സൂര്യന്റെ വിലാപം

2949 Views

Malayalam kavitha

താരകളേ…
നിങ്ങൾക്കേറെയിഷ്ടം
ചന്ദ്രനോടായിരുന്നല്ലെ…?

ചന്ദികേ..
നിനക്കേറെയിഷ്ടം
നക്ഷത്രക്കുഞ്ഞുങ്ങളോടാണല്ലെ..?

കുളിർക്കാറ്റെ…
നിനക്കേറെയിഷ്ടം
മാമരക്കാടുകളോടാണല്ലെ ..?

പുഴകളെ…
നിങ്ങൾക്കേറെയിഷ്ടം
താഴ് വരയോടായിരുന്നല്ലെ..?

നിങ്ങളെന്തേ
എന്നോടിത്ര
അകലം പാലിക്കുന്നു…?

നിങ്ങൾക്കായുള്ള
ഈ ഓട്ടപ്പാച്ചിലിനിടയിൽ…

എന്റെയീ
ഉദയാസ്തമയങ്ങൾക്കിടയിൽ..

ഞാനെപ്പോഴെങ്കിലും
നിങ്ങളെ സ്നേഹിക്കാൻ
മറന്നു പോയോ..?

അതോ…
എന്റെ സ്നേഹം
നിങ്ങളറിയാതെ പോയോ…?

അതുമല്ലെങ്കിൽ..
ഞാൻ നിങ്ങളെയൊരിക്കലും
സ്നേഹിച്ചിരുന്നില്ലെ…??

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply