Skip to content

പുനർജ്ജനി

aksharathalukal pranaya novel

വലിയ വീട്ടിലെ കുട്ടിയായ അന്നക്ക് അവളുടെ അധ്യാപകനോട് തോന്നുന്ന ഒരു കടുത്ത പ്രണയകഥയാണ് പുനർജ്ജനിയിലൂടെ, സൂര്യകാന്തി എന്ന പേരിൽ അറിയപ്പെടുന്ന ഇതിന്റെ എഴുത്തുകാരി നമ്മളുമായി പങ്കുവെക്കുന്നത്. വലിയ വീട്ടിൽ എല്ലാവരുടെയും സ്നേഹപരിലാളനയിൽ വളർന്ന അന്ന, ഒറ്റപ്പെടുമ്പോൾ അനുഭവിക്കുന്ന പല തിരിച്ചറിവുകളും അവളുടെ ജന്മരഹസ്യം തേടിയുള്ള യാത്രയും പറയുന്ന ഈ നോവൽ വായിച്ച് കഴിഞ്ഞാലും അതിലെ അന്ന എന്ന കഥാപാത്രം വായനക്കാരുടെ മനസ്സിൽ എക്കാലവും ഒരു സ്‌ഥാനം പിടിക്കുന്നു.

ഈ നോവലിലെ ഓരോ ഭാഗവും ആർത്തിയോടെ അല്ലാതെ ഒരു വായനക്കാരനെയും വായിക്കുവാൻ സാധിക്കില്ല. അത്രയും ത്രില്ലിങ്ങും ട്വിസ്റ്റുകളും ഇടപെഴുകിയ ഒരു നോവൽ ആണ് സൂര്യകാന്തിയുടെ ഈ പുനർജ്ജനി.

aksharathalukal pranaya novel

പുനർജ്ജനി – Part 24

ഏറെ നേരം കഴിഞ്ഞു അന്ന മുഖമുയർത്തിയപ്പോൾ അവളുടെ കവിളിലെ കണ്ണീർ തുടച്ചു കൊണ്ടു രുദ്രൻ ചോദിച്ചു. “ദേഷ്യം തോന്നുന്നുണ്ടോ നിനക്ക് സീതമ്മയോട്? ” ഒരു നിമിഷം കഴിഞ്ഞാണ് അന്ന പറഞ്ഞത്. “അറിയത്തില്ല. .. എനിക്കറിയത്തില്ല.… Read More »പുനർജ്ജനി – Part 24

aksharathalukal pranaya novel

പുനർജ്ജനി – Part 23

“ആരൂട്ടി, നീ എവിടെ പോയതാ? ” അടുക്കള ഭാഗത്തു കൂടി പമ്മി പതുങ്ങി വരികയായിരുന്ന ആര്യലക്ഷ്മി ഒന്ന് പരുങ്ങി. “അതു ഞാൻ.. ” “ആരൂ, നിന്നോടാ ഞാൻ ചോദിച്ചത്? ” തെല്ലൊരു ഭയത്തോടെയാണ് ആര്യ… Read More »പുനർജ്ജനി – Part 23

aksharathalukal pranaya novel

പുനർജ്ജനി – Part 22

പിന്നെ അവിടെ പറഞ്ഞതൊന്നും അന്നയുടെ ചെവികളിൽ എത്തുന്നുണ്ടായിരുന്നില്ല.മെല്ലെ തിരിഞ്ഞു, തിരികെ കോണിപ്പടികൾ കയറി രുദ്രന്റെ റൂമിലേക്ക് നടക്കുമ്പോൾ അവളുടെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു. പെട്ടെന്നുള്ള തോന്നലിൽ അന്ന നേരേ ബാത്‌റൂമിലേക്ക് കയറി. എങ്ങനെ പ്രതികരിക്കണം എന്ന്… Read More »പുനർജ്ജനി – Part 22

aksharathalukal pranaya novel

പുനർജ്ജനി – Part 21

അന്ന പതിയെ അവളെ ചുറ്റി പിടിച്ച കൈകൾ എടുത്തു മാറ്റാൻ ശ്രമിച്ചെങ്കിലും രുദ്രന്റെ കരങ്ങൾ മുറുകിയതേയുള്ളൂ. “എനിക്ക് അവകാശപ്പെട്ടതാണെന്ന് ഉറപ്പുള്ളത് കൊണ്ടു തന്നെയാണ് ഞാനിങ്ങനെ ചേർത്ത് പിടിച്ചിരിക്കുന്നത്. നീ കിടന്നു പിടഞ്ഞിട്ടൊന്നും ഒരു കാര്യോമില്ല… Read More »പുനർജ്ജനി – Part 21

aksharathalukal pranaya novel

പുനർജ്ജനി – Part 20

“എപ്പോഴാ അവരോടൊക്കെ പറഞ്ഞത്? ” കുറച്ചു ദൂരം പോയപ്പോൾ അന്ന ചോദിച്ചു. “ഇന്ന് രാവിലെ പറഞ്ഞതേയുള്ളൂ പെണ്ണേ, അതല്ലേ തിരികെ പോവുമ്പോൾ ആ വഴി വരണമെന്ന് ഞാൻ പറഞ്ഞത് ” “എന്നിട്ട്… എന്നിട്ട് എന്നാ… Read More »പുനർജ്ജനി – Part 20

aksharathalukal pranaya novel

പുനർജ്ജനി – Part 19

ദിവസങ്ങൾ കടന്നു പോയി.പരീക്ഷയുടെ ചൂടിൽ ആയിരുന്നു അന്ന. സ്റ്റഡി ലീവിൽ പഠിക്കണമെന്ന് പറഞ്ഞു രുദ്രൻ ഫോൺ വിളികൾ കുറച്ചു. വല്ലപ്പോഴും രുദ്രനുമായുണ്ടാവുന്ന ഫോൺ കാളുകൾ തന്നെ മിക്കപ്പോഴും അടിയിൽ ആണ് അവസാനിക്കാറുള്ളത്. രണ്ടു പേരും… Read More »പുനർജ്ജനി – Part 19

aksharathalukal pranaya novel

പുനർജ്ജനി – Part 18

വിനയന്റെ വാക്കുകൾ സീതാലക്ഷ്മിയുടെ ഓർമയിലെത്തി. “എന്റെ സീതയ്ക്ക് ഒരുറുമ്പിനെ പോലും നോവിക്കാനാവില്ല.എന്നിട്ടും നിനക്ക് എങ്ങിനെ തോന്നി ആ കുട്ടിയെ വിളിച്ചു അങ്ങനെയൊക്കെ പറയാൻ ?. രുദ്രൻ… അവൻ നിന്റെ മകൻ തന്നെയാണന്നല്ലേ പറയാറുള്ളത്. ദേവൂട്ടി… Read More »പുനർജ്ജനി – Part 18

aksharathalukal pranaya novel

പുനർജ്ജനി – Part 17

പിറ്റേന്ന് രുദ്രൻ നേരത്തേ എത്തി കോളേജിൽ. ഡിപ്പാർട്മെന്റിൽ ഇരിക്കുമ്പോൾ, ആദിയും അന്നയും ആൽബിയുടെ കൂടെ വന്നിറങ്ങുന്നത് രുദ്രൻ കണ്ടിരുന്നു. പുതിയ കുരുത്തക്കേടുകളൊന്നും ഒപ്പിച്ചില്ലെങ്കിലും അന്നയുടെ മൂടിക്കെട്ടിയ അവസ്ഥയിൽ മാറ്റം വന്നിരുന്നു. ക്യാമ്പസിൽ മരത്തണലിൽ ഫ്രണ്ട്സിന്റെ… Read More »പുനർജ്ജനി – Part 17

aksharathalukal pranaya novel

പുനർജ്ജനി – Part 16

രുദ്രന്റെ കൂടെ കാറിൽ ഇരിക്കുമ്പോൾ അന്നയുടെ മുഖം ഇരുണ്ടു തന്നെയിരുന്നു. ഒന്നും സംസാരിക്കാതെ പകുതിയോളം ദൂരം ആൽബിയുടെ കാറിനു പിന്നാലെ പോയപ്പോഴാണ് രുദ്രൻ പെട്ടെന്ന് വണ്ടി സൈഡ് ആക്കിയത്. അവനെ നോക്കിയ അന്നയോട് ഗൗരവത്തിൽ… Read More »പുനർജ്ജനി – Part 16

aksharathalukal pranaya novel

പുനർജ്ജനി – Part 15

“ഒന്ന് ഞാൻ പറയാം. നിന്റെ എക്സാം കഴിഞ്ഞുള്ള ദിവസങ്ങളിലൊന്നിൽ എന്റെ താലി ഈ കഴുത്തിൽ വീണിരിക്കും ” “എങ്കിൽ അതെന്റെ ശവത്തിൽ ആയിരിക്കും ” അവനെ നോക്കാതെയാണ് അന്ന പറഞ്ഞത്. രുദ്രന്റെ മുഖം മുറുകി.ആ… Read More »പുനർജ്ജനി – Part 15

aksharathalukal pranaya novel

പുനർജ്ജനി – Part 14

കണ്ണുകൾ തുറന്നപ്പോൾ അന്നയ്ക്ക് നല്ല തലവേദന തോന്നി. വലം കൈ കൊണ്ടു നെറ്റിയിൽ അമർത്തുമ്പോഴാണ് അന്നയുടെ നോട്ടം ആ മോതിരത്തിൽ എത്തിയത്. രുദ്രൻ സർ. ചുണ്ടോളം എത്തിയ പുഞ്ചിരി പൊടുന്നനെ ഇല്ലാതെയായി. അവളൊന്ന് വിറച്ചു.… Read More »പുനർജ്ജനി – Part 14

aksharathalukal pranaya novel

പുനർജ്ജനി – Part 13

പിറ്റേന്ന് ക്ലാസ്സില്ലാത്തത് കൊണ്ട് നിമ്മിയോട്‌ അടുക്കളയിലിരുന്നു കത്തി വെക്കുമ്പോഴാണ് ഉമ്മറത്തു നിന്നു ത്രേസ്യാമ്മ ഉച്ചത്തിൽ മാത്തുക്കുട്ടിയെ വിളിക്കുന്നത് കേട്ടത്. ഓടി ചെന്ന അന്ന കണ്ടത് മുറ്റത്ത്, കാറിൽ വന്നിറങ്ങിയ ആൽബിയെയും ആദിലക്ഷ്മിയെയും ആയിരുന്നു. രണ്ടു… Read More »പുനർജ്ജനി – Part 13

aksharathalukal pranaya novel

പുനർജ്ജനി – Part 12

ലേഡീസ് ബ്ലോക്കിലേക്ക് നടക്കുമ്പോഴാണ് ലാബിൽ നിന്നു പുറത്തേക്കിറങ്ങുന്ന രുദ്രനെ അന്ന കണ്ടത്. മനസ്സ് പിടയുന്നുണ്ടായിരുന്നെങ്കിലും മുഖത്ത് ഭാവഭേദമൊന്നുമില്ലാതെ അവനെ കടന്നു പോവുമ്പോഴാണ് പിന്നിൽ നിന്നൊരു കൈ അവളുടെ കൈയിൽ പിടിച്ചു പിറകോട്ടു വലിച്ചു നിർത്തിയത്.… Read More »പുനർജ്ജനി – Part 12

aksharathalukal pranaya novel

പുനർജ്ജനി – Part 11

അന്ന പിന്നെ ഒന്നും മിണ്ടാൻ പോയില്ല. ഇടയ്ക്കൊന്ന് നോക്കിയപ്പോഴാണ് രുദ്രനും അവളെ നോക്കിയത്. വണ്ടി ചെറുതായി ഒന്ന് പാളി. അന്ന പിറുപിറുത്തു. “മനുഷ്യനെ കൊലയ്ക്കു കൊടുക്കാൻ വിളിച്ചു കയറ്റിയതാന്നോ എന്റെ കർത്താവെ ” മിണ്ടാതെ… Read More »പുനർജ്ജനി – Part 11

aksharathalukal pranaya novel

പുനർജ്ജനി – Part 10

സെമിനാറിന്റെ റഫറൻസിനായി വാങ്ങിയ ബുക്ക്‌ മിനി മിസ്സിനെ തിരിച്ചേൽപ്പിക്കാനാണ് അന്ന ഡിപ്പാർട്മെന്റിൽ എത്തിയത്. ബുക്കുമെടുത്ത് ക്ലാസ്സിലേക്ക് പോവാൻ തുടങ്ങുന്ന രുദ്രനെ മാത്രമേ അന്ന അവിടെ കണ്ടുള്ളു. അവളെ കടന്നു പോകവേ അന്നയെ നോക്കാതെയാണ് രുദ്രൻ… Read More »പുനർജ്ജനി – Part 10

aksharathalukal pranaya novel

പുനർജ്ജനി – Part 9

കിതച്ചു കൊണ്ട് പതറാത്ത ശബ്ദത്തിൽ അന്ന പറഞ്ഞു. “ശരിയാണ്. അന്ന സെൽഫിഷാണ്, പണക്കൊഴുപ്പിൽ അഹങ്കരിച്ചു നടക്കുന്നവളാണ്. തന്നിഷ്ടക്കാരിയാണ്. പക്ഷേ കാമദാഹം തീർക്കാൻ വേണ്ടി രുദ്രദേവിന്റെ പുറകെ നടക്കാൻ മാത്രം അന്ന അത്രയ്ക്കു തരം താണിട്ടില്ല.… Read More »പുനർജ്ജനി – Part 9

aksharathalukal pranaya novel

പുനർജ്ജനി – Part 8

പിറ്റേന്നും രുദ്രൻ അന്നയുടെ ക്ലാസ്സിൽ വന്നില്ല. രുദ്രനെ തിരഞ്ഞു നടന്നു അന്ന അവസാനമാണ് ക്യാന്റീനിൽ എത്തിയത്. അവിടെ അമൃതയുടെ അടുത്തിരുന്നു ചിരിയും കളിയുമായി ഭക്ഷണം കഴിക്കുന്ന രുദ്രനെ കണ്ടതും അവൾക്കു കലിയിളകി. അവൾ അവരുടെ… Read More »പുനർജ്ജനി – Part 8

aksharathalukal pranaya novel

പുനർജ്ജനി – Part 7

അന്ന വീട്ടിലെത്തി, ഹാളിലേക്ക് കയറിയതും കേട്ടത് പിശുക്കൻ കറിയാച്ചന്റെ സൗണ്ട് ആണ്. “ഇനി എന്നാ ആലോചിക്കാനാണെന്റെ ത്രേസ്യായെ നീ മാത്തുക്കുട്ടിയോട് പറഞ്ഞേച്ച് അതങ്ങ് സമ്മതിപ്പിക്കാൻ നോക്ക്. നല്ല കുടുംബക്കാരാണ് അവര്. ഇനി ആരെങ്കിലുമൊക്കെ കാര്യങ്ങൾ… Read More »പുനർജ്ജനി – Part 7

aksharathalukal pranaya novel

പുനർജ്ജനി – Part 6

സൂര്യമംഗലത്തെ പടിപ്പുരയിൽ എത്തിയതും അന്ന മനസ്സിൽ കരുതി. ചുമ്മാതല്ല ഈ വീടിനോട് ഇത്രയും അട്ട്രാക്ഷൻ തോന്നിയത്. ഭാവി കെട്ട്യോന്റെ വീടല്ലേ. മുൻപെപ്പോഴോ ത്രേസ്യാകൊച്ചിനോട് ഇവിടെ ഒന്ന് കയറി നോക്കാം എന്ന് ചോദിച്ചതിന് എന്നെ പൊരിച്ചെടുത്തില്ലെന്നേയുള്ളൂ.… Read More »പുനർജ്ജനി – Part 6

aksharathalukal pranaya novel

പുനർജ്ജനി – Part 5

തന്നെ അടിമുടി വീക്ഷിക്കുന്ന അമ്മച്ചിമാരുടെയും ആന്റിമാരുടെയും നിരീക്ഷണവലയത്തിൽ നിന്ന് പുറത്തു കടന്നപ്പോഴാണ് അന്ന കണ്ടത്. ആൾ അവൾക്കു പുറം തിരിഞ്ഞാണ് നിന്നിരുന്നെങ്കിലും അന്നയ്ക്ക് ഉറപ്പായിരുന്നു. മെല്ലെ അടുത്തേക്ക് ചെന്നപ്പോൾ അവൾ കേട്ടു പതിഞ്ഞ ശബ്ദത്തിലുള്ള… Read More »പുനർജ്ജനി – Part 5

Don`t copy text!