Skip to content

പുനർജ്ജനി

aksharathalukal pranaya novel

വലിയ വീട്ടിലെ കുട്ടിയായ അന്നക്ക് അവളുടെ അധ്യാപകനോട് തോന്നുന്ന ഒരു കടുത്ത പ്രണയകഥയാണ് പുനർജ്ജനിയിലൂടെ, സൂര്യകാന്തി എന്ന പേരിൽ അറിയപ്പെടുന്ന ഇതിന്റെ എഴുത്തുകാരി നമ്മളുമായി പങ്കുവെക്കുന്നത്. വലിയ വീട്ടിൽ എല്ലാവരുടെയും സ്നേഹപരിലാളനയിൽ വളർന്ന അന്ന, ഒറ്റപ്പെടുമ്പോൾ അനുഭവിക്കുന്ന പല തിരിച്ചറിവുകളും അവളുടെ ജന്മരഹസ്യം തേടിയുള്ള യാത്രയും പറയുന്ന ഈ നോവൽ വായിച്ച് കഴിഞ്ഞാലും അതിലെ അന്ന എന്ന കഥാപാത്രം വായനക്കാരുടെ മനസ്സിൽ എക്കാലവും ഒരു സ്‌ഥാനം പിടിക്കുന്നു.

ഈ നോവലിലെ ഓരോ ഭാഗവും ആർത്തിയോടെ അല്ലാതെ ഒരു വായനക്കാരനെയും വായിക്കുവാൻ സാധിക്കില്ല. അത്രയും ത്രില്ലിങ്ങും ട്വിസ്റ്റുകളും ഇടപെഴുകിയ ഒരു നോവൽ ആണ് സൂര്യകാന്തിയുടെ ഈ പുനർജ്ജനി.

aksharathalukal pranaya novel

പുനർജ്ജനി – Part 4

പിറ്റേന്ന് അന്ന നല്ല കുട്ടിയായി, പതിവിലും നേരത്തെ കോളേജിൽ എത്തി. ഫസ്റ്റ് അവർ രുദ്രനായിരുന്നു ക്ലാസ്സിലേക്ക് വന്നത്. അന്ന അയാളെ തന്നെ നോക്കിയിരുന്നു.രുദ്രൻ അവളെ ശ്രെദ്ധിക്കാതെ ക്ലാസ്സെടുത്തു തുടങ്ങി. ഇടയ്ക്കെപ്പോഴോ അയാളുടെ നോട്ടം അവളുടെ… Read More »പുനർജ്ജനി – Part 4

aksharathalukal pranaya novel

പുനർജ്ജനി – Part 3

രുദ്രൻ ക്ലാസ്സിൽ നിന്ന് പുറത്തേക്ക് പോയതും ഡെയ്സിയും അനുവുമെല്ലാം ഓടി അന്നയ്ക് അരികിലെത്തി. “ഈ മാരണത്തെ ഇങ്ങോട്ട് കെട്ടിയെടുത്ത കാര്യം ആർക്കെങ്കിലും എന്നോടൊന്ന് പറയത്തില്ലായിരുന്നോ…..” അന്നയുടെ ദയനീയമായ ചോദ്യത്തിന് നാലു പേരും രൂക്ഷമായി അവളെ… Read More »പുനർജ്ജനി – Part 3

aksharathalukal pranaya novel

പുനർജ്ജനി – Part 2

തിണർത്തു വിങ്ങിയ കവിളുകളിൽ ഐസ് വെക്കുമ്പോൾ അന്നയുടെ കണ്ണുകളിൽ പക എരിയുകയായിരുന്നു.കോളേജിൽ ആർക്കും മുഖം കൊടുക്കാതെ ആരോടും ഒന്നും സംസാരിക്കാൻ കൂട്ടാക്കാതെ കാറിൽ ചാടിക്കേറി പോന്നതായിരുന്നു അവൾ. വീട്ടിലെത്തിയതും അമ്മച്ചിയോട് തലവേദന ആണെന്ന് പറഞ്ഞു… Read More »പുനർജ്ജനി – Part 2

aksharathalukal pranaya novel

പുനർജ്ജനി – Part 1

“എന്തിയെടി ത്രേസ്യാമ്മേ എന്റെ അന്ന കൊച്ചു, അവൾ എഴുന്നേറ്റില്ല്യോ ” ചായയുമായി വന്ന ത്രേസ്യാമ്മയോട് മാത്തുക്കുട്ടി ചോദിച്ചു. “അതെങ്ങനാ, പൊന്നു മോളെയങ്ങു തലേൽ കേറ്റി വച്ചിരിക്കുകയല്യോ അപ്പച്ചൻ, ദേ ഇച്ചായാ ഞാൻ പറഞ്ഞില്ലന്ന് വേണ്ട,… Read More »പുനർജ്ജനി – Part 1

Don`t copy text!