന്റിൽ നിന്നും മെസ്സേജിൽ നിന്നും എനിക്ക് ബോധ്യമായി.രണ്ടാം ഭാഗം വേണമെന്ന് പറഞ്ഞു നിരവധി മെസ്സേജുകളും കമെന്റുകളും വരുകയുണ്ടായ സാഹചര്യത്തിൽ നിങ്ങളുടെ അഭ്യർത്ഥനയെ മാനിച്ചു നല്ലവരായ വായനക്കാർക്ക് മുൻപിലേക്കു രണ്ടാം ഭാഗം എത്തിക്കുന്നു. ആദ്യഭാഗത്തു നിങ്ങൾ നൽകിയ  സപ്പോർട് തുടർന്നും പ്രതീക്ഷിച്ചു് കൊണ്ട്…. ഭാഗം…2

                “കാവൽ “

 

മുഴുവൻ ഭാഗങ്ങളും വായിക്കുക

4.3/5 - (108 votes)

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

1 review for കാവൽ

  1. Shifa

    Super 👍👍👍👍

Add a review

Your email address will not be published. Required fields are marked *

Don`t copy text!