ഞാൻ കൈഎടുത്തു ഞാൻ മുണ്ടും മടക്കിക്കുത്തി മുന്നോട്ടു നടന്നു. അവൾ എന്റെ പുറകെ ഉണ്ട് ഞാൻ സ്പീഡിൽ നടക്കുന്നതുകൊണ്ട് അവൾക്ക് ഒപ്പം എത്താൻ വളരെ ബുദ്ധിമുട്ടാണ്. പോയവർ വരുമോ എന്ന പേടി ഉണ്ടവൾക്ക് അതുകൊണ്ട് ഞാൻ പതുക്കെ നടന്നു. അവൾ എന്റെ തൊട്ടടുത്തായി. പെട്ടെന്ന് തന്നെ ഞങ്ങളുടെ മുന്നിലേക്ക് ഒരു കാർ വന്നുനിന്നു. അവൾ പുറകോട്ടു വേച്ചു പോയി പെട്ടെന്നുതന്നെ ഞാൻ അവളുടെ കയ്യിൽ പിടിച്ചു. അവൾ എന്റെ കൈയിൽ മുറുക്കെ പിടിച്ചു. കാറിൽ നിന്നും പുറത്തിറങ്ങിയ രൂപം കണ്ടു അവൾ ഞെട്ടി എന്റെ മുഖത്തേക്ക് നോക്കി.
അവളുടെ നോട്ടം കണ്ടപ്പോൾ എനിക്ക് ചിരി വന്നു….. ആളെ കണ്ടതും ഞാൻ അവളുടെ കൈയിൽ നിന്നും വിട്ടു. അവൾ എന്റെ മുഖത്തേക്ക് നോക്കികൊണ്ട് അവൾ പിടിച്ചിരുന്ന കൈ അയച്ചു
ആഹാ….. കൃഷ്ണ….. അല്ല കിച്ചു…… കുറെ നാളായി അല്ലേ കണ്ടിട്ട്
ഹർഷ…. ഭാഗ്യം നിനക്ക് എന്നോട് പിണക്കം ഒന്നും ഇല്ലലോ…
എന്തിനാ കിച്ചു….. പിണക്കം.. നീ എപ്പഴാ വന്നേ
വരുന്ന വഴിയാ… ഇവൾ ഇപ്പോളും ഉണ്ടോ കൂടെ…..
(തനുവിനെ നോക്കി എന്നോടാണ് ചോദിക്കുന്നത് )
ഹേയ് ഇല്ലടാ ദ ഇപ്പോൾ കണ്ടേ ഉള്ളു
എങ്കിൽ ശരി ഞാൻ ഇവിടെ തന്നെ കാണും കുറച്ചു നാൾ. നമ്മൾക്ക് ഒന്ന് കാണണം. എനിക്ക് നിന്നോട് സംസാരിക്കാൻ ഉണ്ട്… നിന്റെ നമ്പർ തന്നേക്ക്
ഒക്കെ നമുക്ക് കാണാം
അവളുടെ ഫോൺ മേടിച്ച് നമ്പർ ഫീഡ് ചെയ്തു കൊടുത്തു. എന്റെ ഫോണിൽ മിസ്സ്ഡ് കാൾ ചെയ്തു. അവൾ പോകുന്നതിനു മുമ്പ് എന്നെ വന്ന് കെട്ടിപിടിച്ചു.. അത് കണ്ടതും എന്റെ പെണ്ണ് ചവിട്ടി കുലുക്കി അങ്ങ് പോയി
ബൈ ഹർഷൻ…..
ആഹാ. ബൈ
എല്ലാം കൂടെ ഓർത്തിട്ട് ചിരിയും വരുണ്ട്. എന്നാലും നല്ല സമയത്താണ് കൃഷ്ണ മുന്നിൽ വന്നത് നല്ല സമയത്താണ്…. അവളോട് ഇഷ്ടമുണ്ടായിട്ട് സംസാരിച്ചതല്ല ആ പൊട്ടി പെണ്ണിനെ കാണിക്കാൻ വേണ്ടിയാണ്. അവളുടെ പിന്നാലെ നടന്നപ്പോൾ പെണ്ണ് തിരിഞ്ഞു പോലും നോക്കുന്നില്ല. അവളോട് എന്നെ ഇഷ്ടമാണോ എന്ന് ചോദിച്ചപ്പോൾ. വലിയ ജാട കാണിച്ചതല്ലേ. ഞാൻ പടിപുരയിലേക്ക് കയറിയപ്പോൾ അവൾ തിരിഞ്ഞു നോക്കി ഞാൻ വൃത്തിയായി ഒന്ന് ചിരിച്ചു കാണിച്ചു. പെണ്ണ് മുഖവും തിരിച്ചു പോയി…
*********************************************
ഞാൻ എന്ന് വല്ലാതെ പേടിച്ചു പോയി. അയാൾ എന്ന് ഇത് അനാവശ്യമാണ് പറഞ്ഞത് കൈയിൽ കയറി പിടിക്കുന്നത് കണ്ടപ്പോളാണ് വിച്ചേട്ടൻ വന്നത്. വിച്ചേട്ടൻ കൂടെ ഉള്ളപ്പോൾ നല്ല ധൈര്യമാണ് എന്നെ ചേർത്ത് പിടിച്ചു ഞാൻ വിച്ചേട്ടന്റെ പെണ്ണാ നു പറഞ്ഞപ്പോൾ എനിക്ക് എന്തോ പോലെ തോന്നി. അയാൾ പോയി കഴിഞ്ഞപ്പോളാണ് നടുറോഡിൽ കുഞ്ഞുകളീം കൊണ്ട് വന്നത് അതുകൊണ്ടാ ഞാൻ ദേഷ്യപ്പെട്ടത്
ഒരു കിച്ചു ഇങ്ങേര് ഇത്ര കൊണ്ടാലും പഠിക്കില്ല. എന്തേലുമാവട്ടെ എനിക്ക് എന്താ. അവളോട് പിണക്കമില്ലത്രേ അയാൾക് എന്താ എനിക്ക് അല്ലേ പോയത്. നമ്പർ ചോദിച്ച ഉടനെ കൊടുത്തേക്കുന്നു. എനിക്ക് പോലും അറിയില്ല അങ്ങേരുടെ നമ്പർ. അല്ല ഞാൻ എന്തിനാ അറിയുന്നേ. അവൾ കേറി കെട്ടിപ്പിടിച്ചപ്പോൾ അതിനും പാകത്തിന് നിന്നു കൊടുത്തേക്കുന്നു. അതു കണ്ടപ്പോൾ വല്ലാത്ത സങ്കടം വന്ന് ഞാൻ ഇങ്ങു പോന്നു.ഞാൻ വന്നപ്പോൾ അച്ഛൻ കുട്ടികളെ പഠിപ്പിക്കുന്നു അതു കൊണ്ട് മുഖം വാടിയിരിക്കുന്നതിന്റെ കാരണം ബോധിപ്പിക്കേണ്ടി വന്നില്ലേ
തനു മോളെ…………
ആ ടീച്ചറമ്മയോ വാ….
ഇല്ല മോളെ ഇരിക്കാൻ സമയം ഇല്ല. മാഷിന്റെ ബന്ധത്തിൽ ഉള്ള ഒരാൾ മരിച്ചു. ഞങ്ങൾ അവിടെ വരെ ഒന്ന് പോവാ വൈകുന്നേരത്തിനു മുമ്പ് തിരിച്ചു വരും. അവൻ വരുമ്പോൾ താക്കോൽ കൊടുത്തേക്ക്.
താക്കോലും തന്നിട്ട് അമ്മ പോയി. ഉച്ചക്കത്തെക്ക് ഉള്ള ആഹാരവും ഉണ്ടാക്കി തുണി നനക്കാൻ ഇറങ്ങി. അച്ഛൻ ആരെയോ കാണാനും പുറത്തേക്ക് പോയി. തുണി നനച്ചു കഴിഞ്ഞു കുളിയും കഴിഞ്ഞാണ് ഞാൻ അകത്തേക്ക് കയറിയത്. തോർത്ത് തലയിൽ കെട്ടി വെച്ചിരിക്കുവായിരുന്നു. ഉച്ച ആകാറായിരുന്നു നല്ല വിശപ്പ് തോന്നി. അടുക്കള കതക് അടകുമ്പോൾ മുകളിൽ നിന്നും എന്തോ വീഴുന്ന ശബ്ദം കേട്ടത്….. മെല്ലെ ഞാൻ മുകളിൽ ചെന്നു ഇടനാഴിയിൽ നോക്കി അവിടെ ഒന്നും ഞാൻ കണ്ടില്ല. മുറിയുടെ കതക് ചാരീടുണ്ട് കതക് മെല്ലെ തുറന്ന് അകത്തേക്ക് ചെന്നു. ദേ കിടക്കുന്നു എന്റെ കട്ടിലിൽ വിച്ചേട്ടൻ കാര്യമായിട്ട് എന്തോ വായിക്കുവാണ്. ഞാൻ നോക്കുമ്പോൾ എന്റെ ഡയറി…. പെട്ടന്ന് പോയി അതു ഞാൻ മേടിച്ചു
നിങ്ങളെ എങ്ങനാ അതിനകത്തു കയറിയെ..പോയെ ഇറങ്ങിക്കെ. എന്തിനാ ഇവിടെ കിടക്കുന്നെ……….
കാലുകൊണ്ട് കയറി…..
തലയണ കെട്ടിപിടിച്ച് ദേ തിരിഞ്ഞു കിടക്കുന്നു….
നിങ്ങളെ പൊകുണ്ടോ? ഇവിടെ ആരും ഇല്ല ഒന്ന് പോ…….
ഇല്ല….. ആരും ഇല്ലാത്തകൊണ്ടല്ലേ ഞാൻ വന്നത്. അല്ലടി നിനക്ക് ഈ നിങ്ങൾ മനുഷ്യ ഇങ്ങനെ വിളികനെ അറിയാത്തൊള്ളോ… നല്ല sweet ആയിട്ട് വിച്ചേട്ടാനു വിളിക്
ഞാൻ എന്തിനാ വിളിക്കുന്നെ വിളിക്കാൻ ഒരുത്തി വന്നിട്ടുണ്ടാലോ അവൾ വിളിച്ചോളും നിങ്ങൾ ഒന്ന് പോയെ…..
അപ്പോളേക്കും വിച്ചേട്ടൻ എന്നെ വലിച്ചു കട്ടിലിൽ ഇട്ടു ഞാൻ എണീക്കാൻ നോക്കുന്നുണ്ട്. എന്റെ മുകളിൽ കൈ കുത്തി നിക്കുവാണ്.. തള്ളിമാറ്റാൻ നോക്കിട്ട് പറ്റുന്നില്ല
അവൾ ഹർഷ എന്നല്ലേ തനു വിളിക്കുന്നത്. നീ മാത്രമല്ലെ എന്നെ വിച്ചേട്ടാ നു വിളിക്കുന്നോള്ളൂ… മോൾ ഒന്ന് വിളിച്ചേ മോളുടെ വിച്ചേട്ടൻ ഒന്ന് കേൾക്കട്ടെ…
(എന്റെ തലയിലും മുടിയിലും ഒക്കെ പിടിച്ചോണ്ട് ആണ് പറയുന്നത് )
ഞാൻ ആരുടേം മോൾ ഒന്നും അല്ല നിങ്ങൾ പൊകുണ്ടോ? അല്ല ടീച്ചറമ്മ പറഞ്ഞത് നിങ്ങൾ വൈകുന്നേരമേ വരാത്തൊള്ളൂ എന്നാണാലോ. പിന്നെ എങ്ങന ഇതിനകത്തു കേറിയേ……
( ദേ കിടന്നു ചിരിക്കുന്നു. )
ഡി അവർ പോകുന്ന കാര്യം എന്നെ വിളിച്ചു പറഞ്ഞു. നിന്റെ അച്ഛനും ഹെഡ്മാഷും കൂടെ എവിടോ പോയി. അപ്പോൾ നീ ഇവിടെ ഒറ്റക്കല്ല കാണാത്തൊള്ളൂ അതാ ലീവ് എടുത്ത് ഇങ്ങു പോന്നത്. അത് പോട്ടെ നീ വിളിക്ക് വിച്ചേട്ടാന്
ഇല്ല… നിങ്ങൾ പോയെ…
തള്ളി മാറ്റിക്കൊണ്ട് ഞാൻ പറഞ്ഞു. എന്റെ തള്ളലിന്റെ ശക്തിയിൽ വിച്ചേട്ടൻ കട്ടിലിൽ നിന്നു താഴെ വീണു. എവിടോ തല ഇടിച്ചെന്നു തോന്നുന്നു നല്ല ശബ്ദം കേട്ടു. ഞാൻ പെട്ടന്നു ചാടി എഴുനേറ്റ് നോക്കുമ്പോൾ കട്ടിലിന്റെ താഴെ കിടക്കുന്നു.
വിച്ചേട്ടാ…. എന്തേലും പറ്റിയോ…. വിച്ചേട്ടാ കണ്ണ് തുറക്ക്… വിച്ചേട്ടാ….
പെണ്ണ് കരഞ്ഞു തുടങ്ങി.മെല്ലെ എന്റെ നെഞ്ചിൽ ഇടിക്കാൻ തുടങ്ങി ഞാൻ മെല്ലെ കണ്ണുതുറന്നു… കണ്ണ് തുറക്കുന്നത് കണ്ട് അവൾ എന്റെ തൊട്ടപ്പുറത്ത് ഇരുന്നു..
“സോറി എന്തേലും പറ്റിയോ…. വേദന ഉണ്ടോ”… കണ്ണുനിറച്ചു കൊണ്ട് അവൾ ചോദിച്ചു
ഞാൻ ദേഷ്യത്തിൽ നോക്കി അപ്പോളും പെണ്ണിന്റെ കണ്ണ് നിറഞ്ഞു നില്കുന്നു.
തള്ളിയിട്ടു കൊല്ലാൻ നോക്കിട്ട് പറ്റാത്ത കൊണ്ട് അന്നോടി ദുഷ്ടേ നെഞ്ചിൽ ഇടിച്ചു കൊല്ലാൻ നോക്കുന്നത്…അപ്പോൾ പെട്ടന്നു ആ രാജേഷിനെ കെട്ടാമെലോ
ഞാൻ….. പെണ്ണ് ഒറ്റകരച്ചിൽ….
ഹേയ് തനു… ഞാൻ വെറുതെ പറഞ്ഞതാടി എനിക്ക് കുഴപ്പം ഒന്നും ഇല്ല
ഞാൻ എഴുനേറ്റിരുന്നു. അവളുടെ അടുത്തേക്ക് നീങ്ങിയിരുന്നു.. അവളുടെ തോളിൽ തട്ടി. പെട്ടന്നു അവൾ എന്നെ കെട്ടിപിടിച്ച് നെഞ്ചിലേക്ക് വീണു. പെണ്ണ് നല്ല കരച്ചിലനുന്നു ഷർട്ട് നനഞ്ഞപ്പോൾ മനസിലായി. ഞാൻ മെല്ലെ അവളെ ചേർത്ത് പിടിച്ചു…
തനു………
എന്തോ ഓർത്ത പോലെ അവൾ അകന്ന് മാറി…… ഞാൻ മെല്ലെ എഴുന്നേറ്റു കട്ടിലിൽ ഇരുന്നു.. അത് കണ്ട് അവളും എഴുന്നേറ്റു.എന്റെ അടുത്തായി വന്നു നിന്നു
എന്തേലും പറ്റിയോ…. വേദന ഉണ്ടോ…
അവൾ എന്റെ തലയിൽ തടവി. ഞാൻ അവളുടെ വയറിൽ ചുറ്റിപിടിച്ചു എന്നോട് അടുപ്പിച്ചു… അവളുടെ വയറിനോട് എന്റെ തല ചേർത്ത് വെച്ചു..
“നല്ല വേദന ഉണ്ട് കേട്ടോ”…
അവൾ എന്റെ തല തടവികൊണ്ടേയിരുന്നു. പെട്ടന്നു അവൾ എന്റെ നെറ്റിൽ ഉമ്മ വെച്ചു… ഞാൻ ഒന്ന് ചിരിച്ചു.. അവൾ എന്തോ ഓർത്ത് അകന്ന് മാറി.ഭിത്തിയോട് ചേർന്നു നിന്നു. ഞാൻ മെല്ലെ എഴുന്നേറ്റു അവളുടെ അടുത്തേക്ക് പോയി. അവളുടെ വലതു വശത്തു കൈ ഭിത്തിയിൽ കുത്തി നിന്നു. അവളുടെ തലയിൽ കെട്ടിയിരുന്ന തോർത്ത് അഴിച്ചു.
ഇങ്ങനെ കെട്ടിപികുകയും ഉമ്മ തരുകയും ചെയ്യുമെങ്കിൽ വേണേൽ നീ ദിവസവും തള്ളിയിട്ടോ കേട്ടോ….
ഞാൻ അറിയാതെ പെട്ടന്ന് അങ്ങനെ ചെയ്തു പോയതാ.
ആണോ ഇനി നീ ഒന്ന് അറിഞ്ഞോണ്ട് കെട്ടിപ്പിച്ചേ… എന്നിട്ട് വിച്ചേട്ടാനു വിളിക്ക്.
പെട്ടന്നു പെണ്ണിന് ദേഷ്യം വന്നു.
രാവിലെ ഒരുത്തി വന്ന് ഇറങ്ങിട്ടുണ്ടലോ അവളോട് പറ കെട്ടിപ്പിടിക്കും വേണേൽ ഉമ്മയും തരും.
അവൾ അകന്ന് മാറി പോയി.ഞാൻ പിന്നിൽ നിന്നും അവളെ ചേർത്ത് പിടിച്ചു അവളുടെ നനഞ്ഞ മുടിയിലെ വെളളം എന്റെ മുഖത്ത് വീണു.
അവൾ കെട്ടിപിടിക്കുന്ന പോലെ അന്നോ നീ കെട്ടിപിടിക്കുന്നത്. പിന്നെ അവളുടെ ഉമ്മ പോലെ അല്ല നിന്റെ ഉമ്മ നിന്റെ നല്ല soft and sweet അല്ലേ
അവൾ എന്റെ കൈവിടുവിച്ചിട്ട് എന്റെ മുഖത്തോട്ട് നോക്കി ചോദിച്ചു
അപ്പോൾ അവൾ നിങ്ങൾക് ഉമ്മ തന്നിട്ടുണ്ടല്ലേ?
ഞാൻ അവളെ നോക്കി ഒന്ന് ചിരിച്ചു.
ഞാൻ വെറുതെ പറഞ്ഞതാ എന്റെ തനു.. 🙏
നിങ്ങൾക് ഉമ്മയോ എന്തേലുമൊക്കെ അവൾ തരട്ടെ എനിക്ക് എന്താ? നിങ്ങൾ പോയെ എനിക്ക് ജോലി ഉണ്ട്
അവളുടെ കൈയിൽ പിടിച്ചു ഞാൻ നിർത്തി അവളുടെ തടിയിൽ പിടിച്ചു ഉയർത്തി
എന്റെ കണ്ണിൽ നോക്ക് തനു ….
അവൾ മുഖമുയർത്തി നോക്കി
നിനക്ക് അവൾ എന്നെ കെട്ടിപിടിച്ചാൽ ഒന്നുമില്ലേ. ഉമ്മ തന്നാൽ ഒന്നുമില്ല പറ തനു നിനക്ക് സങ്കടം വരില്ലേ
വരും നല്ല സങ്കടം വരും …….. അത് അറിഞ്ഞിട്ടാണോ അവൾക് എന്ന് കെട്ടിപ്പിടിക്കാൻ പാകത്തിന് നിന്നു കൊടുത്തത്.
ഞാൻ ഒന്ന് ചിരിച്ചു
നീ വിച്ചേട്ടാനു ഒന്ന് വിളിക്ക് പെണ്ണെ….. കേൾക്കാൻ ഉള്ള കൊതി കൊണ്ട് അല്ലേ. ആ ഒരു വിളി കേൾക്കാൻ ഇത്ര വർഷങ്ങൾ ഞാൻ കാത്തിരിക്കുന്നു.
അവൾ പെട്ടന്ന് എന്നെ ചുറ്റിപിടിച്ചു….. അവളെ ഞാൻ ചേർത്ത് പിടിച്ചു നെറ്റിയിൽ എന്റെ ചുണ്ടുകൾ അമർത്തി.
വിച്ചേട്ടാ……………..
Love you thanu……….
പെട്ടന്ന് തന്നെ എന്റെ ഫോൺ അടിച്ചു…. അവളെ വലതു കൈകൊണ്ട് ചേർത്ത് പിടിച്ചു ഫോൺ പോക്കറ്റിൽ നിന്നും എടുത്തു
കൃഷ്ണ കാളിങ്…………..
അവൾ എന്നിൽ നിന്നും അകന്നുമാറി…..
തുടരും……..
രുദ്രാക്ഷം മലയാളം നോവൽ മുഴുവൻ ഭാഗങ്ങൾ വായിക്കാനായി
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission