Skip to content

രുദ്രാക്ഷം – 13

malayalam thudarkadhakal

തിരികെ വരുമ്പോൾ ഞങ്ങൾ രണ്ടാളും ഒന്നും സംസാരിച്ചില്ല രാത്രി ആയിരുന്നു വീട്ടിൽ എത്തിയപ്പോൾ
കാർ വീടിന്റെ മുന്നിൽ നിർത്തി വിച്ചേട്ടനോട് ഒന്നും പറയാതെ ഞാൻ വീട്ടിലേക്ക് നടന്നു. കാർ നല്ല സ്പീഡിൽ എടുത്തോണ്ട് പോകുന്നത് കണ്ട് ഞാൻ തിരിഞ്ഞു നോക്കി

ഉമ്മറത്ത് അച്ഛൻ ഉണ്ടായിരുന്നു. അച്ഛന്റെ മുഖം കണ്ടാൽ അറിയാമോ നല്ല സന്തോഷത്തിൽ ആണ്. കൈയിൽ ഇരുന്ന ഫയൽ അച്ഛന്റെ കൈയിൽ കൊടുത്തു. ഞാൻ മുറിയിലേക്ക് പോയി. കതക് അടച്ചു കട്ടിലിൽ ഇരുന്നു അത് വരെ പിടിച്ചു വെച്ചിരുന്ന സങ്കടം മുഴുവൻ കണ്ണീരായി പുറത്ത് വന്നു. എത്ര നേരം കരഞ്ഞു എന്ന് അറിയില്ല. ഞാൻ എന്റെ സങ്കടം കൊണ്ട് പറഞ്ഞു പോയതാ വിച്ചേട്ടനോട്. അതിന് എന്നോട് പറഞ്ഞത് എന്താ….

കതകിൽ തട്ടുന്ന ശബ്ദം കേട്ടാണ് ഞാൻ കണ്ണ് തുറന്നത്. കട്ടിലിൽ ചാരി ഇരുന്ന് മയങ്ങി പോയി. ഞാൻ വേഗം എഴുന്നേറ്റ് കതക് തുറന്നു ടീച്ചറമ്മയാണ്

എന്താ അമ്മേ….. എന്തു പറ്റി…

മോളെ നിങ്ങൾ പോയിട്ട് ഇപ്പളാ വന്നേ അവൻ നിന്നെ കൊണ്ട് വിട്ടിട്ട് എവിടേലും പോകുന്ന കാര്യം പറഞ്ഞോ

ഇല്ലമ്മേ എന്താ പറ്റിയെ വിച്ചേട്ടൻ എവിടെ പോയി. ..

എനിക്ക് ആകെ പേടിയായി…ഞാൻ ഒന്ന് വിളിച്ചു നോക്കട്ടെ എന്ന് പറഞ്ഞു ഫോൺ എടുത്തു വിളിച്ചു ഫോൺ ഔട്ട്‌ ഓഫ് കവറേജ്‌ ആയിരുന്നു…. ഈ പോക്ക് എന്നോട് ഉള്ള ദേഷ്യമാണ്…. എന്റെ മുഖത്തെ പേടി കണ്ടിട്ടാണ് ടീച്ചറമ്മ എന്റെ അടുത്തേക്ക് വന്നു

നീ പേടിക്കണ്ട മോളെ അവൻ നിന്നോട് വലതും പറഞ്ഞോ എന്ന് അറിയാന ഞാൻ വന്നത് നീ കിടന്നോ വരുമ്പോൾ നിന്നെ വിളിക്കാൻ ഞാൻ പറയാം അത് പറഞ്ഞു താഴേക്ക് പോകാൻ തുടങ്ങിയ അമ്മയുടെ കൈയിൽ പിടിച്ചു നിർത്തി

അമ്മേ ഞാനും കൂടെ വന്നോട്ടെ… ഇല്ലങ്കിൽ എനിക്ക് ഒരു സമാധാനവും ഇല്ല…..

വേണ്ട മോളെ അവൻ ഇങ്ങു വരും… നീ കിടന്നോ ഇടക്ക് ഉള്ളതാണ്. അവനു എന്തോ വിഷമം ഉണ്ട് അതാ. നീ കാര്യമാക്കണ്ട..

ഇതും പറഞ്ഞു ടീച്ചറമ്മ വീട്ടിലേക്ക് പോയി ഞാൻ ജനൽ തുറന്നിട്ടു ജനലിന്റെ പടിയിൽ ഇരുന്ന് വിച്ചേട്ടന്റെ മുറിയിലേക്ക് നോക്കിയിരുന്നു. അവിടെ ടീച്ചറമ്മയും മാഷും ഉമ്മറത്ത് തന്നെ ഇരിപ്പുണ്ടായിരുന്നു. ഞാൻ ലൈറ്റ് ഓഫ്‌ ചെയ്ത് അവിടെ തന്നെ ഇരുന്നു. ഇടക്ക് ഇടക്ക് ഫോണിൽ വിച്ചേട്ടനെ വിളിച്ചോണ്ടിരുന്നു… കുറച്ച് ക്ഷമ ഞാൻ കാണിക്കേണ്ടതായിരുന്നു. കാര്യം അറിയാതെ വിച്ചേട്ടനെ ഞാൻ കുറ്റപ്പെടുത്തി എന്ത് ആ മനസ് വേദനിച്ചിട്ടുണ്ടാകും…. എല്ലാത്തിനും കാരണം ഞാനാ.. ഓരോന്ന് ആലോചിച്ചിട്ട് സങ്കടം വരുന്നുണ്ട്.

നല്ല മഴ പെയ്യാൻ തുടങ്ങി. ടീച്ചറമ്മയും മാഷും ലൈറ്റ് ഓഫ്‌ ചെയ്ത് അകത്തേക്ക് കയറി. വീണ്ടും ഞാൻ വിച്ചേട്ടനെ വിളിച്ചു ഇപ്പോൾ ഫോൺ റിങ് ചെയ്യുന്നുണ്ട്. പക്ഷെ എടുക്കുന്നില്ല വീണ്ടും വിളിച്ചപ്പോൾ കാൾ കട്ട്‌ ചെയ്തു… കുറച്ച് സമയം കഴിഞ്ഞ് റോഡിൽ ഒരു കാർ വന്നു നിന്നു ലൈറ്റ് ഇല്ലാത്തതു കൊണ്ട് ശരിക്കും കാണുന്നില്ല ഞാൻ മെല്ലെ എഴുന്നേറ്റ് ജനലിൽ പിടിച്ചു പുറത്തേക്ക് നോക്കി നിന്നു കുറച്ച് സമയത്തിന് ശേഷവും അനക്കം ഒന്നും കാണുന്നില്ല. ഫോണിൽ ഞാൻ സമയം നോക്കി 2 മണി ആകുന്നു. പെട്ടന്ന് വിച്ചേട്ടന്റെ മുറിയുടെ മുന്നിൽ ഉള്ള വരാന്തയിലെ ലൈറ്റ് തെളിഞ്ഞു

വിച്ചേട്ടൻ……..
ഞാൻ പെട്ടന്നു തന്നെ താഴേക്ക് പോയി അച്ഛൻ നല്ല ഉറക്കമായിരുന്നു. ഞാൻ മെല്ലെ കതകിന്റെ കൊളുത്തെടുത്തു പുറത്തിറങ്ങി തിരികെ കതക് ചാരി. നല്ല മഴ പെയ്യുന്നുണ്ട് ഞാൻ മുത്തെക്ക് ഇറങ്ങി. തണുത്ത വെള്ളം മുഖത്തേക്ക് വീണു തുടങ്ങി മഴയിൽ നനഞ്ഞു ഞാൻ വിച്ചേട്ടന്റെ അടുത്തേക്ക് നടന്നു. മഴ നനഞ്ഞു സാരീ ശരീരത്തോട് ഒട്ടി നടക്കാൻ പറ്റുന്നില്ലായിരുന്നു. റോഡിൽ ഞാൻ എന്തിലോ തട്ടി മുന്നോട്ട് ആഞ്ഞു.

*********************************************

ഞാൻ ഏറ്റവും കൂടുതൽ സ്നേഹിക്കുന്ന ഞാൻ എന്റെ എന്ന് വിശ്വസിക്കുന്ന എന്റെ പെണ്ണ് അവൾ എന്നെ അവിശ്വസിച്ചപ്പോൾ എനിക്ക് എന്നെ തന്നെ നിയന്ത്രിക്കാൻ ആയില്ലാ. ഞാൻ ബാംഗ്ലൂർ ഉണ്ട് എന്ന് അവൾ അറിഞ്ഞു വിളിച്ച ദിവസം എന്റെ കൂടെ കൃഷ്ണയും ഉണ്ട് എന്ന് അറിഞ്ഞു. അത് ഒരിക്കലും അവൾക് സഹിക്കാൻ പറ്റിയില്ല എന്നെനിക് മനസിലായി. അവൾ ഇനി ഒരു ശല്യത്തിനും വരില്ല എന്ന് പറഞ്ഞപ്പോൾ എന്റെ മനസ് വല്ലാതെ പിടച്ചു. അവൾ ഞങ്ങൾക്ക് വേണ്ടി ഒഴിഞ്ഞു തരാം എന്ന് പറഞ്ഞപ്പോൾ അവൾക് ഞാൻ അത്രേ ഉള്ളു എന്ന് കരുതി അവൾ ഫോൺ എടുക്കാത്തപ്പോൾ വല്ലാതെ പേടിയായി അതാണ് സിദ്ധുവിനെ കണ്ട് കാര്യങ്ങൾ സംസാരിച്ച ശേഷം രാത്രി തന്നെ ഫ്ലൈറ്റ് നു വന്നത് ഇവിടെ വന്നപ്പോൾ പെണ്ണിന് എഴുന്നേക്കാൻ പോലും വയ്യ കണ്ണ് ഒക്കെ വീർത്തു ഇരിക്കുന്നു അപ്പൊഴേ മനസിലായി ഇന്നലെ നല്ല കരച്ചിലായിരുന്നു എന്ന്.

അവളുടെ കിടപ്പ് കണ്ട് സഹിക്കാൻ പറ്റിയില്ല. അവൾ ഉണർന്നു കഴിഞ്ഞ് അവളുടെ വർത്തമാനം കേട്ടപ്പോൾ ശരിക്കും ദേഷ്യം വന്നു അതിലും കൂടുതൽ സങ്കടമായി… അവളെയും കൊണ്ട് ഇന്ന് രാവിലെ പോയപ്പോൾ നല്ല ദേഷ്യത്തിൽ തന്നെയാണ് ഞാൻ സംസാരിച്ചത്. നമ്മൾ തമ്മിൽ ശരിയാകില്ല എന്ന് ഞാൻ പറഞ്ഞപ്പോൾ അവൾ എന്തെകിലും പറയും എന്ന് കരുതി അവൾ ഒന്നും മിണ്ടാഞ്ഞപ്പോൾ ഞാൻ ശരിക്കും തകർന്നു പോയി. ഇനി നിനക്ക് ഞാൻ ചേരില്ല എന്ന് പറഞ്ഞപ്പോൾ എനിക്ക് വിച്ചേട്ടൻ മതി എന്ന് പറയും എന്ന് ഞാൻ കരുതി പക്ഷെ അത് ഉണ്ടായില്ല. അതാണ് അവളെയും വീട്ടിൽ വിട്ടിട്ട് കാറുമായി പോയത് അവിടുന്നു പോയത് പുഴക്കരയിൽ ആയിരുന്നു അമ്പലത്തിന്റെ ആൽചുവട്ടിൽ കിടന്നു എപ്പളോ ഉറങ്ങി പോയി ഫോൺ ബെൽ അടിക്കുന്നത് കേട്ടാണ് ഉണർന്നത് അപ്പോൾ തനു. അതാ കട്ട്‌ ചെയ്തു വീട്ടിലേക്ക് പോയത്. ഇവിടെ വന്നപ്പോൾ അമ്മ ഒക്കെ കിടന്നിരുന്നു. അവളുടെ മുറിയിൽ വെട്ടം ഇല്ല അപ്പോൾ തോന്നി ഉറങ്ങി കാണും എന്ന് അത് കൊണ്ട് വിളിക്കാനും തോന്നിയില്ല. മഴയത്തു വന്നത് കൊണ്ട് നന്നായി തണുക്കുണ്ട് ദേഹം തുടച്ചു കിടന്നു.

