Site icon Aksharathalukal

രുദ്രാക്ഷം – 14

malayalam thudarkadhakal

അങ്ങനെ നോക്കി നോക്കി ഇരുന്നു നാളെ തനു എന്റെ സ്വന്തം ആകാൻ പോകുന്നു…

രാവിലെ തൊട്ട് തന്നെ ആൾകാർ വന്നും പോയും നില്കുന്നു. അവളുടെ അവസ്ഥയും അത് തന്നെ…. സന്ധ്യ തൊട്ട് ആൾക്കാരുടെ ഒരു വരവ് തന്നെ ആയിരുന്നു..ഇന്ന് അവളെ ഒന്നും കണ്ടുകൂടി ഇല്ല 2 വട്ടം വിളിച്ചിരുന്നു. അപ്പോൾ സംസാരിക്കാൻ പറ്റുന്ന സാഹചര്യം അല്ലായിരുന്നു. ആരെങ്കിലും ഒക്കെ അടുത്ത് കാണും. സ്കൂളിൽ നിന്ന് എന്റെ കൂടെ ജോലി ചെയ്യുന്നവർ ഒക്കെ വന്നു. അച്ചന്റെ കൂടെ ജോലി ചെയ്തവരും ഉണ്ടായിരുന്നു..

സിദ്ധുവിനെയും അഞ്ജലിയെയും പ്രതേകിച്ചു വിളിച്ചു. അവരും വരും ഇന്ന് ഉറപ്പ് പറഞ്ഞിട്ടുണ്ട്. കൃഷ്ണയെ പല വട്ടം വിളിക്കണം എന്ന് ഓർത്തതാണ് പക്ഷെ തനുവിന് അത് ഇഷ്ടമായില്ലങ്കിലോ എന്ന് ചിന്തിച്ചു വിട്ടു. ഇനി അവളെ വേദനിപ്പിക്കുന്ന പ്രവർത്തി എന്നിൽ നിന്നും ഉണ്ടാകില്ല. ആളുകൾ എല്ലാം ഭക്ഷണം കഴിച്ചു തിരിച്ചു പോയി.. അപ്പോളാണ് സിദ്ധുവും അഞ്ജലിയും വന്നത്. എന്നെ കണ്ടതിനു ശേഷം തനുവിന്റെ വീട്ടിലേക്ക് ചെന്നു കൂടെ ഞാനും. അവിടെ കുറെ തിരക്ക് ഒക്കെ ഒഴിഞ്ഞു എന്നാലും കുറച്ച് ആളുകൾ ഉണ്ട്. അവളെ പുറത്തോട്ട് കണ്ടില്ല

സിദ്ധു മാഷിന്റെ കാല് തൊട്ട് തൊഴുതു. മാഷിന് വളരെ സന്തോഷം ആയിരുന്നു…. അവർക്ക് അവിടെ തന്നെ താമസിക്കാൻ സ്ഥലം ഒരുക്കിയിരുന്നു. അഞ്ജലി ബാഗ് കൊണ്ട് അകത്തേക്ക് പോയി ഞാൻ പിന്നെയും അവിടെ കുറച്ച് നേരം ചുറ്റി നിന്നു. പിന്നെ ആൾകാർ ഒക്കെ നോക്കിയപ്പോൾ തിരികെ പോന്നു. എല്ലാരും പോയി ഞാൻ മുറിയിൽ കയറി വാതിൽ അടച്ചു അവളെ കാണാൻ മനസ് വല്ലാതെ പിടക്കുന്നു. അവളുടെ വീട്ടിലെ ലൈറ്റ് ഓഫ്‌ ആയി ഞാൻ മെല്ലെ മുറിയുടെ വാതിൽ തുറന്നു പുറത്ത് ഇറങ്ങി

*********************************************

ഇന്ന് അഞ്ജലിയും സിദ്ധുവും വന്നു അച്ഛന് ശരിക്കും സന്തോഷമായി…. താഴത്തെ മുറിയാണ് അവർക്ക് കൊടുത്തത്. വിച്ചേട്ടൻ ഇവിടെ വന്നിരുന്നു ഇന്ന് അഞ്ജലി പറഞ്ഞു പക്ഷേ ഞാൻ കണ്ടില്ല ഇന്ന് കാണാൻ പറ്റിയില്ല നാളത്തെ കാര്യം ഓർത്ത് നല്ല സന്തോഷം തോന്നുന്നു അത് പോലെ ടെൻഷൻ ഉം. ലൈറ്റ് എല്ലാം ഓഫ്‌ ചെയ്തു ഞാൻ കിടന്നു.. ഫോൺന്റെ സൗണ്ട് കേട്ടാണ് ഞാൻ എഴുന്നേറ്റത് നോക്കുമ്പോൾ വിച്ചേട്ടനാണ്

വിച്ചേട്ടാ എന്ത് പറ്റി…

നീ ഉറങ്ങിയോ

മം ചെറുതായിട്ട്

നീ താഴേക്ക് വാ.. ഞാൻ മുറ്റത്ത്‌ ഉണ്ട്..

ഇപ്പഴോ.. എന്തിനാ ഇപ്പോൾ

നീ വാ പറയാം…

ഞാൻ മെല്ലെ വാതിൽ തുറന്നു പുറത്തിറങ്ങി. നല്ല ഇരുട്ടായതുകൊണ്ട് ഒന്നും കാണാൻ വയ്യ. പെട്ടന്നു ആരോ എന്റെ കൈയിൽ പിടിച്ചു.

ഡി ഒച്ച വെക്കല്ലേ ഞാനാ
(വിച്ചേട്ടൻ എന്റെ വായ പൊത്തി )

ഞാൻ പേടിച്ചു പോയി. എന്തിനാ വരാൻ പറഞ്ഞെ. പെട്ടന്നു പറ
നെഞ്ചിൽ പതുക്കെ ഒന്ന് ഇടിച്ചു

നിക്കടി ഒന്ന്.. നിന്നെ ഇന്ന് ഒന്ന് കണ്ടുകൂടി ഇല്ലലോ. നിനക്ക് പിന്നെ നമ്മളെ കാണണം എന്ന് ഒന്നും ഇല്ലലോ

അങ്ങനെ ആണോ
ഞാൻ വിച്ചേട്ടന്റെ രണ്ടു കവിളിലും പിടിച്ചു ചോദിച്ചു

ആ ആണങ്കിൽ…..
എന്റെ കൈ പിടിച്ച് പടിപ്പുരയിൽ ചെന്നിരുന്നു ഞാൻ വിച്ചേട്ടന്റെ തോളിൽ തല ചായ്ച്ചു.

നാളെ തൊട്ട് നിന്നെ ഇങ്ങനെ കാണാൻ പറ്റില്ലല്ലോ

അയ്യോ നാളെ വിച്ചേട്ടൻ എവിടെ പോവാ

അതല്ലെടി പൊട്ടി നാളെ തൊട്ട് നിനക്ക് പ്രൊമോഷൻ അല്ലേ എന്റെ ഭാര്യയി. ഇങ്ങനെ ആരും കാണാതെ പാത്തും പതുങ്ങിയും ഒക്കെ കാണുന്നത്തിൽ ഒരു സുഖം ഉണ്ട്.

വിച്ചേട്ടാ ഞാൻ ഒരു കാര്യം ചോദിച്ചാൽ സത്യം പറയാമോ

മം ചോദിക്ക്

വിച്ചേട്ടൻ അന്ന് പറഞ്ഞില്ലേ നിങ്ങൾക് ഒരു കൊച്ചു ബാംഗ്ലൂർ ഉണ്ടന്ന് അത് സത്യമാണോ?
അവളുടെ ചോദ്യം കേട്ടിട്ട് ചിരിക്കണോ കരയണോ എന്ന് അറിയാതെ ഞാൻ അവളെ നോക്കി

നിനക്ക് വട്ടു വലതും ഉണ്ടോടി. എന്തോ ചെയ്യാം തലയിൽ ആയി പോയില്ലേ.
അവൾ എന്റെ നെഞ്ചിൽ മുഖം അമർത്തി.കരയാൻ ആകും എന്ന വിചാരിച്ച എനിക്ക് തെറ്റി പെണ്ണ് നെഞ്ചിൽ അവളുടെ പല്ല് ആഴ്ത്തി. അവളെ ഞാൻ തെള്ളി മാറ്റി നെഞ്ച് തടവി. പെട്ടന്ന് എന്റെ കൈ മാറ്റി അവൾ എന്റെ ഷർട്ട്‌ ന്റെ ബട്ടൺ മാറ്റി അവൾ കടിച്ചടത്തു ചുംബിച്ചു.
ഇത് എന്തിനാനു അറിയാമോ. ചുമ്മാതെ അന്നേൽ പോലും ഇനി ഇങ്ങനെ പറയാതെ ഇരിക്കാനാ.. എന്നെ അല്ലതെ വേറെ ഒരു പെണ്ണിനേയും ഓർക്കാതെ ഇരിക്കാനാ

ഇങ്ങനെ ഉമ്മ ഒക്കെ തരുമ്പോൾ ഒരു സുഖം ഉണ്ട് കേട്ടോ പെണ്ണെ……
അവളെ ഞാൻ ചേർത്ത് പിടിച്ചു.

*********************************************

രാവിലെ ഞാൻ ഇറങ്ങുന്നതിലും മുമ്പ് തന്നെ അവൾ അമ്പലത്തിലേക്ക് പോയിരുന്നു. അവിടെ അമ്പലത്തിന്റെ മുന്നിൽ താലി കെട്ടി. ഊട്ടുപുരയിൽ സദ്യ ആയിരുന്നു.
താലി അച്ഛൻ എടുത്തു തന്നു. അവളുടെ കണ്ണിൽ തന്നെ നോക്കി ആ താലി അവളുടെ കഴുത്തിൽ കെട്ടി. അവളുടെ കണ്ണ് നിറഞ്ഞിരുന്നു. അവൾ എന്റെ കാൽ തൊട്ട് തൊഴുത്‌ പുടവ മേടിച്ചു. എന്റെ വിരലിനാൽ അവളുടെ നെറുകയിൽ സിന്ദുരം തൊട്ടു. അവളുടെ അച്ഛൻ കൈ പിടിച്ച് തന്നു. ആ കൈ ഒന്നുംകൂടി ഞാൻ മുകുകെ പിടിച്ചു ഒരിക്കലും കൈവിടില്ല എന്ന ഉറപ്പോടെ. അങ്ങനെ തനു എന്റെ സ്വന്തമായി. എന്റെ മാത്രമായി. സദ്യ കഴിഞ്ഞ് പെട്ടന്നു തന്നെ വീട്ടിലേക്ക് പോകാൻ ഇറങ്ങി

ഇവിടെ വന്നു അമ്മ വിളക് കൊടുത്തു വലതു കാൽ വെച്ചു വീട്ടിലേക്ക് കയറി. ഇവിടെ വന്നു കയറിട്ടു അവളെ ഒന്ന് കാണാൻ കിട്ടിയില്ല അയലത്തെ ആളുകളും എല്ലാം പോയി കഴിഞ്ഞ് അവൾ മുറിയിലേക്ക് വന്നു. സെറ്റ് ഉടുത്തു താലിയും സിന്ദുരവും അണിഞ്ഞു അവൾ സുന്ദരി ആയിരുന്നു. എന്റെ മുഖത്ത് നോക്കാതെ താഴോട്ട് നോക്കി നില്കുന്നു.

ഞാൻ കട്ടിലിൽ നിന്നും എഴുനേറ്റ് അവളുടെ അരികിലേക്ക് പോയി.

ടി നീ എന്താ അവിടെ നിൽകുന്നെ.. ഇങ്ങുവ….
ഞാൻ അവളുടെ കൈയിൽ പിടിച്ചു കട്ടിലിൽ ഇരുത്തി. പെണ്ണ് ഒന്നും മിണ്ടുന്നില്ല. ഞാൻ അവളുടെ മുഖത്തേക്ക് നോക്കി.

ഞാൻ അവളുടെ കൈപിടിച്ച് മുറിക്ക് വെളിയിൽ ഇറങ്ങി. പടിക്കെട്ടുകൾ ഇറങ്ങി മുറ്റത്ത്‌ വന്നു. അവളെയും കൂട്ടി പടിപ്പുരയിൽ വന്നു ഇരുന്നു. അവളുടെ മടിയിൽ തലവെച്ചു ഞാൻ കിടന്നപ്പോൾ കണ്ടു എന്റെ പെണ്ണിന്റെ ചുണ്ടിൽ ഒരായിരം നക്ഷത്രങ്ങൾ വിരിയുന്നത്. എന്റെ നോട്ടം കണ്ടിട്ടാണന്നു തോന്നുന്നു.

വിച്ചേട്ടാ എന്താ നോക്കുന്നെ……….

ഒന്നുമില്ല നിന്റെ നാക്ക് എന്ത്യേ നു നോക്കിയതാ വന്നപ്പോൾ തൊട്ട് നീ ഒന്നും മിണ്ടുന്നില്ല. ഇന്നലെ വരെ കുഴപ്പം ഒന്നും ഇല്ലാതെ ഇരുന്നതല്ലേ.

എനിക്ക് ഒന്നും പറയാൻ പറ്റുന്നില്ല. അതാ

തനു….. എല്ലാരും പറയുന്ന പോലെ എന്റെ അച്ഛനേം അമ്മേം പോന്നു പോലെ നോക്കണം എന്ന് ഞാൻ പറയില്ല. അവര്‌ 2 പേരും പരസ്പരം നോക്കിക്കോളും. പിന്നെ അതിന് പറ്റാത്തപ്പോൾ ആ കാര്യം അപ്പോൾ നോക്കാം. അതു വരെ ഒരു കൊച്ചു കുഞ്ഞിനെ നോക്കുന്ന പോലെ എന്നെ നീ നോക്കിക്കോ….
ഇതും പറഞ്ഞു അവളുടെ വയറിനോട് ചേർന്നു കിടന്നു… അവൾ ഇത് കേട്ടു വാ പൊത്തി ചിരിക്കുന്നു

തനു ഞാൻ നിന്നെ ഒരുപാട് വിഷമിപ്പിച്ചിട്ടുണ്ട്….. നീ എന്നെ വിട്ടു പോയപ്പോളാണ് നീ എന്റെ ജീവിതത്തിൽ എന്തൊക്കെയോ ആയിരുന്നു എന്ന് മനസിലായെ… അന്ന് നിന്നെ കണ്ടിരുന്നെങ്കിൽ കാലുപിടിച്ചു മാപ്പ് ചോദിച്ചെന്നെ

വിച്ചേട്ടാ മതി എന്തൊക്കെയാ പറയുന്നേ….
അവൾ എന്റെ വായ പൊത്തി. അവളുടെ കൈ എടുത്തു ഞാൻ എന്റെ നെഞ്ചിൽ വെച്ചു. അവൾ മറുകൈ കൊണ്ട് എന്റെ തല തഴുകുന്നുണ്ടായിരുന്നു. മെല്ലെ ഞാൻ എഴുന്നേറ്റു. എന്താ എന്ന് ഉള്ള അർഥത്തിൽ അവൾ എന്നെ നോക്കി. അവളുടെ കാൽപാദം എന്റെ കൈയിൽ എടുത്തു ചുംബിച്ചു. പെട്ടന്ന് അവൾ കാൽ വലിച്ചു

എന്താ വിച്ചേട്ടാ ഈ കാണിക്കുന്നേ…

ഒന്നുമില്ല romantic ആയി ഇങ്ങനെയും കാലുപിടിക്കാൻ പറ്റും….. ഞാൻ എന്റെ കൈകൾ അകറ്റി തനു എന്റെ നെഞ്ചിലേക്ക് ഒതുങ്ങി. എന്റെ ജീവൻ പോലും അവൾക് വേണ്ടിയായി മാറി. അവളുടെ ശ്വാസം പോലും ഞാനായി മാറി

********************************************

കണ്ണാ…… നിൽക്ക് ഞാൻ അച്ഛനോട് പറയും

പറഞ്ഞോ എനിക്ക് ഒന്നുമില്ല

ടാ എന്താ അവിടെ
അവൻ ഓടി അച്ഛന്റെ കൈയിൽ കേറി

അച്ചേ ഒരു കാര്യം പറയട്ടെ എന്റെ ക്ലാസ്സ്‌ലെ സീത ഇല്ലേ അവൾ എന്നോട് പറയുവാ എന്റെ രുദ്രാക്ഷം ഇല്ലേ അത് അവൾക് കൊടുക്കാൻ. കൊടുക്കണോ അച്ചേ പാവം അല്ലേ

എന്റെ പോന്നു മോൻ കൊടുക്കല്ലേ നാളെ തൊട്ട് നീ ഇത് ഊരി വെച്ചിട്ട് പോയാൽ മതി കേട്ടോ

അത് എന്താ വിച്ചേട്ടാ

അവളോട് ചേർന്നു നിന്നു കൊണ്ട് പറഞ്ഞു ഡി ഒരാൾ ഒരു കുഴിയിൽ വീണു. ആ ആൾ മറ്റാരെയും അതെ കുഴിയിൽ വീഴാതെ ഇരിക്കാൻ നോക്കണ്ടേ പണ്ട് എനിക്കും ഒരു പാവം തോന്നിയത് കൊണ്ടാ മോൾ ഇവിടെ നിക്കുന്നെ.

അവൾ അത് കേട്ടതും അവന്റെ നെഞ്ചിൽ ഇടിച്ചു
അവൻ അപ്പോൾ ഒരു കൈ കൊണ്ട് തനുവിനെയും മറ്റേ കൈ കൊണ്ട് കണ്ണനെയും ചേർത്ത് പിടിച്ചിരുന്നു

അവസാനിച്ചു……

രുദ്രാക്ഷം മലയാളം നോവൽ മുഴുവൻ ഭാഗങ്ങൾ വായിക്കാനായി

4.8/5 - (17 votes)
Exit mobile version