പെട്ടന്ന് തന്നെ എന്റെ ഫോൺ അടിച്ചു…. അവളെ വലതു കൈകൊണ്ട് ചേർത്ത് പിടിച്ചു ഫോൺ പോക്കറ്റിൽ നിന്നും എടുത്തു
കൃഷ്ണ കാളിങ്…………..
അവൾ എന്നിൽ നിന്നും അകന്നുമാറി….. എന്നെ ദേഷ്യത്തിൽ നോക്കുന്നുണ്ട്. കാൾ ഞാൻ കട്ട് ചെയ്തു
“എന്താ പെണ്ണെ നിനക്ക്….. ഇച്ചിരി കുശുമ്പ് ഉണ്ട് കേട്ടോ നിനക്ക്….”
“എനിക്ക് അല്ല……….. വിച്ചേട്ടൻ പോ ആരേലും വരും”
ഇച്ചിരി ദേഷ്യത്തിൽ തന്നെയാ പറഞ്ഞത്.
“എന്താടി പെട്ടന്നു മുഖം വല്ലാതെ ആയെ അവൾ വിളിച്ചത് കൊണ്ട് അല്ലേ.”
അവളുടെ കൈയിൽ പിടിച്ചു കൊണ്ടാണ് ചോദിച്ചേ.
അവൾ കൈ തട്ടിമാറ്റി. ദേഷ്യം വന്ന് ഞാൻ പോകാൻ തുടങ്ങിയപ്പോൾ അവൾ പിന്നിൽ നിന്നും എന്നോട് ചേർന്നു നിന്നു
“വിച്ചേട്ടാ ഇനി എന്നെ സങ്കടപെടുത്തല്ലേ പ്ലീസ്… ഇനി എനിക്ക് മറക്കാൻ പറ്റില്ല അതുകൊണ്ടാ ”
അവളുടെ കണ്ണുനീർ എന്റെ പുറം നനച്ചു അവളുടെ കൈയിൽ പിടിച്ച് മുന്നിലേക്ക് നിർത്തി. അവളുടെ മുഖം എന്റെ കൈയിൽ കോരി എടുത്തു
“ഡി പെണ്ണെ എനിക്ക് ഇനി ഒരു ജീവിതം ഉണ്ടങ്കിൽ അതു നിനക്ക് വേണ്ടി മാത്രം ഉള്ളതാണ്. അതിൽ വേറെ ആരും ഒരു അവകാശവും പറഞ്ഞു വരില്ല. ”
ചേർത്ത് പിടിച്ച് നെറുകയിൽ… ചുംബിച്ചു.
*********************************************
“കൃഷ്ണ ഞാൻ വീട്ടിൽ ഉണ്ട് ഞാൻ പറഞ്ഞത് നടക്കുമോ?
എന്താ ഹർഷ പെട്ടന്ന് ഒന്നും നടക്കില്ല നീ ഒരു ദിവസത്തെ സമയം താ
നീ ആവിശ്യത്തിന് സമയം എടുത്തോ പക്ഷെ.. അധികം വൈകരുത്.. നാളെ തന്നെ എനിക്ക് നിന്നെ കാണണം. കണ്ടേ പറ്റു
ഇല്ലടാ. നീ എന്നോട് ക്ഷേമിച്ചല്ലോ അതു മതി എനിക്ക് ഞാൻ എന്തു നിനക്ക് വേണ്ടി ചെയ്യാനും റെഡിയാ
ഒക്കെ ബൈ കിച്ചു…..
ഫോൺ വെച്ചു തിരിഞ്ഞു നോക്കിയപ്പോൾ
തനു
അവളുടെ നോട്ടത്തിൽ നിന്ന് മനസിലാകും സംസാരിച്ചത് അവൾ കേട്ടിട്ടുണ്ട്….. ഞാൻ അടുത്തേക്ക് ചെന്നതും അവൾ തിരിഞ്ഞു പടികൾ ഇറങ്ങി പോയി……
ഡി നിക്ക്….
ഈ പെണ്ണിന് വരാൻ കണ്ട നേരം….ഞാൻ ഫോണുമായി കട്ടിലിൽ ചെന്ന് കിടന്നു…… ഇന്ന് ഇനി അവളോട് എന്ത് പറഞ്ഞിട്ടും കാര്യമില്ല. നാളെ സംസാരിക്കാം
ആരോ കതകിൽ മുട്ടുന്നു. അച്ഛനാണ്…
“താൻ ഉറങ്ങിവാണോ ”
“അല്ല അച്ഛാ…”
ഞാൻ മുറിക്ക് പുറത്തേക്ക് ചെന്നു അച്ഛന്റെ മുഖത്ത് നിന്ന് എന്തോ സീരിയസ് കാര്യമാണ് എന്ന് മനസിലായി
“നിങ്ങളുടെ കാര്യത്തിൽ ഇടപെടുന്നതു ശരിയല്ല എന്ന് എനിക്ക് അറിയാം പക്ഷെ ഇനിയും നീ ആ കുട്ടിയെ കരയിപ്പിക്കരുത്”
“അച്ഛാ ഞാൻ… ”
“വേണ്ട… അവൾ കാര്യം ഒന്നും പറഞ്ഞില്ല പക്ഷെ നിന്റെ പ്രവർത്തികൾ അവളെ വേദനിപ്പിക്കുണ്ട് ഹർഷ.. ”
അച്ഛൻ തിരിഞ്ഞു നടന്നു
“അച്ഛാ……. ”
*********************************************
“തനുകുട്ടി എന്തായി മോളെ സ്കൂളിൽ അപ്ലിക്കേഷൻ കൊടുത്ത കാര്യം? ”
“ഒന്നുമായില്ല അമ്മേ അവിടെ b.Ed ഉള്ളവർക്കേ പഠിപ്പിക്കാൻ പറ്റാത്തൊള്ളുന്നു. പിന്നെ b.Ed ഉള്ള ആരും അപ്ലിക്കേഷൻ കൊടുത്തില്ലെങ്കിൽ എനിക്ക് തന്നെ ആ പോസ്റ്റ് തരാം നു പറഞ്ഞിട്ടുണ്ട്. ”
“അവിടെ എല്ലാരും എന്ത്യേ…. ”
“മാഷ്.. പറമ്പിൽ എന്തോ ചെയ്യുവാ…. നീ തിരക്കുന്ന ആൾ ഇന്നലെ രാത്രിയിൽ ബാംഗ്ലൂർക്ക് പോയി. അവന്റെ ഏതോ ഒരു ഫ്രണ്ട് വന്നിട്ടുണ്ടാരുന്നു. അതിന്റെ കൂടെ പോയി. 2 ദിവസം അവധി അല്ലേ സ്കൂളിന്. ”
“ഫ്രണ്ട്…. കൃഷ്ണ ആണോ ഭഗവാനെ…. ”
“എന്താ മോളെ നീ വല്ലതും പറഞ്ഞോ നീ പടിപുരക്കൽ നില്കാതെ കേറിവാ… ”
“ഇല്ല അമ്മേ ഞാൻ പോയിട്ട് പിന്നെ വരാം ”
നേരെ വീട്ടിൽ ചെന്ന് ഫോൺ എടുത്ത് വിച്ചേട്ടനെ വിളിച്ചു… ഫോൺ ബെൽ അടിക്കുന്നതല്ലാതെ എടുക്കുന്നില്ല… പിന്നെയും ഞാൻ വിളിച്ചോണ്ട് ഇരുന്നു… അവസാനം ബെൽ അടിച്ചതിനു ശേഷം swiched off ആയി…… എനിക്ക് വല്ലാതെ പേടി ആയിത്തുടങ്ങി
രാത്രി ഏറെ വൈകി വിച്ചേട്ടൻ തിരിച്ചു വിളിച്ചു……വിളിച്ചത് കുറച്ച് കഴിഞ്ഞാണ് കണ്ടത്. ഞാൻ തിരിച്ചു വിളിച്ചു കുറച്ച് സമയത്തെ ബെൽ നു ശേഷമാണ് ഫോൺ എടുത്തത്
“എന്താ തനു വിളിച്ചത് ”
“വിളിച്ചത് ബുദ്ധിമുട്ടായോ….. വിച്ചേട്ടൻ എവിടെയാ? ”
“ബുദ്ധിമുട്ട് ഒന്നും ഇല്ല ഞാൻ എന്റെ ഫ്രണ്ട്ന്റെ കൂടെ ഒന്ന് വന്നതാ നിന്നോട് പറയാൻ പറ്റിയില്ല. ”
“സ്ഥലം എവിടെയാ? ”
“അത്.. പിന്നെ. നിനക്ക് എന്താ തനു. നീ വിളിച്ച കാര്യം പറ. എല്ലാ കാര്യങ്ങളും നിന്നോട് പറയണോ ”
“ആ ഫ്രണ്ട് വിച്ചേട്ടന്റെ കൃഷ്ണ അല്ലേ. വിച്ചേട്ടൻ അവളുടെ കൂടെ ബാംഗ്ലൂർ അല്ലേ. എന്തിനാ എന്നോട് ഇങ്ങനെ.. ”
( ഹേയ് ഹർഷ എന്താ അവിടെ വേഗം വാ നമുക്ക് പോകാൻ ടൈം ആയി )
“ചെല്ല് ഹർഷനെ വിളിക്കുന്നു. ഞാൻ ഇനി ഒരു ശല്യത്തിനും വരുന്നില്ല. നിങ്ങൾ സമാധാനത്തോടെ ജീവിച്ചോ ആർക്കും ഞാൻ ഒരു ഭാരം ആകുന്നില്ല”
ഞാൻ ഫോൺ വെച്ചു. മനസിന് വല്ലാത്ത ഭാരം. വിച്ചേട്ടൻ തിരിച്ചു വിളിക്കുന്നുണ്ട്. ഫോൺ എടുത്തില്ല ഓഫ് ചെയ്ത് മേശയിൽ വെച്ചു. കട്ടിലിൽ കയറി കിടന്നു കണ്ണിൽ നിന്നും കണ്ണുനീർ ഒഴുകുന്നു. തല പൊട്ടി പോകുന്നു.
നെറ്റിയ്ക്ക് നനവ് തോന്നിയിട്ടാണ് കണ്ണ് തുറന്നത്. കണ്ണ് തുറക്കാൻ വയ്യ നല്ല വേദന ഉണ്ട്. കണ്ണിൽ ചുട്ടു പൊള്ളുന്ന പോലെ… അടുത്ത് ടീച്ചറമ്മ ഇരിപ്പുണ്ട്.
“എന്താ പറ്റിയത് മോളെ നിനക്ക് രാവിലെ മാഷ് വന്ന് പറഞ്ഞപ്പോളാണ് നിനക്ക് വയ്യ നു അറിഞ്ഞത്. ഇന്നലെ രാത്രി ഇവൻ വിളിച്ചിരുന്നു നിന്നെ വിളിച്ചിട്ട് കിട്ടുന്നില്ല എന്ന് പറഞ്ഞ് ”
എന്റെ മുറിലെ ജനാലയിലേക്ക് ചുണ്ടിയാണ് അമ്മ അത് പറഞ്ഞത് ഞാൻ തല ചരിച്ചു നോക്കി വിച്ചേട്ടൻ അവിടെ ജനലിന്റെ പടിയിൽ ഇരുപ്പുണ്ട്
എന്നോട് ഉള്ള ദേഷ്യം മുഴുവൻ ഉണ്ട് ആ മുഖത്ത്….
“ഇന്നലെ പോലും ഒന്നും കഴിച്ചില്ല എന്ന് മാഷ് പറഞ്ഞു.. ഞാൻ പോയി ഇച്ചിരി കഞ്ഞി ഉണ്ടാക്കികൊണ്ട് വരാം. ”
“വേണ്ട അമ്മേ….. എനിക്ക് വിശപ്പില്ല. ”
“ആഹാ അത് നീ അന്നോ തീരുമാനിക്കുന്നത്. ഒന്നും കഴിക്കാത്തത് കൊണ്ടാണ് ശരീരം വയ്യാത്തത്. ”
“ടാ… ഇവളെ നോക്കിക്കോ ഞാൻ വേഗം പോയി കഞ്ഞി കൊണ്ട് വരാം. ”
വിച്ചേട്ടനെ നോക്കി അമ്മ പറഞ്ഞു.അമ്മ പോയതും വിച്ചേട്ടൻ എന്റെ കട്ടിലിന്റെ അരികിലായി വന്നിരുന്നു. ഞാൻ തല ചരിച്ചു കണ്ണടച്ച് കിടന്നു. വിച്ചേട്ടന്റെ ഭാഗത്തുനിന്നും ഒരു പ്രതികരണവും കാണാഞ്ഞപ്പോൾ മെല്ലെ കണ്ണ്തുറന്നു പക്ഷേ വിച്ചേട്ടനെ നോക്കിയില്ല.
“ഡി…. ”
ഒരു അലർച്ച ആയിരുന്നു
“പതുക്കെ പറഞ്ഞാൽ മതി എനിക്ക് കേൾകാം അലറണ്ട……. ”
“നിന്റെ ഫോൺ എന്തെടി പുല്ലേ….. ”
“എന്തിനാ എന്റെ ഫോൺ…
ഞാൻ വീണ്ടും കണ്ണടച്ചു….എന്തൊക്കയോ തട്ടി ഇടുന്നുണ്ട്…
“അവിടെ എന്തു നോക്കുവാ”
ഞാൻ എണിറ്റുരിക്കാൻ നോക്കി അത് കണ്ട് വിച്ചേട്ടൻ വന്ന് താങ്ങി ഇരുത്തി. എന്റെ അടുത്തായി വീണ്ടും വന്നിരുന്നു. എന്റെ നെറ്റിക്ക് കൈ വെച്ചു നോക്കി… ഞാൻ കൈ തട്ടി മാറ്റി
“തനു നിനക്ക് എന്താ….. നീ എന്തിനാ എന്നെ ഇങ്ങനെ ടെൻഷൻ ആകുന്നത് ”
“ഞാൻ എന്തു ചെയ്തു…. എനിക്ക് എന്തായാലും വിച്ചേട്ടന് എന്താ ”
“ഡി നിനക്ക് എന്തു വന്നാലും എനിക്ക് ഒന്നും ഇല്ലേ പറയടി… ”
(രണ്ട് കൈ കൊണ്ടും എന്റെ മുഖം കൈക്കുള്ളിൽ ആക്കി കൊണ്ടാണ് ചോദിച്ചത്. )
“ഇല്ല….. ഉണ്ടാരുന്നുങ്കിൽ എന്നോട് ഒരു വാക്ക് പറഞ്ഞേനെ…. അന്നു കൃഷ്ണചേച്ചിയോട് മിണ്ടിയത് എന്നെ കാണിക്കാൻ ആണ് എന്നാണ് ഞാൻ കരുതിയത് പക്ഷെ അങ്ങനെ അല്ല….. ”
കൈ തട്ടി മാറ്റി മുഖം പൊത്തികരഞ്ഞു
“ഡി ചുമ്മ കരഞ്ഞു പനി കൂട്ടാൻ നിക്കണ്ട… പറയുന്നത് കേൾക്ക് നീ വിചാരിക്കുന്ന പോലെ അല്ല തനു ”
“അതെ ഞാൻ വിചാരിക്കുന്ന പോലെ അല്ല. നിങ്ങൾ തമ്മിൽ എന്താ ഇപ്പോളും? എന്നെ മണ്ടി ആകുവല്ലേ? അവളുടെ കൂടെ എന്തിനാ ബാംഗ്ലൂർക്ക് പോയെ? ”
(വിച്ചേട്ടന് നന്നായി ദേഷ്യം വരുണ്ടാരുന്നു )
“നീ പറഞ്ഞത് ശരിയാ ഞാൻ പറയാൻ ഇരിക്കുകയായിരുന്നു. അവളും ഞാനും തമ്മിൽ അരുതാത്ത ബന്ധം ഉണ്ടായിരുന്നു. അതിൽ ഒരു കുഞ്ഞും ഉണ്ട് അതിനെ കാണാനാ ഞാൻ ബാംഗ്ലൂർക്ക് പോയത് ”
( എന്തേലും ചോദിക്കുന്നതിനു മുമ്പ് വിച്ചേട്ടന് ഒരു ഫോൺ വന്നു )
ആ കൃഷ്ണ ഞാൻ രാവിലേ എത്തി.
കറക്റ്റ് ടൈം ആയിരുന്നു ഫ്ലൈറ്റ്
അവിടുന്ന് ഒരു ടാക്സി എടുത്തു
ഒക്കെ ഒക്കെ താങ്ക്സ്
(ഫോൺ കട്ട് ചെയ്ത് എന്റെ അടുത്തേക്ക് വന്നു. എന്തെങ്കിലും പറയുന്നതിന് മുമ്പ് അമ്മ വന്നു )
“വിച്ചു നിന്നെ അച്ഛൻ വിളിക്കുന്നു…. ഞാൻ അവൾക്ക് കഞ്ഞി കൊടുക്കട്ടെ എന്നിട്ട് വരാം… നീ പോയി ഒന്ന് കുളിക്ക്
വിച്ചേട്ടൻ എന്നെ നോക്കിട്ട് പോയി….”
“അവൻ നിന്നോട് വല്ലതും ചോദിച്ചോ മോളെ ഇന്ന് രാവിലെ വന്നപാടെ തനുനോട് ആരാ ബാംഗ്ലൂർ പോയ കാര്യം പറഞ്ഞത് എന്ന് ചോദിച്ചു എന്തൊരു ബഹളം ആരുന്നു….”
ഞാൻ ഒന്നും മിണ്ടിയില്ല അമ്മ കോരി തന്ന കഞ്ഞി കുടിച്ചു ബാത്‌റൂമിൽ കയറി ഫ്രഷ് ആയി വന്ന് അമ്മേടെ കൂടെ താഴേക്ക് പോയി. അവിടെ വിച്ചേട്ടൻ ഇരുപ്പുണ്ട്. അച്ഛനോടും മഷിനോടും എന്തോ സംസാരിക്കുവാണ്.
“മോളെ നാളെ നീ ഹർഷന്റെ കൂടെ ഒരു സ്ഥലം വരെ ചെല്ലണം. അത് പറയാനാ അവൻ വന്നത്. ”
ഞാൻ മിണ്ടിയില്ല എല്ലാം തലകുലുക്കി കേട്ടു. ടീച്ചറമ്മ വന്ന് അച്ഛനേം മഷിനേം കഴിക്കാൻ വിളിച്ചു. വിച്ചേട്ടൻ മുറ്റത്തേക്ക് വരാൻ തലകൊണ്ട് ആംഗ്യം കാണിച്ചിട്ട് പുറത്തേക്ക് പോയി. ഞാൻ മെല്ലെ പുറത്തേക്ക് നടന്നു.
നിനക്ക് എങ്ങനെ ഉണ്ട് ഇപ്പോൾ?
കുഴപ്പമില്ല….
നിനക്ക് എന്താ തനു. നീ എന്താ ഇങ്ങനെ……
എനിക്ക് ഒന്നും ഇല്ല. വിച്ചേട്ടന് എന്നോട് കുറച്ച് സ്നേഹം പോലും ഇല്ല. ഉണ്ടായിരുന്നങ്കിൽ എന്നോട് ഇങ്ങനെ ഒന്നും ചെയ്യില്ല…
ഞാൻ എന്ത് ചെയ്‌തെന്ന നീ ഈ പറയുന്നത്
ഒന്നും ചെയ്തില്ലേ
എനിക്ക് ദേഷ്യം വരുണ്ടടി. ഞാനും ഒരു മനുഷ്യജീവിയാ. എനിക്ക് മടുത്തു തുടങ്ങുണ്ട്
അപ്പോൾ എന്നെ മടുത്തല്ലേ
( ഞാൻ കരഞ്ഞു തുടങ്ങിയിരുന്നു )
നിന്നോട് പറഞ്ഞിട്ട് കാര്യം ഇല്ല. നാളെ രാവിലെ 8 മണിക്ക് തന്നെ റെഡി ആകണം. ഞാൻ വരും.
അത്രയും പറഞ്ഞു വിച്ചേട്ടൻ ദേഷ്യത്തിൽ പുറത്തേക്ക് പോയി..
തുടരും…….
രുദ്രാക്ഷം മലയാളം നോവൽ മുഴുവൻ ഭാഗങ്ങൾ വായിക്കാനായി
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission