Site icon Aksharathalukal

പറയാതെ – പാർട്ട്‌ 45

aksharathalukal novel

✒റിച്ചൂസ്

മുത്തുമണീസ്… എല്ലാരും  ഒന്ന്  സബൂറാകിം  ട്ടാ… ഇങ്ങനൊരു  വേർപിരിയൽ  അതാവശ്യമാണ്…കാലം  അവരെ  പരീക്ഷിക്ഷിക്കുകയാണന്ന്  മാത്രം  കരുതിയ  മതി….  അവരുടെ  സ്നേഹം  സത്യമാണെങ്കിൽ  ഇതിലും  സ്ട്രോങ്ങ്‌  ആയി എല്ലാത്തിനെയും  മറികടന്ന്  അവർ  ഒന്നിക്കുക  തന്നേ  ചെയ്യും……..ഇന്ഷാ  അല്ലാഹ്…..

💕💕💕💕

“മോനെ … അനു .. കണ്ണ്  തുറക്ക്…. ഡാ.. അനു…. ”

“വേണ്ടാ.. ഡിസ്റ്റെർബ്ബ്  ചെയ്യണ്ടാ….patient  ന്ന്  സ്ട്രെസ്  കൊടുക്കരുത്.. അറിയാല്ലോ…അദ്ദേഹത്തിന്റെ  മനോനില  നമുക്കിപ്പോൾ  അറിയില്ലാ.. പോരാത്തതിന് ഈ  ഒരു  സാഹചര്യത്തിൽ   പതിയെ  കാര്യങ്ങൾ  മനസ്സിലാകിപ്പിക്കുന്നതാവും  നല്ലത്…..”

” dr.. അവളുടെ  കാര്യം  ഞങ്ങളെങ്ങനെ  ഇവനോട്….. ”

ഉമ്മ  ഷാൾ കൊണ്ട്  മുഖം  പൊത്തി  പൊട്ടിക്കരഞ്ഞു…

”  നിങ്ങൾ  കരയാതിരിക്കു.. എല്ലാം  കേട്ട്  കഴിയുമ്പോ  താങ്ങാനുള്ള  മനോബലം  ദൈവം  അദ്ദേഹത്തിന്  കൊടുക്കട്ടെ… അവനെ  സമാധാനിപ്പിച്ചു  പുതിയ  ജീവിതത്തിലേക്ക്  കൊണ്ട്  വരാൻ  നിങ്ങളൊക്കെ  ഇല്ലെ….അപ്പൊ   നിങ്ങളെല്ലാരും തന്നേ  ഇങ്ങനെ  തളർന്നാലോ.. ധൈര്യമായിരിക്കു….”

ആക്‌സിഡന്റ്  ന്ന്  ശേഷം  മൂന്നാല്  ദിവസം  കഴിഞ്ഞാണ്  അനുവിന്ന്  ബോധം  തെളിഞ്ഞത്…..തലക്ക് സാരമായ  പരിക്കുകൾ  ഉണ്ട്.. ഭാഗ്യം  കൊണ്ട്  രക്ഷപെട്ടതാണ്…പക്ഷേ വിധി  അവന്റെ ജീവനെ  അവനിൽ  നിന്ന്  അകറ്റിയ  വിവരം  അവനറിഞ്ഞാൽ ആ ഹൃദയത്തിന്ന്  അത്  താങ്ങാനാവുമോ ..കണ്ണ് തുറന്നപ്പാടെ  എല്ലാരും  പ്രതീക്ഷിച്ച  പോലെ  അനു  അയ്ഷയെ  ചോദിച്ചു…..

” അയ്ശു  എവിടെ…???  ”

അവന്റെ  ചോദ്യം  കേട്ട്  എന്ത്  പറയണമെന്നറിയാതെ  എല്ലാരും  ശങ്കിച്ചു……ഉമ്മ  കരച്ചിൽ  നിർത്തുന്നില്ല.. അവസാനം  നൗറീൻ  ഉമ്മിയെ  കൊണ്ട്  പുറത്തേക്ക്  പോയി……..

തൻറെ ചോദ്യത്തിനുള്ള  മറുപടിക്കായി  അനു ഉപ്പയെ  നോക്കി…ഉപ്പ  വാക്കുകൾക്കായി  പരതി….

“മോനെ…..അയ്ശു………….. ”

“അയ്ശുന്നേ  വിളിക്ക്  ഉപ്പാ… അവളെവിടെ… എനിക്ക്  കാണണം…. ”

അനു   കെട്ടിയ  മുറിവിൽ  കൈ  വെച്ച്  മുറി  മുഴുവൻ  കണ്ണോടിച്ചു  കൊണ്ട്  ചോദിച്ചു….

ഉപ്പ  മറുപടി  പറയാത്തത്  കണ്ടു  അനൂ ആകെ  ബേജാറായി…

“എന്തേയ്.. അവൾക്  ഇതുവരെ  ബോധം  വന്നില്ലേ… എന്നേ  അവളുടെ  അടുത്തേക്ക്  ഒന്ന്  കൊണ്ട്  പോ  ഉപ്പാ… ഞാൻ  വിളിച്ചാ  അവള്  കണ്ണ്  തുറക്കും..”

നിന്റെ  അയ്ശു  ഇനി  ഒരിക്കലും  തിരിച്ചു  വരില്ലെന്ന കാര്യം  ഞാൻ  ഇങ്ങനെ  എന്റെ  മോനെ  മനസ്സിലാക്കിപ്പിക്കും…. നാഥാ.. എന്റെ  മോന്  നീ  സഹനശക്തി  നൽകണേ….

“ഉപ്പ  എന്താണീ  ആലോചിക്കുന്നേ.. ഉപ്പ  കൊണ്ട്  പോകില്ലാ  എന്നാണോ.. എങ്കിൽ  വേണ്ടാ.. ഞാൻ  പൊയ്ക്കോളാം… ”

അനു  ബെഡിൽ  നിന്ന്  എണീക്കാൻ  ശ്രമിച്ചു… കയ്യിലെ  സൂചി വലിച്ചൂരി  പതിയെ ഇറങ്ങാൻ  നിന്നതും….

“മോനെ.. നീ  എന്താ ഈ  ചെയ്യുന്നേ.. അയ്ശു… അവള്  വരും …. അവൾക്  ഒരു  പ്രശ്നവും  ഇല്ലാ…. നീ  ഇവിടെ  കിടക്ക്… ”

“ഒരു പ്രശ്നവും ഇല്ലങ്കിൽ അവളെവിടെ…നിങ്ങളെന്താ അവളെ എന്നേ കാണിക്കാത്ത്…. ”

അനു കട്ടിലില്‍ നിന്ന് എണീറ്റ് അയ്ഷൂനേം വിളിച്ച് പുറത്തേക്ക് നടക്കാനൊരുങ്ങി… ബാലൻസ് കിട്ടാതെ അവൻ വീഴാന്‍ പോകുന്നുണ്ടായിരുന്നു……

“മോനേ…എന്താ ഇത്… ഇവിടെ കിടക്കടാ….ഉപ്പ പറയുന്ന ഒന്ന് കേൾക്ക്.. ”

അപ്പഴേക്കും ഡോക്ടര്‍ വന്നു അനുവിനെ തടഞ്ഞു. ..

“അനസ്…..ഞാന്‍ പറയുന്ന ഒന്ന് കേൾക്ക്…”

“ഡോക്ടര്‍. .ഇത് കണ്ടോ….അയ്ഷ..എന്റെ ഭാര്യ എവിടെയാണന്ന് ഇവരാരും പറയുന്നില്ലാ…..ഡോക്ടര്‍ ഒന്ന് പറ…. ”

” ഞാന്‍ പറയാം….അയ്ഷ .. അവൾ discharg ആയി വീട്ടില്‍ ആണ്…അനസ് സമാധാനായി അവിടെ ഇരിക്ക്…. ”

” ഡോക്ടര്‍.. ഇൻക്ക്  അയ്ശൂനെ കാണണം.. അവളോട്  വരാൻ  പറ….”

“മോനെ.. അവൾക്  നല്ല  റസ്റ്റ്‌  വേണം  എന്നാ ഡോക്ടർ  പറഞ്ഞിരിക്കുന്നെ… നീ  സുഖമായിട്ട്  വീട്ടിലേക്ക്  പോകുമ്പോ  അവളെ  കാണാല്ലോ… ”

“ആണോ ഡോക്ടര്‍.. എന്നാ അവള്  റസ്റ്റ്‌  എടുക്കട്ടേ.. ഉപ്പ എങ്കി  എനിക്ക്  phone വിളിച്ചു  താ..ഞാൻ  അവളുടെ ശബ്ദമെങ്കിലും  ഒന്ന്  കേൾക്കട്ടെ… ”

മോനെ.. നിന്റെ  അയ്ശു ഇനിയില്ല… മടങ്ങി  വരാൻ  കഴിയാത്ത  ലോകത്തേക്ക്  അവള്  പോയി ……

” അത്  മോനെ… ”

“ഇക്കാ.. ഞാൻ  അയ്ശുവിനെ  ഇപ്പൊ  വിളിച്ചേ  ഒള്ളൂ….കിട്ടിയില്ലാ…  നല്ല  ഒറക്കത്തിലാ  അയ്ശു.. പിന്നെ  വിളിക്കാം  ഇക്കാ… ”

അതും  പറഞ്ഞു  കൊണ്ട്  നൗറി  റൂമിലേക്ക്  വന്നു…നൗറിയുടെ  തൊണ്ട  ഇടറുന്നുണ്ടായിരുന്നു … സങ്കടം  കടിച്ചമർത്താൻ  പാടുപെടായിരുന്നവർ…

“ആയ്കോട്ടെ.. പിന്നെ  വിളിച്ചു  തരണേ.. അവളെ  കാണാനിട്ട്  ഒരു  സുഖമില്ല… അതാ.. ഒന്ന്  കണ്ടാ  മതി… ”

ഉമ്മ  അപ്പഴേക്കും  അകത്തേക്ക്  വന്നു…

“ഉമ്മ  എന്തിനാ  കരയുന്നെ…. എനിക്കൊന്നുമില്ല.. അത്പോലെ  അയ്ഷയും  സുഖമായി  ഇരിക്കുന്നില്ലേ .. ഞങ്ങള്കൊന്നും  പറ്റിയില്ലല്ലോ… ”

അതിന്ന്  മറുപടി  പറയാതെ  ഉമ്മ  അനുവിനെ കെട്ടിപിടിച്ചു…..  ചാലിട്ടൊഴുകിയ  കണ്ണ്നീർ  ആരും  കാണാതെ  തുടച്ചു….ഈ സമയം കൊണ്ട് ഡോക്ടര്‍ അനുവിന്ന് ഇഞ്ചക്ഷൻ കൊടുത്തു…അനു വീണ്ടും മയക്കത്തിലേക്ക് വീണൂ….

അയിശുവിനെ  ഒന്ന്  കാണാതെ  അവളുടെ  ശബ്ദം  കേൾക്കാതെ  അനു പിന്നീടുൾള ദിവസങ്ങളിൽ ആകെ  അസ്വസ്ഥതനായി…. അവൻ  പലപ്രാവശ്യം  അയ്ഷയെ  ചോദിച്ചെങ്കിലും  അവളോട്  ഒന്ന്  സംസാരിക്കാൻ  ആവശ്യപ്പെട്ടെങ്കിലും  വീട്ടുകാർ  ഒരോരോ  കള്ളങ്ങൾ  പറഞ്ഞു  പിടിച്ചു  നിന്നു… ഈ  ഹോസ്പിറ്റലിൽ  നിന്ന്  ഡിസ്ചാർജ്  ആവുന്നവരെ  എന്തെങ്കിലും  പറഞ്ഞു  പിടിച്ചു  നിൽക്കാം.. അത് കഴിഞ്ഞാലോ…. ഒരു  എത്തും  പിടിയുമില്ല.. അവസാനം  വാരുന്നോട്ത്ത്  വെച്ച്  കാണാം  എന്ന മട്ടിൽ  അവർ  അവനെ  അറിയിക്കാൻ  തന്നേ  തീരുമാനിച്ചു.. ഇനിയും  മറച്ചു  വെക്കുന്നതിൽ  അർത്ഥമില്ല… എങ്ങാനും  ബോധം  വന്ന  ദിവസം  അവനിതറിഞ്ഞിരുന്നുവെങ്കിൽ  ആ പാവം  അപ്പോൾ  തന്നേ  ചങ്ക് പൊട്ടി  മരിച്ചേനെ… അത്രയേറെ  ആഴമുണ്ട്  അവരുടെ പ്രണയത്തിന്….

അങ്ങനെ  ഹോസ്പിറ്റലിൽ  നിന്ന്  ഡിസ്ചാർജ്  ആയ  ദിവസം  അതായത്  ആക്‌സിഡന്റ്  ന്ന്  ഒരാഴ്ചക്ക്  ശേഷം  അവർ  വീട്ടിലേക്ക്  തിരിച്ചു.. അനു  ഭയങ്കര സന്തോഷത്തിലാണ്.. അയ്ഷയെ  കാണാൻ  പോക്കാണല്ലോ… വീട്ടിലേക്ക്  പോകുന്ന  വഴി  മാറി  വേറെ  വഴിലേക്ക്  വണ്ടി  തിരിഞ്ഞതും  അനു  ചോദ്യങ്ങൾ ഉന്നയിക്കാൻ  തുടങ്ങി…..

ആ വഴി  അവരുടെ  മഹല്ലിലെ  പള്ളിയിലേക്കുള്ളതായിരുന്നു…. പള്ളി  എത്തിയതും  ഉപ്പ  ഇറങ്ങി.. കൂടെ  അനുവും.. ഇങ്ങോട്ട്  എന്തിനാണ്  വന്നത്  എന്ന ഭാവത്തിലാണ്  അനു… അപ്പഴേക്കും  പള്ളിയിൽ  നിന്ന്  അസർപ്പും  കൂടെ  അൻവറും  ഇറങ്ങി  വന്നു….

“ഉപ്പാ.. ഇവിടെ  ആരെ  കാണാനാ.. വാ.. നമ്മക്ക് വീട്ടിലേക്ക്  പോകാം.. അയ്ഷ  എന്നേ  കാത്തിരിക്കുന്നുണ്ടാവും… ”

ആരും ഒന്നും പറഞ്ഞില്ല. .. അൻവർ  അനുവിന്റെ  കൈ  പിടിച്ചു  നടന്നു.. എങ്ങോട്ടെന്നറിയാതെ  അനുവും…. അവസാനം  ആ നടത്തം  അവസാനിച്ചത്  ഒരു  കബറിന്  മുമ്പിലാണ്……വാടാത്ത  മൈലാഞ്ചിചെടിയുടെ  താഴെയുള്ള  മീസാൻ  കല്ലിൽ   “അയ്ഷ  അനസ് ”  എന്നെഴുതിയതിലേക്ക്  അനു ഒറ്റ  നോട്ടം മാത്രമേ  നോക്കിയൊള്ളു…. കണ്ടത്  വിശ്വസിക്കാനാവാത്ത  വിധം  അവൻ   മരവിച്ചു  പോയി.. ഈ  നിമിഷം  തന്റെ  റൂഹിനെ അങ്ങെടുത്തിരുന്നുവെങ്കിൽ  എന്ന്  അനസ്  ആഗ്രഹിച്ചിരിക്കാം….

അൻവർ  അവന്റെ  പോക്കറ്റിൽ  നിന്ന്  ഒരു  സാധനം  എടുത്തു  അനസിന്റെ  കയ്യില്  വെച്ചു  കൊടുത്തു….

അതവളുടെ  മഹറായിരുന്നു…

“എന്റെ  പെങ്ങള്  ഒരാളെയും  ഇത്ര  ഭ്രാന്തമായി  പ്രണയിച്ചിട്ടില്ല…… അവളുടെ  റൂഹ്  അവളുടെ  ശരീരത്തിൽ നിന്ന്  പിരിയുന്ന ആ നിമിഷം  വരെ  അവൾ നിന്റെ മാത്രം പെണ്ണായിരുന്നൂ …നിങ്ങളുടെ സ്നേഹം സത്യമാണ് അനസ്…അതുകൊണ്ടാണ് നിനക്കായി അവൾ ഇതെങ്കിലും ബാക്കി വെച്ചത്…..അവളുടെ സ്നേഹം നിനക്ക് കരുത്ത് നൽകട്ടേ. …”

അത്രയും പറഞ്ഞ് ഇക്ക നടന്ന് നീങ്ങി. …

ഒന്നനങ്ങാൻ കഴിയാത്ത വിധം എത്ര നേരം അനു അങ്ങനെ നിന്നെന്ന് അറിയില്ല. ..അവൻ കരഞ്ഞില്ലാ…ഒരു തുള്ളി കണ്ണുനീര്‍ പോലും അവന്റെ കണ്ണില്‍ നിന്നും വന്നില്ലാ…..

അവൾ പോയി എന്ന് ഞാന്‍ ഒരിക്കലും വിശ്വാസിക്കുന്നില്ലാ…ഒന്നും പറയാതെ എന്നേ തനിച്ചാക്കി ഒറ്റയ്ക്ക് അങ്ങട്ട് പോകാൻ അവൾക് സാധിക്കില്ലാ… ..അതനിക്കറിയാം..ഇതൊന്നും സത്യമല്ലാ. .അവൾക്കൊന്നൂല്ലാ ..അവളെന്റെ കൂടെ ഉണ്ട്. ..എന്റെ അടുത്തുണ്ട്. ..ഇതാ ഇവിടെ ഉണ്ട്. .അനു കണ്ണടച്ച് മഹർ അവന്റെ നെഞ്ചോട് ചേര്‍ത്തൂ …..

“അനൂ…”

ആരാ അതെന്ന് നോക്കിയപ്പോൾ അയ്ശു അതാ തൊട്ടു മുന്‍പിൽ പുഞ്ചിരിച്ചു നിൽക്കുന്നൂ… ..

“അനൂ….എന്ത് നിപ്പാ ഇത്…എന്നേ കാണാന്‍ വന്നിട്ട് എന്നോട് ഒന്നും മിണ്ടിയില്ലല്ലോ…ഞാന്‍ പിണക്കത്തിലാ…ഹും…”

അയ്ശു കുശുമ്പ് കാട്ടി പിണങ്ങി നിന്നു. പിന്നേ വീണ്ടും അവൾ തന്നെ അവന്റെടുത്ത് കൂട്ട് കൂടി …..

“അനൂ …അനൂന് എന്നേ മിസ് ചെയ്യുന്നുണ്ടോ…അവസാനായിട്ട് എന്നേ ഒരുനോക്ക് കാണാന്‍ പറ്റാത്തതിന്റെ സങ്കടമാണോ….സാരല്ലാട്ടോ…എന്റെ ചിരിച്ച മുഖം അനൂന്റെ മനസ്സിലുണ്ടല്ലോ..അത് മതി….ഇനി എന്നേ കാണണം എന്ന് തോന്നുമ്പോ അനു ഒന്ന് വിളിച്ചാ മതി..ഞാന്‍ ഓടി വരും..ഇപ്പോ ഞാന്‍ പോട്ടെ. ..”

“അയ്ഷൂ… നിക്ക്. .”

കണ്ണ് തുറന്നതും അവിടെ എങ്ങും ആരുമില്ലായിരുന്നൂ…..എല്ലാം ഒരു സ്വപ്നം മാത്രം. …

കാർമേഘങ്ങൾ ഇരുണ്ട് മൂടി. . …ശക്തിയായി കാറ്റ് വീശാൻ തുടങ്ങി… …അനുവിന്റെ കണ്ണിൽ നിന്ന് കണ്ണുനീർ അണപൊട്ടി ഒഴുകി….പരിസരം മറന്നു അനു പൊട്ടി കരഞ്ഞു. ..ആ സങ്കടത്തിൽ പങ്ക്‌ ചേര്‍ന്നന്ന വണ്ണം മഴ തക്ർതിയായി പൈതൂ…

💕💕💕

ഇതേ സമയം മറ്റൊരു ഹോസ്പിറ്റലിൽ അയ്ശു ബോധം വന്ന് ഞെട്ടി എണീറ്റു……!!!

” അനൂ..!!… ”

” കുട്ടി….എന്ത്  പറ്റി….??  ”

“ഞാൻ.. ഞാൻ  ഇത്  എവിടെയാ…?  ”

“ഇതൊരു  ഹോസ്പിറ്റൽ  ആ….പേടിക്കാനൊന്നും  വേണ്ടാട്ടോ…. പനിയൊക്കെ  മാറി….കുറച്ചീസം  ഒരു  ഷീണം  കാണും … അത്  കാര്യക്കണ്ടാ ….എന്ത്  പറ്റിയതാ  നെറ്റിക്ക് .??… ”

“അത്….?  ”

അപ്പഴേക്കും  മറ്റൊരു  നേഴ്‌സ്  വന്നു സിസ്റ്ററോട്  അത്യാവശ്യമായി  വാർഡിലേക്ക്  വരാൻ  പറഞ്ഞു…

അപ്പഴാണ് ഞാൻ  എന്റെ  നെറ്റിയിലേ   മുറിവ്  ശ്രദ്ധിച്ചത്…വേദന  ഉണ്ട്.. തലവെട്ടിപൊളിയുന്ന പോലെ… ഷീണമാണങ്കിൽ  അങ്ങനെ ……എന്റെ അനു..?? അനൂന്  വെല്ലോം  പറ്റിക്കാണോ……എനിക്കാകെ  വെപ്രാളമായി…

“സിസ്റ്റർ…സിസ്റ്റർ… ഒന്ന്  വരോ ”

” എന്താ കുട്ടി.. എന്താ  വേണ്ടേ… ”

“എന്റെ അനൂ…? ”

“അനു..!!?.. അതാരാ….?  ”

“എന്റെ  ഹസ്ബൻഡ്…. ”

“കുട്ടിയെ  ഇവിടെ കൊടുന്നാക്കിയ  ആളാണോ കുട്ടിയുടെ  ഹസ്ബൻഡ്….. അദ്ദേഹം  ഡോക്ടറുടെ  മുറിയിൽ  ഉണ്ട്…..ഇത്രയും നേരം   ഇവിടെ  ഇരിപ്പുണ്ടായിരുന്നു.. കുട്ടി  റസ്റ്റ്‌  എടുത്തോളൂ… ബോധം  വന്ന  വിവരം  ഡോക്ടറോട്  ഞാൻ ഒന്ന്   പറയട്ടെ…  ”

അപ്പൊ  അനൂന്  ഒന്നും  പറ്റിയിട്ടില്ല… പടച്ചോൻ  കാത്തു… അനൂനെ  ഒന്ന്  നേരിട്ട്  കണ്ടാല്ലേ  സമാധാനാവൂ..

“സിസ്റ്ററെ…..എന്നേ  എപ്പഴാ  ഇങ്ങോട്ട് കൊടുന്നെ…?  ”

“ഇന്നലെ.. കുട്ടിക്ക്  നല്ല  പനിയായിരുന്നല്ലോ… ബോധവും  ഉണ്ടായിരുന്നില്ല…. സാരല്ല…ശരീരം  വീക്ക്‌  ആയത്  കൊണ്ടാ… ഇപ്പൊ  നല്ല  റസ്റ്റ്‌  വേണട്ടോ….അറിയാല്ലോ.. ശ്രദ്ധിക്കണം …”

ശ്രദ്ധിക്കണമെന്നോ …??  ഇവരെന്താ  ഇങ്ങനൊക്കെ  പറയുന്നേ.. ഏഹ്…. ചിലപ്പോ  ഇനി  ഇങ്ങനെ  ഇണ്ടാവാതെ  നോക്കണം  എന്നാകും  ഉദ്ദേശിച്ചത്…

അതും  പറഞ്ഞു  സിസ്റ്റർ  പോയി.. അനു  വരുന്നതും  കാത്തു  കണ്ണടച്ചു  ഞാനങ്ങനെ  കിടന്നു….

💕💕💕

അയ്ശു  മരിച്ചന്ന  വിവരം  അനുവിനു താങ്ങാവുന്നതിലും  അപ്പുറമായിരുന്നു….കാര്യങ്ങൾ  തിരിച്ചറിഞ്ഞപ്പോ  അത്  ഉൾകൊള്ളാനുള്ള  പ്രയാസം…..കുറേ  നേരം  പള്ളിക്കാട്ടിൽ  ഇരുന്ന്  അവസാനം  എല്ലാരും  നിർബന്ധിച്ചു  അവനെ വീട്ടിലേക്ക്  കൊണ്ട്  പോയി…   വീട്ടിൽ  എത്തിയതും  മുറി  അടച്ചു ഒരേ  ഇരിപ്പായിരുന്നു…..മുറിയിൽ  അവസാനമായി അവള്  അഴിച്ചുവച്ച ഷാൾ എടുത്ത്  മുഖം  പൊത്തി  അനു  തേങ്ങി  കൊണ്ടിരുന്നു….അവൻ  സ്വസ്ഥമായി  അവന്റെ  സങ്കടങ്ങൾ  കരഞ്ഞു  തീർക്കട്ടെ  എന്ന്  കരുതി  വീട്ടുകാരും  അവനെ  ശല്യം  ചെയ്യാൻ  ചെന്നില്ലാ…..

“അയ്ശു.. നീ  എന്തിനാ  ഈ  അനൂനെ  വിട്ട്  പോയെ…..നീ  ഇല്ലാതെ  ഈ  അനു  ഇല്ലടാ….ഇവിടെ  ഞാൻ  ഒറ്റക്ക് .. എനിക്ക്  നീ  ഇല്ലാതെ പറ്റില്ലാ….ഒന്ന്  ജീവിച്ചു  തുടങ്ങിയെ  ഒള്ളൂ.. അപ്പഴേക്കും  പടച്ചോനേ  നീ  എന്തിനാ  ഞങ്ങളോടീ ചതി  ചെയ്തേ…. അവളെ  എന്തിനാ  എന്നിൽ  നിന്ന്  അടർത്തി  മാറ്റിയെ…. ഇത്  ഞാൻ  എങ്ങനെ  സഹിക്കും… എന്റെ  ജീവനെ  എനിക്ക്  തിരിച്ചു താ റബ്ബേ… തിരിച്ചു  താ..അവളെ  എനിക്ക്  വേണം…. അല്ലെങ്കി  എന്നേ  കൂടി  കൊണ്ട്  പോ…. ”

അനു  ഒരോന്ന്  പുലമ്പിക്കൊണ്ടിരുന്നു…
പിന്നീട്  അവന്റെ  തേങ്ങലുകൾ  പതിയെ നിന്നു.. മുറിയിൽ  നിന്ന്  ഒരു ശബ്ദവും കേൾക്കാതായപ്പോ  വീട്ടുകാർ  ഒന്ന്  ശങ്കിച്ചു…എത്ര  വിളിച്ചിട്ടും  അവൻ  വാതിൽ  തുറക്കുന്നില്ല .. അവർ വാതിൽ  തുറക്കാൻ  ശ്രമിച്ചങ്കിലും  സാധിച്ചില്ല..അകത്തു  നിന്ന്  പൂട്ടിയിരിക്കുവാണ് …അപ്പൊ  എല്ലാരും  ഒന്ന്  പേടിച്ചു ..ഇനി അവൻ  വെല്ല  അവിവേകവും….കാരണം… ഈ  ഈ  ഒരു  സാഹചര്യത്തിൽ  അവന്റെ  മനോനില ഒട്ടും  ശരിയല്ലാ……

അവസാനം  ജംഷി  വന്നു വാതിൽ  ചവിട്ടി  തുറന്നു… അപ്പൊ  അതാ റൂമിൽ  ഒരു  മൂലയിലായി അയിശുവിന്റെ  ഷാളിൽ മുഖം  പൂഴ്ത്തി  അനു  ഇരിക്കുന്നു….

ഉമ്മ  ഓടി  ചെന്ന്  അനുവിനെ കെട്ടിപിടിച്ചു…

“മോനെ.. നീ  ഞങ്ങളെ  പേടിപ്പിച്ചല്ലോ… ”

”  ഞാൻ  മരിച്ചു  കളയുമെന്ന്  വിചാരിച്ചോ  ഉമ്മാ…??  ”

അനുവിന്റെ  ഉടനടിയുള്ള  ചോദ്യം  കേട്ട് എല്ലാരും  ഒന്ന്  തരിച്ചു….

“ഇല്ല  ഉമ്മാ.. അങ്ങനെ  ഒന്നും ഈ അനു ചെയ്യില്ലാ…..ഇന്റെ  അയ്ശുന്ന് അതിഷ്ട്ടാവില്ല…. പടച്ചോൻ  ഞങ്ങളെ ബന്ധത്തെ  ഇഷ്ടല്ലാനിട്ടാണോ  ഉമ്മാ  ഞങ്ങളെ  പിരിച്ചേ….അങ്ങനെ  ഒന്നും ഒരു  മരണത്തിനും  ഞങ്ങളെ  തോൽപ്പിക്കാനാവില്ല….ഞങ്ങടെ  സ്നേഹം.. അത്  ഇല്ലാണ്ടാകാൻ  ആർക്കും  കഴിയില്ലല്ലോ…… ഇനിയുള്ള  കാലം  ഈ  അനു  ജീവിക്കും ….. അയ്ശുവിന്റെ   ഓർമയിൽ.. ഇന്റെ  ജീവിതത്തിൽ  ഇനി  മറ്റൊരു  പെണ്ണില്ലാ..അയ്ശു…അവളെന്റെ  കൂടെ  ഉണ്ട് .. ഈ  അനൂന്റെ  കൂടെ  ഉണ്ട്… അവൾക്കെന്നെ  വിട്ട്  പോകാനാവില്ല…അയിശുവിന്ന്  ഇഷ്ട്ടമുള്ള  കാര്യങ്ങൾ  ചെയ്ത്  അവളെന്റെ  കൂടെ  ഉണ്ടന്ന്  വിശ്വാസത്തിൽ  ഇനിയുള്ള  കാലം  ഞാൻ  കഴിയും……അയ്ശൂന്റെ മാത്രം  അനുവായിട്ട്.. ആ  സ്ഥാനം മറ്റാർക്കും  കൊടുക്കില്ല……അതവൾക്കുള്ളതാ.. അവൾക്കു  മാത്രം…. ”

അയ്ശു  ഏങ്ങലടിച്ചു  കരഞ്ഞു… ഉമ്മ അവനെ  കെട്ടിപിടിച്ചു സമാധാനിപ്പിച്ചു… അവർക്കതിനല്ലാതെ  എന്തിന്  കഴിയും.. യാഥാർഥ്യം  അത്രമേൽ  മൂടപ്പെട്ട്  കിടക്കല്ലേ… അത്  വെളിച്ചത്തു  വരാൻ  എത്ര  സമയമെടുക്കുമെന്ന്  നമുക്ക്  കാത്തിരുന്നു  കാണാം…

💕💕💕

” ലുക്ക്‌  അനസ് ….. അയ്ഷ  ബാത്‌റൂമിൽ വീണതാണെന്ന്  ഞാൻ  മുഴുവനായിട്ടും  വിശ്വസിക്കുന്നില്ല..പിന്നെ  പനി  വന്നത്  ബോഡി  വളരെ  അധികം  വീക്കാണ്…അകത്തു  നല്ല ചതവുണ്ട്….കംപ്ലീറ്റ്  റസ്റ്റ്‌  ആവശ്യമാണ് …അയ്ഷ  പ്രെഗ്നന്റ്  ആണെന്ന  വിവരം  അറിയാല്ലോ..??

“അറിയാം… ”

“ഈ  ഒരു  സാഹചര്യത്തിൽ  പ്രെഗ്നസി  വളരെ  കോംപ്ലിക്കേറ്റഡ്  ആണ്….അബോർഷന്ന്  ചാൻസ്  ഉണ്ട്….  എങ്കിലും  ഭാഗ്യത്തിന്  ഇപ്പൊ  കുഴപ്പങ്ങൾ  ഒന്നും  ഇല്ലാ… സ്റ്റാർട്ടിങ്  സ്റ്റേജ്  അല്ലേ….നിങ്ങളെല്ലേ  സൂക്ഷിക്കേണ്ടത്…ഇനിയെങ്കിലും  ശ്രദ്ധിക്കണം…. ഭാരമുള്ള  പണിയൊന്നും  ചെയ്യിപ്പിക്കരുത്…. നല്ല  പോഷകാഹാരങ്ങൾ  കൊടുത്തു  നിങ്ങള്  കൂടെ  നിക്കണം… അത്  അവരുടെ  സ്ട്രെസ്  കൊറക്കും…  ”

“ഓക്കേ.. ഡോക്ടർ….. ”

“ഡോക്ടർ… അയ്ഷക്ക്  ബോധം  തെളിഞ്ഞു… ഹസ്ബന്റിനെ  അന്യോഷിക്കുന്നുണ്ട്… ”

“ഓക്കേ.. ഞങ്ങൾ ഇപ്പൊ വരാം… അനസ്..  വരൂ… അയ്ഷയെ  കാണാം… ”

വെയിറ്റ് .. വെയിറ്റ്.. നിങ്ങളെന്താ  എന്നേ  ഇങ്ങനെ  നോക്കുന്നെ..എന്താ  നടക്കുന്നെന്ന്  പിടികിട്ടിയില്ല  അല്ലേ….എന്നേ  മനസ്സിലായോ …..മറന്നുപോയോ എന്റെ  മുഖം… ആാാ.. അതേ.. ഓർമ  വന്നുല്ലേ… ഞാൻ  അജു.. നിങ്ങടെ  സ്വന്തം  അജു……. എന്റെ  എൻട്രി  പ്രതീക്ഷിച്ചു  ഇരിക്കായിരുന്നല്ലേ  ഇങ്ങള്.. ഇക്കറിയാ.. ഞാൻ  കുറച്ചു  നേരത്തെ  സീനിൽ  കേറിയതാ .. നിങ്ങൾ  അറിഞ്ഞില്ലാ  എന്ന്  മാത്രം…. ഫ്ലാഷ്  ബാക്ക്  പറയാനുള്ള  ടൈം  ഇല്ലാ.. എന്നാലും  സസ്പെൻസ്  വെച്ചത്  ഇപ്പൊ  പൊട്ടിക്കെണ്ട  ടൈം  ആയി… എന്നാലേ  ഇങ്ങൾക്ക്  ഇനിയുള്ള  കളി  കാണുമ്പോ  ഒരു  ത്രില്ല്  ഉണ്ടാകൊള്ളു…..അപ്പൊ  കേട്ടോളി…

ജയിൽ  വാസം  അത്ര  രസകരമല്ലല്ലോ.. പ്രതേകിച്ചു  അനുവും  അയിഷുവും  വെളിയിൽ  ഇങ്ങനെ  സുഖിച്ചു  ജീവിക്കുമ്പോ… ആ  ഒരു  അഗ്നി  മനസ്സില്  അങ്ങ്  എരിഞ്ഞു  എരിഞ്ഞു  ആളിക്കത്തിയപ്പോ  ഞാൻ  നൈസ്  ആയിട്ട്  ജയിൽ  അങ്ങട്ട് ചാടി… നമ്മക്ക്  അതൊരു  വിഷയല്ല….

അന്യോഷിച്ചപ്പോ  അറിഞ്ഞത്  അനുവും  അയിഷുവും  ഇപ്പൊ  ചക്കരയും  ഈച്ചയുമാണെന്നാ.. സഹിച്ചില്ലാ.. എന്നേ  ജയിലിൽ  ആകിയിട്ട്  ഓളെങ്ങനെ  ഓന്റൊപ്പം  ഒണ്ടാക്കണ്ട.. ഒന്നും  നോകീലാ.. അപ്പത്തെ  ദേഷ്യത്തിൽ  അയ്ഷയെ  അങ്ങട്ട്  തീർക്കാൻ  തീരുമാനിച്ചു.. അവളില്ലാതെ  അവൻ  ജീവിക്കുന്നത്  എനിക്കൊന്ന്  കാണണം.. അങ്ങനെ  അവളെ  ഫോളോ  ചെയ്ത്  മാളിൽ  എത്തി… ആ  ദിവസം  ഓർക്കുന്നോ….. കോഫി  ഷോപ്പിൽ  വെച്ച്  ഞാൻ  പറഞ്ഞ  പ്രകാരം  ആ  വെയ്റ്റർ  ബോയ്  അയ്ഷയുടെ  മേത്തു  കോഫി  കളഞ്ഞു… As  usual.. അവള്  ഡ്രസ്സ്‌  ക്ലീൻ  ചെയ്യാൻ  വാഷ്  റൂമിൽ  വരുന്നതും  കാത്തു  അവിടെ  ഞാൻ  നിന്നു….. അപ്പഴാണ്  എന്റെ  പ്ലാൻ  തകർത്ത്  ആ  സമയം  ഇഷ  വന്നത്… പാവം.. അയ്ഷക്ക്  കിട്ടണ്ട  കുത്ത്  അവള്കായി  പോയി…..അവളെ  അവിടെ  ഇട്ടേച്ചു  പോയാ  ഞാൻ  വന്ന  വിവരം  അയ്ഷ  അറിയും.. അത്  കൊണ്ട്  ഓളെ  കൊണ്ട്  ആരും  ശ്രദ്ധിക്കാത്ത  വിധം  മുൻ  വഴി  തന്നേ  എസ്‌കേപ്പ്  ആയി…..

അവള്  മരിക്കുക  തന്നേ ആയിരുന്നു  എനിക്ക്  വേണ്ടിയിരുന്നത്.. പാവം  കൂടുതൽ  എടങ്ങേറാകാതെ  എന്റെ  താവളം  എത്തിഴപ്പഴേക്  പരലോകം  പ്രാപിച്ചു…. പിന്നെ  ബോഡി… അത്  ഒരു  ആളൊഴിഞ്ഞ  ഗെസ്റ്  ഹൌസിൽ  കൊണ്ടോയി  കുഴിച്ചിട്ടു…

“അനസ്.. വരുന്നില്ലേ…. ”

“ഇതാ  വരുന്നു .. ഡോക്ടർ…ഒരു ഇമ്പോര്ടന്റ്റ്‌  കാൾ.. .. ”

ബാക്കി  വൺ  മിനുറ്റ്… ഇപ്പൊ  വരാ.. ആ  തള്ളക്ക്  ഇന്നേ  ഓളെ  കാണിച്ചാലെ  സമാധാനം  കിട്ടു….

💕💕💕

“അയ്ഷ  ഇപ്പൊ  എങ്ങനെ   ഉണ്ട്… ”

“കുഴപ്പല്ല…  ഡോക്ടർ  അനു .?? ”

“പുറത്തുണ്ട്…. ”

അക്ഷമയോടെ  കാത്തിരുന്ന അയ്ഷ എണീറ്റു  പ്രതീക്ഷയോടെ  ഡോറിന്റെ  അടുത്തേക്ക്  നടന്നു…..

കുറച്ചടി വെച്ചതും  അയ്ശുവിനു  തല  ചുറ്റുന്ന  പോലെ… അവള് ബോധം കെട്ട്  വീഴാൻ  പോയതും  ഡോക്ടറും  സിസ്റ്ററുമെല്ലാം  ഒരുവിധം  പിടിച്ചു  ബെഡിൽ  കൊടുന്നു  കിടത്തി….. അത്രമേൽ  ഷീണിതയായിരുന്നവൾ….

അജു  റൂമിലേക്ക്  കടന്നു  വന്നതും…

“ഓഹ്.. അനസ്.. അവള്  നിങ്ങളെ  കാണാൻ  വേണ്ടി  പുറത്തേക്ക്  നടന്നതാ.. ഷീണം  കൊണ്ട്  തലകറങ്ങി  വീണു… ”

ഇത്കേട്ടതും  അജു  വെറുതെ  നിക്കോ… ഹംക്ക് തുടങ്ങിയില്ലേ  ആക്ടിങ്..

“അയ്യോ… അയ്ശു… എന്ത് പറ്റീടാ… കണ്ണ്  തുറക്ക്.. നിന്റെ  അനു ഇതാടാ…. ”

“സാരല്ല.. വിളിക്കണ്ടാ…..പറഞ്ഞല്ലോ.. ആള്  പഴേ  കണ്ടിഷനിലെക്ക് വരണമെങ്കി  ടൈം എടുക്കും…. കൂടാതെ  ക്യാരീയിങ്ങും….. നിങ്ങള്  നന്നായി  അവളെ  നോക്കണം… ”

നോക്കണോ.. നോക്കാം.. നോക്കുമല്ലോ.. നല്ലോണം  തന്നേ  നോക്കുമല്ലോ… അനൂന്റെ  സന്ദതി  അല്ലേ  വയറ്റിൽ…. അവളെന്റെതാവാൻ ഈ  കുഞ്ഞു  ഒരു  തടസ്സം ആ… അപ്പൊ  പിന്നെ ഇതിനെ  വെച്ചോണ്ടിരിക്കാൻ പാടോ…..പാടില്ലാ…. അവള്  പ്രെഗ്നന്റ്  ആണെന്ന് സ്വയം തിരിച്ചറിയുന്നതിന്  മുൻപ്  തന്നേ  ആ കുഞ്ഞിനെ  നശിപ്പിച്ചിരിക്കും…..അതിനുള്ള  വഴിയൊക്കെ  അനൂന്  അറിയാ…

“പിന്നെ  അനസ്… എന്തായാലും  അയ്ശ രണ്ടീസം  ഇവിടെ  കിടക്കട്ടെ… നാളെ  ഞാൻ  റൗണ്ട്സിനു  വരുമ്പോ  വിശദായിട്ട്  പ്രെഗ്നസി സെൽഫ് കയറിങ് നെ  കുറിച്ചൊക്കെ  പറഞ്ഞ്  കൊടുത്തോളാം… ഓക്കേ… ”

പടച്ചോനേ.. ഈ  തള്ള  ചളമാക്കുന്ന ലക്ഷണമാണല്ലോ…ഇനിയിവിടെ  നിക്കുന്നത്  ഒട്ടും  ശരിയല്ല…..

“ഒക്കെ  ഡോക്ടർ… ”

ഞാൻ  അയ്ശൂന്റെ കൈകൾ  നെഞ്ചോട്  ചേർത്ത്  അങ്ങനെ  അവളെ  നോക്കി  ഇരുന്നു… എന്റെ  പെണ്ണ്.. ഈ  അജുന്റെ  പെണ്ണ്…അതാണിനിമുതൽ  അയ്ഷ… അനസ്നെ  മറന്നേക്ക്  നീ…..അവനെ  ഇനി  നീ  കാണില്ലാ.. അവൻ  നിന്നെ  അന്യോഷിച്ചു  വരികയുമില്ല…  അതിനുള്ളതൊക്കെ  ഈ  അജു  കളിച്ചിട്ടുണ്ട്…

ആ… സോറി.. സോറി.. നിങ്ങളോട്  ഞാൻ  ബാക്കി  പറഞ്ഞില്ലല്ലോ…. Let  me  come  to  the  point….

അയ്ശുനെ കൊല്ലാൻ  ആദ്യം  വിചാരിച്ചുവെങ്കിലും  പിന്നെ  തോന്നി  അത്  വേണ്ടാന്ന്… അവള്  മരിച്ചാൽ  അതിലെവിടെ എന്റെ വിജയം.. അനുവിൽ  നിന്ന്  അവളെ  തട്ടി എടുത്ത്  ഞാൻ  സ്വന്തമാക്കുമ്പോഴല്ലേ ഞാൻ  ഹീറോ.. അപ്പൊ  അതിന്  അനസ്  മരിക്കണം…അല്ലെങ്കിൽ  അവരെ  അകറ്റണം… അതായിരുന്നു  എന്റെ  പ്ലാൻ…

ആ  ഗെസ്റ് ഹൌസിൽ  ഇഷയെ  കുഴിച്ചിടുമ്പോ  ഒരിക്കലും  അവളുടെ  ബോഡി  ആർക്കും  കിട്ടരുത് എന്ന്  വിചാരിച്ചിട്ട്  ഒന്നുമല്ല… എങ്ങാനും  ബോഡി  കണ്ടത്തിയാ പോലീസ്..  അമീൻ .. ആ  ഗസ്റ്റ്  ഹൊസ്സിന്റെ  ഓണർ ന്റെ  മകൻ..  അവന്റെ കയ്യിലിരിപ്പ്  വെച്ച്  അതവനാണ്  ചെയ്തത്  എന്ന  നിഗമനത്തിൽ  എത്തിക്കോളും….എന്നേ  ആരും  സംശയിക്കുകയും  ഇല്ലാ….ബോഡി  കണ്ടത്തി  കേസ്  അവനു  നേരെ  തിരിഞ്ഞുവെങ്കിലും  അയിശുവിന്റെ  നീക്കങ്ങളിൽ  നിന്ന്  അവളെന്റെ  അടുത്തെത്താറായത്  പോലെ  എനിക്ക്  തോന്നി… അത്കൊണ്ട്  എന്റെ  പ്ലാനുകൾ  എത്രയും  പെട്ടന്ന് നടപ്പാകാണാമായിരുന്നു… അതിന്ന്  പറ്റിയ  ഒരു  സിറ്റുവേഷന്ന്  വേണ്ടി  കാത്തിരിക്കുമ്പോഴാ  പടച്ചോൻ  എന്റെ  കൂടെ  ഉണ്ടന്ന്  അറീച്ച്  വിമല  ഡോക്ടറുടെ  കാൾ  വന്നത്….
ഡോക്ടറെ  എനിക്ക്  നേരത്തെ  പരിചയമുണ്ട്….അയ്ഷക്കും  അതേ… ആ  പരിചയം  അറിയാവുന്നത്  കൊണ്ട്  ഞാൻ  നേരത്തെ  ഡോക്ടറെ കയ്യിലെടുത്തിരുന്നു.. എന്നെങ്കിലും അത്  ഉപകരിക്കുമെന്ന്  എനിക്കറിയാമായിരുന്നു…

ഇതാ.. ഡോക്ടർ  ഡോക്ടറുടെ  കൂർ  കാണിച്ചു…. അയ്ഷ  പ്രെഗ്നന്റ്  ആണെന്ന്  അറിയച്ചപ്പോ  ഇത്  തന്നേ  എന്റെ  പ്ലാൻ  നടപ്പാക്കാനുള്ള  അവസരം  എന്ന്  ഞാൻ  മനസ്സില്  ഉറപ്പിച്ചു….

അത്  പ്രകാരം  ഡോക്ടറോട്  അയ്ഷ  പ്രെഗ്നന്റ്  അല്ലെന്ന്  പറയാൻ  പറഞ്ഞു…. അവർ  തിരിച്ചു  വരുന്ന  വഴിയിൽ  ലോറി യുമായി  ഞാൻ  കാത്ത് നിന്നു … വീട്ടിൽ  നിന്ന്  സന്തോഷത്തോടെ  ഇറങ്ങിയതല്ലേ ….പാവങ്ങൾ .. ഇനി ഒരിക്കലും  പരസ്പരം  കാണാൻ  കഴിയില്ലാ  എന്ന്  അവരറിഞ്ഞോ…..

അപ്രതീക്ഷിതമായി  എതിരെ  വന്ന  ലോറി  അനു കണ്ടില്ലാ.. അവൻ  കാർ വെട്ടിക്കുന്നതിന്  മുൻപ്  തന്നേ  ഞാൻ  ലോറി  ഡ്രൈവിങ്  സൈഡിൽ  കൊണ്ടിടിച്ചു.. അവൻ  ചാകട്ടെ  എന്ന്  വെച്ച്  തന്നെയാ  അങ്ങനെ  ചെയ്തേ…. ലോറിയിൽ  നിന്നിറങ്ങി  നോക്കിയപ്പോ  അനു  ആകെ  ചോരയിൽ  കുളിച്ചിരുന്നു.. എങ്കിലും  ജീവൻ  ഉണ്ട്.. അരമണിക്കൂറിൽ  ഹോസ്പിറ്റലിൽ  എത്തിച്ചാൽ  ചിലപ്പോ  രക്ഷപെടും…. ആ  നിമിഷം  അവന്റെ  ഉള്ള  ജീവനും  കൂടി  എടുക്കാനാ  തോന്നിയേ.. പിന്നെ  കരുതി  അവൻ  ജീവിക്കണം… അയ്ഷ  തന്റെ  ജീവിതത്തിൽ  ഇല്ലല്ലോ  എന്നോർത്തു  നീറി  നീറി  ജീവിക്കണം…. അത്  കണ്ടു  എനിക്ക്  സന്തോഷിക്കണം…..

അയ്ഷക്ക് പുറമെ  വലിയ  പരിക്കുകൾ  ഒന്നുല്ലാ…. നെറ്റിയിൽ  മുറിവുണ്ട്…പെട്ടന്നുള്ള  ഷോക്കിൽ  ബോധം  പോയതാണ്…. ഞാൻ  അവളെ  എടുത്ത്  ലോറിയിൽ കിടത്തി…..അനുവിനെ  വലിച്ചു  റോഡിലേക്ക്  ഇട്ടു…ആരെങ്കിലും  രക്ഷിക്കണേ  രക്ഷിച്ചോട്ടെ .. റോഡിന്റെ  ഒരു  സൈഡ്  താഴ്ച്ചയാണ്… ഞാൻ  അവരുടെ  കാറിൽ  മോർച്ചറിയിൽ  നിന്ന്  എടുത്ത ഒരു  അനാഥ  പെൺകുട്ടിയെ  അയ്ഷയുടെ  മഹർ  ഇട്ട്  കൊടുത്തു  അതിൽ കിടത്തി.. ശേഷം  പെട്രോൾ  ഒഴിച്ച്  താഴ്ചയിലേക്ക്  തള്ളിയിട്ടു  കത്തിച്ചു…. ഇപ്പൊ  സീൻ  എന്തായി…. റോഡ്  ആക്‌സിഡന്റ്ൽ വണ്ടി  നിയന്ത്രണം  വിട്ട്  താഴ്ചയിലേക്ക്  വീണ്  ഭാര്യ വെന്ത്  മരിച്ചു… ഭർത്താവ്  റോഡിലേക്ക്  തെറിച്ചു  വീണ് രക്തം  വാർന്ന്  മരിച്ചു… ആഹഹാ.. കേൾക്കാൻ  സുഖമുള്ള  വാർത്ത…

ഇനി ആ പെൺകുട്ടിയുടെ   വെന്ത ശരീരത്തിൽ  നിന്ന്  അയ്ഷയുടെ  മഹർ  കിട്ടുമ്പോ  സ്വാഭാവികമായും  അത്  അയ്ഷയാണെന്ന്  എല്ലാരും  കരുതും… അവളെ  മറവ്  ചെയ്യും…. ഈ  സാഹചര്യത്തിൽ  ഇത്  ഒരു  ആസൂത്രിത  ആക്‌സിഡന്റ്  ആണെന്നോന്നും ആരും  ചിക്കിചികയാൻ  പോകില്ലാ….

അങ്ങനെ  ഞാൻ  അയ്ഷയെ  തൊട്ടടുത്തുള്ള  ഒരു  ക്ലിനിക്കിലേക്ക്  കൊണ്ട്  പോയി… ഞാൻ പറഞ്ഞു  ഏർപ്പാടാക്കിയ   പ്രകാരം  അവർ  അയ്ഷയെ  ട്രീറ്റ്‌  ചെയ്തു….അവളെ  കാര്യങ്ങൾ  ഒന്ന്  കെട്ടണയുന്നത് വരെ വലിയ  ഹോസ്പിറ്റലിൽ  എങ്ങാനും  കൊണ്ട്  പോയാ  എനിക്ക്  പണി  കിട്ടും…..അത്  കൊണ്ട്  അവിടത്തന്നെ  ഒരാഴ്ചയോളം  കിടന്നു … വേണ്ടാത്ത  ചികിത്സ  കിട്ടാത്തത് കൊണ്ട്  അവള്  ആകെ  അവശയായിരുന്നു…. ഒന്ന്  രണ്ട്  തവണ  എന്തൊക്കെയോ  പിച്ചും  പഴയും  പറയലാണ്ട്  ബോധം  വന്നിരുന്നില്ല…. പിന്നീട്  പനി  വന്നു  കാര്യങ്ങൾ  വഷളാകുമെന്ന്  കണ്ടപ്പോ  ഞാൻ  അവളെ  ഇങ്ങോട്ട്  കൊണ്ട്  വന്നു.. ഇത്  അത്ര  അറിയപ്പെടുന്ന  ഹോസ്പിറ്റൽ  ഒന്നുമല്ല.. പക്ഷേ…. ഇവിടെ  എന്റെ  കളികൾ  നടക്കില്ലാ… അറിയുന്നവർ  ഉണ്ടാകാനും  ചാൻസ്  ഉണ്ട്…പോരാത്തതിന്  അയ്ഷ  പ്രെഗ്നന്റ്  ആണെന്ന്  തിരിച്ചറിഞ്ഞ  പിന്നെ  ആ  ജീവനെ  നശിപ്പിക്കുന്നത്  റിസ്ക്  ആവും…മാത്രല്ല.. അവൾക്  ഓർമയില്ലങ്കിൽ  സാരമില്ലായിരുന്നു ..ഇതെങ്ങനെ  അല്ലല്ലോ…..അവളെന്നെ  കാണാനും  പാടില്ലാ… എന്നാൽ  അനസ്  അവളുടെ  കൂടെ  ഇല്ലാന്ന്  അറിയാനും  പാടില്ലാ…  അതോണ്ട്  എത്രയും   പെട്ടന്ന്  ഇവിടുന്ന്  പോണം…. ദൂരെക്ക്.. അനുവിന്റെ  കണ്ണത്താ  ദൂരത്തേക്ക്….

ഇനിയാണ്  കളി.. ഈ  കളിയിൽ  അജുവിനാണ്  വിജയം… ഞാനല്ലെങ്കിൽ  അനസ്… ഒരാള്  മാത്രേ  ഈ  കളിയുടെ  അവസാനം  ഈ  ഭൂവിലുണ്ടാവു….

റോഡിൽ  ഉപേക്ഷിച്ചങ്കിൽ  എങ്ങനെയോ അവൻ  ജീവിച്ചു…. പക്ഷേ   വിധി.. ഹഹഹഹ…. അയിഷു മരിച്ചെന്നു  കരുതി  പാവം…. നോക്കാം…. അവരുടെ  സ്നേഹം  സത്യമാണോ  അല്ലയോ  എന്ന്… എന്നേ മറികടന്ന്  അവർ  ഒന്നിക്കുമെങ്കിൽ  അതെനിക്ക് ഒന്ന് കാണണം….

അന്ന്  രാത്രി  തന്നേ  അജു  അയ്ഷയെ  ഹോസ്പിറ്റലിൽ  നിന്ന്  കൊണ്ടോയി….എല്ലാരോടും  അജു  പറഞ്ഞത്  “തന്റെ  ഭാര്യക്ക്  ഇവിടെ  വേണ്ടത്ര  ചികിത്സ  കിട്ടുന്നില്ലാ..  അതോണ്ട്  വേറെ  നല്ല  ഹോസ്പിറ്റലിലേക്ക്  മാറ്റാണ് “എന്നാണ്…

അജു  അയ്ഷയേ  കൊണ്ട്  പോയത്  എറണാകുളത്തുള്ള  ഒരു  പഴേ  വീട്ടിലേക്കാണ്… ചുറ്റും അങ്ങനെ  ആൾതാമസം  ഒന്നുമില്ലാത്തൊരു  വീട്…. അവിടെ  അവളെ  നോക്കാന്  ഒരു  ആയയെ  നിർത്തി.. കൂടെ  അവർക്ക്  ഒരു  ധൗത്യം  കൂടി..

“തള്ളെ.. പറയുന്ന  കേട്ടോ… നോട്ട്  എണ്ണി വാങ്ങിയിട്ട്  കാര്യം  നടത്തിയില്ലങ്കിൽ  ഉണ്ടല്ലോ.. എന്റെ  സ്വഭാവം  അറിയും….  അയിശുവിന്റെ  കുഞ്ഞിനെ  നശിപ്പിക്കണമ്…. ഒരാചക്കുള്ളിൽ  ഞാൻ  വരുമ്പഴേക്ക്  അത്  നടക്കണം….”

തുടരും…..

Click Here to read full parts of the novel

3.3/5 - (10 votes)
Exit mobile version