Skip to content

പറയാതെ – പാർട്ട്‌ 48

aksharathalukal novel

✒റിച്ചൂസ്

ഹലോ….എന്നോട് എല്ലാർക്കും ദേഷ്യം ആണെന്ന് അറിയാം…. നിങ്ങടെ അയ്ഷൂനെ മറന്നു ഞാൻ ദിലൂനെ കെട്ടുന്നത് നിങ്ങൾക് ഒരിക്കലും സഹിക്കാൻ പറ്റില്ലല്ലോ .. എനിക്കും അങ്ങനെ തന്നേ ആണ്… അവളുടെ സ്ഥാനത്തു മറ്റൊരാളെ ചിന്തിക്കാൻ പോലും എനിക്ക് കഴിയില്ല ….പിന്നെ എന്തിന് ദിലൂനെ എൻഗേജ്മെന്റ് ചെയ്തു എന്നല്ലേ… അത് എന്റെ ഉമ്മ ഒറ്റ ഒരാൾ കാരണമാണ്… ഉമ്മയുടെ വാശിയാണ്…..ഒരുപാട് ചിന്തിച്ചു ഞാൻ എടുത്ത തീരുമാനം ആണിത്…ഉമ്മയുടെ സന്തോഷം ആണെനിക്ക് വലുത്……ആ കണ്ണുനിറഞ്ഞാൽ എനിക്ക് സഹിക്കില്ല….. അപ്പൊ താൽകാലികം ആ മനസ്സ് സന്തോഷിപ്പിക്കാൻ ഒരു എൻഗേജ്മെന്റ് നാടകം… ഞാനും ദിലുവും തമ്മിലുള്ള കരാറിനു പുറത്ത്… ഇനി നിക്കാഹ് കഴിഞ്ഞാലും ഉമ്മയെ കാണിക്കാൻ ഒരു ആറുമാസം…..അതിൽ കൂടുതൽ നീളില്ലാ… ഒരു ദാമ്പത്യ ജീവിതം ഇനി ഞാൻ ആഗ്രഹിക്കുന്നില്ലാ…..

💕💕💕

“ദിലു .. നീ നല്ല കുട്ടി ആണ്.. നിനക്ക് ഒരു ജീവിതം ഉണ്ട്… അത് വെറുതെ പേരിന്ന് എന്റെ ഭാര്യ ആയി നശിപ്പിക്കണോ… നീ ഉമ്മാക്ക് സമ്മതം കൊടുത്തത്ത് കൊണ്ടല്ലേ ഉമ്മാക്കീ വാശി …”

” അനു…. നിന്റെ ഭാര്യ ആവാനുള്ള കൊതിക്കൊണ്ടല്ലാ… ഒരു ഭാര്യ എന്നുള്ള സ്ഥാനം നീ തരില്ലാ എന്നും എനിക്കറിയാം.. എങ്കിലും ആ ഉമ്മയുടെ മരുമോൾ ആകാനുള്ള ഭാഗ്യം എനിക്ക് കിട്ടുമല്ലോ..എനിക്ക് അത് മതി .. ഞാൻ അതിൽ സന്തോഷം കണ്ടത്തിക്കോളാം….. ”

” ഇല്ല ദിലു…. പേരിന് പോലും എനിക്ക് ഒരു ഭാര്യ വേണ്ടാ……നിനക്ക് നല്ലൊരു ജീവിതം കിട്ടും…. ”

“ഓക്കേ.. അനൂ…. എന്നേ കല്യാണം കഴിക്കാൻ ഞാൻ നിന്നെ നിർബന്ധിക്കില്ലാ.. അത് നിന്റെ ഇഷ്ട്ടം ആണ്…. പക്ഷേ…. ഉമ്മാന്റെ ആഗ്രഹം അനു മറ്റൊരു വിവാഹം കഴിക്കണം എന്നാണ്…. എന്നേ വേണ്ട….വേറെ ആര് ആ സ്ഥാനത്തു വന്നാലും ഉമ്മയെ പോലെ എന്റെ ആഗ്രഹവും സന്തോഷവും ഇത് തന്നേ ആണ്…. ”

“ആ സ്ഥാനത്തു എന്റെ മരണം വരേ മറ്റൊരാൾ ഉണ്ടാകില്ല…. ”

“അനു എന്തിനാണ് ഈ വാശി… അത് നല്ലതിനല്ല എന്നേ ഞാൻ പറയൂ…. ഉമ്മയുടെ സ്ഥിതി ആലോചിച്ചു എങ്കിലും അനു ഒന്ന് ബോധപൂർവ്വം ചിന്തിക്ക്…. തത്കാലം ഉമ്മയെ കൻവിൻസ് ചെയ്യാൻ എങ്കിലും…. ”

“ദിലു പറഞ്ഞു വരുന്നത്….? ”

” ഒരു engagment നാടകം…. ഇനി അത് കല്യാണത്തിൽ എത്തിച്ചേർന്നാൽ തന്നേ അനുവിന്റെ ജീവിതത്തിൽ ഞാൻ കടിച്ചു തൂങ്ങില്ലാ… അനു പറയുന്ന നിമിഷം ഞാൻ ഒഴിഞ്ഞു പോയിരിക്കും… ഇത് കൊണ്ട് ഉമ്മാക് എന്തെങ്കിലും മാറ്റം ഉണ്ടാകുമെങ്കിൽ ഇതല്ലേ നല്ലത്…. പിന്നീട് സാവകാശം നമുക്ക് ഉമ്മയെ പറഞ്ഞു മനസ്സിലാക്കാം.. ഇപ്പൊ ഉമ്മയുടെ വാശി ജയിക്കട്ടെ….. ”

കുറേ ആലോചിച്ചപ്പോൾ ഇതാണ് നല്ലത് എന്നെനിക്കും തോന്നി…. അതേ.. ഉമ്മയുടെ വാശി ജയിക്കട്ടേ.. മനസ്സ് കല്ലാക്കി കൊണ്ട് ഞാൻ ആ തീരുമാനത്തിൽ എത്തിച്ചേരുകയായിരുന്നു….

💕💕💕

“ഉമ്മാ.. ഇപ്പൊ ഉമ്മാക്ക് സമാധാനം ആയില്ലേ… ദാ.. അനൂ എൻഗേജ്മെന്റ് ന്ന് സമ്മതിച്ചു … ആറ് മാസം കഴിഞ്ഞു നിക്കാഹ് …..ഉമ്മാക് സന്തോഷം ആയില്ലേ….ഇനിയെങ്കിലും ഈ വാശി കളഞ്ഞ് മരുന്ന് കഴിക്ക്… ”

” അനു അവൻ പറയട്ടെ എന്നോട്.. നിന്നെ നിക്കാഹ് കഴിക്കും എന്ന്.. എന്നാലേ ഞാൻ മരുന്ന് കുടിക്കു… ”

ദിലു അനൂനെ നോക്കി… ഹോസ്പിറ്റൽ റൂമിൽ കട്ടിലിന്റെ അടുത്ത് തലക്ക് കൈ കൊടുത്തിരിക്കുന്ന അനൂന്റെ മനസ്സിൽ ഡോക്ടറെ വാക്കുകൾ അലയടിച്ചു….

“അനസ്… ഉമ്മയോട് ഇങ്ങനെ വാശികാണിക്കാതെ അവരുടെ ആഗ്രഹം എന്താണ് എന്ന് വെച്ചാൽ അത് സാധിച്ചു കൊടുത്തുടെ…. ആളുടെ കണ്ടിഷൻ ഭയങ്കര മോശാണ്….മരുന്ന് പോലും കഴിക്കാൻ കൂട്ടാക്കുന്നില്ലാ… ഇനിയും ഇത് തുടർന്നാൽ വാശി കാണിക്കാൻ ഉമ്മ കാണില്ലാ… ”

അനു പതിയെ ഉമ്മയുടെ കൈ പിടിച്ചു….

“ഉമ്മാ എനിക്ക് സമ്മതം ആണ്…. ഉമ്മ മരുന്ന് കഴിക്ക്….. ”

ഇതൊരു തുടക്കമായിരുന്നു… അയിശു സ്വയം അനുവിൽ നിന്ന് അകലാൻ ശ്രമിക്കുന്ന പോലെ അനു അതാ താൻ പോലും അറിയാതെ അയിശുവിനെ മറന്നു കളയുന്നു… പക്ഷേ കാലം കണ്ട… നമ്മൾ കണ്ട അവരുടെ പ്രണയം സത്യമാണെങ്കിൽ… ഒരിക്കലും അവർ അകലില്ലാ.. വിധി അവർക്ക് കണ്ടുമുട്ടാനുള്ള… ഒന്നാകാനുള്ള അവസരങ്ങൾ ഒരുക്കിക്കൊണ്ടിരിക്കും……

💕💕💕

ഓടി ഓടി എത്തിയത് കവല പോലെ ഒരു സ്ഥലത്താണ്……സ്ട്രീറ്റ് ലൈറ്റ് വെട്ടത്തിൽ അയിശുവിന്റെ കണ്ണുകൾ ചുറ്റും പരതി…സഹായത്തിനെങ്കിലും ആരെങ്കിലും… ഇല്ലാ.. അവിടെ എങ്ങും ആരും തന്നേ ഇല്ലാ…വയ്യാ… ആകെ തളർന്നു…. അയിശു നിന്ന നിപ്പിൽ ആഞ്ഞു കിതച്ചു….. ഇനി ഒരടി നടക്കാൻ വയ്യാ…. അവൾ വയറ്റിൽ കൈ വെച്ച് തൊട്ടടുത്തു കണ്ട കടത്തിണ്ണയിൽ കുറച്ചു നേരം ഇരുന്നു ……..

പെട്ടന്ന് ചീറിപാഞ്ഞു വരുന്ന വണ്ടിയുടെ ഇരമ്പൽ ദൂരെ നിന്നും ….

” ദാ… അവിടെ നോക്ക്…. ഇറങ്ങി നോക്കടാ…. ”

“പടച്ചോനെ…. ഇതവരാണല്ലോ…അവരെന്നെ കണ്ടാ…. എവിടെയാപ്പോ ഒന്ന് ഒളിക്കാ……”

അയിശു എണീറ്റു വേഗം അവിടെ കണ്ട ഒരു മറവിൽ ഒളിച്ചു….. എന്നിട്ട് ശ്വാസം അടക്കിപ്പിടിച്ചിരുന്നു…. അവരുടെ വണ്ടി കടയുടെ മുമ്പിൽ എത്തി….. അജ്മലിന്റെ ആൾകാർ വണ്ടിയിൽ നിന്നിറങ്ങി അവിടെ എല്ലാം നോക്കി…..അയിശു ഒളിച്ചിരിക്കുന്ന ഭാഗത്ത്ക്ക് ഒരാൾ നടന്നടുത്തതും

“ടാ.. വാടാ… ഇവിടെ ഒന്നും ഇല്ലാ… നമുക്ക് ബസ് സ്റ്റാൻഡിലോ റെയിൽവേ സ്റ്റേഷൻലോ നോക്കാം…. ”

അത് കേട്ടതും അയാൾ തിരിച്ചു പോയി വണ്ടിയിൽ കേറി…… വണ്ടി അവിടം വിട്ടു…

ഹാവൂ… കണ്ടില്ലാ.. ഭാഗ്യം… എങ്ങനെ എങ്കിലും ഇവൻമാരുടെ കണ്ണിന്ന് രക്ഷപ്പെടണം… പക്ഷേ .. എല്ലാടത്തും അവന്റെ ആൾക്കാരാ… എന്താ ഇപ്പൊ ചെയ്യാ…

അയിശു എണീറ്റു മുമ്പോട്ട് തന്നേ നടന്നു…പേടിയുണ്ട്… രാത്രി ആണ്….ഇവിടെ എങ്ങും ആളും അനക്കവും ഉള്ള ഒരു സ്ഥലം പോലും ഇല്ലേ… കുറച്ചു ദൂരം പോയി ഒരു ഇട വഴി കണ്ടതും അയിശു ആ വഴി പോകാൻ തീരുമാനിച്ചു…

ആ വഴിയിലേക്ക് തിരിഞ്ഞതും പിന്നിൽ നിന്ന് ഒരു ഹോൺ അടി കെട്ടു…. വെല്ല വണ്ടിയും ആണെങ്കിൽ സഹായം ചോദിക്കാലോ എന്ന് കരുതി അവൾ വേഗം റോഡ് ലേക്ക് അവരുടെ കണ്ണിൽ പെടുന്ന വിധം കയറി നിന്നു കൈ കാണിച്ചു….

നിർ ഭാഗ്യമെന്ന്‌ പറയട്ടെ അതവരുടെ വണ്ടിയായിരുന്നു.. മാത്രല്ലാ… ആ വണ്ടിയിൽ അജുവും ഉണ്ടായിരുന്നു…!!!

പടച്ചോനെ.. വീണ്ടും ചെകുത്താന്റെ മുമ്പിൽ പെട്ടല്ലോ…. അവർ അവളെ കണ്ടതും…

“പിടിക്കടാ അവളെ….. ”

അയിശു എന്ത് ചെയ്യണം എന്നറിയാതെ പകച്ചു… അവൾ വേഗം പിന്നിലെ ഇടവഴിയിലൂടെ ഓടി.. ആ വഴി വണ്ടി പോകില്ല…. അതോണ്ട് അജുവും കൂട്ടരും വണ്ടിയിൽ നിന്ന് ഇറങ്ങി അവളുടെ പിന്നാലെ ഓടി…. അയിശു അവരുടെ കണ്ണ് വെട്ടിച്ചു ഒരു പൊന്തക്കാട്ടിൽ ഒളിച്ചു… എന്നിട്ട് അവർ പോയന്ന് ഒറപ്പ് വരുത്തി തിരിച്ചു അവർ വണ്ടി നിർത്തിയ സ്ഥലത്തു വന്നു….എന്നിട്ട് അവിടുന്ന് വേറെ റൂട്ടിലേക്ക് ഓടി… അവർ വരുന്നുണ്ടോ എന്ന് അടിക്കിടെ പിന്നോട്ട് നോക്കിയാണ് ഓടുന്നത്…. പെട്ടന്ന് അവൾ എതിരെ വന്ന ഒരു ബൈക്കിന്റെ മുമ്പിൽ ചാടി…..

ഭാഗ്യത്തിന് അയാൾക്ക് ബ്രേക്ക്‌ കിട്ടി….

” സോറി.. സർ… സോറി.. പ്ലീസ്… എന്നേ ഒന്ന് ഹെല്പ് ചെയ്യോ.. പ്ലീസ്…. ”

അവളുടെ പരിഭ്രമം കണ്ട് അയാൾക് ദയ തോന്നിയിരിക്കാം…. അയാൾ അവളോട് വണ്ടിയിൽ കേറിക്കോളാൻ പറഞ്ഞു….

അയാളെ കണ്ടപ്പോ എനിക്ക് നല്ല മനസ്സുള്ള ഒരാളാണ് എന്ന് തോന്നി… വെൽ ഡ്രസ്സ്‌ട് ആണ്.. തോളിൽ ഒരു ബാഗും ഉണ്ട്… ചിലപ്പോ ജോലിയും കഴിഞ്ഞു വരുന്ന വഴിയാവാം….എന്തായാലും ഇയാൾക് എന്നേ സഹായിക്കാൻ പറ്റും.. ഇവിടുന്ന് രക്ഷപ്പെടാൻ ഇത് തന്നേ മാർഗം ഒള്ളു… അയാള് വണ്ടിയിൽ കേറിക്കോളാൻ പറഞ്ഞപ്പോ ഞാൻ കേറി…. എന്റെ വെപ്രാളം കണ്ട് ഞാൻ എന്തിനെയോ ഭയക്കുന്നുണ്ടന്ന് അയാൾക് തോന്നിയിരിക്കാം…. അതോണ്ട് അയാൾ ഒന്നും ചോദിച്ചില്ലാ…. വണ്ടി സ്പീഡിൽ ഓടിച്ചു വിട്ടു… ഞാൻ ഇട്ടിരുന്ന ഷാൾ തലപ്പു കൊണ്ട് മുഖം മറച്ചു…. ഇനി വഴിയിൽ വെച്ച് അവന്റെ ആൾകാർ കണ്ടാൽ തിരിച്ചറിയണ്ടല്ലോ….

ഇന്ന് ജോലി ഒക്കെ തീർന്നപ്പോ എന്നത്തേക്കാളും നേരത്തെ കമ്പനിയിൽ നിന്നിറങ്ങിയതാണ്…..മനസ്സ് ആകെ അസ്വസ്ഥതമായിരുന്നു… അതോണ്ട് വീട്ടിൽ എത്താമെന്നു കരുതി ബൈക്ക് സ്പീഡിൽ തന്നേ വിട്ടു… പെട്ടന്ന് ഒരു പെൺകുട്ടി മുന്നിൽ ചാടി…. ബ്രേക്ക്‌ കിട്ടിയതു കൊണ്ട് ഓൾടെ കാറ്റ് പോയില്ല…..മുടിയൊക്കെ പാറി പറന്നു കഴുത്തിലുടെ ഷാൾ ഇട്ടിട്ടുണ്ട്…. അവളുടെ മുഖം കണ്ടാൽ അറിയാം നല്ല കുടുംബത്തിലെ കൊച്ചാണ്…അവൾ വല്ലാതെ കിതക്കുന്നുണ്ട്… ആരെയോ പേടിക്കുന്ന പോലെ.. പിന്നെയും പിന്നെയും പുറകോട്ട് നോക്കുന്നുണ്ട്…. ആരെങ്കിലും പിന്നാലെ കൂടിയിട്ട് രക്ഷപ്പെട്ടു വരുന്നതാവും.. കണ്ടപ്പോൾ പാവം തോന്നി… കൂടുതൽ ഒന്നും ചോദിക്കാൻ നിക്കാതെ ബൈക്കിൽ കേറിക്കോളാൻ പറഞ്ഞു…

വണ്ടി വിജനമായ റോഡ് വിട്ട് കുറച്ചു വെട്ടവും കടകളും ആളുകളുമുള്ള സ്ഥലത്തെത്തി….. എനിക്ക് വല്ലാതെ ദാഹിക്കുന്നുണ്ടായിരുന്നു.. പോരാത്തത്തിനു വിശപ്പും…. എന്നാലും വേണ്ടിയിരുന്നില്ല.. എങ്ങെനെഎങ്കിലും അവന്റെ കയ്യിൽ നിന്ന് രക്ഷപ്പെട്ടാ മതി….

കുറച്ചു ദൂരം പോയതും വണ്ടി നിർത്തികൊണ്ട് അയാൾ എന്നോട് ചോദിച്ചു…

“എങ്ങോട്ടാ പോണ്ടത്.. ഞാൻ അവിടെ കൊണ്ടാക്കാം…. ”

എങ്ങോട്ടാ പോകേണ്ടത്.. അറിയില്ല…. ഇന്നലെ വരേ ഒറ്റ ലക്ഷ്യമെ ഉണ്ടായിരുന്നോള്ളൂ… അനുവിന്റെ അടുത്ത് എത്തണം… പക്ഷേ… ഇനി അവിടേക്ക് ഇല്ലാ.. അജുവിന്റെ കണ്ണിൽ പെടാത്ത ഒരിടത്…..അത് മതി…

“ബസ്… ബസ് സ്റ്റാൻഡിൽ വിട്ടാ മതി…. ”

പിന്നെ അവൾ ഒന്നും പറഞ്ഞില്ല.. ഞാൻ കൂടുതൽ ഒന്നും ചോദിച്ചില്ല….. വണ്ടി നേരേ ബസ് സ്റ്റാൻഡിലേക്ക് വിട്ടു… അവളെ അവിടെ ഇറക്കി.. സ്റ്റാൻഡിൽ അതികം ആളും തിരക്കും ഒന്നും ഇല്ലാ…. ഞാൻ എന്തെങ്കിലും പറയുന്നതിന് മുൻപ് അവൾ നടന്നു നീങ്ങി…. അവൾ പോകുന്നത് കുറച്ചു നേരം നോക്കി നിന്ന് ശേഷം വണ്ടി വീട്ടിലോട്ട് വിട്ടു…

ചേ… ഞാൻ ചെയ്തത് ശരിയാണോ…കണ്ണിച്ചോര ഇല്ലാണ്ട്…. ആ പാവത്തിനെ അവിടെ ഒറ്റക്ക്…. പോരാത്തതിന് രാത്രിയും….റസൂ മോള് ആണ് അവളുടെ സ്ഥാനത് എങ്കിലോ…. എല്ലാരും തന്നേ പോലെ ചിന്തിക്കുന്നവർ ആവണം എന്നില്ലല്ലോ….. അല്ലേലെ എന്തോ ആപത്തിന് രക്ഷപ്പെട്ടു വന്നതാണ്… ഇനിയും …. വല്ലതും വാങ്ങിച്ചു കഴിക്കാൻ കയ്യിൽ കാശു വല്ലതും കാണോ ആവോ….. കണ്ടാൽ അറിയാം ഷീണിച്ചു അവശ ആയിട്ടുണ്ട്….ഇത്രയും ആയ സ്ഥിതിക് അവളെ സുരക്ഷിതമായ കൈകളിൽ ഏല്പിക്കേണ്ടത് തന്റെ ഉത്തരവാദിത്വമാണ്…എങ്കിലേ മനസ്സിന് സമാധാനം ആകു….

അല്പം മനുഷ്യത്വം ആ ചെറുപ്പക്കാരനിൽ ഉണ്ടന്ന് കാണിക്കേ അവൻ വണ്ടി തിരിച്ചു ബസ് സ്റ്റാൻഡിലേക്ക് വിട്ടു…. അവിടെ എത്തി അവളെ അവിടെ ഒക്കെ നോക്കി…. പാവം ഒരു ബെഞ്ചിൽ ഇരുന്ന് നല്ല കരച്ചിൽ ആയിരുന്നു…..

ഞാൻ അവളുടെ അടുത്ത് ചെന്ന് അവളെ വിളിച്ചു… അവൾ ആദ്യം ഒന്ന് ഞെട്ടിഎങ്കിലും പിന്നെ ഒരു സംശയ രൂപേണ എന്നേ നോക്കി…

“ഇത് ഞാൻ തന്നെയാ.. നേരത്തെ ഇവിടെ കൊണ്ടാക്കിയ…. പിന്നെ…. ഈ രാത്രി ഒറ്റക്ക് തന്നേ തനിച്ചു വിട്ടത് ശരിയല്ലാന്നു തോന്നി… ഈ ഏരിയ അത്ര നല്ലതല്ല…. തനിക്ക് വിരോധം ഇല്ലേ എന്റെ വീട്ടിലേക്ക് പോരാം… അവിടെ ഉമ്മയും പെങ്ങളും ഒക്കെ ഉണ്ട്.. നാളെ കാലത്തു വേണ്ടത് എന്താന്നു വെച്ചാ ചെയ്യാ… എന്താ.. അതെല്ലേ നല്ലത്….. ”

അത് കേട്ടപ്പോൾ എനിക്ക് എന്തോ സന്തോഷായി..ഇന്നി നാട്ടിൽ എനിക്ക് ഏറ്റവും സേഫ് ഇയാളുടെ വീട് ആയിരിക്കും…ഈ രാത്രി ഞാൻ വേറെ എങ്ങോട്ട് പോകാനാണ്…നാളെ പറ്റിയോരിടത്ത്ക്ക് മാറാം…. കൂടെ ചെല്ലാൻ തന്നേ ഞാൻ തീരുമാനിച്ചു…

അയാൾ ബൈക്ക് എടുത്ത് വന്നു… ഒരു അരമണിക്കൂറിലേറെയുള്ള യാത്രക്ക് ശേഷം ഒരു വീടിനു മുമ്പിൽ എത്തി….. ഓടിട്ട ഒരു ചെറിയ വീടായിരുന്നത്…. ഉമ്മറത്തു തന്നേ ഒരു കിളിക്കൂട് ഉണ്ട്… അതിൽ നിറയെ കിളികളും…..സമാധാനപരമായ അന്തരീക്ഷമ്….

“ഉമ്മാ…. ഒന്നിങ്ങു വന്നേ…. ”

വണ്ടിയിൽ സൈഡ് ആക്കി അയാൾ അകത്തു നോക്കി വിളിച്ചു….

“കേറി വാ.. സ്വന്തം വീട് പോലെ കണ്ടാ മതി…. ”

അയാൾ എന്നേ നോക്കി പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു…

അപ്പൊ അകത്തു നിന്നും ഒരു 45-50 വയസ്സ് തോന്നിക്കുന്ന ഒരു സ്ത്രീ പുറത്തു വന്നു…. അവരെ കണ്ടാൽ അറിയാം സ്നേഹവതി ആണെന്ന്…..എന്റെ ഉമ്മയെ പോലെ… അവരെ ഉമ്മാ എന്ന് വിളിക്കാൻ തന്നെയാണ് എനിക്ക് തോന്നിയത്….

“ഉമ്മാ .. റസൂ എടുത്തു.. ഇത്ര നേരത്തെ കിടന്നോ.. കള്ളി…. ”

“അവൾ വയ്യാന്ന് പറഞ്ഞു കിടന്നു.. ഇതാരാ മോനെ…? ”

“ഇത് ഉമ്മാ നമ്മുടെ ഗെസ്റ്റ് ആണ്….കാര്യങ്ങൾ ഒക്കെ വിശദമായി പിന്നീട് പറയാം.. ഇപ്പൊ ഉമ്മ ഇവളെ വിളിച്ചു അകത്തു കൊണ്ട് പോയി വല്ലോം കൊടുക്ക്…. ”

“മോള് വാ.. ദേഹം ഒക്കെ പൊടിയാണല്ലോ….ആദ്യം ഒന്ന് കുളിക്ക്.. അപ്പഴേക്കും ഞാൻ ഭക്ഷണം എടുത്ത് വെക്കാം…. ”

അവർ എനിക്ക് കുളി മുറി കാണിച്ചു തന്നു…. കൂടെ ഒരു ഡ്രെസ്സും തന്നു…

“റസൂന്റെയാ…. മോള് ഇട്ടോ.. പാകം ആവോ നോക്ക്… ”

ഞാൻ കുളിച്ചു ഫ്രഷ് ആയി ആ ഡ്രസ്സ് ഇട്ടു.. ഇച്ചിരി ലൂസ് ആണേലും അഡ്ജസ്റ്റ് ചെയ്യാം…

അപ്പഴേക്കും മീൻകൂട്ടാനും ചോറും റെഡി… നല്ല വിശപ്പ് ഉണ്ട്.. പക്ഷേ.. ഒന്നും കഴിക്കാൻ തോന്നുന്നില്ല…. എന്തെങ്കിലും ഒക്കെ കഴിച്ചെന്നു വരുത്തി ഞാൻ അവർ കാണിച്ചു തന്ന മുറിയിൽ പോയി കിടന്നു…

അയ്യോ… അയാളെ ഭക്ഷണം കഴിക്കാൻ ഒന്നും കണ്ടില്ലല്ലോ….. ഇത്രയും ചെയ്തു തന്നതിന് ഒരു നന്ദി വാക്ക് പോലും ഞാൻ പറഞ്ഞില്ല…..എന്തിന് പേരു പോലും ഞാൻ ചോദിച്ചില്ല…. ഷോ….

ഞാൻ മുറിയോക്കേ ഒന്ന് കണ്ണോടിച്ചു…. അയലിൽ പാന്റ് ഷർട്ട്‌ ഒക്കെ തൂക്കി ഇട്ടിരിക്കുന്നു…. അപ്പൊ ഇതായിരിക്കും അയാളുടെ മുറി.. ഞാൻ വന്നത് കൊണ്ട് അയാൾ പുറത്ത് ആവും കിടക്കുന്നത്.. ഞാൻ മനസ്സിൽ കണക്കു കൂട്ടി …

അപ്പൊ ആ ഉമ്മ കൂജയിൽ വെള്ളവും ആയി മുറിയിലോട്ട് വന്നു…

” കുടിക്കാൻ വെള്ളമാ…. മോൾക്ക്‌ പരിജയം ഇല്ലാത്തത് അല്ലേ.. രാത്രി എണീറ്റു തട്ടിത്തടഞ്ഞു വീഴണ്ട…. എന്നാ കിടന്നോ .. ”

” ഒരോ…?? ”

തിരിഞ്ഞു പോകാൻ നിന്ന ഉമ്മയോട് ഞാൻ ചോദിച്ചു…

“ഓൻ കൂട്ടാരന്റെ വീട്ടിൽ പോയി… ഇവിടെ കിടക്കാനും സൗകര്യം ഇല്ലല്ലോ… ”

“ഞാൻ വന്നത് എല്ലാർക്കും ബുദ്ധിമുട്ട് ആയല്ലേ…..നാളെ കാലത്തന്നെ ഞാൻ പോയിക്കോളാം… ”

“ഏയ്യ്.. മോള് എന്താ ഈ പറേണെ.. ബുദ്ധിമുട്ടോ… എന്റെ മോൻ മോളെ കണ്ടത് ഭാഗ്യം….മോള് ഇപ്പൊ നിക്കുന്നത് ഏറ്റവും സുരക്ഷിതമായ സ്ഥലത്താ…. ഞങ്ങള്ക് ഒരു ബുദ്ധിമുട്ടും ഇല്ലാ.. എനിക്ക് റസൂനെ പോലെ തന്നെയാ മോളും… മോൾക്ക്‌ എത്ര ദിവസം വേണേലും ഇവിടെ നിക്കാം…ഈ ആസിയാന്റെ വീട്ടിൽ ആരും മോളെ ശല്യം ചെയ്യാൻ ചെയ്യാൻ വരില്ല.. … ”

ആ ഉമ്മ എന്റെ അടുത്ത് വന്നു തലയിൽ തലോടി കൊണ്ട് പറഞ്ഞു…. ഉമ്മാ എന്ന് വിളിച്ചു ഞാൻ ആ നെഞ്ചിലേക്ക് ചാഞ്ഞു.. കുറേ കരഞ്ഞു…. അവർ എന്റെ മുടിയിൽ തലോടികൊണ്ട് ആശ്വസിപ്പിച്ചു….

“കരയണ്ടാട്ടോ.. ഉമ്മ ഉണ്ട് മോൾക്ക്‌.. മനസ്സിൽ എന്ത് വിഷമം ഉണ്ടേലും അത് പടച്ചോനോട് പറയ്… അപ്പൊ എല്ലാത്തിനും പരിഹാരം ഉണ്ടാകും….”

ഉമ്മ അവളുടെ മുഖം ഉയർത്തി കണ്ണ് തുടച്ചു…

“മോള് പ്രെഗ്നന്റ് ആണല്ലേ… ”

“അതേ.. ഉമ്മാക് എങ്ങനെ… ”

“ഹഹ.. ഞാനും രണ്ട് പെറ്റതല്ലേ മോളെ.. എനിക്ക് മനസ്സിലാവും..ഇപ്പൊ നല്ലോം ശ്രദ്ധിക്കണം ട്ടോ..മോള് ഉറങ്ങിക്കോ ….. ”

അതും പറഞ്ഞു ഉമ്മ പോയി…. അവർ എന്ത് കൊണ്ടാ എന്നോട് കൂടുതൽ ഒന്നും ചോദിക്കാതിരുന്നത്…?? കല്യാണം കഴിച്ചതാണോ എന്നൊന്നും….?? ആ… എനിക്ക് സങ്കടവും എന്ന് കരുതിയാവും…. അല്ലേലും ചോദിച്ചാലും ഞാൻ എന്ത് പറയാനാ….എന്റെ പാസ്ററ്… അത് പാസ്ററ് ആയി തന്നേ ഇരിക്കട്ടെ….

മനസ്സിൽ നൂറ് കൂട്ടം ചിന്തകൾ ആയിരുന്നു…. കണ്ണടച്ചാൽ അനുവിന്റെ പുഞ്ചിരിക്കുന്ന മുഖം….നൗറി.. ഉമ്മമാര് ..ഉപ്പമാര് .. ഇക്കാ… സന… .ആഹ്..എല്ലാരേം കാണാൻ കൊതി ആകുന്നുണ്ട്… പക്ഷേ.. അനു എന്റെ ഒരു തിരിച്ചുവരവ് ആഗ്രഹിക്കുന്നുണ്ടാവില്ല… സാരൂല്ല .. എല്ലാം ഞാൻ കരഞ്ഞു തീർത്തതാണ്..ഇനിയും എന്നിൽ കണ്ണുനീർ ഇല്ലാ.. എല്ലാം വിധിയെന്നു കരുതി സമാധാനീക്കാം….ഇടക്കെപ്പഴോ ഞാൻ ഉറങ്ങി പോയി…..

രാവിലെ പുറത്തെ കോഴികളുടെ സൗണ്ടും കിളികളുടെ കലപിലയും അവയോടുള്ള ആ ഉമ്മയുടെ സംസാരവും ഒക്കെ കേട്ടാണ് ഞാൻ ഉണർന്നത്.. കുറേ നാൾക്ക് ശേഷം മനസ്സ് വിട്ട് നന്നായി ഒന്ന് ഉറങ്ങി….

“ഉമ്മാ ഈ മുടി ഒന്ന് കെട്ടിത്താ…. ”

“എന്റെ സയൻസ് നോട്ട് കണ്ടോ… ”

“ഉമ്മച്ചി … ഷോക്ക്‌സ് എവിടെ… ”

“ദാ പെണ്ണേ.. സബൂർ ആകൂട്.. ഞാൻ ഇണ്ടല്ലോ… ഈ ചട്ടുകം കൊണ്ട്… ”

നല്ല ബഹളം ആണ്.. റസൂ ആയിരിക്കും… ഞാൻ എണീറ്റു ഡോർ തുറന്നു പുറത്തു ചെന്നു….

അവൾ എന്നേ കണ്ടതും ഒന്ന് പുഞ്ചിരിച്ചു അടുത്ത് വന്നു … എന്നെക്കാൾ തടി ഉണ്ട് … കാണാൻ നല്ല ഭംഗിയും ….

“ഇന്നലെ വന്ന ഇത്ത അല്ലേ… വിശദമായി പരിജയപ്പെടാൻ പറ്റീല്ലാ… കുറേ പഠിക്കാൻ ഉണ്ടായിരുന്നെ…. ”

“എന്നിട്ട് പഠിപ്പ്ലിസ്റ്റ് നേരത്തെ കിടന്നുറങ്ങിയത് എന്തേയ്…? ”

ആ കളിയാക്കൽ ചോദ്യവുമായി ഓൾടെ ആങ്ങള അങ്ങോട്ട് വന്നു….

“ഈ…. അതെന്നെ പറഞ്ഞു വന്നേ.. കുറേ പഠിക്കാൻ ഉള്ളോണ്ട് രാവിലെ നേരത്തെ നീച്ചു പഠിക്കാൻ നേരത്തെ കിടന്നു എന്ന്.. ഹും…. അല്ല .. ഇത്ത പറ… എന്റെ പേര് റസ്മിയാ.. റസൂ എന്ന് വിളിക്കും…. ഇത്താടെ പേര് എന്താ..?? ”

“ഓഹ്.. ഞാനും അത് ചോദിക്കാൻ വിട്ടു…. എന്തായാലും ഇപ്പൊ ഒരു പരിജയപ്പെടൽ ആവട്ടെ.. എന്റെ പേര് ആദിൽ.. ഇവിടെ കാക്കനാടുള്ള ഒരു വലിയ കമ്പനിയിൽ ചീഫ് എക്സിക്യുട്ടീവ് മാനേജർ ആയിരുന്നു ചില കാരണങ്ങൾ കൊണ്ട് അവിടുന്ന് പോരേണ്ടി വന്നു ….”

“പിരിച്ചു വിട്ടു എന്ന് പറ…. ”

“അങ്ങനേം പറയാം.. ഇപ്പൊ ഇവിടെ ഒരു പ്രൈവറ്റ് കമ്പനിയിൽ ഒരു സാധാരണ എംപ്ലോയീ ആയി ജോലി നോക്കുന്നു….. ”

( ഇങ്ങൾക്ക് ആളെ പിടികിട്ടിയോ…???? അതേ.. അത് തന്നേ… അനൂന്റെ അടുത്ത ചങ്ങായി ആണ് ഈ ആദി….പക്ഷേ… ആദി അയ്ഷയേ ഇതുവരെ കണ്ടിട്ടില്ല…ഷോ… ഇനിയിപ്പോ അയ്ഷ എന്നുള്ള പേര് കേട്ടാ ചിലപ്പോ ഓടും…. അയ്ഷക്കുട്ടി.. കം ഓൺ.. വേം പറ… )

“ഇത്ത ഇക്കാനോട് ബയോഡാറ്റ ഒന്നും ചോദിച്ചില്ലല്ലോ…ഇത്രക് വിസ്ത്തരിക്കാൻ… ഹും… ഇത്താ.. എത്ര നേരായി ചോദിക്കുന്നു.. പേര് പറ…. ”

“പേര് .. അത് പിന്നെ… ”

“അനു … ”

“ആഹാ.. കൊള്ളാലോ.. വിളിക്കാനും സുഖം.. അനുത്താ … ”

തത്കാലം അയ്ഷ എന്ന എന്റെ പാസ്ററ് ആരും അറിയണ്ടാ.. അനു … ഇത് മതി…എന്റെ അനൂന്റെ പേര്… അവൻ എന്റെ കൂടെ ഇല്ലങ്കിലും ഉണ്ടന്ന് തോന്നാൻ ഇനി മുതൽ ഞാൻ അനു …… പുതിയ പേരിൽ പുതിയ ആളായി……..

“കടി ആയിട്ടുണ്ട് റസൂ.. എടുത്ത് കഴിക്ക്… ”

അതും പറഞ്ഞു ഉമ്മ അങ്ങോട്ട് വന്നു…

“മോളും വാ.. കഴിക്കാം.. വിശന്നിരിക്കണ്ട…. ”

അങ്ങനെ ഭക്ഷണം കഴിച്ചു കഴിഞ്ഞു ആദി അയിശുനെ പരിസരം ഒക്കെ ഒന്ന് കാണിച്ചു തരാം എന്ന് പറഞ്ഞു നടക്കാൻ വിളിച്ചു….

വീടിന് പിന്നാമ്പുറമ് ഒരു തോടാണ്…..ആദി അവളെ അങ്ങോട്ട് ആണ് കൊണ്ട് പോയത്… അതിനപ്പുറം പരന്ന് കിടക്കുന്ന പാടം…

” അനു.. എന്താ നിന്റെ പ്ലാൻ… നീ ഇവിടെ ഉണ്ടന്ന കാര്യം ഞാൻ ആരെയെങ്കിലും വിളിച്ചറീക്കണോ…അല്ലങ്കിൽ നിന്റെ സ്ഥലം പറ.. നിന്നെ അവിടെ കൊണ്ടുപോയി ഞാൻ ആകാം … ”

അയിശു.. ദൂരെക്ക് നോക്കി കൊണ്ട്….

“എല്ലാരും ഉണ്ടായിരുന്ന ഒരു കാലം ഉണ്ടായിരുന്നു… പക്ഷേ…ഇപ്പൊ എനിക്ക്….. എനിക്ക് അങ്ങനെ ആരും ഇല്ലാ…. എനിക്ക് ഏറ്റവും പ്രിയപ്പെട്ട ആള് ആണെങ്കിൽ ഇന്ന് എന്റെ കൂടെ ഇല്ലാ… പിന്നെ ഞാൻ ആർക്കു വേണ്ടിയാ തിരിച്ചു പോകേണ്ടത്…. മാത്രല്ലാ.. ഞാൻ ജീവിച്ചിരിപ്പുണ്ടന്ന ന്യൂസ്‌ അറിഞ്ഞാൽ എന്നെയും എന്റെ കുഞ്ഞിനേയും കൊല്ലാൻ വെരെ മടിക്കാത്തവർ ആണ് എനിക്ക് ചുറ്റും ഉള്ളത്… അത് കൊണ്ട് അത് വേണ്ടാ….

” ഓഹോ…അനു … തനിക്ക് ഒരുപാട് വിഷമങ്ങൾ ഉണ്ടല്ലേ….എല്ലാം തന്റെ പേർസണൽ കാര്യങ്ങൾ ആണ്….എനിക്ക് അതൊന്നും അറിയണം എന്നില്ല….പിന്നെ തന്നേ പറഞ്ഞയക്കാൻ അല്ല ഞാൻ അത് ചോദിച്ചത്…. അങ്ങനെ കരുതരുത്…. തനിക്ക് ഇവിടെ എത്ര നാൾ വേണമെങ്കിലും താമസിക്കാം….തന്റെ ഹെൽത്ത് കണ്ടിഷൻ വെച്ച് നല്ല റസ്റ്റ് വേണ്ട ടൈം അല്ലെ ഇത്…..എവിടെ തങ്ങിയാലും ഇത്രയും സേഫ് ആയ ഒരിടം തനിക്ക് വേറെ കിട്ടില്ലാ……”

“ഏയ്യ്… അത് വേണ്ടാ.. ആദിൽ എന്നേ ഒരുപാട് ഹെല്പ് ചെയ്തു….. ഇനിയും ആദിൽന്ന് ഒരു ബുദ്ധിമുട്ട് ആയി നിൽക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല.. പറ്റുമെങ്കിൽ ഒരു ചെറിയ ഹെല്പ് കൂടി…. ഇവിടെ എന്തെങ്കിലും ജോലി തരപ്പെടാൻ വഴി ഉണ്ടോ…. എന്തായാലും മതി… കൂടെ താമസിക്കാൻ വുമൺ ഹോസ്റ്റലും…. ”

“ആര് പറഞ്ഞു മോള് ഇവിടെ നിക്കുന്നത് ഞങ്ങള്ക് ഒരു ബുദ്ധിമുട്ടാണെന്ന്…. ”

“അതേ ഇത്താ.. ഞങ്ങള്ക് ഒരു ബുദ്ധിമുട്ടും ഇല്ലാ.. ഇത്ത ഇവിടെ നിക്ക് .. നമ്മക്ക് നല്ല ജോളി ആയിട്ട് കഴിയാ.. പോരാത്തതിന്ന് കുഞ്ഞാവേടെ വരവ്ന്ന് ഞാൻ കട്ട വെയ്റ്റിംഗ് ആണ്.. ഇത്ത ഇവിടുന്ന് പോയാലാ ഞങ്ങള്ക് സങ്കടം ആവാ… ”

അതും പറഞ്ഞു ഉമ്മയും റസുവും അങ്ങോട്ട് വന്നു…

“ഉമ്മാ.. എന്നാലും അത് ശരിയാവില്ല….ഞാൻ കാരണം നിങ്ങൾ കൂടി പ്രശ്നത്തിൽ പെടും… ഞാൻ ഇവിടുന്ന് പോകുന്നത് തന്നെയാണ് നല്ലത്… ”

ഉമ്മ അയ്ഷയുടെ കൈ പിടിച്ചു കൊണ്ട്….

“മോളെ… ജോലിക്കൊക്കെ പോകാം… പക്ഷേ.. ഈ അവസ്ഥയിൽ മോളെ ഞാൻ എവിടെക്കും വിടില്ല… പ്രശ്നങ്ങൾ എന്താണ് എങ്കിലും മോള് ഒറ്റക്കല്ലാ.. ഞങ്ങൾ ഉണ്ട് കൂടെ… ഡെലിവറി ഒക്കെ കഴിയട്ടെ.. ഉമ്മ പറഞ്ഞാ മോള് കേൾക്കില്ലേ….

പിന്നെ അയ്ഷക്ക് ഒന്നും പറയാൻ ഉണ്ടായിരുന്നില്ല…. അവളും അവരുടെ തീരുമാനം ശരി വെച്ചു…. അവൾ അവരുടെ കൂടെ തന്നേ താമസിക്കാൻ തീരുമാനിച്ചു…. പിന്നീട് അങ്ങോട്ട് സ്നേഹിക്കാൻ ഉമ്മയും തല്ലു കൂടാൻ റസുവും എന്തിനും ഏതിനും ആദിയും അവളുടെ കൂടെ ഉണ്ടായിരുന്നു…..അവർ അവളെ സ്വന്തം വീട്ടിലെ അംഗം ആയി കണ്ടു….. ബീച്ചിലും പാർക്കിലും സിനിമക്കും എല്ലാം കൊണ്ട് പോയി അവർ അയിശുവിനെ സന്തോഷിപ്പിച്ചു….. അവർ അവളോട് കൂടുതൽ അടുക്കുകയായിരുന്നു… ഇതിന്ഇടക്ക് ആദിക്ക് അയിശുവിനോട് ചെറിയ ഒരു അടുപ്പം തോന്നിതുടങ്ങിയോ എന്ന് എനിക്ക് ഒരു ഇത് …..എങ്ങനെ തോന്നാതിരിക്കും അല്ലേ .. നിഷ്കളങ്കയായ അയിശുവിനെ ആർക്കാ ഇഷ്ട്ടപ്പെടാതിരിക്കാ….പക്ഷേ.. ആദി മോഹിച്ചിട്ടു കാര്യമില്ലല്ലോ.. അയിശു അനുവിനു ഉള്ളതല്ലേ….

