മിന്നു
Novel details

Category: Tags: , ,

7 ക്ലാസ്സ്‌ വരെ അച്ഛൻമാരും സിസ്റ്റഴ്സും നടത്തിയിരുന്ന സ്കൂളിൽ ആയിരുന്നു പഠിച്ചത്. അവിടെ 7 ക്ലാസ്സ്‌ വരെ മാത്രമേ ഉള്ളു. ആ സ്കൂൾ ഉണ്ടാക്കിയ ഒരോളം വലുതായിരുന്നു.

മാസത്തിലെ ആദ്യ വെള്ളിയാഴ്ച സ്കൂളിന്റെ അടുത്തുള്ള പള്ളിയിലെ കുർബാന.

ഉച്ചക്ക് കിട്ടുന്ന ചോറും കഞ്ഞി പയറും.

ഇപ്പൊ ആലോചിക്കുമ്പോൾ അല്ലെങ്കിൽ അതിലൂടെ പോകുമ്പോൾ വല്ലാത്ത നൊസ്റ്റു ആണ് മനസിന്.

7 ക്ലാസ്സ്‌ കഴിഞ്ഞതും പിന്നെ അതുപോലെ ഒരു സ്കൂളിൽ പഠിക്കാൻ ഇത്തിരി ബുദ്ധിമുട്ടായിരുന്നു. കാരണം വീടിന്റെ അടുത്തു അങ്ങനെ വേറെ സ്കൂൾ ഇല്ല.

വീടിന്റെ അടുത്തുള്ള ഒരു സ്കൂൾ ആണെങ്കിൽ മോശം സ്കൂളിന്റെ സർട്ടിഫിക്കറ്റ് എല്ലാ കൊല്ലവും വാങ്ങുന്ന സ്കൂൾ ആയിരുന്നു. 8 ക്ലാസ്സ്‌ പഠിക്കാൻ ചേർന്നത് അവിടെ ആയിരുന്നു. പഠിക്കാൻ പിന്നെ മുന്നിൽ ആയ കാരണം എവിടെ ചേർന്നാലും കണക്കാണ്.

വീടിന്റെ അടുത്ത് നിന്ന് ഒരു പെൺകുട്ടി കൂടെ ഉണ്ടായിരുന്നു. പണ്ടേ വള്ളി പൊട്ടിയ പോലെ ആയതു കൊണ്ട് അവളുടെ കൂടെ ആണ് പോയിരുന്നത്. ആ അവളുടെ പേര് അനു എന്നാ. അവളുടെ കൂടെ ആയിരുന്നു ആദ്യമായി 8 ക്ലാസ്സിൽ പോയത്.

പഴയ സ്കൂളിനെക്കാൾ 3 ഇരട്ടി വലിപ്പം. കണ്ടപ്പോ തന്നെ വാ പൊളിച്ചു നിന്നു. അനു അവിടെ പഠിച്ച കാരണം എല്ലാരേയും അറിയാമായിരുന്നു. അവളുടെ ഒരു ബസ്റ് ഫ്രണ്ട് ഉണ്ടായിരുന്നു അവൾ ആണ് മ്മടെ കഥയിലെ നായിക അല്ല എന്റെ നായിക.

മിന്നു.7 ക്ലാസ്സിൽ ഞാൻ പഠിച്ചിരുന്നപ്പോൾ ലൈബ്രറിയിൽ നിന്ന് എനിക്ക് ഒരു പുസ്തകം കിട്ടി മിന്നു എന്ന് പേരുള്ളത്. അന്ന് വീട്ടിൽ അനു വന്നപ്പോൾ എന്റെ ഫ്രണ്ട് ഉണ്ടെടാ മിന്നു എന്നാ പേര് എന്ന് പറഞ്ഞു കൊണ്ട് പോയി.

അന്ന് ആ കാര്യങ്ങൾ ഒക്കെ അവിടെ വിട്ടതാ. ദേ ആ മിന്നു ഇപ്പൊ മുന്നിൽ നിൽക്കുന്നു. കാണൻ വലിയ ഭംഗി ഒന്നും ഇണ്ടായിരുന്നില്ല. എല്ലാരും അവളെ കളിയാക്കിയിരുന്നത് നിന്റെ പേരും നിന്റെ നിറവും ഒരിക്കലും ചേരില്ല എന്നും പറഞ്ഞാണ്….

മുഴുവൻ ഭാഗങ്ങളും വായിക്കുക

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Reviews

There are no reviews yet.

Be the first to review “മിന്നു”

Your email address will not be published. Required fields are marked *