മടിയൻ

3397 Views

malayalam kavitha

നാളെയെന്നു ചൊല്ലി
നീളെയായി ജീവിതം 
കാലത്തിന്റെ കണക്കുപുസ്തകത്തിൽ
നാളെയില്ലെന്നത് ഞാൻ അറിഞ്ഞില്ല

നാളെകൾ നീണ്ടപ്പോൾ
തകർന്നതോ ജീവിതങ്ങൾ
നാളെയെന്ന വാക്കിനർത്ഥം
മടിയെന്നു ചിലർ ചൊല്ലി
മടയന്റെ തലയിലെ
ഭ്രാന്താണ് മടിയെന്ന്
കാലവും ചൊല്ലി

എത്രയോ യൗവ്വനങ്ങൾ
മടിയെന്ന ഭ്രാന്തിൽ
ജീവിതം ചങ്ങലയ്ക്കിട്ടു
ചങ്ങല ബന്ധനം
സ്വയം പൊട്ടിച്ചെറിഞ്ഞതോ
വാർദ്ധക്യ പീഡിത കാലത്തിലും
അപ്പോഴെൻ മനസ്സും ശരീരവും
കാലത്തിന്റെ മടിയിൽ
പെട്ടിരുന്നേൻ മറിച്ചൊരു
വഴിയില്ലാതെ

ഭൂമിക്കൊരു ഭാരമായ്
ഉറ്റവർക്കൊരു ശല്ല്യമായി
വീണ്ടും മടിയെ പിന്തുടർന്ന്
കാലന്റെ വരവിനായ്
കാത്തിരുന്നു
ഒന്നുമേ ചെയ്യുവാനാകാതെ
പോയകാലത്തിൻ
സ്മരണകളൊന്നുമില്ലാതെ
മടിപിടിച്ച ജീവിതത്തിൻ
അന്ത്യത്തിനായ്

സ്നേഹപൂർവ്വം
പി കെ എഴുത്തുപുര

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply