Skip to content

പറയാതെ – പാർട്ട്‌ 50 (Last Part)

aksharathalukal novel

✒റിച്ചൂസ്

അവൾ തിരിയാൻ വേണ്ടി ഉറക്കം ഉണർന്നതും തൊട്ടു മുന്നില് തന്നേ നോക്കി ഇരിക്കുന്ന ആളെ കണ്ടു അവൾ ഞെട്ടിത്തരിച്ചു പോയി…

അജു.. !!!!!!

യാ അല്ലാഹ്.. ഇതൊരു സ്വപ്നമാണോ…?? അവൾ കണ്ണൊക്കെ തിരുമ്പി നോക്കി.. അല്ലാ…സത്യം… . അജു തന്നേ… താൻ ഇത്രയും നാൾ പേടിച്ചിരുന്ന ഒരിക്കലും കാണാൻ ആഗ്രഹിക്കാത്ത തന്റെ മുന്നില് വരരുത് എന്ന് ആഗ്രഹിച്ച ആൾ ഇതാ ഇപ്പൊ തന്റെ തൊട്ടടുത്ത് ….. റബ്ബേ…. ഇതെന്തൊരു പരീക്ഷണമാണ്…

അവൻ എന്നേ കണ്ണിമ വെട്ടാതെ നോക്കിമ് കൊണ്ടിരിക്കാണ്…..ഒരുപാട് നാൾ കഴിഞ്ഞു കാണുന്നത്തിന്റെ സന്തോഷവും കൂടെ നിന്നെ ഞാൻ കണ്ടു പിടിക്കില്ലാന്നു കരുതിയോ എന്ന പുച്ഛവും പോരാത്തതിന് എന്റെ മുന്നില് ജയിച്ചതിന്റെ അഹങ്കാരവും അവന്റെ മുഖത്തു ഉണ്ട്…..

ഞാൻ എങ്ങനൊക്കെയോ എണീറ്റ് ബെഡിന്റെ മൂലയിലേക്ക് ചുരുണ്ടു കൂടി….ഇനിയിപ്പോ എന്താ ചെയ്യാ.. എന്റെ നെഞ്ചിടിപ്പു കൂടി…നല്ല തണുപ്പുള്ള കാലാവസ്ഥ ആണെങ്കിലും ഞാൻ വിയർത്തു കുളിച്ചു… ചുണ്ടുകൾ വിറയൽ കൊണ്ടു…. തൊണ്ട വറ്റി…. അപ്പോഴത്തെ എന്റെ മാനസികാവസ്ഥ പറഞ്ഞറിയിക്കാൻ പറ്റാത്തത് ആയിരുന്നു….

ഞാൻ ഉറക്കെ റസൂനെ വിളിച്ചു.. അവൾ മാത്രേ ഇവിടെ ഒള്ളു.. ഇവൻ എന്തെങ്കിലും റസൂനെ ചെയ്ത്കാണോ….

” റ…. റസൂ…. റസൂ…”

അത്രയും നേരം കസേരയിൽ താടിക്ക് കയ്യും കൊടുത്ത് ഇരുന്ന അവൻ ഇത് കേട്ടപ്പോ അവിടുന്ന് നീച്ചു ബെഡിലേക്ക് ഇരുന്നു……
അപ്പൊ ഞാൻ കൂടുതൽ ചുരുണ്ടു…

” അവൾ ദേ അവിടെ എനിക്ക് ചായ എടുക്കാ… ഞാൻ വന്നപ്പോ അവളാ എനിക്ക് വാതിൽ തുറന്ന് തന്നേ…. തനിക്ക് ഒരു സർപ്രൈസ് ആയിക്കോട്ടെ എന്ന് കരുതി അവളെ ചായ എടുക്കാൻ വിട്ട് ഞാൻ ഇവിടെ നിന്റടുത് വന്നിരുന്നു…. ഇപ്പൊ ശരിക്കും സർപ്രൈസ് ആയില്ലേ… ”

ഞാൻ മുഖം തിരിച്ചു…

” ഇത്താ…. ആരാ ഈ അജുക്ക.. ഞങ്ങളോട് ഇതുവരെ പറഞ്ഞിട്ടില്ലല്ലോ… ”

അതും പറഞ്ഞ് റസൂ ചായയുമായി റൂമിലോട്ടു വന്നു…

” എന്താടോ.. നീ ഇവരോട് എന്നേ പറ്റി ഒന്നും പറഞ്ഞിട്ടില്ലേ… നല്ല കഥ….. ”

റസൂന്റെ കയ്യിൽ നിന്ന് ചായ വാങ്ങി ഒരു സിപ് കുടിച്ചു കൊണ്ട് അജു എന്നേ നോക്കി ഒന്ന് ഇളിച്ചു…

“നല്ല ചായ.. കൊള്ളാം… ”

” റസൂ….ആദിയെ വിളിക്ക്…. ”

” എന്ത് പറ്റി ഇത്താ.. ഇത്ത എന്താ വല്ലാതായ പോലെ….. ”

അജു റസൂന്റെ അടുത്തെത്തി അവളുടെ തോളിൽ കയ്യിട്ട്…

” ഹഹഹഹ….നിന്റെ ഇത്തയും ഞാനും കുറേ നാളായി ഹൈഡ് ആൻഡ് സീക്ക് കളിക്കുന്നു.. ഇപ്പൊ ഞാൻ നിന്റെ ഇത്തയെ കണ്ടു പിടിച്ചു.. അവൾ തോറ്റതിലുള്ള സങ്കടാ.. അല്ലെ അയിശു… ”

റസൂ ഒന്നും മനസ്സിലാകാതെ അയിഷയെ നോക്കി…

“റസൂകുട്ടിക്ക് ഇപ്പഴും ഒന്നും മനസ്സിലായില്ല അല്ലെ…ഈ ഗെയിമിൽ ഞാൻ ജയിച്ചാൽ ഒരു നിബന്ധന ഉണ്ട്.. നിന്റെ ഇത്തയെ ഞാൻ അങ്ങ് കൂടെ കൊണ്ട് പോകും… എന്റെ പെണ്ണായിട്ട്…. അപ്പൊ എങ്ങനാ.. പോകല്ലേ മുത്തേ… ”

അത് കേട്ടതും റസൂന്റെ മുഖം വാടി…..

“അയ്യോ.. വേണ്ടാ.. ഇത്തയെ കൊണ്ട് പോണ്ടാ…. എന്റെ ഇക്കാക്ക് പിന്നെ ആരാ… ”

“ഹഹഹ… അത് എങ്ങനെ ശരിയാകും.. അത് പറ്റില്ല… ഇനിയും പറഞ്ഞ് നിക്കാൻ നേരമില്ല.. വാ നമ്മക്ക് പോകാം… ”

അതും പറഞ്ഞു അജു അയ്ഷയുടെ കയ്യിൽ പിടുത്തം ഇട്ടു… അവളെ ബെഡിൽ നിന്ന് വലിക്കാൻ ശ്രമിച്ചതും റസൂ വന്നു അത് തടഞ്ഞു..

“ഇത്താ.. ഇത്താക്ക് താല്പര്യം ഉണ്ടോ കൂടെ പോകാൻ.?. ”

” ഇല്ലാ… ”

“എന്നാ എന്റെ ഇത്താന്റെ കയ്യിന്ന് വിട്.. ഇത്താക്ക് ഇഷ്ട്ടം ഇല്ലാതെ ഇത്താനെ ഇവിടുന്ന് കൊണ്ട് പോകാൻ ഞാൻ സമ്മതിക്കില്ലാ.. ”

“ആർക്കു വേണമെടി നിന്റെ സമ്മതം… ”

എന്ന് പറഞ്ഞ് അജു റസൂനെ ഒറ്റ തള്ള് തള്ളി…

ആ തള്ളിൾ മേശയുടെ മൂലയിൽ തലഇടിച്ചു റസൂ വീണു… ഇത് കണ്ടു അയിശു ഓടി ചെന്നു… അവളുടെ നെറ്റി പൊട്ടിയിട്ടുണ്ട്..

” റസൂ..മോളെ.. എണീക്ക്…. ”

റസൂന്റെ ബോധം പോയതാണ്…. അയ്ഷക്ക് ദേഷ്യം ഇരച്ചു കയറി….

” ടാ… നിനക്ക് എന്താ വേണ്ടത്… എന്തിനാണ് നീ എന്റെ ലൈഫിൽ ഒരു കരടായി ഇങ്ങനെ ….എന്റേം എൻറെ കുഞ്ഞിനെമ് ജീവിക്കാൻ അനുവദിച്ചുടെ…..”

” എന്റെ അയിശു.. നീ ജീവിച്ചോ.. പക്ഷേ.. അത് എന്റെ കൂടെ ആവണം എന്ന് മാത്രം……”

” ച്ചേ…തനിക്ക് എന്തൊരു വൃത്തികെട്ട മനസ്സാടോ….. ഞാൻ ഒരാളുടെ ഭാര്യ ആണ്….അവന്റെ കുഞ്ഞാ എന്റെ വയറ്റിൽ… താൻ എന്ത് പറഞ്ഞാലും എന്റെ കുഞ്ഞിന്റെ ഉപ്പ അവൻ അല്ലാതാവില്ലല്ലോ……എനിക്ക് ഒരിക്കലും മറ്റൊരു ലൈഫ്നെ കുറിച്ച് ചിന്തിക്കാൻ കഴിയില്ലാ… താൻ എന്താണ് അത് മനസ്സിലാക്കാത്തത്…. ”

” ഇജ്ജ് ആർക്കു വേണ്ടിയാടി ഇങ്ങനെ കണ്ണിൽ എണ്ണ ഒഴിച്ച് കാത്തിരിക്കുന്നേ … അവൻ അവന്റെ സുഖവും തേടി പോയില്ലേ…. പിന്നെ എന്താ….നീ എന്റെ കൂടെ വാ.. നിന്നെ ഞാൻ പൊന്നു പോലെ നോക്കാം… അപ്പൊ നിനക്ക് മനസ്സിലാവും ഈ അജൂന്റെ സ്നേഹം.. അന്നേരം കുഞ്ഞു നമുക്ക് ഒരു തടസം ആണേ വല്ല അമ്മത്തോട്ടിലിലും കൊണ്ടോയി ഇടാ… എന്ത് പറയുന്നു…”

” നിനക്ക് ഭ്രാന്താണ്… ”

“ആടി.. ഈ അജൂന്ന് ഭ്രാന്താ.. എന്റെ ഭ്രാന്തു നീയാ… നീ ഇല്ലാതെ ഈ അജു ഇല്ലാ… ഇത്രയും നാൾ ഈ നെഞ്ചിൽ ആളിക്കത്തിയ കനലാ നീ…. ഇനിയും അത് ഊതി കെടുത്താൻ ഞാൻ ആരെയും അനുവദിക്കില്ല……”

” അജു നീ ഇപ്പൊ പോ പ്ലീസ്.. ഞാൻ നിന്റെ കാലു പിടിക്കാ…. എന്നേ വെറുതെ വിട്… പ്ലീസ്… ”

അയിശു കേണപേക്ഷിച്ചു… പക്ഷേ..

“അയിശു.. ഞാൻ പോകാം.. കൂടെ നീയും വേണം…. വാ അയിശു… വാ…. ”

അവന്റെ മട്ടും ഭാവവും മാറി…. അവൻ അവളുടെ കൈ പിടിച്ചു വലിച്ചു… അവന്റെ പിടിയിൽ അവൾ പിടഞ്ഞു……

” വിട്.. എന്നേ വിട്….”

” അടങ്ങി നിക്കടി.. ഇതൊക്കെ ഈ അജു എത്ര കണ്ടതാ.. ആ ആദിൽ അവൻ എങ്ങനാ… മറ്റവൻ ഇല്ലാത്ത ഒരു കുറവും അറീക്കുന്നുണ്ടാവില്ലാ
ല്ലേ…. എന്തിരുന്നാലും നിനക്കു എന്നേ പണ്ടേ അറിയാവുന്നതല്ലേ… ആ പരിഗണന എങ്കിലും എനിക്കു തന്നൂടെ…. ”

അജുവിന്റെ വാക്കുകൾ അതിരു കടന്നു… ഇതിന് അയിശുവിന്റെ കൈ കൊണ്ടായിരുന്നു മറുപടി….

” എടി…. ”

അജു അലറി…..അതിനിടയിൽ കയ്യിലെ പിടിത്തവും വിട്ടു…

” അനാവശ്യം പറഞ്ഞാൽ ഞാൻ ഇനിയും അടിക്കും…എൻറെ മുന്നില് നിന്ന് പോകാനാ പറഞ്ഞേ .. ”

” ഹഹഹ.. പോയില്ലങ്കിൽ നീ എന്ത് ചെയ്യും.. പറ.. എന്ത് ചെയ്യും… നീ വല്ലാതെ അങ്ങ് ആളാവണ്ടാ.. ആര് വരും നിന്നെ രക്ഷിക്കാൻ… ആരെങ്കിലും വരും മുൻപ് നിന്നെ ഞാൻ ഇവിടുന്ന് കൊണ്ടു പോയിരിക്കും…. ”

അജു അവളുടെ നേരേ വരാൻ തുടങ്ങി…. ബുക്കും ഗ്ലാസും തുടങ്ങി കയ്യിൽ കിട്ടിയതൊക്കെ അയിശു ഒരോന്നായി അവന്ന് നേരേ വലിച്ചെറിഞ്ഞു… എന്നിട്ടും അജൂന്ന് ഒരു കുലുക്കവും ഇല്ലാ….. അവസാനം അവൾ ഫ്ലവർ വേസ് കയ്യിൽ എടുത്തു…

” എന്റെ അടുത്ത് വരണ്ടാ.. ഞാൻ എറിയും…. വരണ്ടാ എന്നല്ലേ പറഞ്ഞേ… ”

അജു അതൊന്നും കേൾക്കാതെ അവളുടെ അടുത്തേക്ക് വന്നു കൊണ്ടിരുന്നു…. അയിശുവിനു എങ്ങനെ എങ്കിലും അവിടുന്ന് രക്ഷപ്പെടണം എന്നായിരുന്നു… അവൾ അത് അവന്ന് നേരേ വലിച്ചറിഞ്ഞു…
കൃത്യമായി അവന്റെ നെറ്റിയിൽ തന്നേ അത് കൊണ്ടു…. വേദന കൊണ്ട് അവന്റെ ശ്രദ്ധ ഒന്ന് പാളിഴപ്പഴേക്കും അവൾ ഹാളിലേക്ക് ഓടി….

അവൾ ഓടിയത് ടീവിയുടെ അടുത്ത് വെച്ച തന്റെ ഫോൺ എടുക്കാൻ ആണ്… ഫോണിൽ നിന്ന് ആദിക്ക് ഡയൽ ചെയ്തതും അജു വന്നു ഫോൺ തട്ടിപ്പറിച്ചു ഒരു മൂലക്ക് എറിഞ്ഞു….

അവൾ അവനെ തന്റെ ശക്തി മുഴുവൻ ഉപയോഗിച്ച് ഉന്തി മാറ്റി അടുക്കളയിലേക്ക് ഓടി… കൂടെ അവനും…

അയിശു ആകെ വിയർത്തു കണ്ണൊക്കെ കലങ്ങി കരഞ്ഞു ഒരുമാതിരി കോലം ആയിരുന്നു… ആ നിറവയറും പിടിച്ചുള്ള അവളുടെ ഇത്രയും നേരത്തെ പരാക്രമം അവളെ വല്ലാതെ അവശ ആകിയിരുന്നു….പക്ഷേ.. എന്ത് ചെയ്യാം…. ഈ കഴുകന്റെ മുമ്പിൽ തോറ്റു കൊടുക്കാൻ ഒക്കോ…

അവൾ പിന്നോട്ട് പോകുംതോറും അവൻ മുന്നോട്ട് വന്നു കൊണ്ടിരിന്നു…ഇനിയിപ്പോ എന്ത് ചെയ്യും എന്ന് ആലോചിച്ചപ്പോ വീതന എത്തിയതും അവൾ അവിടെ അടുക്കി വെച്ച ഡപ്പികൾ അവന്ന് നേരേ എറിഞ്ഞു… അതിൽ പൊടികളായിരുന്നു..മല്ലി .. മുളക് തുടങ്ങി…

പിന്നെ ഞാൻ പറേണോ… അതവന്റെ കണ്ണിലും മൂക്കിലും ഒക്കെ ആയി… അവന്ന് കണ്ണ് കാണാത്ത അവസ്ഥ.. ആ ഗ്യാപ്ൽ അയിശു അടുക്കള വഴി പുറത്തേക് ഓടി….

💕💕💕

” മോനെ… കുറച്ചു ഓറഞ്ച് കൂടി വാങ്ങിച്ചോ .. അനൂന്ന് വലിയ ഇഷ്ട്ടാ… ”

“ഉമ്മാ .. നിക്ക് .. അനു വിളിക്കുന്നുണ്ട്.. വല്ലതും വാങ്ങാൻ ആവും… ”

ആദി ഫോൺ എടുത്ത് എത്ര ഹലോ പറഞ്ഞിട്ടും അപ്പുറത്ത് നിന്ന് ഒരു റെസ്പോൺസ്ഉം ഇല്ലാ…..എങ്ങനെ റെസ്പോണ്ട് ചെയ്യും.. ഫോൺ അജു വലിച്ചെറിഞ്ഞില്ലേ…പക്ഷേ.. അവിടെ നടക്കുന്ന പിടിവലിയുടെ സൗണ്ട്കൾ അവന്ന് കേള്ക്കാമായിരുന്നു….അത്കേട്ടതും ആദിയുടെ നെഞ്ചിടിപ്പു കൂടി..

” ഉമ്മാ.. വാ .. വീട്ടിൽ എന്തോ സംഭവിച്ചിട്ടുണ്ട്.. നമ്മുക്ക് ഉടനെ പോണം… ”

“യാ അല്ലാഹ്… ഇന്റെ മോള്… ”

അവർ ഉടനെ വീട്ടിലേക് തിരിച്ചു…

💕💕💕

അയ്ശു ആ വയറുവെച്ച് ഒരുപാട് ദൂരം മുന്നോട്ട് നടന്നു. കാണുന്ന വണ്ടികൊക്കെ കയ് കാണിച്ചു. പക്ഷേ ഒന്നും നിർത്തിയില്ല… അവൾക്ക് ഭയം കൂടി വന്നു… കാരണം ആ അജു വെറുതെ ഇരിക്കില്ല…. അവൻ പിന്നലെ വരുന്നുണ്ടാവും…. അതിന് മുൻപ് അവന്റെ കണ്ണിൽ പെടാത്ത ഒരിടത് ഒളിക്കണം…. അയ്ശു കഴിവതും വേഗം നടന്നു.

അന്നേരം വീട്ടിൽ,

എടീ…… നീയെന്നെ പറ്റിച്ചു കടന്നു കളഞ്ഞല്ലേ…..ഈ അജുനെ തോല്പിക്കാൻ ആർക്കുമാകില്ല…. നിന്നെ ഞാൻ കണ്ടുപിടിക്കന്നെ ചെയ്യും.

അജു ഫോൺ എടുത്ത് അവന്റെ കൂട്ടാളികളെ ഒക്കെ വിളിച്ചു. എല്ലാരോടും അയ്ഷയെ തിരയാൻ പറഞ്ഞു.

ആ പെരുവയറും വെച്ച് അവൾ എത്ര ദൂരം പോവും……… ഈ പരിസരത്തു തന്നേ കാണും.

അജു ബുള്ളറ്റ് എടുത്ത് പറപ്പിച്ചു.

അജു പോയി കഴിഞ്ഞതും ഉമ്മയും ആദിയും വീട്ടിൽ എത്തി… മുൻവാതിൽ തുറക്കാൻ നോക്കിയെങ്കിലും കഴിഞ്ഞില്ല… അകത്തു നിന്ന് പൂട്ടിയിരുന്നു.

“അനു….. വാതിൽ തുറക്ക്. ”

“റസൂ……. ടീ…… ഇവളിതെവിടെപോയിക്കിടക്ക… ”

അപ്പഴാണ് അടുക്കളവാതിൽ തുറന്ന് കിടക്കുന്നത് ഉമ്മയുടെ ശ്രദ്ധയിൽ പെട്ടത്.

അടുക്കളയിലേക്കു കയറിയതും നിലത്തെല്ലാം ആകെ പൊടികൾ വാരിവിതറിയിരിക്കുന്നു. സാധനങ്ങൾ ഒക്കെ അങ്ങുമിങ്ങും. ഉമ്മ വേഗം റൂമിലേക്ക്‌ പോയി നോക്കി. റൂമും തന്നേ അലങ്കോലമായികിടക്കുന്നു. അനൂനെ കാണാനുമില്ല. അപ്പോഴാണ് റസൂ ബോധംകെട്ട് നിലത്ത് കിടക്കുന്നത് കണ്ടത്. ഇവിടെ എന്തൊക്കെയോ സംഭവിച്ചിട്ടുണ്ടെന്ന് അവർക്ക് മനസ്സ്സിലായി.

“മോളേ റസൂ……. റസൂ… എന്തുപറ്റി ”

ആദി കൂജയിൽ നിന്ന് വെള്ളമെടുത്തു റസൂന്റെ മുഖത്തു തെളിച്ചു.

അപ്പഴാണ് അവൾക് ബോധം ഉണർന്നത്.

ബോധം വന്നതും റസൂ കരയാൻ തുടങ്ങി.

“ഉമ്മാ…. അനുതാ…. ”

“അനു എവിടെ മോളെ…. എന്താ ഇവിടെ നടന്നത്….. പറ.”

അവൾ നടന്നതൊക്കെ ആദിയോടും ഉമ്മാനോടും പറഞ്ഞു.

“ആരാവും അയാൾ….. ഇനിപ്പോ നമ്മൾ എന്താ ചെയ്യാ ആദി.. എന്റെ മോളെ അവൻ….. പോരാത്തതിന് എന്റെ കൊച്ചിന്റെ ഡേറ്റ് അടുത്തിരിക്കുന്ന ടൈം ആണ്.”

“ഉമ്മ വിഷമിക്കണ്ട.. ഞാൻ പോയി നോകീട്ടു വരാം… അവളെ കൊണ്ടല്ലാതെ ഞാൻ ഇങ്ങോട്ട് തിരിച്ചു വരില്ല. ”

അതും പറഞ്ഞ് ആദി ബൈക്കുമെടുത്ത് അയിശൂനേം തേടിയിറങ്ങി.

💕💕💕

ഷിറ്റ്… ആരും വണ്ടി നിറുത്തുന്നില്ല… ഇനി ഞാൻ എന്ത് ചെയ്യും. ഇനിയും എനിക്ക്നടക്കാൻവയ്യ.ആകെ തളർന്നു..എന്തിനാണ് റബ്ബേ ഈ പരീക്ഷണം….

” ചേട്ടാ… ഒന്ന് നിർത്തോ പ്ലീസ്… ”

” ലിഫ്റ്റ് പ്ലീസ്…. ”

വരുന്ന വണ്ടികൾകൊക്കെ കൈ കാണിച്ചു അവസാനം ഒരു ഓട്ടോ അയ്ഷക് കുറച്ച് അപ്പുറത്തായി നിർത്തി… അയ്ഷക് സമാധാനമായി…

അവൾ ഓട്ടോയിലേക് കേറാനായി വണ്ടിയുടെ അടുത്തേക് നടന്നതും ഓട്ടോയുടെ കണ്ണാടിയിൽ അവൾ കണ്ടു… ബുള്ളറ്റ്ൽ ദൂരെ നിന്ന് വരുന്ന അജുവിനെ….. !!!

💕💕💕

അനസ് ഓഫീസിൽ ഇരുന്ന് അയ്ഷയുടെ  മഹർ  നോക്കി  ഭയങ്കര ചിന്തയിൽ ആണ്….. നാളെ നിക്കാഹ്.. അതിനർത്ഥം എന്റെ ഉമ്മാടെ മരുമോളെ സ്ഥാനത്തേക്ക് മറ്റൊരാൾ വരുന്നു … എന്തൊരു പരീക്ഷണമാണ് റബ്ബേ… മനസ്സ് കൊണ്ട് ഒരിക്കലും ആഗ്രഹിക്കാത്ത കാര്യം ആണിത്… അയിശു.. എനിക്ക് നിന്നെ മറക്കാൻ ആവില്ലടാ….നിന്റെ സ്ഥാനത് ഒരാളെ സങ്കൽപ്പിക്കാനും ആവില്ല.. എന്നിട്ടും ഞാൻ എങ്ങനെ ഇങ്ങനൊരു തെറ്റ് ചെയ്തു എന്നെനിക്ക് അറിയില്ല… എന്നാലും അയിശു നിനക്ക് ഞാൻ ഒറപ്പ് തരുന്നു.. എന്റെ  മനസ്സ്  മുഴുവനും  നീയാണ്… ഈ  കല്യാണം  ഉമ്മയെ  സന്തോഷിപ്പിക്കാൻ.. .. ഒരിക്കലും
നിന്റെ  സ്ഥാനം  അവൾക്  കിട്ടില്ല… ആ  സ്ഥാനത്  അനൂന്റെ  ലൈഫിൽ  എന്നും  എന്നും  എന്നും  ഒരാളെ  ഒള്ളൂ.. അനൂന്റെ  അയ്ശു  മാത്രം…

അപ്പഴാണ്  ഓഫീസ്  സ്റ്റാഫ്‌ ജിതിൻ ക്യാബിനിലേക്  വന്നത് .. കയ്യില്  സ്വീറ്സ്ഉം  ഉണ്ട്… അനൂന്  നേരെ  സ്വീറ്സ്  നീട്ടി  കൊണ്ട്

” sir .. എനിക്ക്  one  വീക്ക്‌  ലീവ്  വേണം.. വൈഫ്‌  ഡെലിവറി  കഴിഞ്ഞു….ആൺകുഞാ… അവളുടെം  കുഞ്ഞിൻറേം  കൂടെ ഇരിക്കാൻ.. അവളും  അതാണ്  ആഗ്രഹിക്കുന്നത്….Sir.. ”

അനു  ഓർമകളുടെ  താഴ് വാരയിൽ  കയറി  ഇറങ്ങി…

എന്റേം  അയശൂന്റെമ് ഒരു  വലിയ  ആഗ്രഹം  ആയിരുന്നു  ഒരു  കുഞ്…മോള്  വേണം  എന്നായിരുന്നു.. ഒരു  ജൂനിയർ  അയ്ശു.   അവൾക്  ഞാൻ  ഒരു  സീക്രെട്  പേരും  കണ്ടത്തിയിരുന്നു..  ബട്ട്‌ ….അയിഷയോട്  പറഞ്ഞിട്ടില്ലാട്ടോ…. എന്തൊക്കെ  സ്വപ്നങ്ങളാ ഞങ്ങള്  നെയ്തു  കൂട്ടിയത്..

അയ്ശു  പ്രെഗ്നന്റ്  ആയാൽ  ജോലിയിൽ  നിന്ന്  ലീവ്  എടുത്ത്  ഫുൾ  ടൈമ്  അവളുടെ  കൂടെ  സ്പെൻഡ്‌  ചെയ്യണം… അവളുടെ  എല്ലാ ആഗ്രഹങ്ങളും  അറിഞ്ഞു  നടത്തി  കൊടുക്കണം….. മോളുടെ  ഒന്നാം  പിറന്നാൾ  അതി ഗംഭീരമായി ആഘോഷിക്കണം….എന്നിട്ട് ഒരു  അടിപൊളി  ട്രിപ്പ്‌  പോണം…..

അനു  അറിയാതെ  അവന്റെ  കണ്ണുകൾ  നിറഞ്ഞു…

“sir.. ”

ജിതിന്റെ  വിളിയിലാണ്  അനസിന്ന്  പരിസര  ബോധം  വന്നത്…

” ഓഹ്.. സോറി.. ഞാൻ  എന്തൊക്കെയോ  ആലോചിച്ചുപോയി. . മാനേജറോഡ്  പറഞ്ഞാൽ  മതി…..ഓക്കേ.. ”

” ഓക്കേ  sir… ”

മനസ്സ്  ആകെ  ഒരു  അസ്വസ്ഥത  പോലെ… മഹർ  പോക്കറ്റിൽ  ഇട്ട്  ഒരു  കോഫി  കുടിക്കാമെന്ന്  കരുതി എണീറ്റപ്പോഴാണ് ഫോണിൽ  തുരുതുരാ മെസ്സേജ്കളുടെ  ശബ്ദം  കേട്ടത്.. നോക്കിയപ്പോ  അത്  ദിലു  ആണ് .

ഓഹ്.. ഇവൾക്ക്  വേറെ  ഒരു  പണിയും  ഇല്ലെ… പുതിയ  വസ്ത്രത്തിൽ നിന്നുള്ള സെൽഫികളാണ് മുഴുവനും എന്ന്  ഡൗലോഡ്  അകത്തേ തന്നേ  ബ്ലർഡ്  ഇമേജ്സിൽ  നിന്ന് എനിക്ക്  മനസ്സിലായി…
അതോണ്ട് അത്  ഒന്നും  നോക്ക പോലും  ചെയ്യാതെ  ഫോൺ  അവിടെ  വെച്ച് ഞാൻ  കോഫി  മെഷീൻന്റെ അടുത്തേക്  നടന്നു.. അപ്പൊ  അതാ ഫോൺ  റിംഗ്  ചെയ്യുന്നു… അവൾ  തന്നേ.. കുരിശ് !!..ഇതിപ്പോ  എന്തിനാണാവോ… കോപ്പ്…രണ്ട്  മൂന്ന്  തവണ   കാൾ മിസ്സ്‌  ആയി.. ഞാൻ  എടുത്തില്ല… ശേഷം  ഫോൺ  എടുത്ത്  സൈലന്റ്  മോഡിൽ  ഇട്ടു… എന്നിട്ട്  കോഫി  എടുത്ത് സീറ്റിൽ  വന്നിരുന്നു.. അതാ അപ്പൊ  ഓഫീസ്  ഫോൺ  അടിക്കുന്നു .. ആരാണ്  എന്ന്  കരുതിയപ്പോ  ആ ദിലു  തന്നേ… റബ്ബേ.. ഇതെന്തൊരു  കഷ്ട്ടാണ്.. ഒഴിവാകും  തോറും അട്ടയെ  പോലെ  ഒട്ടി നിക്കുന്നു…

” അനു.. താൻ  എന്താ  എന്റെ ഫോൺ  എടുക്കാത്തത്… ഞാൻ  എത്ര  നേരായി  വിളിക്കുന്നു  എന്നറിയോ… ”

“സീ  ദിലു.. ഞാൻ  ഒരു  മീറ്റിംഗിൽ  ആണ് . ഇച്ചിരി ബിസി.. കാൾ  യൂ  later…”

അതു  പറഞ്ഞ്  അനു  ഫോൺ  വെക്കാൻ  നിന്നതും

“അയ്യോ.. വെക്കല്ലേ.. വെക്കല്ലേ… അനു  എന്റെ ഫോട്ടോ  കണ്ടോ.. നിക്കാഹിനുള്ള  എന്റെ  ഡ്രസ്സ്‌  ആണത് . എങ്ങനെയുണ്ട്…?  ”

” ഞാൻ  കണ്ടില്ല… ”

” അനു  ഒന്ന്  എടുത്തു  നോക്ക്.. ഞാൻ  വെയിറ്റ്  ചെയ്യാം… ”

പണ്ടാരം.. അനു  ഒരോന്ന്  പിറുപിറുത്തുകൊണ്ട്

” ആ..  കണ്ടു …തരക്കേടില്ല… ഇനി  വെക്കട്ടെ… ”

“നിക്ക്  അനു.. അയ്  റിയലി  മിസ്സ്‌  യൂ… അനു  ഇങ്  എത്തില്ലേ… ”

“നോക്കാം.. ”

“നോക്കാമെന്നു  പറഞ്ഞാൽ  പോരാ.. പിന്നേ  ഡ്രസ്സ്‌  എടുത്തില്ലേ.. ”

“”എന്തിനാണ്  ഡ്രസ്സ്‌  ഒക്കെ… ”

“എന്തിനാണന്നോ .. നമ്മടെ  നിക്കാഹ്  അല്ലേ… വല്ലതും  ഇട്ടാൽ  പോരാ. . ഞാൻ  പോയി  വാങ്ങിക്കണോ ഇനി… ”

“വേണ്ട..വേണ്ടാ… പോരുന്ന  വഴി  ഞാൻ  വാങ്ങിച്ചോളാം .. ”

“ഓക്കേ.. Lub  u..”

അനു  ഫോൺ  വെച്ച്  വാച്ചിലെ  സമയം  നോക്കി…. വൈകുന്നേരം  നാല്  കഴിഞ്ഞു…. എന്തായാലും  ഇനി  ഒളിച്ചോടാൻ  ഒക്കില്ലല്ലോ … നാളെ  ഞാൻ  അവിടെ  നിക്കാഹിനു  ഉണ്ടാകണം .  അല്ലങ്കിൽ  ഇന്റെ  ഉമ്മ… ഫോൺ  എടുത്ത്  നോക്കിയപ്പോ ഉമ്മയുടെ  ഒരുപാട്  മിസ്സ്‌  കാൾ .. ഞാൻ  എപ്പഴാ  പുറപ്പെടുന്നത് എന്നറിയാൻ  ആവും… ഞാൻ  വിളിക്കാൻ  നിന്നില്ല… ദിലുന്റെ  വാട്സപ്പ്ലേക്ക്  രാത്രിക്കുള്ളിൽ  എത്തും എന്ന്  മെസ്സേജ്  അയച്ചു ഓഫീസിൽ  നിന്ന്  ഇറങ്ങി…

ആദ്യം  ഒരു  ഡ്രസ്സ്‌  വാങ്ങണം..  അയ്ഷയുമായി ഉള്ള  കല്യാണ  ഡ്രസ്സ്‌  എന്റെ  അടുത്ത്  ഉണ്ട്..  പക്ഷേ.. അതു  വേണ്ടാ… വേറെ  വാങ്ങാം… മനസ്സ്  കൊണ്ട്  ഇഷ്ട്ടപെടാത്ത  ചടങ്ങല്ലേ… പേരിനു  മതി.   എന്നിട്ട്  നേരെ  വീട്ടിലോട്ടു  ഡ്രൈവ്  ചെയ്യാം …

അതും  ചിന്തിച്ചു  അനു  നേരെ കാർ  വിട്ടു.. മാൾ  അൽബേക്കിലേക്ക്…

💕💕💕

യാ  അല്ലാഹ്.   !! അവൻ  തന്നേ കണ്ടാ …  അവൾ  വേഗം  ഓട്ടോയിൽ  കേറി…

” ചേട്ടാ . ഒന്ന്  വേഗം  വിട്.. ”

” എങ്ങോട്ടാ  കൊച്ചേ… ”

“എങ്ങോട്ടെങ്കിലും  പ്ലീസ്.  .. ഇവിടുന്ന്  വേഗം  ഒന്ന്  വിട്… ”

വണ്ടി  മുന്നോട്ട്  നീങ്ങി. . അവൾ  മുഖം  മറച്ചു  ചാരി  ഇരുന്നു…

റബ്ബേ….എന്നേ  അജൂന്ന്  കാട്ടി  കൊടുക്കല്ലേ… എന്നേം  എന്റെ  മോളേം  അവനിൽ  നിന്ന്  രക്ഷിക്കണെ..പ്ലീസ് …

അവൾ  കണ്ണാടിയിലേക്ക്  നോക്കി..  ഇപ്പൊ  അവനെ  കാണാൻ  ഇല്ലാ..   ആശ്വാസം.. ചിലപ്പോ  പോയിക്കാണും… ഞാനും  അവനും  ഒരേ  ദിഷയിലേക്ക്  പോകുന്നത്  ശരിയല്ല… വണ്ടി തിരിച്ചു  വിടാം…

” ചേട്ടാ .  വണ്ടി  തിരിക്കു..”

“എന്താ  കൊച്ചേ  ഇത്… ”

“ചേട്ടാ …അവസ്ഥ മനസിലാക്കണം… ”

അയാൾ  ഒന്ന്  നീട്ടി  മൂളി വണ്ടി  തിരിച്ചതും തൊട്ട്  മുമ്പിൽ ഒരു  ബുള്ളറ്റ് വന്നു  നിന്നു… അതു  അജു  ആയിരുന്നു..

അയ്ശു  ഇപ്പൊ  ഉള്ളത്  ഒരു  ടൗണിൽ  ആണ്… അവൾ   ഓട്ടോയിൽ  നിന്നിറങ്ങി തിരിഞ്ഞോടി… താൻ  അജൂന്റെ  കയ്യില്  പെട്ടു .. ഇനി  തനിക്ക്  രക്ഷയില്ല.

പെട്ടന്ന്  എന്റെ   കണ്ണിൽ  പെട്ടത്  ഒരു  മാൾ  ആണ്.. മാൾ  അൽബൈക്ക്… ഇതിനക്ക്  കടന്നാൽ അവന്ന്  എളുപ്പത്തിൽ  തന്നേ  കണ്ടുപിടിക്കാൻ  ഒക്കില്ല… അവൾ  വേഗം  മാളിലെക്ക്  കയറി… വണ്ടിയിൽ  നിന്നിറങ്ങി  അജുവും  അവളുടെ  പിന്നാലേ  ഓടി…

💕💕💕

” ഓക്കേ .. ഇത്  മതി..  പാക്ക്  ചെയ്തോളു…Card  എടുക്കിലെ .. ”

” sir.. സോറി.. മെഷീൻ  കേടാണ്.. ”

” where is the atm ”

“sir.. തേർഡ്  ഫ്ലോറിൽ  ഉണ്ട്… ”

” ഒക്കെ…. ഞാൻ  ഇപ്പൊ  വരാം…”

ക്യാഷ്  എടുക്കാൻ  വേണ്ടി  ഷോപ്പിൽ  നിന്നിറങ്ങി  തേർഡ്  ഫ്ലോറിലേക്  പോകാൻ  ലിഫ്റ്റ്  ലക്ഷ്യമാക്കി  നടന്നപ്പോൾ  ആണ്  ഞാൻ  ആ  കാഴ്ച്ച  കണ്ടത്…

അയ്ഷയെ  പോലെ  തോന്നിപ്പിക്കുന്ന  ഒരു  പെൺകുട്ടി എന്റെ  എതിർവശത്തുകൂടെ  ഓടി  പോകുന്നത്… അയ്ശു . !!!അവൻ  സംശയത്തോടെ  നോക്കി… അവളായിരിക്കുമോ  അല്ലയോ… എന്തിനാണ്  അവൾ  ഓടുന്നത്  തുടങ്ങി സംശയങ്ങൾ  മനസ്സാകെ നിറഞ്ഞതും  അതിനെല്ലാം  ഉത്തരം  എന്നോണം അവളുടെ  പിന്നാലേ  ഓടുന്ന ആളെ  കണ്ടു  ഞാൻ  ഞെട്ടി… അജു !!!!

അനൂന്റെ  നെഞ്ചിടിപ്പ്  ഒരുനിമിഷം  നിന്നു… സന്തോഷിക്കണോ  ദുഃഖിക്കണോ എന്ന്  അറിയാൻ  മേലാത്ത  അവസ്ഥ…ഒരുമാതിരി  മരവിപ്പ്  പോലെ… കുറച്ചു  നിമിഷങ്ങൾക്  ശേഷം  ആണ്  അനൂന്  ആ  യാതാർഥ്യം  ഉൾകൊള്ളാൻ  സാധിച്ചത്… അയ്ഷയെ  തിരഞ്ഞിറങ്ങി  എങ്കിലും  അവൾ  മരിച്ചു  എന്ന് എല്ലാരും  മുദ്രകുത്തിയപ്പോഴും  അവളെ നേരിൽ  കണ്ടാലുള്ള അവസ്ഥയെ  കുറിച്ച്  അനു  ഒരിക്കലും  ചിന്തിച്ചിട്ടില്ല… ഇതിപ്പോ.. എന്റെ  അയ്ശു  ഇവിടെ.. 7 1/2 മാസങ്ങൾക്  മുൻപ്  ഒരു  കാർ  ആക്‌സിഡന്റ്ൽ മരിച്ചു  എല്ലാ  കർമങ്ങളോടും  കൂടി  കബർ അടക്കിയ അയ്ഷ  ഇതാ തന്റെ  മുമ്പിൽ…

അല്ലാഹ്..എന്താണിത്…??

കൂടുതൽ  ചിന്തിക്കാൻ  നിന്നില്ല .. അനു  അവളുടെ  പിന്നാലേ  ഓടി…

അയ്ശു  താഴേക്കുള്ള  സ്റെപ്സ്  ഇറങ്ങി  എത്തിയത്  താഴെ  പാർക്കിംഗ്  സെക്ഷനിലേക്ക്  ആണ്…

” അയ്ഷാ …. ”

അനു ഉറക്കെ  വിളിച്ചു…

അയ്ഷ  ഇത്രയും  നാളും  കണ്ണിൽ  നിന്ന്  മറഞ്ഞു  നിന്നതിനുള്ള  കാരണം  അജു ആണെന്ന്  അവന്ന്  ഏകദേശം  ധാരണ  കിട്ടിയിരുന്നു..

അജൂന്റെ  കയ്യില്  നിന്ന്  രക്ഷപെട്ട്  ഓടുമ്പോൾ  ആണ്  പിന്നിൽ  നിന്ന്  ആ  വിളി കേട്ടത്…  അയ്ശു !!.  അതു  എന്റെ  അനൂന്റെ  ആണെന്ന്  തിരിച്ചറിയാൻ എനിക്ക്  കൂടുതൽ  ചിന്തിക്കേണ്ടിയിരുന്നില്ല… ഞാൻ  തിരിഞ്ഞതും  അങ്ങ്  ദൂരെ എന്നേ  നോക്കി  നിക്കുന്ന  അനൂനെ  ഞാൻ  കണ്ടു ..

അപ്പഴാണ്  അനു  അത്  ശ്രദ്ധിച്ചത്.. അയ്ഷക്ക്  ഒരുപാട്  വയറുള്ള കാര്യം… മാഷാ അല്ലാഹ്.. എന്റെ  അയ്ശു  പ്രെഗ്നന്റ്  ആണോ… അല്ലാഹ്….എനിക്ക്  ഇരട്ടി  സന്തോഷം  ആണല്ലോ  തന്നത്.. ഒന്ന്  എന്റെ  ജീവിച്ചിരിപ്പുണ്ടന്നു  അറിഞ്ഞതിലും  അവളെ  കണ്ടതിലുമുള്ള സന്തോഷം.. രണ്ട്  ഞങ്ങളുടെ  ജീവിതത്തിലേക്ക്  ഒരു  പുതിയ  അതിഥി  വരാൻ  പോകുന്നു  എന്ന  സന്തോഷം.. അല്ലാഹ്.. നിന്നോട്  ഞാൻ  എങ്ങനെയാ  ഞാൻ  നന്ദി  പറയാ.. എന്റെ  എല്ലാ  സന്തോഷവും  നീ  തിരികെ  തന്നല്ലോ…

ആ  കണ്ണുകളിൽ  അത്ഭുതം  ആയിരുന്നു.. ഒരുപാട്  നാൾ  കഴിഞ്ഞു  എന്നേ  കണ്ടതിലുള്ള  തിളക്കം ആ കണ്ണുകളിൽ ഉണ്ടായിരുന്നു… പക്ഷേ.. ദിലുനെ കുറിച്ച് ആലോചിച്ചപ്പോൾ അവസാനായി അവരെ കണ്ട സാഹചര്യം ആലോചിച്ചപ്പോൾ എനിക്ക് ദേഷ്യം വന്നു… ഞാൻ തിരിഞ്ഞു ഓടാൻ നിന്നതും അജു എന്റെ മുമ്പിൽ എത്തിയിരുന്നു…

” എന്റെ കയ്യിൽ നിന്ന് രക്ഷപ്പെട്ടു എന്ന് കരുതിയോ .. മര്യാദക് എന്റെ കൂടെ വന്നോ . ”

അജു എന്റെ കൈ വലിച്ചു…

അടുത്ത നിമിഷം എന്റെ കയ്യിൽ ഒരാള് കൂടി പിടിച്ചു.. അനു.. !!!

” എന്റെ പെണ്ണിന്റെ കൈ കേറി പിടിക്കാൻ നീ ആരാടാ… ”

അജുവും അനുവും നെർക്കുനെർ.. അപ്പൊ ആണ് അജു അനൂനെ കണ്ടതും അനൂനെ പെട്ടന്ന് കണ്ടപ്പോ അവനൊന്ന് ഞെട്ടി.. അപ്പോ അവൻ അയ്ഷയുടെ കൈ വിടുകയും ചെയ്തു…

” ടാ.. ചെറ്റേ…ഇവൾ എന്റെയാ….എന്റെ മാത്രം.. ഇത്രയും നാളും നീ എനിക്കിട്ട് പണിയായിരുന്നല്ലേ ….”

അയിശുവിന്റെ കണ്ണ് ഇപ്പൊ അനസിന്റെ നേരെയാണ്…..അനു  എന്താണ്  ഇങ്ങനൊക്കെ  സംസാരിക്കുന്നത്  എന്നാണ്  അവൾ  ചിന്തിക്കുന്നത് ……പക്ഷെ….അവളുടെ  മനസ്സിലെ  ചിന്തകൾ  ഒക്കെ  വേറെ  അല്ലേ…..അനുവിനോട്  ഫുൾ  ദേഷ്യം ആയിരുന്നു  അവൾക്ക്  അന്നേരം.. അത്  അവളുടെ  മുഖത്തും  പ്രകടമായിരുന്നു…

അനുവിന്റെ  മനസ്സിലും  ഉണ്ട്… ഒരുപാട്  നാൾക്കു ശേഷം  കണ്ടിട്ടും  അയ്ശുവിന്റെ  മുഖത്തു ഒരു  സന്തോഷവും  ഇല്ലാ…..എന്നാലും  അവൻ  അത്  കാര്യം  ആക്കിയില്ല….

” താൻ  ആരാ  എന്റെ  കൈ കേറി  പിടിക്കാൻ…. ”

പെട്ടന്നുള്ള  അയ്ഷയുടെ  ചോദ്യം  കേട്ട്  അനു  ഒന്ന്  ഞെട്ടി….അയ്ശു  അവളുടെ  കയ്യ്  വിടുവിച്ചു…

” അയ്ശു…. !! ”

അനു  അയ്ഷയോട്  എന്തെങ്കിലും  പറയാൻ  നിന്നതും  അജു  മുമ്പിൽ  കേറി…

” കേട്ടിലെ.. അവൾക്  നീ  ആരും  അല്ലാ…..അത്കൊണ്ട്  മോൻ  സ്ഥലം  കാലിയാക്ക്… ഇത്  ഞങ്ങള്  തമ്മിലുള്ള  പ്രശ്നമാ.. താൻ  ഇടപെടണ്ടാ…. ”

അതും  പറഞ്ഞ്  അജു  അയ്ഷയുടെ  കയ്യില്  പിടുത്തമിട്ടു…

” ഇങ്ങോട്ട്  വാടി….. ”

പക്ഷേ… ഇത്  കണ്ടു  അനു വെറുതെ  നിക്കോ… അയ്ഷയെ  പിടിച്ചു  കൊണ്ട്  പോകുന്ന  അജുവിനു നേരെ പാഞ്ഞടുത്ത്  പിന്നിൽ  നിന്ന് ഒരു  തൊഴി  വെച്ചു കൊടുത്തു… അജു ഒന്ന്  സ്ലിപ്  ആയി  നിലത്തേക്ക് വീണു …

പിന്നേ  അവിടെ  നടന്നത്  ഞാൻ പറേണ്ടല്ലോ… അജുവും  അനുവും  പൊരിഞ്ഞ  ഫയ്റ്റ്  ….പാർക്കിംഗ് സെക്ഷൻ ആയത് കൊണ്ട് അവിടെ എങ്ങും ആരും ഇല്ലാ ……ഇതിനിടക്ക് അയ്ശു  അവരെ വേർപിരിക്കാൻ  നോക്കിയപ്പോൾ അജു  ഒരൊറ്റ  ഉന്ത്  വെച്ചു  കൊടുത്തു….അയ്ശു  തൊട്ടടുത്തുള്ള  തൂണിൽ  തല  ഇടിച്ചു  വയറു  തല്ലി  നിലത്ത്  വീണു….

അവൾക്  മാസം  തികയാനിരിക്കുന്ന  ടൈമ് ആണ്… വയറു  തല്ലി  വീണതും  അയ്ശു വേദന  കൊണ്ട്  വാവിട്ടു  കരഞ്ഞു….

ഇത്  കേട്ട്  അനു  അവളുടെ  അടുത്തേക്  ഓടാൻ നിന്നതും  അജു  അതിന്  സമ്മതിച്ചില്ല.. അവൻ  അനസിനെ  പിടിച്ചു  നിർത്തി  ഇടിച്ചു… അനു.. അവൻ  തളർന്നില്ല.. അജുനെ  എങ്ങനൊക്കെയോ  തള്ളി  ഇട്ടു…

” ടാ.. അജു.. എന്റെ അയിശുനും കുഞ്ഞിനും എന്തെങ്കിലും സംഭവിച്ചാൽ നിന്നെ ഞാൻ വെറുതെ വിടില്ല… ”

അതും പറഞ്ഞ് അവൻ  അയ്ഷയുടെ  അടുത്തേക്  ഓടി…. അപ്പഴേക്കും  അയ്ഷയുടെ  ബോധം  പോയിരുന്നു..

നിലത്ത് അവളുടെ അടുത്ത് ഇരുന്ന് അവളെ  ഒരുപാട്  വിളിച്ചു.. പക്ഷേ .. അയ്ഷ  കണ്ണ്  തുറന്നില്ല..

” അയ്ശു….എണീക്  ടാ.. നിന്റെ  അനുവാടാ  വിളിക്കുന്നെ… എണീക് .. ടാ .. അയ്ശു….. ”

ഇതെല്ലാം  കണ്ടു  അജു  നല്ല  ചിരിയാണ്.. കൊലച്ചിരി…..അനുവിന്റെ മനസ്സിൽ അവളെ എത്രയും പെട്ടന്ന് ഹോസ്പിറ്റലിൽ എത്തിക്കണം എന്നായിരുന്നു.. അതിന് വേണ്ടി അവൻ അവളെ എടുക്കാൻ നിന്നതും പിന്നിൽ നിന്ന് അജു എന്തോ ഇരുമ്പ് കൊണ്ട് അനുവിന്റെ തലക്കടിച്ചു…. !!!

ഇതെല്ലാം  കണ്ടു  അജു  നല്ല  ചിരിയാണ്.. കൊലച്ചിരി…..അനുവിന്റെ മനസ്സിൽ അവളെ എത്രയും പെട്ടന്ന് ഹോസ്പിറ്റലിൽ എത്തിക്കണം എന്നായിരുന്നു.. അതിന് വേണ്ടി അവൻ അവളെ എടുക്കാൻ നിന്നതും പിന്നിൽ നിന്ന് അജു എന്തോ ഇരുമ്പ് കൊണ്ട് അനുവിന്റെ തലക്കടിച്ചു….

പാവം… ശക്തമായ അടി ആയതുകൊണ്ട് അനുവിനു അത് താങ്ങാൻ ആവുന്നുണ്ടായിരുന്നില്ല… തല പൊട്ടി ചോര ഒഴുകി…. അനു അയ്ഷയുടെ അടുത്തായി തന്നേ വീണു…..

അജു ഇരുമ്പ് വലിച്ചെറിഞ്ഞു അനുവിന്റെ അടുത്തായി ഇരുന്നു…..

“അങ്ങനെ ഈ അജുനെ വെറും കറിവേപ്പില ആകിയിട്ട് പോകാമെന്നു വിചാരിച്ചോMr.അനസ്… ഹഹഹഹ… ചോര നിക്കുന്നില്ല അല്ലെ…സാരല്ല.. നിന്നെ രക്ഷിക്കാൻ ഇവിടെ ആരും വരില്ലാ…. അയിശുവിനെ ഓർത്ത് നീ പേടിക്കണ്ടാ.. അവളെ ഞാൻ നോക്കിക്കോളാം ടാ ….. എന്റെ കൂടെ എല്ലാ സുഖങ്ങളും കൊടുത്ത്.. ഡോണ്ട് worry…. പിന്നെ നീ ഏതായാലും പരലോകത്തേക്ക് പോകല്ലേ.. അതോണ്ട് ഞാൻ സസ്പെൻസ് ഇടുന്നില്ല……..

കാര്യങ്ങൾ ഒക്കെ നീ അറിഞ്ഞു ആ വേദനയോടെ നീ മരിക്കണം എന്ന് തന്നേ ആണ് ഇന്റെ ആഗ്രഹം… ”

അനുവിനു ചെറിയ ബോധം ഉണ്ട്…. ആ ബോധത്തിൽ അവൻ എല്ലാം കേൾക്കുന്നതും ഉണ്ട്…

” നീ എന്തിനാണ് ഇപ്പൊ ഇങ്ങോട്ട് വന്നത്… നിനക്ക് ആ ദിലുവിനെയും കെട്ടി സുഖമായി ജീവിച്ചുടാർന്നോ… അവൾ ഒരു ചതിയത്തി ആണെങ്കിലും നിന്നെ ഭയങ്കര ഇഷ്ട്ടാ…..സത്യം പറഞ്ഞാ നിന്നോടുള്ള അവളുടെ ഇഷ്ട്ടം ആണ് ഞാൻ ശരിക്കും മുതലെടുത്തത്….നിന്നെ കിട്ടാൻ അവൾ എന്ത് വൃത്തികെടും ചെയ്യാൻ തയ്യാർ ആയിരുന്നു….അതായിരുന്നു എനിക്കും വേണ്ടിയിരുന്നത്…എന്തായാലും നീ മാനം കളഞ്ഞു എന്ന് പറഞ്ഞു അവൾ ഇറക്കിയ നമ്പർ ഒക്കെ ഇപ്പൊ വെറുതെ ആയില്ലേ….ഷോ.. കഷ്ട്ടം ആയി….

അനസേ.. ഒന്നാലോയ്ക്കുമ്പോ നീ പരലോകത്തേക്ക് പോകുന്നത് തന്നെയാണ് നല്ലത്.. എന്താന്ന് വെച്ചാൽ അയ്ഷക് നിന്നെ ഇപ്പൊ കണ്ണിന്നേറ കണ്ടുടാ… അവളുടെ മനസ്സിൽ നീ ഇല്ല ഇപ്പൊ…..ഈ അജു മായ്ച്ചു കളഞ്ഞു.. ഹഹഹഹ… എന്നന്നേക്കുമായി ….നിനക്ക് ഇതൊക്കെ സഹിക്കോ … ”

ഒരു ഭ്രാന്തനെ പോലെ അജു എല്ലാ സത്യങ്ങളും വിളിച്ചു പറഞ്ഞു… അവരുടെ ആക്‌സിഡന്റ് മുതൽ നടന്നതൊക്കെ….

ഒരു ഞെട്ടലോടെ ഒരു തേങ്ങലോടെ അനു എല്ലാം കേട്ടു….. അവന്റെ അയിശു എന്തുകൊണ്ടാണ് ഇപ്പൊ ഇങ്ങനെ പെരുമാറുന്നത് എന്ന് അവന്ന് മനസ്സിലായി…രണ്ട് പേർക്കും ഇടയിൽ തെറ്റിദ്ധാരണകൾ ആയിരുന്നു …ഈ അജു വിഷം കുത്തിവെച്ചതാണ്.. പിന്നീട് അങ്ങോട്ട് താൻ പോലും അറിയാതെ താൻ ചെയ്യുന്നത് തെറ്റുകളായി അയ്ഷയുടെ കണ്ണുകൾ പകർത്തി… ഓഹ്.. ആ ദിലുവും കൂടി ചേർന്നുള്ള കളിയാണെന്ന് അറിഞ്ഞപ്പോൾ അനുവിനു അവളെ ഇത്രയും കാലം വിശ്വസിച്ചതിന്ന് അറപ്പും വെറുപ്പും തോന്നി… കൂടെ നിന്ന് ചതിച്ച വഞ്ചകി…

” അനസ്….എല്ലാം കേട്ടപ്പോ എന്ത് തോന്നുന്നു.. സന്തോഷം ആയില്ലേ… പിന്നെ future പ്ലാൻസ് എന്താണെന്ന് വെച്ചാൽ അയ്ഷയും ഞാനും തമ്മിലുള്ള കല്യാണം…..അവളെ ഞാൻ പൊന്ന് പോലെ നോക്കും… ഹഹഹഹ…. വേദനയുണ്ടോ നിനക്ക് …..ഓക്കേ.. ഞാൻ നിനക്ക് ഒരു ഫേവർ ചെയ്യാം.. ഇതാ..ഇത് നോക്ക്… തോക്കാ… ഒറ്റ വെടിക്ക് നിന്റെ എല്ലാ വേദനകളും ക്ഷമിക്കും… അപ്പൊ അപ്പൊ good ബൈ അനസ്… ഗുഡ് ബൈ…. ”

അജു എണീറ്റ് തോക്ക് അവന്ന് നേരേ ഉന്നം പിടിച്ചതും

ട്ടോ.!!!. ട്ടോ !!!

വെടിയേറ്റത് അനുവിനു അല്ലാ…അജൂന്ന് ..അപ്പഴേക്കും പോലീസ് എത്തിയിരുന്നു…വിവരം അറിയിച്ചത് മറ്റാരും അല്ലാ.. ആദിൽ…..

പിന്നിൽ നിന്ന് തുരുതുരാ വെടിയേറ്റ അജു അപ്പോൾ തന്നേ ഈ ലോകത്തോട് വിടപറഞ്ഞു… എന്തായാലും അത് നന്നായി… ഇനി ഒരു കരട് ആയി അവൻ അയിശു അനസ് ജീവിതത്തിൽ ഉണ്ടാകില്ലല്ലോ..അവൻ ചെയ്തുകൂട്ടിയതിനോക്കെ പടച്ചോൻ കൊടുത്ത ശിക്ഷ…..

ആദിൽ ഓടി അനുവിന്റെ അടുത്തേക് ചെന്നു… പതിയെ കണ്ണുകൾ തുറന്ന അനു സംസാരിക്കാൻ ബുദ്ധിമുട്ട് ഉണ്ടങ്കിലും ആദിയുടെ കൈ പിടിച്ചു കൊണ്ട്

” ആദിൽ.. എന്റെ അയിശു .. നീ… അവ….ളെ വേഗം ഹോസ്പിറ്റ…ലിൽ എത്തിക്ക്….അവളെ രക്ഷിക്ക്.. എന്റെ കാര്യം നോക്കണ്ടാ…. വേം…. ചെല്ല്… ”

അജുവിന്റെ ബോഡി പോലീസ് കൊണ്ട് പോയി…..കൂടാതെ അവരുടെ സഹായത്തോടെ ആദിൽ രണ്ട് പേരെയും ഹോസ്പിറ്റലിൽ എത്തിച്ചു…

അനു എന്ന പേരിൽ തന്റെ വീട്ടിൽ കഴിഞ്ഞിരുന്നത് അയ്ഷ ആണെന്ന് ആദിൽ ഇതിനോടകം തിരിച്ചറിഞ്ഞു കഴിഞ്ഞിരുന്നു.. അജു പറഞ്ഞതൊക്കെ അവൻ മറഞ്ഞു നിന്നു കേൾക്കുകയായിരുന്നു…..അവന്ന് സങ്കടം തോന്നിയെങ്കിലും അനസിന്ന് അയിഷയോടുള്ള സ്നേഹത്തിനു മുന്നില് തന്റെ സ്നേഹം ഒന്നും.. ഒന്നും അല്ലാ എന്ന് അവന്ന് മനസ്സിലായി..കൂട്ടുകാരന്റെ പെണ്ണ് തന്റെ പെങ്ങൾ … അത്കൊണ്ട് സന്തോഷത്തോടെ അവൻ അത് ഉൾക്കൊണ്ടു…

ഉമ്മയെയും റസൂനെയും വിവരം അറിയിച്ചു അവർ ഹോസ്പിറ്റലിലോട്ട് വന്നു… നാട്ടിലുള്ള അനസിന്റെ ഫാമിലിയെയും ആദിൽ എല്ലാ കാര്യങ്ങളും വിളിച്ചറിയിച്ചു.. അവർകൊക്കെ ഇതൊരു ഷോക്ക്‌ ആയിരുന്നു…. അവർ അപ്പോൾ തന്നേ അയിശുടെ ബന്ധുക്കളെയും കൂട്ടി അവിടുന്ന് പുറപ്പെട്ടു..

അയിഷയെ കൊണ്ട് വന്നതും ലേബർ റൂമിലേക്ക് ആണ് കൊണ്ട് പോയത്… അനസിനെ icu വിലെക്കും…

രണ്ട് പേരുടെ കാര്യത്തിലും ഇരുപത്തിനാല് മണിക്കൂർ കഴിഞ്ഞേ എന്തെങ്കിലും പറയാൻ പറ്റു എന്നാണ് ഡോക്ടർ പറഞ്ഞിരിക്കുന്നത് . അനസിന്റെ ബ്ലഡ് കുറേ പോയിട്ടുണ്ട്.. അയ്ഷക്ക് വെള്ളവും… നോർമൽ ഡെലിവറി വളരെ complicated ആണ്.. ഇനി സിസെറിയൻ ആണേ50-50 ചാൻസും….

ആകെ നെഞ്ചിടിപ്പിക്കുന്ന നിമിഷങ്ങൾ…

പാതിരാത്രി ആഴപ്പഴേക്കും നാട്ടിൽന്ന് എല്ലാരും എത്തി….അയ്ഷയുടെ ഉമ്മയും ഉപ്പയും അസർപ്പും സനയും അൻവറും ഷിറിയും ജംഷിയും നിയയും നൗറിയും അനൂന്റെ ഉമ്മയും ഉപ്പയും അങ്ങനെ എല്ലാരും … കൂടെ ദിലുവും ഉണ്ട്….അവൾ നല്ല കരഞ്ഞു അഭിനയിക്കാണ്… ഇത് കണ്ടു ആദിക്ക് അടിമുടി കേറി വന്നു.. അവൻ അവന്ന് അറിയാവുന്ന കേട്ട എല്ലാ കാര്യങ്ങളും എല്ലാരോടും പറഞ്ഞു.. ആ ദിലുന്റെ കള്ളി ആകെ വെളിച്ചതായി…

ഈ സിറ്റുവേഷനിൽ നിങ്ങൾ അവളെ എന്ത് ചെയ്യും.. നിങ്ങടെ ആഗ്രഹം എന്താണെങ്കിലും ആ മഹത് കർമം ഇവിടെ ചെയ്യാൻ പോകുന്നത് മറ്റാരും അല്ലാ… നമ്മുടെ സ്വന്തം അനൂന്റെ ഉമ്മ …

ആദിയുടെ വെളിപ്പെടുത്തൽ കേട്ട് അനൂന്റെ ഉമ്മ ഒന്നും നോക്കിയില്ല.. പൊട്ടിച്ചു.. ആ ദിലുന്റെ കരണക്കുറ്റി നോക്കി നാലെണ്ണം… അവൾക് അതൊന്നും പോരാ..

” എടി ഒരുമ്പട്ടോളെ ….നീ എന്താ വിചാരിച്ചേ.. എന്നും ഇത്പോലെ ഞങ്ങളെ അങ്ങ് വിഡ്ഢി ആകാമെന്നോ…എന്റെ മോനെ നീ ചതിക്കായിരുന്നല്ലേ …..നീ ഒരു പെണ്ണാണെന്ന് കരുതി ക്ഷമിച്ചാൽ പടച്ചോൻ ഞങ്ങളോട് പൊറുക്കില്ല… നീ ചെയ്തതിനോക്കെ നീ അനുഭവിക്കണം.. ജയിൽ.. അതാണ് നിനക്കുള്ള ശിക്ഷ… ഇനി കുറച്ചു കാലം അവിടെ പോയി കിടക്ക്… ”

” ഉമ്മാ.. ഞാൻ…. ”

“മിണ്ടിപ്പോകരുത്.. ഈ കല്യാണം എങ്ങാനും നടന്നിരുന്നുവങ്കിൽ എന്റെ മോന്റെ ജീവിതം.. അല്ലാഹ്.. നീ കാത്തു.. ”

അവർ പോലീസിനെ വിവരം അറിയിച്ച പ്രകാരം പോലീസ് വന്നു ദിലുനെ കൊണ്ടോയി…

മണിക്കൂറുകൾ കടന്നു പോയി…

അനുവിന് ബോധം തെളിഞ്ഞു… അവൻ കണ്ണ് തുറന്നതും

” ഉമ്മാ.. അയിശു എവിടെ.. എനിക്ക് കാണണം… പ്ലീസ് ഉമ്മാ.. എന്നെ അവളുടെ അടുത്തേക് കൊണ്ട് പോ…. ”

” മോനെ.. അത് പിന്നെ… ”

“ഉമ്മാ.. എന്താ. എന്റെ അയിശുന്ന് എന്തെങ്കിലും.. പറ ഉമ്മാ… ”

“അത്… അയ്ഷ.. ”

അനുവിന്റെ വീട്ടുകാരും അയ്ഷയുടെ വീട്ടുകാരും എല്ലാരും അനൂന്റെ ചുറ്റും ഉണ്ട്… അയ്ഷയുടെ അവസ്ഥ അനൂനോട് എങ്ങനെ പറയും എന്ന ശങ്കയിലാണ് അവർ.. അപ്പഴാണ് റൂമിലോട്ടു ഒരു കൈകുഞ്ഞുമായി ഒരു സിസ്റ്റർ വന്നത്…കൂടെ ആദിയും…

” അയ്ഷയുടെ ഫാമിലിക്ക് ഒരു ഗുഡ് ന്യൂസ്‌ ഉണ്ട്… പ്രസവിച്ചു… പെൺകുഞ്ഞാ…. ”

എല്ലാവരുടെയും മുഖം വിടർന്നു.. പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷം ആയിരുന്നു അന്നേരം അവർക്ക്..

” അയിശു..?? ! ”

അനു ആണത് ചോദിച്ചത്…

സിസ്റ്റർ പുഞ്ചിരിയോടെ…

” അയിഷയും സുഖമായി ഇരിക്കുന്നു….”

അനുവിന്റെ കണ്ണിൽ നിന്ന് കണ്ണുനീർ ചാലിട്ടൊഴുകി…സന്തോഷകണ്ണീർ ആണ്.. അനു പതിയെ എണീറ്റു….ഉമ്മ സിസ്റ്ററുടെ കയ്യിൽ നിന്ന് കുഞ്ഞിനെ വാങ്ങി അനുവിന്റെ അടുത്ത് കൊണ്ട് വന്നു…

” മോനെ.. നോക്ക് …ന്തൊരു സുന്ദരി ആണല്ലേ… ”

അനു കുഞ്ഞിനേ വാങി..

ഞങ്ങളുടെ മോള്.. ആഗ്രഹിച്ചപോലെ ഒരു മാലാഖ… യാ അല്ലാഹ്… നീ ഇത്ര നാളും സങ്കടപ്പെടുത്തിയത് ഒറ്റയടിക്ക് ഇത്പോലെ ഒരു സന്തോഷം തരാൻ ആണെന്ന് അറിഞ്ഞില്ല… അവൻ കുഞ്ഞിന്റെ നെറ്റിയിൽ ഒരു ചുടു ചുംബനം കൊടുത്തു…

അനു എങ്ങനൊക്കെയോ എണീറ്റ് കുഞ്ഞുമായി അയ്ഷയുടെ അടുത്തേക് നടന്നു…എല്ലാവരുടെയും കണ്ണ് നിറയിക്കുന്ന കാഴ്ച ആയിരുന്നത് ……. ലേബർ റൂമിലേക്കു അനസ് കേറി അയ്ഷയെ കിടത്തിയിരിക്കുന്ന സ്ഥലത്തേക്ക് ചെന്നു… അവൻ കുഞ്ഞുമായി അവളുടെ അടുത്ത് ഇരുന്നു…

” അയിശു.. കണ്ണ് തുറക്ക്.. നോക്കടാ.. നമ്മടെ മോള്….നമ്മൾ ആഗ്രഹിച്ച പോലെ മോളെത്തന്നേ നമുക്ക് കിട്ടി… ”

അയിശു കണ്ണ് തുറന്നങ്കിലും അവൾ ഒന്നും പറഞ്ഞില്ല….പകരം അവളുടെ കണ്ണ് നിറഞ്ഞോഴുകുകയായിരുന്നു… നടന്നകാര്യങ്ങൾ ഒക്കെ അവളെ അറിയിക്കണം.. തെറ്റിദ്ധാരണകൾ തിരുത്തണം എന്ന് കരുതി അനു

” അയിശു.. ഞാൻ.. ”

അനു എന്തെങ്കിലും പറയാൻ നിന്നതും അയിശു അവന്റെ വാ പൊത്തി…

” വേണ്ടാ.. അനു.. എനിക്ക് ഒന്നും കേൾക്കണ്ടാ.. എല്ലാം എനിക്ക് മനസ്സിലായി. ആദി എന്നോട് എല്ലാം പറഞ്ഞു… ”

അപ്പഴേക്കും ആദി അകത്തേക്കു വന്നു.. അവന്റെ വീട്ടിൽ ആയിരുന്നു തന്റെ അയിശു ഇത്രയും നാളും എന്നറിഞ്ഞപ്പോൾ അയ്ഷക്ക് ഒന്നും സംഭവിക്കാതെ സംരക്ഷിച്ചത് ആദിയാണെന്ന് അറിഞ്ഞപ്പോൾ അവന്ന് സന്തോഷം അടക്കാൻ ആയില്ല…

” ടാ.. നിന്നോട് ഞാൻ എങ്ങനെയാ നന്ദി പറയാ… ”

“അയ്യോ.. എന്താ അനസേ ഇത്… പടച്ചോന്റെ തീരുമാനമാണ് ഞങ്ങളെ കണ്ടുമുട്ടിപ്പിച്ചത്… നിങ്ങളെ ഒരുമിപ്പിച്ചതും ആ പടച്ചോൻ തന്നേ…പിന്നെ അജു ദിലു അവർക്കും പടച്ചോൻ നിശ്ചയിച്ചത് തന്നേ കിട്ടി… ഇനി അവർ നിങ്ങൾക് ശല്യം ആകില്ല .. ഇനി ജീവിക്ക്.. സന്തോഷത്തോടെ…. ”

ആദി അവന്റെ പോക്കറ്റിൽ നിന്ന് അയ്ഷയുടെ മഹർ എടുത്ത് കൊടുത്തു… അനസിന്റെ പോക്കറ്റിൽ നിന്ന് കിട്ടിയിട്ട് ഹോസ്പിറ്റലിൽ നിന്ന് ഏല്പിച്ചതാണ്….

” ഇട്ടു കൊടുക്കടാ അവളുടെ കഴുത്തിൽ… ”

അനു ആ മഹർ അയിഷയെ അണിയിച്ചു… സന്തോഷം കൊണ്ട് അവർ പരസപരം ചുംബനങ്ങൾ കൊണ്ട് മൂടി…..

” അയിശു.. ഇതുവരെ എന്ത് സംഭവിച്ചു.. അതൊക്കെ നമുക്ക് മറക്കാം.. എല്ലാം പടച്ചോന്റെ പരീക്ഷണമായിരുന്നു….ആ പരീക്ഷത്തിൽ നമ്മൾ വിജയിച്ചു.. മരണം കൊണ്ട് അല്ലാതെ നമ്മളെ വേർപിരിയിക്കാൻ കഴിയില്ലന്ന് നമ്മൾ തെളിയിച്ചു…..അയിശു.. എനിക്കും നിന്നെയും മോളെയും വേണം….. ”

” i love u അനു… ”

അത് കണ്ടു നിന്ന ആദിയുടെ പോലും കണ്ണ് നിറഞ്ഞു…ബാക്കി ഉള്ളവരും അകത്തേക്കുവന്നു.എല്ലാരും ഫുൾ ഹാപ്പി … ഏറെ നാൾക്കു ശേഷം വീട്ടുകാരെ കണ്ട സന്തോഷത്തിൽ ആണ് അയ്ഷ…..എല്ലാം കലങ്ങി തെളിഞ്ഞു അല്ലെ…

” അയിശു…നമ്മടെ മോള് കാണാൻ നിന്നെ പോലെ തന്നേ ഉണ്ട്….”

” ഉവ്വോ… അനൂ.. ഇപ്പോഴെങ്കിലും പറ.. നമ്മടെ മോൾക്ക്‌ കരുതി വെച്ച സീക്രെട് നെയിം… ”

“പറയണോ😉… ”

” പറയന്നേ😛… ”

” haiza അനസ്.😍..നമ്മടെ izutty..എങ്ങനെ ഉണ്ട് .. ”

“ആഹ്….മാഷാ അല്ലാഹ് 😘 അടിപൊളി….”

“എന്റെ സെലെക്ഷൻ അല്ലെ😎…അങ്ങനെയെ  വരാൻ  വഴിഒള്ളൂ…. ”

” ഹഹഹഹ…. ”

അങ്ങനെ എല്ലാം സന്തോഷത്തോടെ അവസാനിച്ചു അല്ലെ… ആദി ചെയ്തു തന്നതിനോക്കെ ഒരു നന്ദിവാക്കിൽ തീർക്കാൻ അനസ് ആഗ്രഹിച്ചിരുന്നില്ല… അവൻ നൗറിയെ ആദിയെ കൊണ്ട് കെട്ടിക്കാൻ തീരുമാനിച്ചു… എല്ലാർക്കും ആ തീരുമാനത്തിൽ സന്തോഷം ആയിരുന്നു.. നൗറിക്ക് ഉൾപ്പടെ…..

ഒരാഴ്ചക്കു ശേഷം എല്ലാരും നാട്ടിലേക് തിരിച്ചു.. നൗറിയുടെയും ആദിയുടെയും കല്യാണം മംഗളമായി നടന്നു….അവരുടെ സന്തോഷങ്ങൾ ഒക്കെ തിരികെ വന്നു….

💕💕💕

നാലു മാസങ്ങൾക്ക് ശേഷം…

ഒരു പിക്നിക്ക് സ്പോട്…

“നീ ഒന്ന് വേഗം വരുന്നുണ്ടോടി…ഹംകേ.. ”

” ഹംക്കോ. . !! എന്റെ അനൂ …താൻ എന്താ ഇങ്ങനെ .. അനു ട്രിപ്പ്ന്ന് വന്നതാണോ അതോ ഈ സ്ഥലത്തിന്റെ ഒക്കെ അളവ് എടുക്കാൻ വന്നതാണോ… ഇത്രക്ക് വെപ്രാളം എന്താ… ”

“ടി.. പോത്തേ.. നീ ഇപ്പൊ എന്റെ കയ്യിന്ന് മാങ്ങിക്കും കെട്ടാ…”

“ഓ.. പിന്നെ… ”

“ഇന്റെ പടച്ചോനെ.. എനിക്ക് ഏതു നേരത്ത് ആണാവോ ഈ മരപ്പട്ടിക്കൊപ്പം ഇറങ്ങി തിരിക്കാൻ തോന്നിയത്… ”

” ഏഹ്..മരപ്പട്ടിയോ.. അയ്യടാ. . ഒരുപാട് അങ്ങ് ആളാവല്ലേ… ഞാൻ അങ്ങനെ വെറുതെ പറഞ്ഞുന്നും പറഞ്ഞ് എന്നേം മോളേം പൊക്കിഎടുത്തോണ്ട് ഇങ്ങോട്ട് എഴുന്നള്ളാൻ ആരാ പറഞ്ഞേ …Izutty കേട്ടോ ഇജ്ജ് ഇതൊക്കെ… ”

“നന്ദി വേണോടി നന്ദി…. ”

” ഇല്ലാ… 😛”

“ഒരു പാവം പെണ്ണല്ലേ… ഒരുപാട് കഷ്ട്ടപെട്ടത് അല്ലെ.. ഇച്ചിരി സന്തോഷം കൊടുത്തേക്കാമെന്ന് കരുതിയപ്പോ ഇന്റെ തലേ കയറുന്നു അല്ലെ. …

” കേറും.. ഇനീം കേറും… ”

“മതി .. മതി.. ഇനി മേലിൽ ഇങ്ങനൊരു അബദ്ധം ഞാൻ കാണിക്കത്തില്ലാ… ഒറപ്പ്… ”

” ഹും.. അബദ്ധം.. കൊള്ളാം….ഞാൻ തന്നെ ഇത് കേൾക്കണം … ”

കുറച്ചു നേരത്തേക് മൗനം…

” അനു … ഇന്നൊന്നു എടുക്കോ.. കാലു വേദനിക്കുന്നു.. അതാ.. ”

“അയ്യടാ… തനിയെ അങ്ങോട്ട് നടന്നാമതി.. നിന്നേം മോളേം കൂടി എടുത്ത് എന്റെ നടു ഓടിയാനോ..എടുക്കാൻ പറ്റിയൊരു മൊതല്.. … ”

” ആണല്ലോ .. ആണല്ലോ. ”

“ആ.. ആണ്… ”

“രാത്രി ആകുമ്പോഴെ കൊഞ്ചികൊണ്ട് അങ്ങ് വന്നേക്ക്.. ഒലക്കക്ക് അടിക്കും ഞാൻ .. നോക്കിക്കോ… ”

“ഹ്മ്മ്.. നീ അതും ചെയ്യും.. അതിനപ്പുറവും ചെയ്യും.. എന്റെ പടച്ചോനെ.. എന്നാലും എന്നോടിത് വേണ്ടായിരുന്നു.. കൊലച്ചതി ആയിപോയി.. ”

“ഇനി പറഞ്ഞിട്ട് കാര്യല്ല… ഈ ജീവതകാലം മുഴോൻ സഹിച്ചേ പറ്റു.. ഹിഹിഹി… ”

“😤..”

“അനൂനോട് എന്നെ ഒന്ന് എടുക്കാൻ അല്ലെ പറഞ്ഞത്.. വയ്യ നടക്കാൻ.. അത് കൊണ്ടല്ലേ.. ”

“ഓഹ്.. നശിപ്പിച്ചു..എന്താ izutty നിന്റെ ഉമ്മ ഇങ്ങനെ .. ആഹ് .. വാ.. കേറടി പോത്തേ… ”

“പോത്തോ.. !!.. നല്ല അനു.. എന്റെ മുത്ത്… സൂക്ഷിച്ചു പിടിക്കണേ ട്ടാ.. ”

” കൂടുതൽ അങ്ങട്ട് സുഖിപ്പിക്കല്ലേ… വാ തുറന്ന ഇപ്പൊ ഞാൻ താഴെ ഇടും… ”

“അയ്യോ….യാ റബ്ബി.. ഇന്നേ ഇടല്ലേ.. ഇറുക്കി പിടിച്ചോ.. നല്ലോം പിടിച്ചോ… ”

” മിണ്ടാതിരിന്നോ… ”

” അയിശു.. ഒരു ഉമ്മ തരോ… ”

“അയ്യടാ.. ഇനി ഇതിന്റെ എടെകൂടെ ഉമ്മ.. മിണ്ടാതിരിന്നോണം മര്യാദക്… ഹും… ”

“അപ്പൊ നീ തരില്ലാല്ലേ. ആയിക്കോട്ടെ.. izutty.. മോളു.. നീ എങ്കിലും ഉപ്പാനെ നിരാശപ്പെടുത്തല്ലേ.. താടാ ചക്കരെ ഒരു ഉമ്മാ… ”

അതിന് izutty യുടെ വക ഒരു പുഞ്ചിരിആയിരുന്നു…

ഇനി അവർ ജീവിക്കട്ടെ…. നമ്മൾ ചുമ്മാ അവരുടെ സ്വർഗ്ഗത്തിലെ കട്ടുറുമ്പ് ആവണ്ടാ ല്ലേ …ഇത്രയും  നാളത്തെ വേർപിരിയലിന്  ഇരട്ടി  മധുരമായി ഇപ്പൊ  അവർ  തനിച്ചല്ല.. അവർ  ആഗ്രഹിച്ച  അവരുടെ  മുത്ത് മോള്  അവർക്ക് ഒപ്പം ഉണ്ട്…പടച്ചോൻ  ഹൈറാകട്ടെ  ഇനിയുള്ള  അവരുടെ  ജീവിതം…

പ്രണയത്തിന്  വല്ലാത്തൊരു  ശക്തി  ആണല്ലേ… ആകാശത്തെ അതിലംഘിച്ച് കടന്നു പോകുന്ന തീപിടിച്ച പേടകങ്ങളേക്കാൾ കരുത്തുണ്ടതിന്…അനസെന്ന ഒരു രാജകുമാരനെയോ  അയ്ഷ എന്ന  രാജകുമാരിയെയോ   ദിലു എന്ന ക്രൂരയെയോ   അജു എന്ന കൊലപാതകിയെയോ  ഉണ്ടാക്കി തീർക്കാൻ  അതിനു കഴിയും…പറയാൻ  മടിച്ച  പ്രണയങ്ങൾ … പറയാതെ പറഞ്ഞ  പ്രണയങ്ങൾ. … പറഞ്ഞിട്ടും  അറിഞ്ഞിട്ടും നടക്കാതെ  പോയ  പ്രണയങ്ങൾ… അതിനെല്ലാം  ഈ  കഥയിലെ  കഥാപത്രങ്ങൾ  സാക്ഷികളാണ് …..

അവസാനിച്ചു…….

Click Here to read full parts of the novel

മുത്തുമണീസ്….. ഹലോ… ഇഷ്ട്ടായോ.. സ്റ്റോറി.. ക്ലൈമാക്സ്‌ നന്നായോ എന്ന് അറിയില്ല.. എന്റെ മാക്സിമം ഞാൻ എഴുതിയിട്ടുണ്ട്.. പോരായിമകൾ ക്ഷമിക്കണം.. ഇത്രയും നാൾ നിങ്ങൾ നിറഞ്ഞ മനസ്സോടെ എന്റെ സ്റ്റോറി വായിച്ചു സപ്പോർട്ട് ചെയ്തതിന് കമെന്റ്സ് അറിയിച്ചതിന്ന് ഒരുപാട് ഒരുപാട് നന്ദി… കടപ്പാട്..

ഈ സ്റ്റോറി ഇത്രയും മനോഹരം ആയി 50 പാർട്ട്‌കളോട് കൂടി അവസാനിപ്പിക്കാൻ സാധിച്ചത് നിങ്ങളുടെ ഒറ്റ സപ്പോർട്ട് കൊണ്ട് മാത്രമാണ്…സ്റ്റോറി തുടങ്ങിയപ്പോ ഇത്രയും പാർട്ട്‌ ഒക്കെ ഉണ്ടാകുമെന്ന് ഒരിക്കലും കരുതിയത് അല്ലാ.. എല്ലാവര്ക്കും ഒരുപാട് താങ്ക്സ്

പിന്നെ.. ഒരു കാര്യം കൂടി.. ഈ കഥ എങ്ങനെയുണ്ടെന്നു ഒരു രണ്ട് വരി ഒന്ന് താഴെ എഴുതാമോ.. ഇഷ്ടാമായില്ലെങ്കിലും ഇഷ്ടമായാലും എന്തും ഒന്ന് തുറന്നു പറയാമോ..എവിടെയാ എഴുതേണ്ടത് എന്നറിയോ.. ഒന്ന് താഴോട്ടു സ്ക്രോൾ ചെയ്തേ.. leave a reply കണ്ടോ.. അവിടെ തന്നെ.. ഒന്ന് എഴുതണേ..  പ്ലീസ്

പുതിയ സ്റ്റോറിയുമായി വരുന്നുണ്ട്.. അതിനും ഈ സപ്പോർട്ട് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു…

Once more താങ്ക്സ് all.. Love u 😍😍😘😘…

അസ്സലാമുഅലൈകും

3.9/5 - (16 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

4 thoughts on “പറയാതെ – പാർട്ട്‌ 50 (Last Part)”

  1. Ente ponnoo story pwoli aayirunnuttaa oru reshem illa👌climax um kalakki.iniyum vere storyum aayi varanee

Leave a Reply

Don`t copy text!