Skip to content

പറയാതെ – പാർട്ട്‌ 46

aksharathalukal novel

✒റിച്ചൂസ്

“തള്ളെ.. പറയുന്ന  കേട്ടോ… നോട്ട്  എണ്ണി വാങ്ങിയിട്ട്  കാര്യം  നടത്തിയില്ലങ്കിൽ  ഉണ്ടല്ലോ.. എന്റെ  സ്വഭാവം  അറിയും….  അയിശുവിന്റെ  കുഞ്ഞിനെ  നശിപ്പിക്കണമ്…. ഒരാചക്കുള്ളിൽ  ഞാൻ  വരുമ്പഴേക്ക്  അത്  നടക്കണം….”

“അതൊക്കെ  ഞാൻ  ഏറ്റു  സാറേ.. സാർ  ധൈര്യായിട്ട്  പൊക്കോ…. ”

പിന്നെയും  കുറേ  നേരം  അവരെന്തക്കയോ സംസാരിച്ചു… ശേഷം അയ്ശുവിനെ  ആ  ആയയുടെ  അടുത്താക്കി അജു  പോയി…..അവൾ  മയക്കത്തിൽ  നിന്ന്  കണ്ണ്  തുറന്നതും  കണ്ടത്  ആ  ആയയുടെ  മുഖമാണ്….ഹോസ്പിറ്റലിൽ  നിന്ന്  ബോധം  പോയതിന്  ശേഷം മെഡിസിൻറെ ഡോസ്  കൊണ്ട്  ഇപ്പഴാണ്  അവൾ എണീക്കുന്നത്…  പാവത്തിന്  കാര്യങ്ങൾ  ഒന്നും  മനസ്സിലായിട്ടില്ല……ഒറ്റ  രാത്രി  കൊണ്ട്  അനുവിന്റെ  അടുത്ത്  നിന്ന്  ഇത്ര  ദൂരം  എത്തുമെന്ന്  അവളറിഞ്ഞോ….അതും  ഇനിയവൾ  ഒറ്റക്ക്  നേരിടാൻ  പോകുന്ന  വിപത്തുകൾ  ചില്ലറയാണോ… എല്ലാത്തിന്നും  പടച്ചോൻ  അവളെ  രക്ഷിക്കട്ടെ  അല്ലേ…

“ഞാൻ  ഇത്  എവിടെയാ.. ഹോസ്പിറ്റലിൽ  നിന്ന്  പോന്നോ….ഇത്  ഏതാ  സ്ഥലം .. അനു  എടുത്തു..??  ”

“മോളേ .. സമാധാനപ്പെട്…..മോളേ  നോക്കാൻ  നിർത്തിയ  ആയ  ആണ്  ഞാൻ … ”

“അനു…?  ”

“സാർ  നാട്ടിൽ  പോയി… ഇത്  എറണാകുളം  ആണ്… മോൾടെ   നല്ല  ചികിത്സക്ക്  വേണ്ടി  ഇങ്ങോട്ട്  കൊണ്ട്  വന്നതാ…..”

“ഉമ്മാ.. ഉപ്പാ.. ആരെയും  ഇതുവരെയും  കണ്ടില്ലല്ലോ… അവരൊക്കെ  എവിടെ…?  ”

“മോൾടെ  വീട്ടുകാർക്ക്  ഒന്നും  ആക്‌സിഡന്റ്നെ  പറ്റി  അറിയില്ല.. അവരെ  സാർ  ഒന്നും  അറീച്ചിട്ടില്ലാ.. അപ്പൊ  അവരോടു  കാര്യങ്ങൾ  പറഞ്ഞ്  മനസ്സിലാക്കി  കൂട്ടി  കൊണ്ട്  വരാനാ  സാർ  പോയിരിക്കുന്നേ…സാറിന്റെ  കൂടെ  ഫ്രണ്ട്സും ഇണ്ട്… അവർ  ഒരാഴ്ചക്കുള്ളിൽ  എത്തും…”

അയ്ഷ  എണീറ്റ്  ജനാല  തുറന്ന്  പുറത്തേക്ക്  നോക്കി  കൊണ്ട്…

” ഇതെന്താ  ഇവിടെ  പരിസരത്തോന്നും  ആൾതാമസമില്ലേ… ഒരു  വീട്  പോലും  ഇല്ലല്ലോ…?  ”

“അത്  മോളേ ഇവിടെ  പെട്ടന്ന്  ഒരു നല്ല   വീട്  കിട്ടണേ  പാടാ …..ഇത്  തന്നേ  ശരിയാക്കാൻ  സാർ  കൊറേ  ഓടി  നടന്നിട്ടുണ്ട്…. ”

“അപ്പൊ  ഞങ്ങടെ  എർണാകുളത്തേ  വീടോ… അവിടെ  താമസിക്കാല്ലോ….അല്ലങ്കിൽ  ജിഎം  സാറിന്റെ  വീട്ടിൽ  ആയാലും  പോരെ….”

“അത്  പിന്നെ… ജിഎം  സാറും  ഫാമിലിയും  വിദേശത്തു  പോയന്ന്  സാർ  പറയുന്ന  കേട്ടായിരുന്നു…..പിന്നെ  നിങ്ങൾക്  ഇവിടെ  വീടൊക്കെ  ഉണ്ടോ.. അതെനിക്കറിയില്ലാ ട്ടോ… ചിലപ്പോ  അവിടേം  താമസിക്കാൻ  പറ്റാത്തത്  കൊണ്ടാകും  സാർ  ഇങ്ങനൊരു  വീട്  എടുത്തത്…. മോൾക്  ഈ  സ്ഥലമൊക്കെ  പരിചയമുണ്ടോ….??”

തെല്ലൊരു  പരിഭ്രമത്തോടെ  ആയ  ചോയ്ച്ചു…

“അങ്ങനെ  ഇല്ലാ….. അനുവിന്റെ  കമ്പനിയിൽ ജോലി ചെയ്തിരുന്നപ്പോ  കുറച്ചു  മാസം കൊച്ചി ഉണ്ടായിരുന്നു…പിന്നെ ആക്‌സിഡന്റ് മുന്പും ഇവിടെ  വന്നിട്ടുണ്ട്…..എന്നാലും  അന്നത്തെ പരിചയമൊന്നും  ഇപ്പൊ  ഇല്ലാ..എല്ലാം  മറന്നു ….”

“ആയ്കോട്ടെ… മോള്  ഇരി.. ഞാൻ  കഴിക്കാൻ  എന്തെങ്കിലും എടുക്കാം… ”

ആയ  റൂമിൽ  നിന്ന്  പോകാൻ  നിന്നതും

“അതേയ്….ചേച്ചീടെ  കയ്യില്  ഫോൺ  ഉണ്ടോ.. അനൂനെ  ഒന്ന്  വിളിക്കാനായിരുന്നു….”

തന്റെ  അരയിൽ  തിരുകിയിരിക്കുന്ന   ഫോൺ  സാരി  തുമ്പ്  വെച്ച്   മറച്ചു കൊണ്ട്

“ഇല്ല മോളേ.. ചേച്ചിടെ  കയ്യില്  ഇല്ലല്ലോ….മോള്  വിഷമിക്കണ്ട… സാർ  ഒരാഴ്ച  കഴിഞ്ഞാ  ഇങ്ങത്തില്ലേ… ”

അതും  പറഞ്ഞു  അവർ  പോയി… അയ്ശു  ജനാലയിലൂടെ  പുറത്തേക്ക്  ഉറ്റ്  നോക്കി  കൊണ്ടിരുന്നു…

അനു  എന്താവും  എന്നേ  കാണാൻ  നിക്കാനത്… എനിക്ക്  ഒരു  ചെറിയ  പനി  വന്നാൽ  പോലും  അടുത്ത്  നിന്ന്  മാറാത്ത ആളാ…. ഇതിപ്പോ എന്നേ  ഇവിടെ  ഒറ്റക്കാക്കീട്ട്….ആക്‌സിഡന്റ്  കഴിഞ്ഞിട്ട് ആ  മുഖം  കണ്ടിട്ടില്ല… ആഹ്… ചിലപ്പോ  എന്നേ  വീട്ടുകാർ  അന്യോഷിച്ചുകാണും.. അപ്പൊ  കാര്യങ്ങൾ  നേരിട്ട്  പറയാമല്ലോ  എന്ന്  കരുതിയാവും  അനു  തന്നേ  പോയത്… എന്തായാലും  ഒരാഴ്ച  കഴിഞ്ഞു  വരുമല്ലോ.. കാണിച്ചുകൊടുക്കുന്നുണ്ട്… എന്നോട്  മിണ്ടാതെ  പോയതിന്  കണക്കിന്  കൊടുക്കണം… അയ്ഷ  മനസ്സില്  കണക്ക്  കൂട്ടി…

ആ  കണ്ണുകളിൽ  പ്രതീക്ഷയായിരുന്നു.. ഒരാഴ്ചക്ക്  ശേഷം  അനുവിനെ  കാണാം  എന്ന  പ്രതീക്ഷ.. പക്ഷേ.. ആ  പ്രതീക്ഷക്ക്  എത്ര  നാൾ  നിലനിൽപുണ്ടന്ന്  അറിയില്ല …

💕💕💕

“അനു… അനു…. ”

“അനു… എണീക്ക്.. എന്ത്  കിടപ്പാ  ഇത്… കഴിക്കേം  കുടിക്കേം  ഒന്നും  ചെയ്യാതിരുന്നാ വെല്ല  അസുഖവും  വരൂ ട്ടോ… അപ്പൊ  നോക്കാൻ  ഈ  അയ്ശു  ഇല്ലാന്ന്  ഓർക്കണം… ”

“അനൂ..എനിക്ക്  ദേഷ്യം  വരുന്നുണ്ട്  ട്ടോ… മര്യാദക്ക്  പറഞ്ഞാ കേൾക്കില്ല  ല്ലേ.. ആയ്കോട്ടെ… ഞാൻ  ദേ  നല്ല തണുത്ത  വെള്ളം  തലവഴി  ഒഴിക്കും  ട്ടാ.. അല്ലേ എണീറ്റോ… ”

” അയ്ശു.. വേണ്ടാ .. ഞാൻ  എണീറ്റു… ”

കണ്ണ്  തുറന്നതും അവിടെ  എങ്ങും  ആരും  തന്നേ  ഇല്ലാ ….

അനുവിന്റെ  കണ്ണിലെ  പ്രകാശം  നിമിഷ  നേരം  കൊണ്ട്  മങ്ങി…..

“അയ്ശു.. അയ്ശു… ”

അവൻ  ഉറക്കെ  വിളിച്ചു….

അപ്പഴേക്കും  നൗറി  അങ്ങോട്ട്  വന്നു…

“എന്ത്  പറ്റി  ഇക്കാ… അയ്ശുവിനെ  ഓർത്തോ…. ”

അതും  പറഞ്ഞു  അവൾ  ബെഡിൽ  ഇരുന്നു…

“ഇക്കാ… ഇക്കാന്റെ  അവസ്ഥ  കാണുമ്പോ  നെഞ്ച്  പിടയുന്നത്  ഞങ്ങടെ  ആ…അയ്ശു  ഇനി  തിരിച്ചു വരില്ലാ… ഇക്ക  അത്  ഉൾകൊള്ളണം….ഇക്കയുടെ  സങ്കടം  ഞങ്ങൾക്  സഹിക്കുന്നില്ല… ”

“അയ്ശു  എന്നേ  വിട്ട്  പോയിട്ടില്ല.. അവളെന്റെ കൂടെ  ഉണ്ട്… അത്  എന്താ  നിങ്ങളാരും  മനസ്സിലാക്കാത്തത്…?? ”

അനു  നൗറിയോട്  ദേഷ്യപ്പെട്ടു…

“ഓക്കേ.. ഓക്കേ… അയ്ശു  എങ്ങും  പോയിട്ടില്ല…പക്ഷേ.. ഇക്ക
ഇവിടെ  ഇങ്ങനെ  ചടഞ്ഞു  കൂടി  ഇരിക്കുന്നത് അയ്ശുന്ന്  ഇഷ്ട്ടാവോ…. ഒന്ന്  പുറത്തേക്ക്  ഒക്കെ  ഇറങ്ങിക്കൂടെ…അപ്പൊ  അയ്ശുന്ന്  സന്തോഷാവും….”

അനു  ഒന്നും  പറഞ്ഞില്ല….നൗറി  ഇനിയും  അവിടെ  നിന്നിട്ട്  കാര്യമില്ലന്ന്  കണ്ടു  റൂം  വിട്ട്  പൊറത്ത്  പോയി…

“അനു… ”

ശബ്ദം  കേട്ട  ഭാഗത്തേക്ക്  നോക്കിയപ്പൊ  അയ്ശു  അതാ  ഷെൽഫിൽ  നിന്ന്  ഒരു  കൂട്ടം ഡ്രസ്സ്‌  എടുത്തു അനുവിനെ  നോക്കി  പുഞ്ചിരിച്ചു  നിക്കുന്നു…

” നിങ്ങള്  അനിയത്തീം  ആങ്ങളേം സംസാരിക്കുന്നിടത്  ഞാൻ  ഇടപെടണ്ടാന്ന്  കരുതിയ  ഞാൻ  മാറി  നിന്നത്…. നൗറി  പറഞ്ഞതിൽ  ഒരു  തെറ്റുല്ലാട്ടോ…. അനു  എന്തിനാ  ഇങ്ങനെ  വേവലാതിപ്പെടുന്നത്.. കണ്ടില്ലേ.. രണ്ടീസം  കൊണ്ട്  അനുന്റെ  കോലം  ആയിക്ക്ണ്… ആകെ  ഷീണിച്ചു… മുഖമൊക്കെ  കരുവാളിച്ചു….. ”

അയ്ശു കയ്യിലെ  ഡ്രസ്സ്‌  കസേരയിൽ വെച്ച്  അനുവിന്റെ   അടുത്ത്  വന്നു  നെറ്റിയിൽ  തലോടി  കൊണ്ട്…

“അനു….നൗറി  പറഞ്ഞതാ ശരി….എന്നേ  ഓർത്ത്  വെറുതെ  അനു  സങ്കടപെടരുത്.. അതിൽ  ഏറ്റോം  ദുഃഖിക്കുന്നത് ഞാൻ  ആയിരിക്കും… അനു  ഒന്ന്  ഉഷാറാക്.. പഴേ  പോലെ  പുറത്തേക്ക്  ഒക്കെ  ഇറങ്ങി… ഫ്രണ്ട്സിന്റെ  അടുത്തൊക്കെ  ഒന്ന്  പോ… അപ്പൊ  ഈ  സങ്കടങ്ങളൊക്കെ  താനേ  ഇല്ലാതാകും…അപ്പഴേ അയ്ശു  ഇനി  അനൂനെ  കാണാൻ  വരൂ… ”

പെട്ടന്ന്  അയ്ശു  അപ്രതക്ഷ ആയി….

അനു  ടേബിളിൽ  ഫ്രെയിം  ചെയ്തു  വെച്ച  അവരുടെ  ഫോട്ടോ കയ്യിലെടുത്തു…..അതിൽ  അയിശുവിന്റെ   ഫോട്ടോയിലൂടെ  ഒന്ന്  കയ്യോടിച്ചു  അത് നെഞ്ചോട്  ചേർത്തു…..അവന്റെ  കണ്ണിൽ  നിന്നും  കണ്ണുനീർ  ചാലിട്ടൊഴുകി….

💕💕💕

ഉമ്മറപ്പടിയിൽ  ചാരി  ഇരുന്ന്  അയ്ശു  എന്തന്നില്ലാത്ത  ചിന്തയിലാണ്…

“മോളേ… എന്ത്  എടുക്കാ  അവിടെ…?? ”

“മോളേ… ”

ആയ  വന്നു  തട്ടി  വിളിക്കുമ്പഴാണ്  അയ്ശുവിനു  പരിസരബോധം  വന്നത്…

“ആഹാ.. നല്ലാള്ളാ… ഏത്  ലോകത്താ…. ”

“ഞാൻ ഒരോന്ന്  ആലോയ്ച്ച്.. ചേച്ചി  എന്തിനാ  വിളിച്ചേ…?  ”

“മോൾക്  നല്ല  ഷീണമില്ലേ… ഇതാ  ഈ  ജ്യൂസ്‌  കുടിക്ക്….അപ്പൊ  ഷീണോക്കെ പമ്പ  കടക്കും …. ”

“എന്ത് ജ്യൂസ്‌  ആ  ഇത്….?? ”

“പപ്പായ  ജ്യൂസ്‌  ആ .. ഷീണത്തിന്  നല്ലതാ.. മോള്  കുടിക്ക്… ”

“”ആണോ.. എങ്കിൽ  തരൂ.. ഞാൻ  കുടിച്ചോളാം..എന്താ അറീലാ…ഷീണം നല്ലോം  ഉണ്ട്.. മരുന്ന്  കഴിക്കുന്നത്  കൊണ്ടാകും….. ”

അയ്ശു  ജ്യൂസ്‌  വാങ്ങി  ഉമ്മറപ്പടിയിൽ  വെച്ചു…

“ഞാൻ  കുടിച്ചോളാം .. ചേച്ചി  പൊയ്ക്കോ… ”

“കുടിക്ക്…  കുടിക്ക്… അതോടെ  തീരും  അന്റെ  ഗർഭം… ”

“ചേച്ചി  എന്തെങ്കിലും  പറഞ്ഞോ…?  ”

“അത്.. ഒന്നുല്ലാ.. മോള്  കുടിക്ക് ട്ടോ….ഞാൻ  അപ്പറത്തുണ്ട്… ”

അയ്ശു  ജ്യൂസ്‌ കുടിക്കാൻ വേണ്ടി ഗ്ലാസ്സ് എടുത്തതും അവൾക്  തല  ചുറ്റുന്ന  പോലെ  തോന്നി… ഗ്ലാസ്സ്  അവിടെ  വെച്ച്  കുറച്ചു  നേരം  കണ്ണടച്ചു  ഉമ്മറപ്പടിയിൽ  ഇരുന്നു… കുറച്ചു  കഴിഞ്ഞു  ജ്യൂസ്‌  കുടിക്കാൻ  വേണ്ടി  ഗ്ലാസ്സ്  എടുക്കാൻ  നിന്നതും  ജ്യൂസ്‌ തട്ടി  കളഞ്ഞ്  ഒരു  കുഞ്ഞു  പൂച്ച  അതാ  ജ്യൂസ്‌  നക്കിക്കൊണ്ടിരിക്കുന്നു…

അവൾ കുഞ്ഞിപൂച്ചയേ  പതിയെ  തലോടി….

“പേടിക്കണ്ട ട്ടോ… നിനക്ക്  ഇഷ്ട്ടായോ.. എങ്കിൽ  മുഴുവൻ  കഴിച്ചോ… ”

അത്  കണ്ടു  വന്ന  ആയക്ക്  ദേഷ്യം  വന്നുവെങ്കിലും  അവരത്  പുറത്ത്  കാണിച്ചില്ല…..ഇതെല്ലങ്കിൽ  ഇതിലും  വലുത്… അവർ  അടുത്ത  പ്ലാനിനുള്ള  പരിപാടിക്കുള്ള  തയ്യാറേടുപ്പ് തുടങ്ങി   …

💕💕💕

രാത്രി  ഏറെ  വഴുക്കി…

അയ്ഷ ജനാലയിലൂടെ  നിലാവിനെ നോക്കി  നിപ്പാണ്…

ഹ്മ്മ്… നല്ല  ചിന്തയിലാ…..ഈ  പാല്  എന്തായാലും  ഏൽക്കും… പാലിൽ  കലക്കിയ  മരുന്ന്  വയറ്റിലെത്തിയാ അതോടെ  എല്ലാം  തീരും..ഒറപ്പ് ..ഇത്  എങ്ങനെ എങ്കിലും  അവളെ  കൊണ്ട്  കുടിപ്പിക്കണം.. സാർ  വരുമ്പഴേക്ക് ഗർഭം  അലസിപ്പിച്ചില്ലേ എനിക്ക്  പണി  കിട്ടും…

“മോളേ…   ”

“എന്താ  ചേച്ചി… എന്താ  ഇത് .. പാലോ…?  ”

“അതേ… മോൾക്  കൊടുന്നതാ…..കാലത്ത്  ജ്യൂസ്‌  കുടിക്കാൻ  പറ്റിയില്ലല്ലോ… ഇതെങ്കിലും  കുടിക്ക്….ശരീരത്തിന്  നല്ലതാ… ”

“ഹ്മ്മ്….അവിടെ വെച്ചേക്കു .. ഞാൻ  കുടിച്ചോളാ… ”

“അതൊന്നും  പറഞ്ഞാ പറ്റില്ലാ.. മോള്  ഇപ്പത്തന്നേ  കുടിക്ക്…. ”

“ഞാൻ  കുടിച്ചോളാം … ”

അയ്ശു  പാല്  വാങ്ങി…

“ചേച്ചി  പൊക്കോ… ഞാൻ  കുടിച്ചിട്ട്  ഗ്ലാസ്സ്  തരാം…. ”

“ഹാ….കുടിക്ക്  ട്ടാ.. ചൂട്  പാലാ.. ചൂടാറി തണുത്താ  പിന്നേ  കൊള്ളില്ല… ”

ആഹ്.. പാല്  ഇനിക്ക്  ഒട്ടും  ഇഷ്ട്ടല്ലാത്ത  സാധനാ….എന്നാലും  ചേച്ചി  സ്നേഹത്തോടെ  നിർബന്ധിക്കുമ്പോ  കുടിച്ചില്ലേ  ചേച്ചിക്ക്  സങ്കടാവില്ലേ.. അതോണ്ട് കണ്ണടച്ചങ് കുടിക്കാം….

അയ്ശു  പാല്  ഗ്ലാസ്സ്  ചുണ്ടോട്  ചേർത്തു…. !!!

പാലിന്റെ  മണം  അടിച്ചതും  അയ്ഷക്ക് ഓക്കാനമ്  വന്നു…. അവൾ വേഗം  ബാത്‌റൂമിലേക്ക്  ഓടി……

ആഹ്.. ഇപ്പഴാ  കുറച്ചു  സമാധാനം  ആയത്… ഇതിപ്പോ  ഇന്ന്  മൂന്നാമ്മത്തേ  പ്രാവശ്യം  ആണ്…. എന്തിന്റെ  സ്മെല്  അടിച്ചാലും  ഉണ്ട്  ഒരു  മനംപ്പുരട്ടൽ….അപ്പൊ  ഓക്കാനമ്  വരും..  എന്താണാവോ  ഇങ്ങനെ….

ഇനീപ്പോ  ഈ  പാല്  എന്ത്‌  ചെയ്യും….കുടിച്ചില്ലേ  ചേച്ചിക്ക്  സങ്കടാവും….കുടിക്കാനാണേ തോനുന്നൂല്ലാ… ഒരു  കാര്യം  ചെയ്യാ.. വാഷ്  ബേസിൽ  ഒഴിക്കാ…ചേച്ചി  അറിയണ്ടാ……ചോദിച്ചാൽ  കുടിച്ചു  എന്ന്  പറയാ…

ഞാൻ  പാല്  എടുത്ത്  വാഷ്  ബേസിൽ  ഒഴിച്ചു.. അപ്പഴേക്കും  ഗ്ലാസ്സ്  വാങ്ങാൻ ചേച്ചി  വന്നു…

“മോളേ .. കുടിച്ചോ… ”

“ആ.. പിന്നെ.. കുടിച്ചു .. ഇതാ… ”

“നല്ലത്….എന്നാ മോള് ഉറങ്ങിക്കോ ട്ടോ… ”

അപ്പൊ  അതെന്തായാലും  ഏറ്റു…. ഇനി  സാറേ  ധൈര്യമായി  വിളിച്ചു  പറയാം…
ഞാൻ പറഞ്ഞ  കാര്യം  വൃത്തിയായി  ചെയ്തു  എന്ന്… സാറിന്  സന്തോഷാവട്ടെ….

💕💕💕

അനു…  അവനിപ്പോ  വെല്ലാതൊരു അവസ്ഥയിലാണ്….ഊണില്ല..ഉറക്കമില്ലാ.. അയ്ശുവിനെ  കുറിച്ചുള്ള  ചിന്ത  മാത്രമാണ്  ഏതു  നേരവും… അവളുടെ  ഓർമ്മകൾ  പുതുക്കുന്ന  ഒരോ  സാധങ്ങൾ  എടുത്ത്  അത്  നോക്കി  ഇരുന്നു  സമയം  ചിലവഴിക്കാ… അതാണ്‌  പതിവ്…

അതിൽ  നിന്ന്  ഒരു  മാറ്റം  എന്ന  വണ്ണം  നൗറി  കുറേ  പറഞ്ഞപ്പോ  അനു  പുറത്ത്  പോകാൻ  തീരുമാനിച്ചു..നേരം  ഉച്ച  തിരിഞ്ഞിട്ടുണ്ട്… പുറത്ത്  എവിടേലും  ആരുടേം  ശല്യമില്ലാത്തോരിടത്ത് പോയി സ്വസ്ഥമായി   ഇരിക്കാ.. അതാകുമ്പോ  വീട്ടുകാർക്കും  സന്തോഷം… അനൂന്ന് അല്പം  സമാധാനവും ……

കുളിച്ചു  വന്നു  ഡ്രസ്സ്‌   എടുക്കാൻ  അലമാര  തുറന്നപ്പോ  ആകെ  വലിച്ചു  വാരി  ഇട്ടിരിക്കുന്നു.. അയ്ശു  ഉണ്ടങ്കിൽ  എല്ലാം  ചിട്ടയോടെ  വെച്ചേനെ… മാത്രല്ലാ.. ഒക്കെ  ചുക്കി  ചുളിഞ്ഞിരിക്കുന്നു…. അയ്ശു  ഉണ്ടായിരുന്നപ്പോ  ഇസ്തിരി  ഇട്ട്  അവൾ  തന്നേ  എടുത്ത്  തരും  ഒരോ  ദിവസം  ഇടേണ്ട  ഷർട്ടുകൾ… അലമാര  തുറക്കേണ്ട  ആവശ്യം  വരാറില്ല…..

ഞാൻ  ഒരു  ഷർട്ട്‌  എടുത്തിട്ടു… ബട്ടൺ  ഇടാൻ  നോക്കിയതും  ഒരെണ്ണം  അതാ പൊട്ടി കിടക്കുന്നു….. ഓഹ്….

“അയ്ശു.. എന്താ  ഇത് .. നിനക്കിതൊക്കെ  ഒന്ന്  നേരത്തെ  നോക്കിക്കുടെ..ഇതെവിടുക്കെലും  ഇറങ്ങാൻ  നിക്കുമ്പഴാ…. ”

എന്നത്തേയും  പോലെ  അറിയാതെ  ഞാൻ  പറഞ്ഞ്  പോയി.. ഇതൊരു  പതിവ്  സംഭവാണ്…..ബട്ടൺ  പൊട്ടിയാൽ  അവളെ  കുറ്റം  പറയുന്നത്  ധൃതി  കാണിക്കുന്നത്  അപ്പത്തന്നെ  അയ്ശു  വന്നു  ആ  ബട്ടൺ  തുന്നിതരുമല്ലോ … അത്  വേറെ  ഒരു  സുഖമാണ്… അവളത്  തുന്നി തീരുന്നത്  വരെ  അവളെ  നോക്കി  അങ്ങനെ  നിക്കാ…..

” പറേണ  കേട്ടാല്  തോന്നും  പൊട്ടിച്ചത്  ഞാനാണെന്ന്…. എന്നേ  വിളിക്കുന്ന  ടൈമിൽ അനൂന് എന്താ  ആ  സൂചിയും  നൂലും  എടുത്ത്  അതൊന്ന്  തുന്നിയാല്…..ഒരു  കാര്യം  സ്വന്തക്ക്  ചെയ്യില്ല  അല്ലേ… ”

എന്ന്  അവളുടെ  വക  ഒരു  സ്ഥിരം  ഡയലോഗും….. പിന്നെ  അവളുടെ  ശുണ്ഠി  പിടിച്ച  മുഖത്ത്  പുഞ്ചിരി  വിടരാൻ  ഞാൻ  അവളുടെ  അരയിലൂടെ  കയ്യിട്ട്  എന്നോട്  ചേർത്ത്  നിർത്തും …..അപ്പത്തന്നെ  പാതി  ദേഷ്യം  പോയിക്കാണും.. മുഴുവൻ  ദേഷ്യം  പോകാൻ  ദേ  ഈ  ഡയലോഗ്  അടിച്ചാ  മതി….

“ഇന്റെ  അയ്ശു.. ഇയ്യ്‌  തുന്നിത്തരുമ്പോ  കിട്ടുന്ന  സംതൃപ്തി  അത്  വേറെ  തന്നെയാ… ഇമ്മടെ  മുത്ത്നോട്  ഇങ്ങനെ  ചേർന്ന് നിൽക്കാൻ  കിട്ടുന്ന  ഒരവസരവും  ഈ  അനു  പാഴാക്കുല്ലാ..വെറുതെ  അല്ലല്ലോ.. അനക്ക്  ഞാൻ റിട്ടേൺ  ഒരു  മുത്തം  തരുന്നില്ലേ….. ”

അപ്പൊ  ഓൾടെ  മുഖം  നാണം  കൊണ്ട്  തുടുത്തു  നിക്കുന്നത്  ഒന്ന്  കാണണം…. അതിന് ഒരു   പ്രതേക  ചേലാ…

ഇപ്പ്രാവശ്യം  പക്ഷേ ആ  വിളിയിൽ   അയ്ശു  വന്നില്ലാ……അയ്ശു….നിന്റെ  കുറവ്  നികത്താൻ ആർക്കും  കഴിയില്ലടാ ……നീ  മാത്രം ……ഈ  അനൂന്റെ  മനസ്സില്  നീ  മാത്രോള്ളു… എന്നും…ആ  സ്ഥാനത്  എനിക്ക്  മറ്റൊരാളെ  ചിന്തിക്കാൻ  കൂടി  കയ്യില്ലടാ….. മരണം  വരെ അനു  നിന്റെ  മാത്രം …..

💕💕💕

“മോളേ  ഒന്നിങ്ങു  വന്നേ…..

ദേ.. ഈ  പാല്  ഒന്ന്  തിളയ്ക്കുന്നത്  നോക്ക്  ട്ടാ ….ഞാൻ ടെറസിൽന്ന്  തുണികൾ  ഒന്നെടുക്കട്ടെ… നല്ല  മഴക്കോളുണ്ട്….   ”

“ശരി  ചേച്ചി… ”

ഞാൻ  അടുക്കളയിൽ  കേറി  പാല്  നോക്കി  നിന്നു… തൊട്ടടുത്ത്  കുക്കർ  വിസിലടിച്ചു……അന്നേരം  രസകരമായ  ഒരു  നല്ല  നിമിഷം  എന്റെ  ഓർമയിലെക്ക്  ഓടിയേത്തി……

°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°

“അനു…അനു…ഒരു  ഡൌട്ട് … ഉപ്പ്  എത്ര ഇടണം.. നോക്ക്  ഇത്  മതിയോ…? ”

“പടച്ചോനെ….ഹൈ  ഫ്ലൈമിൽ ഇട്ടിട്ട്  കറി  വറ്റി  അടീപിടിക്കാറായി.. ഇജ്ജ്  ഇത് വരെ  ഉപ്പ്  ഇട്ടില്ലേ കുരിപ്പെ … ”

“ഹിഹി…ഉപ്പ്  ഇടാൻ  നേരോം  കാലോമ്  ഒക്കെ  ഇണ്ടാ… ”

“ഹ്മ്മ്മ്…..ഇതെന്തായാലും  വായേൽ  വെക്കാൻ  കൊള്ളില്ലാന്ന്  ഉറപ്പായി…അല്ല .. ഇങ്ങടെ  വീട്ടിലേ അടുക്കള  ഇജ്ജ്  കണ്ടുക്കുണോ…. ഇന്റെ  മുത്തിന്  പാചകത്തിന്റെ  എബിസിഡി  പോലും  അറിയില്ലാന്ന്  മ്മളറിഞ്ഞില്ലാ… ”

“ഒന്ന്  പോ  അനു  കളിയാക്കാണ്ട്…. ഇത്  പറ.. ഇത്ര  ഉപ്പ്  മതിയോ…?  ”

“റബ്ബേ… ഒരു  കൈലുപ്പോ… !!!എടി .. മരമണ്ടി… ഉപ്പോക്കെ  ദേ  കുറചേ  ഇടൂ… ”

നമ്മടെ അയ്ശു ഇണ്ടല്ലോ… ഇന്നലെ  കുത്തിഇരുന്ന് യൂട്യൂബിൽ നോക്കി  ഒന്ന്  രണ്ട് കുക്കിംഗ്‌  റെസിപ്പി ഒക്കെ  പഠിച്ചടുത്ത്  ഇന്ന് അസ്സല്  പാചകത്തിലാണ്….അയ്ശുന്റെ  ഫസ്റ്റ്  പരീക്ഷണമാണ് ട്ടാ ..അനുനെ   ഒഴിച്ച് ആരേം  അവളിത്  വരെ  അടുക്കളയിലേക്ക്  അടുപ്പിച്ചിട്ടില്ലാ…..അനു  അവൾ  ചെയ്യുന്നതൊക്കെ  നോക്കി  അന്തം  വിട്ട്  നിപ്പാണ്….. മിക്കവാറും ഇന്ന്  എല്ലാർക്കും  ഹോട്ടൽ  ഫുഡ്‌  തന്നേ  ശരണം….. ഹഹഹ….

“ആഹാ…. അപ്പൊ  മീൻ  കറി  റെഡി…. ഇനിയിപ്പോ  എന്താ  വെക്കാ… ”

“ഇന്നലേ  കുത്തിയിരുന്ന്  നോക്കിയ റെസിപ്പി  ഒക്കെ  കഴിഞ്ഞോ… 😛”

“ഈ… മറന്നോയി….🤓”

“ആണോ….പാവം…സാരല്ലാട്ടാ…  ഇനി  ഞാൻ  വെക്കാം.. നീ  കണ്ടു  പഠിക്ക് … ”

“ആയ്കോട്ടെ.. ഇമ്മള്  അനുനെ ഹെല്പ്  ചെയ്യാം…എന്താ  വെക്കാൻ  പോണേ … ”

” ഒരവിയൽ ആയാല്ലോ…. ”

“അത്  പൊളിക്കും….ഇക്ക്  വലിയ  ഇഷ്ട്ടാ  അവിയൽ…  ”

“ഹഹഹ.. അനക്ക് അതിന്  എന്താ  ഇഷ്ടല്ലാത്ത്….തീറ്റന്റെ  കാര്യത്തിൽ  ഒരു  കോംപ്രമൈസും  ഇല്ലല്ലോ….”

“അനൂ….ദേ .. വേണ്ടാട്ടോ…. എന്നേം  പഠിപ്പിക്ക്.. ഞാൻ  ചെയ്യാം… ”

” അത്  ന്യായം… എങ്കിൽ  ഇന്റെ  മുത്ത്  ഈ  പച്ചക്കറി  ഒക്കെ  ഒന്ന്  അരിയ്….പിന്നേയ്  അവിയലിന്ന്  ഒരേ  നീളത്തിലാ പച്ചക്കറികൾ അരിയാ…നീളം  കൃത്യമായിരിക്കണം. അപ്പൊ  രുചി  കൂടും ..സാമ്പാർ പോലെ അല്ലാ .. ”

” ആണോ.. അപ്പൊ സ്കെയിൽ  എവിടെയാ  അനൂ..? ”

“അനക്ക്  ഇപ്പൊ  എന്തിനാ  സ്കെയിൽ… ”

” നീളം  നോക്കാൻ… ഹിഹിഹി… ”

“പടച്ചോനെ… ഇവളെ  ഞാൻ….. മുത്തുമണീ…. ഒരു  ഊഹത്തിൽ  അങ്ങട്ട്  മുറിച്ചാ മതി… സത്യത്തിൽ  നീ  മന്ത  ബുദ്ധി  ആണോ… അതോ  എനിക്ക്  തോന്നുന്നതോ… ”

“ഇന്റർനാഷണൽ  കമ്പനികളെ  ഒരൊറ്റ  പ്രസന്റേഷൻലുടെ  അത്ഭുതപ്പെടുത്തിയ ഈ  അയ്ശുവിനോട്  വേണോ  ഇങ്ങനൊരു  ചോദ്യം….?  ”

“അതൊക്കെ  ശരി  തന്നേ… പക്ഷേ  എന്തോ  എവിടെയോ  മിസ്സിംഗ്‌  ഉണ്ട്.. ആഹ്.. ഇജ്ജ്  അരിഞ്ഞു  തുടങ്ങിക്കോ…

ടി .. ടി.. ടി.. നോക്കീം  കണ്ടും  മുറിക്ക്.. പതിയെ… ഒരു  മയത്തിലൊക്കെ  ചെയ്യ്… കൈ  മുറിയും…. ആ  പച്ചക്കറികളെ  ഇങ്ങനെ  കൊല്ലാകൊല ചെയ്യല്ലേ….. ”

” ഹഹഹ.. അനൂ..മുരിങ്ങക്ക  അരിഞ്ഞു…. പിന്നെ  ഒരു  ഡൌട്ട്.. ഈ  ഏത്തക്കയുടെ  തൊലി  കളെണോ….വെള്ളരിക്കയുടെ  കുരു… പിന്നെ  ഈ  പടവലങ്ങയുടെ  രോമം  ഇതൊക്കെ  കളെണോ….? ”

” കുരു  നിന്റെ … പടവലങ്ങക്ക്  രോമോ…പടച്ചോനേ.. ഒരോലക്ക  കിട്ടോ😤…. ”

“എന്തിനാ  അനൂ…..തത്കാലം  ഈ  കത്തി  വെച്ച്  അഡ്ജസ്റ്റ്  ചെയ്തോ…. ”

” എന്റെ  റബ്ബേ…. ഈ  മന്തബുദ്ധിയെ  അല്ലാതെ  വേറെ  ആരേം  കിട്ടീലേ  അനക്ക്  എന്റെ  തലേൽ  എഴുതാൻ.. ഇത്  കൊലച്ചതി  ആയിപോയി  ട്ടാ…. ”

°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°

“ഹഹഹഹ😂😂😂😂…ഹഹഹ …. ”

“എന്താ  മോളേ  നീ വെറുതെ  നിന്ന്  ചിരിക്കുന്നത്…. ”

അപ്പഴാണ്  എല്ലാം  ഒരു  ഓർമ  ആണെന്ന്  ഓടിയത്…

“ഒന്നുല്ല  ചേച്ചി.. ഞാൻ  പഴേ  ഒരോ  കാര്യങ്ങൾ  ആലോയ്ച്  ചിരിച്ചതാ…. ”

” ഹ്മ്മ്.. നല്ല  ആളെയാ  ഞാൻ  പാല്  ഏല്പിച്ചു  പോയത്.. ഇപ്പൊ  തിളച്ചു  പോയേനെ… ”

അനൂ..നീ  എന്നിൽ  നിന്ന്  എത്ര  ദൂരെ  ആണെങ്കിലും  എന്റെ  മനസ്സ്  നിന്റെ  അടുത്താണ്… നീ  ഒന്ന്  വേഗം  വാ….നിന്റെ  അയ്ശു  ഇവിടെ കട്ട  വെയിറ്റ്ങ്ങാ….

💕💕💕

അനു  തൊട്ടടുത്തുള്ള കുന്നിൻ  ചെരുവിലെക്കാണ്  പോയത്… ആരെയും  കൂട്ടിയില്ലാ… തനിച്ചാണ് … അയ്ശു ഉള്ളപ്പോ  ഒന്ന്  രണ്ട്  തവണ  ഇവിടെ  വന്നിട്ടുണ്ട്…. പ്രകൃതി  ഭംഗി  ആസ്വദിച്ചിട്ടുണ്ട്……

അനു  അവിടെ  കണ്ട  ഒരു  പാറ പൊറത്തിരുന്നു….അങ്ങ്  ദൂരെ  പച്ചപ്പ്  നിറഞ്ഞ  മലനിരകൾ… ഇവിടെ  ഇരുന്നാൽ   ഞങ്ങടെ  നാടും  തോടും  വെള്ളച്ചാട്ടവും  എല്ലാം  ഒരൊറ്റ  ക്യാൻവാസിൽ  പകർത്തിയപോലെ  കാണാം.. ഇങ്ങനെ ദൂരെക്ക്  നോക്കിയിരിക്കുമ്പോ മനസ്സിന്  നല്ല  സമാധാനാ… അന്തരീക്ഷം വളരെ  ശാന്തമാണ്….ചെറുതായി  കാറ്റ്  വീശുന്നുണ്ട്….

“അനു… ”

നോക്കിയപ്പോ  തൊട്ടടുത്തതാ  അയ്ശു  ഇരിക്കുന്നു….

അവളെന്റെ  കൈമുറുകെ  പിടിച്ചു….

“അനു…. എന്ത്  ആലോചിച്ചിരിക്കാ..എന്നോട്  പിണക്കാണോ…  എനിക്കറിയാം.. ഞാൻ  പറഞ്ഞാൽ  അനൂന്  അനുസരിക്കാതിരിക്കാൻ കഴിയില്ലന്ന്… എന്റെ  മുത്താ… ലബ് യൂ  അനു…. മനസ്സിന്റെ  എല്ലാ ഭാരവും  ഇവിടെ  ഇറക്കി  വെച്ചിട്ട്  വേണം  ഇനി  തിരിച്ചു  വീട്ടിലേക്ക്  പോകാൻ … കേട്ടല്ലോ…. ”

അവളെന്നെ  നോക്കി  പുഞ്ചിരിചു…
ഞാൻ  അവളുടെ  നെറ്റിയിൽ  ചുംബിക്കാൻ  നിന്നതും  അവൾ  അപ്രതക്ഷയായി……

ആഹ്.. വീണ്ടും  എന്റെ  തോന്നലായിരുന്നോ….
നഷ്ടങ്ങളുടെ  നൊമ്പരത്തിൽ  നിന്ന് ഉടലടുക്കുന്ന   പ്രണയത്തിന്  നിന്റെ  പേരാണ്  അയ്ശു…. കനലെരിയുന്ന  എന്റെ  മനസിനെ  തണുപ്പിക്കാൻ ഒരു  മഴ  ആയെങ്കിലും നിനക്ക് ഒന്ന്  നിറഞ്ഞു  പെയ്തുടെ… ഇനി  സ്വപ്നം  കാണാനും ഇഷ്ടങ്ങൾ  പങ്കു വെക്കാനും നീ  എന്റെ  കൂടെ  ഇല്ലന്ന്  ഓർക്കുമ്പോ….. നിന്റെ  സാനിധ്യം  എനിക്ക്  അത്രമേൽ  വിലപ്പെട്ടതാണ്..കാരണം.. നിന്നെ  ഞാൻ  ഒരുപാട്  സ്നേഹിക്കുന്നു… നീ.. നീ ഇല്ലാതെ  എനിക്ക്  പറ്റുന്നില്ലടാ….ഇന്നത്തെ  ചിന്തകൾ  എല്ലാം  നിന്നെ  കുറിച്ചാണ്… നിന്നോടോത്ത്  ചിലവിട്ട  നിമിഷങ്ങളാണ്.. ആ  ഓർമ്മകളാണ്  എനിക്കിന്ന് കുറച്ചെങ്കിലും   ആശ്വാസം  നൽകുന്നത്…..എന്നാലും  അതൊന്നും  നിനക്ക്  പകരമാവില്ലല്ലോ…

അനുന്റെ  ആഗ്രഹം  പോലെ മേഘങ്ങൾ കറുത്ത് തുടങ്ങി…ചാറ്റൽ  മഴയിൽ  നിന്ന്  തുടങ്ങി പിന്നെ  മേഘം  ആർത്തു  പെയ്തു…..മഴയുടെ  സ്പർശനത്തിൽ  അനുവിന്റെ  എല്ലാ  ദുഃഖങ്ങളും  അല്പ സമയം ഇല്ലാണ്ടായി….അവനാ  കുളിരിൽ  മതിമറന്നങ്ങനെ  കണ്ണടച്ചു നിന്നു…..

പെട്ടന്ന്  മേത്തു  വീഴുന്ന  വെള്ളത്തുള്ളികൾ നിന്നപ്പോൾ  ഞാൻ  കണ്ണ്  തുറന്നു…   ആരോ  തനിക്ക്  മുകളിൽ  കുട ചൂടിയിരിക്കുന്നു… ആരെന്ന്  അറിയാൻ  തിരിഞ്ഞതും  എന്റെ  തോളിലായി  ഒരു  കൈ  സ്പർശനം ……
ദിലൂ !!!!!

ദിലുനെ നിങ്ങൾ മറന്നോ…. അനുന്റെ പഴേ ഗേൾ ഫ്രണ്ട്…. The barbie doll…

“എന്താ അനൂ… നീ എന്നെ ഇവിടെ ഒട്ടും പ്രതീക്ഷിചില്ല അല്ലേ…. ”

അപ്പഴേക്കും മഴ തോർന്നു.. മാനം തെളിഞ്ഞു……ദിലു കുട അടച്ചു അനുവിന്റെ അടുത്ത് ഇരുന്നു…

“ഞാൻ നിന്നെ എവിടെ ഒക്കെ അന്യോഷിച്ചു എന്നറിയോ…..വീട്ടീന്ന് പോരുമ്പോ എവിടെക്കാണെന്നങ്കിലും പറഞ്ഞുടെ…. പിന്നെ ജംഷിയെ വിളിച്ചു….അവനാ പറഞ്ഞേ എവിടേം കണ്ടില്ലേ ദാ ഇവിടെ നോക്കിയാ മതിയെന്ന്….. ”

“നീ എപ്പോ വന്നു…. ”

അനു അവൾക്കൊരു പുഞ്ചിരി സമ്മാനിച്ച് ദൂരെ നോക്കി ചോദിച്ചു…

” ദാ.. ഇപ്പൊ ലാൻഡ് ചെയ്തേ ഒള്ളു… വന്ന പാടെ നിന്നെ നോക്കിയിട്ട് കാണണ്ടേ.. കുറച്ചു നേരം നീ വരുന്നതും കാത്തിരുന്നു.. പിന്നെ ഇന്നാ അന്യോഷിച്ചിറങ്ങാമെന്ന് വെച്ചു….എന്താ ഇവിടെ വന്നിരുന്നു പരിപാടി….. ”

“വെറുതെ…. ഇവിടെ വന്നിരിക്കുമ്പോ മനസ്സിന് നല്ല സമാധാനാ…. ”

” ആഹ്…അനു എനിക്ക് നിന്റെ അവസ്ഥ മനസ്സിലാവും ..അയിശു നിന്റെ എല്ലാമായിരുന്നു…അവളുടെ വേർപാട് നിനക്ക് താങ്ങാവുന്നതിലും അപ്പുറമാണ് ..പക്ഷേ… നമുക്ക് എന്താ ചെയ്യാൻ പറ്റാ .. ഒക്കെ വിധിയാണ് എന്ന് കരുതി സമാധാനിക്കാ…. അല്ലാണ്ട് കഴിഞ്ഞത് ഒക്കെ ആലോചിച്ച് ഇങ്ങനെ ഉരുകി തീർന്നിട്ട് എന്താ കാര്യം… നിനക്ക് ഇനിയും ജീവിതം ബാക്കി ഉണ്ട്…. അത് നീ ജീവിച്ചു തീർക്കണം. ..അത് ഒരിക്കലും ഇങ്ങനെ സങ്കടപ്പെട്ട് കരഞ്ഞു തീർക്കാനുള്ളതല്ലാ….”

അനു ഒന്നും പറഞ്ഞില്ല… അവൻ ദൂരെക്ക് കണ്ണും നട്ടിരുന്നു….

ദിലു അനുവിന്റെ കൈയ്യിൽ അവളുടെ കൈ കോർത്തു അവന്റെ തോളിലേക്ക് ചാഞതും അനു പെട്ടന്ന് കൈ തട്ടി മാറ്റി അവിടെ നിന്ന് എണീറ്റു ….

“ദിലു.. I am സോറി….ഇത് എന്റേം അയിഷുന്റേം സ്ഥലമാണ്…ഞങ്ങൾ ഒരുമിച്ച് ആ പാറപ്പുറത്തിരുന്ന് കൈ കോർത്തു അവൾ എന്റെ തോളിൽ ചാഞ്ഞിരിക്കും..ഞങ്ങടെ മാത്രമായ നിമിഷങ്ങൾ .. ആ അവകാശം ഞാൻ വേറെ ആർക്കും കൊടുത്തിട്ടില്ല….ഇനി ആർക്കും ഉണ്ടാകുകയുമില്ലാ…. ”

“ഓഹ്… സോറി പറയേണ്ടത് ഞാനാണ്… ഞാൻ അങ്ങനെ ഒരു ഉദ്ദേശവും വെച്ച് ചെയ്തതല്ലാ… ഞാൻ അയിശു ആവാൻ ശ്രമിച്ചതുമല്ലാ….അനുന്ന് ഇത്രക്ക് ഫീൽ ആകുമെന്ന് കരുതിയില്ല… സോറി… ”

“its ഓക്കേ…. നമുക്ക് പോകാം…. ”

വീട്ടിൽ എത്തിയതും അനു റൂമിൽ കയറി വാതിലടച്ചു…..ദിലു ഉമ്മയുടെ മുറിയിലേക്ക് ചെന്നു…. ഉമ്മാക്ക് സുഖമില്ലാതെ കിടപ്പാണ്…ശരീരത്തിനല്ലാ.. മനസ്സിനാണ് അസുഖം …അയിശുവിന്റെ വേർപാടിനു ശേഷം അനൂന്റെ അവസ്ഥ കണ്ട് അന്ന് തൊട്ട് ഉമ്മ ഇങ്ങനെയാണ്…. ഇങ്ങനെ പോയാൽ അത് നല്ലതിനല്ലന്ന് ഡോക്ടർ തന്നേ പറഞ്ഞിട്ടുണ്ട്…..ദിവസം പോകും തോറും ആരോഗ്യം വഷളായി വരുകയാണ്….

ദിലുനെ  കണ്ടതും  ഉമ്മ  എണീറ്റിരുന്നു…. ദിലു  ഉമ്മയെ  സമാധാനിപ്പിച്ചു…

“ഉമ്മ  എന്തിനാ  ഇങ്ങനെ  സങ്കടപ്പെടുന്നത് …. എല്ലാം  ശരിയാവും…. ”

ഉമ്മ  ദിലുന്റെ  കൈ  പിടിച്ചു കണ്ണീർ  വാർത്തു ….

“എങ്ങനെ  ശരിയാവുമെന്നാ  മോളേ… നീ  കണ്ടില്ലേ  അനൂനെ….എന്റെ  മോന്  ഊണില്ലാ… ഉറക്കമില്ലാ….ബിസിനസ്‌  കാര്യങ്ങൾ  പോയിട്ട്  പുറത്ത്  പോലും  ഇറങ്ങാതെ  ആ  റൂമിൽ  ഒരേ  ഇരിപ്പ്…. ഏതു  നേരവും  ഒരേ  ചിന്തയിലാണ്.. ഇങ്ങനെ  ഇരുന്ന  പോയ  അയിശുമോള് തിരിച്ചുവരോ…..അവന്റെ  ഈ  അവസ്ഥ കണ്ടു  എനിക്ക്  എങ്ങനെ  സമാധാനായിട്ട്  ഇരിക്കാൻ  കഴിയും…..”

ഉമ്മ  പൊട്ടിക്കരഞ്ഞു…

“ഉമ്മാ .. കരയല്ലേ… അനൂനെ  ഞാൻ  പറഞ്ഞ്  മനസ്സിലാക്കികോളാം.. പതിയെ  അനു  പഴയ  ജീവിതത്തിലേക്ക്  തിരിച്ചു  വരും….. ”

” എല്ലാം  കലങ്ങി  തെളിഞ്ഞാലും  എന്റെ  മോന്ക്  ഒരു  കൂട്ടു  വേണ്ടേ…. ഇനി  എന്റെ  മോന്ക്  ഒരു  നല്ല  ജീവിതമുണ്ടാകോ…. അവനൊരു  കുഞ്ഞുണ്ടായി   കാണാൻ  ഞാൻ  എത്ര  ആഗ്രഹിച്ചതാണെന്നറിയോ…..ഒക്കെ  എന്റെ  മോന്റെ  വിധിയാ….”

” ഉമ്മാ…  പടച്ചോൻ  അനുവിനെ ഒരിക്കലും  ഒറ്റക്കാക്കില്ല…അനുവിന്റെ   നല്ല  മനസ്സിന്  അയ്ശുവിനെ  പോലെ ഒരാള്  അവന്റെ  ജീവിതത്തിലേക്ക്  വരും…. തീർച്ച…. ”

“എങ്കിൽ  അത്  മോൾക്കായിക്കുടെ…. ”

ഒരു  നിമിഷം  ദിലു  ഒന്ന്  ഞെട്ടി….

“മോളേ…എന്റെ  മോന്റെ  ജീവിതത്തിൽ  നടന്ന  എല്ലാ കാര്യങ്ങളും  നിനക്ക്‌  അറിയാം…അവനെ  മനസ്സിലാക്കാനുള്ള  കഴിവ്  നിനക്ക്  ഉണ്ട്… പഴേ  കാര്യങ്ങളൊക്കെ  ഉൾക്കൊണ്ട്‌  അവനെ  സ്നേഹിക്കാൻ  നിനക്ക്  മാത്രമേ  കഴിയു….നീ  എന്റെ  മോന്റെ  ഭാര്യ  ആയി  വന്നാൽ  എനിക്കൊറപ്പുണ്ട് … എല്ലാം  ശരിയാവും.. എന്റെ  അനൂനെ  എനിക്ക്  തിരിച്ചു  കിട്ടും….. ഉമ്മ  മോളേ  നിര്ബന്ധിക്കില്ല…. മകനെ  സ്നേഹിക്കുന്ന  ഒരു  ഉമ്മയുടെ  അപേക്ഷ  ആയി  കൂട്ടിയാൽ  മതി…. ”

നൗറി  തെല്ലോന്ന്  ചിന്തിച്ച ശേഷം  ഒന്ന്  പുഞ്ചിരിച്ചു…

“ഉമ്മാ… ഉമ്മയുടെ  മരുമോളായി  ഈ  വീട്ടിലേക്ക്  വരാൻ  എനിക്ക്  സന്തോഷമേ  ഒള്ളൂ… പക്ഷേ .. അത്  അനുവിന്റെ  പൂർണ  സമ്മതത്തോടെ ആയിരിക്കണം  എന്ന്  മാത്രം…. ”

ഉമ്മയുടെ കണ്ണുകൾ  വിടർന്നു….

“അവനെ  സമ്മതിപ്പിക്കുന്ന  കാര്യം  ഞാൻ  ഏറ്റു… ഇനിയും  എന്റെ  മോന്റെ  കണ്ണീർ  കാണാൻ  എനിക്ക്  വയ്യാ…. ”

💕💕💕

അടുത്ത  ദിവസം…..

“അയ്ശു  മോളേ….എന്ത്  ചിന്തയാ  ഇത്….”

“അല്ല  ചേച്ചി.. ഒരാഴ്ച  കഴിഞ്ഞു… ഇതുവരെ  അനൂന്റെ  ഒരു  വിവരോം  ഇല്ലാ…. അറ്റ്ലീസ്റ്റ്  ഒന്ന്  വിളിക്ക എങ്കിലും…എന്നേ  കുറിച്ച്  അനൂന്  ഒരു  വിചാരോം  ഇല്ലാ … ”

“മോള് വിഷമിക്കണ്ട.. സാർ  ഒടനേ ഇങ്  വരും…   ഒരു  കാര്യം  ചെയ്യ്.. മോള്  ഈ വെള്ളം  ഒന്ന്  കോര്…ചേച്ചി  അലക്കാനുള്ള  തുണികൾ  എടുത്തിട്ട്  ഇപ്പൊ  വരാം….വെറുതെ  ഇങ്ങനെ  ഇരുന്നാ  മുഷിപ്പ്  തോന്നത്തേ  ഒള്ളൂ…അന്നേരം  എന്തെങ്കിലും  ജോലിയിൽ  ഏർപ്പട്ടാ മനസിന്  അത്രയും  സമാധാനം  ഉണ്ടാകും … ”

അയ്ശു  വെള്ളം  കോരാൻ  തുടങ്ങി.. നിങ്ങൾക്കറിയാലോ…..ഈ  അവസ്ഥയിൽ  ഭാരമുള്ള  പണികൾ  എടുക്കാൻ  പാടില്ലാന്ന്…. എന്നിട്ടിപ്പോ അയ്ശു  ചെയ്യുന്നതോ…..പടച്ചോൻ  കാക്കട്ടെ…

നല്ല  വെയിലുള്ള  നേരമായിരുന്നു… ഒരു  ബക്കറ്റ്  കോരിയപ്പഴേക്കും  അയിശുവിന്ന്  വല്ലാതെ  തളർച്ച അനുഭവപ്പെട്ടു… അവൾ  കിണറ്റിൻ  വക്കത്ത്  നിന്ന്  ആടാൻ  തുടങ്ങി… കണ്ണുകൾ  മങ്ങുന്ന  പോലെ  ….ആകെ  വിയർത്തു  കുളിച്ചു… കാലുകൾ  നിലത്തുറക്കുന്നില്ലാ…. അയ്ശു  തലചുറ്റി   വീണു…… ഭാഗ്യം.. കിണറ്റിനടുത്തുള്ള  വയ്ക്കോൽ  കൂനയുടെ  മേലെക്കാണ്  അവൾ  വീണത്….. ഇത്  കണ്ടു  വന്ന  ആയക്ക്  ആകെ  പരിഭ്രമമായി…. എത്ര  വിളിച്ചിട്ടും  അയ്ഷ  കണ്ണ്  തുറക്കുന്നില്ല…. ഇനിയെന്ത്  ചെയ്യും…??  അവർ  ആശങ്കപ്പെട്ടു…അജ്മൽനേ  വിളിച്ചെങ്കിലും  ഫോൺ  കിട്ടുന്നില്ലാ…  ഒടുവിൽ  അറിയാവുന്ന  ഒരു  ഓട്ടോകാരനെ വിളിച്ചു  വരാൻ  പറഞ്ഞു….
അയ്ഷയെ  അവർ  തൊട്ടടുത്തുള്ള  ചെറിയ ഹോസ്പിറ്റലിൽ  കൊണ്ട്  പോയി…

“നിങ്ങള്  ആ  കുട്ടിയുടെ  ആരാണ്‌….? ”

“ഞാൻ  അവരുടെ  ആയ… സാർ  മേടത്തെ നോക്കാൻ  നിർത്തിയതാ…. ”

“ഓഹോ.. പേടിക്കാനൊന്നും ഇല്ലാ…..പ്രെഗ്നസി സ്റ്റാർട്ടിങ്  സ്റ്റേജിൽ  ഇതൊക്കെ  സർവസാധാരണയാണ്… റസ്റ്റ്‌  ആണ്  വേണ്ടത്..എന്തായാലും  കുഞ്ഞിന്  കുഴപ്പൊന്നും  ഇല്ലാ … 3months എങ്കിലും  നന്നായി  റസ്റ്റ്‌  എടുക്കാൻ  പറേണം…ആ  കുട്ടി  ഫിസിക്കലി ആൻഡ് മെന്റലി വളരെ  വീക് ആണ് …ഡോക്ടർ  മരുന്ന്  priscribe ചെയ്ത്  തരും… ”

ഏ..!!!അപ്പൊ ഗർഭം  അലസിപ്പോയില്ലേ…..ഞാൻ  കൊടുത്ത  പാല്  അവൾ  കുടിച്ചതാണല്ലോ.. പിന്നെ  എങ്ങനെ…പാല്  കുടിച്ചു  എന്നതിന്  നിനക്കെന്താ  ഒറപ്പ്….അവൾ  കുടിച്ചു  കാണില്ലാ…. അല്ലങ്കിൽ  ഇങ്ങനെ  സംഭവിക്കില്ലാ… ഷോ.. ഇതന്നെ  അറിഞ്ഞിരുന്നുവെങ്കിൽ  വേറെ  വെല്ല  മാർഗവും  നോക്കിയേനെ.. ഇനിയിപ്പോ …??

കണ്ണ്തുറന്നതും  ഒരു  ഹോസ്പിറ്റൽ  ആയിരിന്നു …. കയ്യില്  ഗ്ളൂക്കോസ്  കയറുന്നുണ്ട്…. പക്ഷേ .. അവിടുത്തെ  മരുന്നിന്റെ  മണം  എനിക്കത്ര  പിടിക്കുന്നില്ല….. എനിക്ക്  ശ്വാസം  മുട്ടുന്ന പോലെ…..ഞാൻ  എണീറ്റ്  കയ്യിലെ  ഗ്ളൂക്കോസ്  വലിച്ചുരി… പതിയെ നടന്ന്   ആ  മുറിയിൽ  നിന്ന്  പുറത്തിറങ്ങാൻ  നിക്കുമ്പഴാണ്  മുറിക്ക്  പുറത്തായി ആരോ  രണ്ട്  പേരുടെ  സംസാരം  കേട്ടത്…. ഒരാള്   ചേച്ചിയാണ്  എന്നെനിക്  മനസ്സിലായി…അവരുടെ  അടുത്തേക്ക്  പോകാൻ  നിന്നതും  പെട്ടന്ന്  അവരുടെ  സംസാര  വിഷയം  എന്നിൽ  ഞെട്ടലുണ്ടാക്കി….. അവർ  എന്നേ  കുറിച്ചാണ്  സംസാരിക്കുന്നത്…. എന്നെയെന്ന്  വെച്ചാൽ  എന്റെ  കുഞ്ഞിനെ  കുറിച്ച് !!!!!

” സിസ്റ്ററെ…. ഒരു  പ്രശ്നമുണ്ട്… സിസ്റ്റർ  എന്നേ  എങ്ങനെ എങ്കിലും  സഹായിക്കണം…. ”

“എന്താണ് .. കാര്യം  പറയു… ”

“അത്  പിന്നെ…അനസ്  സാറിന്  അതായത്  ഈ  കൊച്ചിന്റെ  ഭർത്താവിന് ഇപ്പോ കുട്ടികൾ  ഒന്നും  വേണ്ടാ  എന്ന  നിലപാടിലാണ്… അബോർഷൻ  ആണ്  സാർ  ആഗ്രഹിക്കുന്നത്….കൊച്ചിനാണെ  വയറ്റിലുള്ളത്  അറിയത്തുമില്ലാ… സാർ  ഈ  കൊച്ചിനെ  ഒഴിവാക്കിയേക്കുവാ…ഇപ്പൊ  എന്റെ  എടുത്താണ്  ..അവകാശം  ചോദിച്ചു  വരാതിരിക്കാൻ ഈ  കുഞ്ഞു  ഇല്ലാണ്ടാവണം.. അതിന്  ഞാൻ  പഠിച്ച  പണി  ശ്രമിച്ചു…. ഒന്നും  നടന്നില്ലാ.. ഒക്കത്തിനും  അവൾ  രക്ഷപെട്ടു….സിസ്റ്റർ  ഒന്ന്  സഹായിക്കണം  …തക്കതായ  പ്രതിഫലം  കിട്ടും….. ”

“ഞാൻ  ഇപ്പൊ  എങ്ങനെ…. ”

“സിസ്റ്റർ  ഡോക്ടറോട്  ഒന്ന്  പറഞ്ഞ്  സമ്മതിപ്പിക്കണം…..”

“ഏയ്.. അതൊന്നും  നടക്കില്ലാ….സരള  ഡോക്ടർ  അങ്ങനെത്തേ  ആളല്ല… പൊറത്തറിഞാ  പോലീസ്  കേസാ.. പ്രതേകിച്ചു  ആ  കൊച്ച്  അറിയാതെ  ചെയ്‌താൽ…. ഇതിനൊന്നും  ഡോക്ടർ  കൂട്ട്  നിക്കില്ലാ… ”

” വേറെ  എന്തെങ്കിലും വഴി…??  ”

” എനിക്ക്  നേട്ടമുണ്ടാകുമെന്ന്  ഒറപ്പല്ലേ… ”

“ഒറപ്പ്… കാര്യം  സാധിച്ചാ സിസ്റ്ററെ  ഞാൻ  വേണ്ട  വിധത്തിൽ  കണ്ടോളാം…. ”

“എങ്കിൽ  ഒരു വഴി  ഉണ്ട്…. ഞാൻ  ഒരു കുളിക  തരാം.. അത്  ഡോക്ടർ  തരുന്ന  മരുന്നിന്റെ  കൂടെ  അവർക്ക്  കൊടുത്താ  മതി…”

“ആയിക്കോട്ടെ… ”

അവരുടെ  സംഭാഷണം  ഞാൻ  മുഴുവൻ  ഒളിഞ്ഞു  നിന്ന്  കേട്ടു…ആ  സന്തോഷ വർത്ത കേട്ട്  എനിക്ക് എന്റെ  കാതുകളെ  വിശ്വസിക്കാൻ  കഴിയുന്നുണ്ടായിരുന്നില്ലാ……  ഞാൻ  പ്രെഗ്നന്റ്  ആണ്….അതാണ്  എന്റെ  ഈ  ഷീണത്തിനും  തളർച്ചക്കും  എല്ലാം  കാരണം..സന്തോഷം  കൊണ്ട്  എന്റെ  കണ്ണ്  നിറഞ്ഞു….അതേ  ഞാൻ  ഉമ്മ  ആകാൻ  പോകുന്നു…ഞാൻ  എന്റെ  വയറ്റിൽ  പതിയെ  തലോടി .. പിന്നെ എന്ത്  കൊണ്ട്  അന്ന്  ഡോക്ടർ  ചെക്ക്  ചെയ്തപ്പോൾ  ഞാൻ  പ്രെഗ്നന്റ്  അല്ലാ  ഫുഡിന്റെ  പ്രശ്നം  ആണെന്ന് പറഞ്ഞത്….??  എനിക്കൊന്നും  മനസ്സിലാകുന്നില്ല….

പക്ഷെ..  എന്റെ  ഹൃദയം  നുറുങ്ങുന്ന  വേദന  അനുഭവപ്പെട്ടത്  അവർ എന്റെ  കുഞ്ഞിനെ  ഇല്ലാതാക്കാൻ പോകുന്നു  എന്ന്  കേട്ടാണ്…..അനുവാണ്  എന്റെ  കുഞ്ഞിനെ  നശിപ്പിക്കാൻ  ഏൽപ്പിച്ചത്  എന്നല്ലേ  അവർ  പറഞ്ഞത്…അനു  എന്നേ  ഒഴിവാക്കിയെന്നോ..?? . ഇല്ലാ.. ഞാൻ  ഇത്  വിശ്വസിക്കില്ല… എല്ലാം  നുണയാണ്…എന്റെ  അനൂന് ഒരിക്കലും  അങ്ങനെ  ഒന്നും  ചിന്തിക്കാൻ  കഴിയില്ലാ…..ഞാനും  അനുവും  ഒരുമിചു  കണ്ട  സ്വപ്നമല്ലായിരുന്നോ  ഒരു  കുഞ്ഞ്….അനൂന് എന്നേ  ഒരിക്കലും  വിട്ട്  പോകാൻ  കഴിയില്ല…. പിന്നെ  ഇവർ  എന്തൊക്കെയാ ഈ  പുലമ്പുന്നത്….. എന്റെ  കുഞ്ഞിനേ ഇവർ  എന്തിനാ  ഇല്ലാതാകുന്നത്. ?? .ആർക്കു  വേണ്ടിയായിരിക്കും??? …..എന്നിട്ട്  കുറ്റം  എന്റെ  അനുവിന്റെ  മേലെയും..

എന്തായാലും  പടച്ച  റബ്ബേ.. നിനക്ക് സ്തുതി.. വളരെ  വൈകിയാണങ്കിലും  നീ  എനിക്ക്  കാണിച്ചു  തന്നല്ലോ  ഇവരുടെ  തനി  നിറം…. ഇനി  ഇവരുടെ  അടുത്ത്  നിക്കുന്നത്  അപകടമാണ്….. എങ്ങനെ എങ്കിലും  രക്ഷപെടണം…അനുവിന്റെ  അടുത്ത്  എത്തണം… അല്ലങ്കിൽ  ഇവരെൻറെ  കുഞ്ഞിനേ ഇല്ലാതാകും…. ഇതുവരെയും  എനിക്ക്  ഒന്നും സംഭവിക്കാത്തത്  എന്റെ  ഭാഗ്യം…..  ഇനിയും  ഒരു  ഭാഗ്യ പരീക്ഷണത്തിന്  വയ്യാ.. ഇവരുടെ അടുത്ത് നിന്ന് എങ്ങനെ എങ്കിലും  കയ്ച്ചിലായി പുറത്ത്  എത്തിയാൽ  അനൂനെ  ഫോൺ  ചെയ്യാം…. ഇപ്പൊ  ഇവിടുന്ന്  പോകുന്നത്  ബുദ്ധിമോക്ഷമാണ്..കാരണം  എനിക്ക്  ചുറ്റുപാടുകൾ ഒന്നും  തന്നേ  അറിയില്ലാ…മാത്രല്ലാ… അവർ  എന്തായാലും  ചില്ലറക്കാരി  അല്ലാ.. എടുത്തു  ചാടുന്നത്  ശരിയല്ലാ ….കാര്യങ്ങൾ  പ്ലാൻ  ചെയ്യണം… തത്കാലം  ഒന്നും അറിയാത്ത  പോലെ  അഭിനയിക്കാം…..

ഞാൻ  പോയി  ബെഡിൽ  കിടന്നു.. അപ്പഴേക്കും അവർ  അകത്തേക്ക്  വന്നു…..ഞാൻ ഒന്നും  അറിഞ്ഞ ഭാവം  നടിച്ചില്ല….ഡോക്ടറും  തന്നേ  എനിക്ക്  എല്ലാം  അറിയാം  എന്ന  ഭാവത്തിലാണ്  സംസാരിച്ചത്….ഞാനും  കൂടുതൽ  ഒന്നും  ചോദിച്ചില്ല… പിന്നീട്  വീട്ടിലേക്  പോന്നു…..

എന്നേ  ഇങ്ങോട്ട്  കൊണ്ട്  വന്നത്  ഞാൻ  കണ്ടിട്ടില്ലല്ലോ….ഇപ്പൊ  ഈ  ഓട്ടോയിൽ  പോകുമ്പോ  ആണ്  പരിസരം  കാണുന്നത്….ഹോസ്പിറ്റൽ  എന്നൊന്നും  പറയാൻ  പറ്റില്ലാ…..ഒരു  ചെറിയ  ക്ലിനിക്  പോലെ..വലിയ  സ്വകാര്യം  ഒന്നുമില്ലാ ..അതിന്റെ  പരിസരത്ത്  ഒന്നും  അധികം  വീടില്ല…..പിന്നേ  മെയിൻ  റോഡ്  ഒന്നുമല്ല .. ചെറിയ  ചെറിയ  ഇടവഴികൾ…കഷ്ട്ടിച്ചു  ഒരു  ഓട്ടോക്ക്  പോകാനുള്ള  സ്ഥലം …എനിക്ക് തോന്നുന്നത്  ടൗണിൽ  നിന്ന്  വിട്ടുമാറിയ  എതെങ്കിലും സ്ഥലമായിരിക്കും…..എന്തായാലും ഇവിടുന്ന്  രക്ഷപെടുന്നത്  അത്ര  എളുപ്പമല്ലാ… വീട്ടിൽ  ഇരിക്കുമ്പോ  ചുറ്റും  ഇങ്ങനെയാണെന്ന്  ഞാൻ  അറിഞ്ഞില്ലല്ലോ….

രാത്രി  ഏറെ  വഴുകി….മെഡിസിൻസുമായി  അവർ  വന്നപ്പഴേക്കും  ഞാൻ  ഉറക്കം  നടിച്ചു.. പിന്നെ  അവർ എന്നേ  വിളിച്ചതുമില്ലാ……. കുറച്ചു  സമയം  കൂടി  കഴിഞ്ഞതും  ഞാൻ  പതിയെ  എണീറ്റു…. അവർ  കിടക്കുന്ന  റൂമിൽ  സൗണ്ട്  ഇണ്ടാകാതെ  പോയി  നോക്കി …. അവർ  നല്ല  ഉറക്കത്തിലാണ്…. ഇത്  തന്നേ  പറ്റിയ  സമയം.. . ഞാൻ  പതിയെ  അവരുടെ  റൂമിന്റെ വാതിൽ  അടച്ചു  പുറത്ത്  നിന്ന്  കുറ്റി ഇട്ടു…. ഹാവു.. സമാധാനം.. ഇനി  എനിക്ക്  രക്ഷപെടാം…. ഞാൻ  റൂമിൽ  ചെന്ന്  സൗണ്ട്  ഇണ്ടാകാതെ  നേരത്തെ  ഞാൻ കവറിൽ  കെട്ടി  വെച്ച എന്റെ രണ്ട്  ജോഡി  ഡ്രസ്സ്‌  എടുത്ത്  റൂമിൽ  നിന്ന്  പുറത്തിറങ്ങി…..എങ്ങും  ഇരുട്ടാണ്..നേരിയ നിലാവിന്റെ  വെട്ടം ഉണ്ട്…..തട്ടിവീഴാൻ  പാടില്ലാ…എങ്ങും  മൂകത .. ഇപ്പൊ എന്റെ  നേരിയ  ശ്വാസത്തിന്റെ  സൗണ്ട്  മാത്രമേ  ഒള്ളൂ .. ഞാൻ  ശ്രദ്ധിച്ചു  ഒരോ  ചുവടുകൾ  വെച്ചു… ഒരോ  ചുവടും  എന്നിൽ  പ്രതീക്ഷയും  ആത്മവിശ്വാസവും  കൂട്ടി…നടന്ന് മുൻ വാതിലിന്റെ  മുമ്പിൽ  എത്തി…. തുറക്കാൻ  പറ്റുന്നില്ല.. പൂട്ടിയിരിക്കുവാണ്… ഇനി  എന്ത്  ചെയ്യും…. എങ്കിൽ  അടുക്കള  വഴി  പോകാം….എടി  മണ്ടി… അടുക്കളയും  പൂട്ടിക്കാണില്ലേ…..അപ്പൊ ഒരൊറ്റ വഴിയേ ഒള്ളു.. അവരുടെ കയ്യിൽ നിന്ന് ചാവി പൊക്കണം…. ഞാൻ അവർ കിടക്കുന്ന റൂമിന്റെ അടുത്ത് എത്തി പതിയെ സൗണ്ട് ഇണ്ടാക്കാതെ വാതിൽ തുറന്നു… അവരുടെ ചെറിയ നെരക്കവും മൂളലും കേൾക്കാം… റബ്ബേ.. ഒണർന്ന് കാണോ…..ഞാൻ മെല്ലെ അവരുടെ അടുത്ത് ചെന്ന് തലയിണയുടെ അടിയിൽ കയ്യിട്ടു.. അവിടെ തപ്പിയതും കയ്യിൽ എന്തോ തടഞ്ഞു….നോക്കിയതും ഒരു ഫോൺ….

അപ്പൊ ഈ തള്ള നുണ പറഞ്ഞതാ ല്ലേ.. ഫോൺ ഇല്ലാന്ന്… ഇതിന്ന് അനൂനെ വിളിച്ചാലോ…?? ഞാൻ ആ ഫോൺ എടുത്ത് ജനാലയുടെ അടുത്തേക്ക് നീങ്ങി നിന്നു…. അവർ ഉണരുന്നുണ്ടോ എന്ന് അടിക്കിടെ നോക്കി കൊണ്ട് ഞാൻ അനുവിനെ ഡയൽ ചെയ്തു….

ഫോൺ റിങ് ഉണ്ട്.. ഞാൻ അക്ഷമയോടെ അനു കാൾ എടുക്കുന്നതും കാത്ത് അനൂന്റെ സൗണ്ട് കേൾക്കാനായി കാതോർത്തു…

തുടരും…

Click Here to read full parts of the novel

അനുവിനോട് സംസാരിക്കാൻ അയ്ഷക്ക് കഴിയുമോ..??? അതോ നിരാശയോ…??.   കൂടുതൽ  സഗീർണമായ പാർട്ടുകലേക്ക്… തുടർന്നുള്ള  സംഭവികസങ്ങൾക്കായി  കാത്തിരിക്കുകാ…

4.2/5 - (12 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!