കഴുത്തിൽ കിടന്ന ഐഡി കാർഡ് ബാഗിലേക്ക് തിരുകി ബാഗും എടുത്തു ഓടുക ആയിരുന്നുവൃന്ദ ബസ് സ്റ്റാൻഡിലേക്ക്…… ഇന്ന് പതിനൊന്നിന്റെ ഷിഫ്റ്റ് ആയിരുന്നു.. ആഴ്ചയിൽ രണ്ടു ദിവസം അങ്ങനെ ആണ് പതിനൊന്നു മണി മുതൽ ഏഴു മണി വരെ…..
ടൗണിലെ പേരെടുത്ത മാളിലെ സൂപ്പർവൈസർ ആൻഡ് സെയിൽസ് എക്സിക്യൂട്ടീവ് ആണ് വ്യന്ദ. ഒരു വിദേശ മലയാളിയുടെ ഉടമസ്ഥതയിൽ ഉള്ള സ്ഥാപനം ആണ്. ശുപാർശയിലൂടെയും അഭിമുഖം വഴിയും ആണ് എവിടെ ജോലിക്ക് നിയമിക്കുന്നത്…..
മുതലാളിയുടെ ബന്ധത്തിൽ നിന്നു അല്ലാതെ ശുപാർശയും അഭിമുഖവും ഇല്ലാതെ അവിടുത്തെ നല്ലൊരു പോസ്റ്റിൽ ജോലി ചെയ്യുന്നത് വ്യന്ദ മാത്രമാണ്…..
ഏഴു പത്തിന് ആണ് വീടിനടുത്തേക്ക് ഉള്ള അവസാനത്തെ ബസ് സ്റ്റാൻഡിൽ നിന്നു എടുക്കുന്നത്…. ബാഗിൽ കിടന്ന ഫോൺ എടുത്തു ഒന്ന് കൂടി നോക്കി ഏഴു പന്ത്രണ്ടു എന്ന് എഴുതി കാണിച്ചിരിക്കുന്നു…. എന്റെ ഭഗവതി ബസ് രണ്ടു മിനിറ്റ് താമസിച്ചു എടുക്കണേ എന്ന് പ്രാർത്ഥിച്ചു കൊണ്ടു നടപ്പിന് വേഗത കൂട്ടി…. സാരിക്ക് അടിയിലെ പാവാട കാലുകൾക്ക് ഇടയിൽ ഒട്ടിപ്പിടിച്ചു ഉദ്ദേശിക്കുന്നതിന്റെ പകുതിയേ കാലുകൾ നീങ്ങുന്നുള്ളു..
മുന്പിലെ സാരി പാവാട അടക്കം പൊക്കി പിടിച്ചു നടന്നു. റോഡിൽ അത്യാവശ്യം തിരക്ക് ഉണ്ടായിരുന്നു… തെരുവ് വിളക്കിന്റെ മഞ്ഞ പ്രകാശം റോഡിൽ ചിതറി വീഴുന്നുണ്ടായിരുന്നു…. സ്റ്റാൻഡിലേക്ക് പോകാതെ ബസ് കറങ്ങി ഇറങ്ങി വരുന്ന റോഡിലേക്ക് നടന്നു. റോഡിന്റെ അറ്റത്തു എത്തിയപ്പോൾ കണ്ടു ബസ് വളവ് തിരിയുന്നത്….. ബസ് കണ്ട പാടെ ഓടി.. ഓട്ടത്തിന്റെ വേഗത കൊണ്ടു ചെരിപ്പിന്റെ ശബ്ദം മുഴങ്ങി കേൾക്കുന്നുണ്ടായിരുന്നു. അതുകൊണ്ട് എല്ലാവരും എന്നെ തന്നെ ശ്രദ്ധിക്കുന്നുണ്ട് എന്ന് മനസിലായി…. അതൊന്നും നോക്കാതെ ഞാൻ ഓട്ടം തുടർന്നു….
Ganga –
Aksharangal kond theertha oru mullamaala pole sundaramaya novel, pakshe kurach koode length undenkil vaayichu irikkan nalla sugam kaanum… super novel and waiting for next parts
അഞ്ജിത പി. എസ് –
നല്ല കഥയാണ്… എനിക്ക് ഈ കഥ വളരെ ഇഷ്ടപ്പെട്ടു….
Maria –
യഥാർത്ഥ പ്രണയത്തിനു ഇതിനു കൂടുതൽ എഴുതി കാണിക്കുവാൻ ആർക്കും സാധിക്കുകയില്ല. അതുപോലെ യഥാർത്ഥ പ്രണയത്തിനു വേണ്ടി ജീവിതം തന്നെ മാറ്റി വെച്ച വൃന്ദ എന്ന കഥാപാത്രത്തെ മറക്കുവാൻ ഇത് വായിക്കുന്ന ആർക്കും ഒരിക്കിലും സാധിക്കുകയില്ല. അത്രയും ഹൃദയസ്പർശിയായ കണ്ണ് നിറയിച്ച മനോഹരമായ നോവൽ.. Supperrrr.. No words to say😍❤️
Muhammed shuhaib –
Super story
Irfana Farhath –
കണ്ണ് നിറഞ്ഞുപോയി ….. അത്രയ്ക്കും മനോഹരം..👌🏻♥️