ആരോ കതകിൽ മുട്ടുണ്ട് ഇനി ഞാൻ വന്നത് അച്ഛൻ അറിഞ്ഞോ. ലൈറ്റ് ഇട്ടു ഞാൻ കതക് തുറന്നു. മുന്നിൽ നിൽക്കുന്ന ആളെ കണ്ട് ഞാൻ ഞെട്ടി

തനു……
നീ എന്താ ഈ സമയത്ത് നീ മുഴുവൻ നനഞ്ഞല്ലോ

പറഞ്ഞു തീർന്നില്ല എവിടോ എന്തോ പൊട്ടി വേറെ ഒന്നുംഅല്ല എന്റെ കരണം പൊട്ടിയതാണ്. ഷർട്ടിന്റെ കഴുത്തിൽ പിടിച്ചു അവൾ എന്നെ നെഞ്ചിൽ വീണു

എവിടാരുന്നു ഇത് വരെ. എന്നെ ഇങ്ങനെ എന്തിനാ നിങ്ങൾ തീ തീറ്റിക്കുന്നെ. ഇങ്ങനെ എന്നെ ഉപേഷിക്കുന്നതിലും ഭേദം എന്നെ കൊല്ലുന്നത

ഡി എന്തുവ നിനക്ക് പറ്റിയെ നീ എന്തിനാ ഇപ്പോൾ ഇങ്ങോട് വന്നേ.

അവൾ അടുത്ത അടിക്ക് കൈ ഓങ്ങി ഞാൻ അവളുടെ കൈയിൽ പിടിച്ചു വലിച്ചു അകത്തേക്ക് നിർത്തി കതക് അടച്ചു. അവളുടെ കൈയിൽ പിടിച്ചപ്പോൾ പതുക്കെ കരഞ്ഞു. മുറിയിലെ വെട്ടത്തിൽ അവളുടെ കൈയിലെ ചോര ഞാൻ കണ്ടു. ദേഹത്തു മണ്ണും ചെളിയും

ഡി എന്താ പറ്റിയെ നിനക്ക്. എങ്ങനാ കൈ മുറിഞ്ഞേ അവളുടെ മുഖം കയ്യിൽ കോരി എടുത്തു കൊണ്ട് ചോദിച്ചു.

വിച്ചേട്ടാ i’m sorry…. എന്ന് പറഞ്ഞു എന്റെ കാലിന്റെ താഴേക്ക് ഇരുന്നു….

ഞാൻ അവൾക്ക് ഒപ്പം ഇരുന്നു അവളെ നെഞ്ചോട് ചേർത്ത് പിടിച്ചു. അവൾ ഒരു പൂച്ച കുഞ്ഞിനെ പോലെ എന്റെ നെഞ്ചോട് പറ്റി ഇരുന്നു… അവളെ വല്ലാതെ വിറക്കുന്നുണ്ടായിരുന്നു…

തനുകുട്ടി എന്താ പറ്റിയെ നിനക്ക് എന്തിനാ മഴ നനഞ്ഞത്. എങ്ങനാ മുറിവ് പറ്റിയത്

ഞാൻ കരുതി വിച്ചേട്ടൻ എന്നെ വിട്ടിട്ട് പോയിനു. വിച്ചേട്ടനെ നോക്കി ഞാൻ ഇരികുവരുന്നു അപ്പളാ വിച്ചേട്ടൻ വന്നത് കണ്ടത് അതാ വന്നേ ഇങ്ങോട്.

ഇത് എങ്ങനാ മുറിഞ്ഞേ നിന്റെ ദേഹത്ത് എന്താ
അവളുടെ കൈ പിടിച്ചു നോക്കികൊണ്ട് ചോദിച്ചു

ഇങ്ങോട് വന്നപ്പോൾ തട്ടി വീണതാ..

ഒരു കുഞ്ഞിന്റെ നിഷ്കളങ്കതയോടെ അവൾ പറഞ്ഞത് കേട്ടിട്ട് എനിക്ക് വല്ലാത്ത സങ്കടം തോന്നി അവളെ എഴുനെല്പിച്ചു കൈ കഴുകി വൃത്തിയാക്കി മുറിവിൽ മരുന്ന് വെച്ചു. അമ്മയുടെ ഒരു സെറ്റ് എടുത്തു കൊടുത്തു അവൾ പോയി മാറി വന്നെങ്കിലും അവളെ നന്നായി വിറക്കുന്നുണ്ടായിരുന്നു. ഒരു ഷീറ്റ് എടുത്ത് അവളെ പുതപ്പിച്ചു കട്ടിലിൽ ഇരുത്തി അടുത്ത് ഞാനും ഇരുന്നു അവൾ എന്റെ നെഞ്ചിലേക്ക് ചാരി ഇരുന്നു

വിച്ചേട്ടാ…..എന്നോട് ഷെമിക്കാമോ? പെട്ടന്ന് ഉള്ള സങ്കടത്തിലും ദേഷ്യത്തിലും പറഞ്ഞു പോയതാ… എനിക്ക് വിച്ചേട്ടനെ ഉള്ളു. എനിക്ക് വിച്ചേട്ടനെ ഇനി നഷ്ടപെടുത്താൻ വയ്യ ആര്ക്കും വിട്ടു കൊടുക്കാനും വയ്യ… അങ്ങനെ വിച്ചേട്ടന് ചേരുന്ന പെണ്ണ് അല്ലങ്കിൽ അതിന് തടസം നിൽക്കുന്ന ആ സ്വത്തു എനിക്ക് വേണ്ട. ഒന്നും എനിക്ക് വേണ്ട വിച്ചേട്ടനെ അല്ലാതെ

എന്താടി ഞാൻ എനിക്ക് ശരിക്കും സങ്കടവും ദേഷ്യവും വന്നതു കൊണ്ട് ഞാൻ പറഞ്ഞു പോയതാ. അല്ലാതെ നിന്നെ വരെ ഒരാൾക്കു വിട്ടു കൊടുക്കാൻ എനിക്ക് ആകുമെന്ന് നിനക്ക് തോന്നുണ്ടോ…. നീ എന്റെ ജീവൻ അല്ലേ നീ ഇല്ലാതെ പിന്നെ നിന്റെ വിച്ചേട്ടൻ ഉണ്ടോ

എന്നോട് പറയാതെ പോയപ്പോൾ എനിക്ക് സഹിച്ചില്ല. ഞാൻ ആരും അല്ലാതെ ആയിരുന്നു പോയി സോറി വിച്ചേട്ടാ…..
(അവൾ പൊട്ടി കരഞ്ഞു )

എന്താ തനു നിനക്ക് ഞാൻ പറഞ്ഞില്ലേ നിന്നോട് ഞാൻ നിന്റെ മാത്രം അന്നന്ന്. നീ എന്തിനാ മോളെ എങ്ങനെ ഒക്കെ പറയുന്നേ. നീ എന്റെ അല്ലേ. എന്റെ ഭാഗത്തു തെറ്റുണ്ട് എനിക്ക് ദേഷ്യം വന്നപ്പോൾ പറഞ്ഞു പോയതാ നീ എന്നോട് ക്ഷമിക്ക്. എന്നെ വെറുക്കലെ തനു. നിന്റെ വെറുപ്പ് എനിക്ക് സഹിക്കാൻ പറ്റില്ല. നീ ഇല്ലാതെ എനിക്ക് ജീവിക്കാൻ ആകില്ലടി

എന്തിനാ വിച്ചേട്ടാ ഇങ്ങനെ എനിക്ക് വെറുക്കാൻ കഴിയും എന്ന് തോന്നുണ്ടോ

ഞാൻ അവളെ ചേർത്ത് പിടിച്ചു …. അവൾ കൂടുതൽ എന്നോട് ചേർന്നിരുന്നു. എന്റെ തോളിലേക്ക് തല ചായ്ച്ചു. മെല്ലെ അവൾ എന്റെ കഴുത്തിൽ ചുംബിച്ചു… ജനലിലൂടെ വരുന്ന കാറ്റിൽ തനുവിന് തണുക്കുണ്ടായിരുന്നു. അവളെ ഞാൻ എന്റെ നെഞ്ചിൽ പൊതിഞ്ഞു പിടിച്ചു…. അവളുടെ കൈവിരലുകളിൽ എന്റെ കൈവിരലുകൾ കോർത്തു.

പുറത്ത് മഴ കുറഞ്ഞു…

ഞാൻ പോട്ടെ
അവൾ എന്നിൽ നിന്നും അകന്ന് മാറി.

വാ ഞാൻ കൊണ്ട് വിടാം നിന്നെ. വഴിയിൽ അവൾ എന്റെ കൈ വിരലുകൾ കോർത്ത്‌ പിടിച്ചു

അവളുടെ വീട്ടിൽ കൊണ്ടാക്കി തിരികെ പോരാൻ നേരം അവൾ എന്റെ കൈയിൽ മുറുക്കെ പിടിച്ചു

എന്താടി…

ഒന്നുമില്ല

ഇങ്ങു വാ.. അവൾ എന്നോട് ചേർന്നു നിന്നു അവളുടെ ഇടുപ്പിലുടെ കൈ പിടിച്ചു അവളെ എന്നോട് ചേർത്ത് നെറുകയിൽ ചുംബിച്ചു. അവൾ എന്റെ കണ്ണുകളെ ചുണ്ടുകൾ കൊണ്ട് പൊതിഞ്ഞു.

പൊക്കോട്ടെ

പോകണോ…. അവളെ ഞാൻ ഒന്നുടെ ചേർത്ത് പിടിച്ചു.

പോട്ടെ…..
മെല്ലെ എന്റെ കൈകൾ ഞാൻ അയച്ചു

അവൾ പടികൾ കയറി കതക് തുറന്നു അകത്തു കയറി. ഞാൻ അവിടെ തന്നെ നിന്നു. അവളുടെ മുറിയിൽ ലൈറ്റ് തെളിഞ്ഞു അവിടെ നിന്നു നോക്കുനുണ്ട്. ഞാൻ തിരികെ വീട്ടിലേക്ക് വന്നു. മുറിയിൽ കയറി കിടന്നു.

********************************************
വിച്ചു ഇന്ന് തനുന്റെ അച്ഛൻ വന്നിരുന്നു.
ചായ കൈയിൽ തന്നു കൊണ്ട് അമ്മ പറഞ്ഞു

എന്താ അമ്മേ പ്രതേകിച്ചു എന്തെകിലും പറഞ്ഞോ

കല്യാണം വെച്ചു നീട്ടണ്ട എന്ന മാഷ് പറയുന്നേ. അച്ഛനും അതാ അഭിപ്രായം

എന്നിട്ട് എന്ത് തീരുമാനിച്ചു…
ചായ കപ്പ്‌ തിരികെ അമ്മേ ഏല്പിച്ചിട്ട് ഞാൻ മുറിയിലേക്ക് നടന്നു

അടുത്ത മാസം ചിങ്ങം അല്ലേ അന്ന് നടത്താൻ സമയം കുറിപ്പിച്ചിട്ടുണ്ട്..
അമ്മ ഒരു ചിരിയോടെ അകത്തേക്ക് പോയി……… എന്റെ സന്തോഷത്തിനു അതിരില്ലായിരുന്നു അങ്ങനെ തനു എന്റെ സ്വന്തം ആകാൻ പോകുന്നു…..

തുടരും…..

രുദ്രാക്ഷം മലയാളം നോവൽ മുഴുവൻ ഭാഗങ്ങൾ വായിക്കാനായി

3.8/5 - (31 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!