“ഡാ… ബലാലെ… ഇജ്ജെവിടെ പോയി കിടക്കാ…? “”
“ഇന്റെ പൊന്ന് ഫായീ .. ഞാൻ ഇതേ.. എത്തി…ട്രാഫിക്കിൽ പെട്ടതാ ”
“കണക്കായി.. അന്നോട് ഞാൻ എപ്പോ ഇറങ്ങാൻ പറഞ്ഞതാ… എന്നാടാ അനക്കൊരു ഉത്തരവാദിത്വ ബോധണ്ടാകാ…. ”
“വലിയ ഉത്തരവാദ്യബോധം ഉള്ളൊരാള് ….”
“ഉത്തരവാദിത്വം… ”
“എന്തായാലും അനക്ക് കാര്യം പിടികിട്ടീല്ലെ…..ഇജ്ജ് ഒരു കാര്യം ചെയ്യ്… ആ സാധനം ഒരു കിലോക്ക് ഏതേലും കടേന്നു വാങ്ങീട്ട് കയ്യില് വെക്ക് ട്ടാ ..നേരിട്ട് കാണുമ്പോ തന്നാ മതി….ഹിഹി ”
“നേരിട്ട് കാണട്ടെ… അപ്പൊ നിനക്ക് ഞാൻ വെച്ചിട്ടുണ്ട്…. ഇജ്ജോന്നും ഒരു കാലത്തും നേരാകാൻ പോണില്ലടാ….. ഞാൻ ഇവിടെ പോസ്റ്റായി നിക്കാൻ തുടങ്ങിയിട്ട് അരമണിക്കൂറായി… വേഗം വരാൻ നോക്ക്…..അല്ലാ… ഇയ്യ് ടിക്കറ്റ് ഇടുത്തിട്ടില്ലേ… ”
“പിന്നെല്ലാ…. അതൊക്കെ ഈ നിച്ചു നേരത്തെ എടുത്തിട്ടുണ്ട്.😎…. ”
“..മ്മ്മ്മ്മ്മ്മ് …ഇന്നാലെയ്.. മോൻ വേഗം ഇങ്ങെത്താൻ നോക്ക്… ”
അതും പറഞ്ഞ് ഞാൻ അവിടെയുള്ള ഒരു ബെഞ്ചിലിരുന്നു….
അല്ല ചെങ്ങായിമാരെ… നിങ്ങൾക് ഇന്നെ അറിയേണ്ടേ..നല്ല കഥ…ഓൻ വരുന്ന വരെ നമ്മക്ക് മിണ്ടീം പറഞ്ഞൊക്കെ ഇരിക്കാന്നേ….ഞാനാണ് ഫാദി ആദം …ഇപ്പോ ഇന്നെ വിളിച്ച ബലാലാണ് നിഷാൽ എന്ന നിച്ചു… ഞങ്ങൾ ഫ്രണ്ടിന്റെ പെങ്ങളുടെ കല്യണത്തിന് പോകാണ് ….ബാക്കി പടകളൊക്കെ പോയി…ഞങ്ങള്‍ രണ്ടാളും ഒൾളൂ ഇനി ബാക്കി. ….. മറ്റന്നാളാ നിക്കാഹ് ….ഇനിയുള്ള കാര്യങ്ങളൊക്കെ വഴിയേ പറയാം…ഓക്കേ. ….
സഖാവിന്റെ സഖി –
story super ayirunnu😍😍but climax pettenn aya pole kurach parts koodi akayirunnu ithra thirakkit theerkandayirunnu enn thonni iniyum ezhuthuka all the very best[:fingerheart]