അങ്ങനെ അയ്ഷ അനുവിൽ നിന്ന് വേർപിരിഞ്ഞിട്ടിപ്പോ നാല് മാസം കഴിഞ്ഞു…. അതായത് അയിശു അഞ്ചു മാസം ഗർഭിണി…. ഇതിനിടക്ക് അവളുടെ ഭാഗ്യം കൊണ്ട് അജ്മൽ അവളെ കണ്ടത്തിയില്ലാ.. എങ്കിലും ഒന്ന് രണ്ട് തവണ അവന്റെ കണ്മുന്നിൽ പെട്ടതാണ്… തലനാരികക്കാണ് രക്ഷപെട്ടത്….അത്കൊണ്ട് തന്നേ അജുന്ന് ഓള് എറണാകുളം വിട്ട് പോയിട്ടില്ലന്ന് ബോധ്യമായി…. പിന്നെ അങ്ങോട്ട് അയിശു പുറത്തിറങ്ങുന്നത് ചുരുക്കം ആയിരുന്നു….അജു ആണെങ്കിൽ ഒരു പ്രാന്തനെ പോലെ അവളെ തേടി അലഞ്ഞു… ഇതൊന്നും അറിയാതെ പാവം അനു…..

ചിലനേരത്തെ വിധിയുടെ വിളയാട്ടം കാണുമ്പോ എടുത്ത് രണ്ടണ്ണം പൊട്ടിക്കാൻ തോന്നും….എല്ലാഴപ്പഴും നമ്മൾ ആഗ്രഹിക്കുന്ന ദിശയിൽ കാറ്റ് വീശണം എന്നില്ലല്ലോ.. എങ്കിലും നമ്മുടെ മനസ്സ്മുട്ട് അറിഞ്ഞെന്ന വണ്ണം പടച്ചോന്റെ ഒരു കളിയുണ്ട്…..ആ കളിയാണ് ഇനി അനസ് അയിശു ലൈഫ്ലേ ട്ടേർണിങ് പോയിന്റ്…..

💕💕💕

നിർത്താതയുള്ള അനുവിന്റെ ഫോൺ റിങ് കേട്ട് നൗറി വന്നു കാൾ അറ്റൻഡ് ചെയ്തു….നമ്പർ സേവ് അല്ലാ .. ഫോൺ എടുത്തതും മറുവശത്ത് നിന്ന് സംസാരം തുടങ്ങി….

” ടാ അനസേ… നീ എറണാകുളം ഉണ്ടോ…..നിന്റെ വൈഫ്‌ അയ്ഷയെ ഞാൻ ഇവിടെ മാളിൽ വെച്ച് കണ്ടല്ലോ…..ആരായിരുന്നെടാ ഓൾടെ കൂടെ…. ഓൾടെ ബ്രദർ ആയിരിക്കും അല്ലേ…. നിങ്ങൾ ഫാമിലി ആയിട്ടാണോ വന്നേ….ദൂരെ വെച്ച് കണ്ടോണ്ട് സംസാരിക്കാൻ പറ്റിയില്ല….”

നൗറി ഇത് കേട്ട് തരിച്ചു നിക്കാണ്.. എന്തൊക്കെയാ ഇയാള് ഈ പറയുന്നേ.. അയിശുനെ കണ്ടന്നോ…!!അതെങ്ങനെ…. മരിച്ചു മണ്ണോടു ചേർന്ന അയിശു എങ്ങനെ തിരിച്ചു വരാനാണ്…

“ഹലോ..ഞാൻ അനസിന്റെ പെങ്ങളാ. .. നിങ്ങൾ എന്തൊക്കെയാ ഈ പറയുന്നേ .. അയിശുനെ കണ്ടന്നോ… . നിങ്ങൾ അപ്പോൾ ഒന്നും അറിഞ്ഞില്ലേ… അയിശു മരിച്ചിട്ടു ഇപ്പൊ നാല് മാസം ആയി….ആക്‌സിഡന്റ് ആയിരുന്നു…. ”
ഇത് കേട്ട് കൊണ്ടാണ് അനു റൂമിലേക്ക് വന്നത്….

“നൗറി…. ”

അനസിന്ന് ഒരിക്കലും അയിശു മരിച്ചു എന്ന് കേൾക്കുന്നത് ഇഷ്ട്ടം അല്ലാ…ഈ വിളിയിൽ അവന്റെ ദേഷ്യം മുഴുവൻ ഉണ്ടായിരുന്നു…

” ഇക്കാ.. സോറി… ഇക്കാടെ ഫ്രണ്ട് ആണെന്ന് തോനുന്നു… എന്തൊക്കെയോ പിച്ചുംപെഴയും പറയുന്നു അയാള് … അയിശുനെ കണ്ടന്നും അങ്ങനെ എന്തൊക്കെയോ… ”

ഇത് കേട്ടതും അനുവിന്റെ മുഖം വിടർന്നു….അവൻ കേൾക്കാൻ കൊതിച്ച വാക്കുകൾ…. അയിശു മരിച്ചെന്നു അവൻ ഒരിക്കലും വിശ്വാസിക്കുന്നില്ല.. എന്നെങ്കിലും അവൾ തിരിച്ചു വരും എന്ന് തന്നെയാണ് അവന്റെ പ്രതീക്ഷ…..അങ്ങനെ ഉള്ള ഒരു മനസ്സ്ന്ന് ഇത് ധാരാളം ആയിരിന്നു…അവന്ന് ഒരു പുതു ജീവൻ കൈ വന്ന പോലെ…. അവൻ ഓടി ചെന്നു ഫോൺ വാങ്ങി….

“ഹലോ.. ഹലോ.. അനസാണ്.. ഇത് ആരാണ്…. ”

“ഞാൻ എറണാകുളത്തു നിന്നും നിസാം ആടാ…സോറി ടാ….അയ്ഷക്ക് സംഭവിച്ചതോന്നും ഞാൻ അറിഞ്ഞില്ല…..അപ്പോൾ എനിക്ക് തോന്നിയതാവും.. ദൂരെ നിന്നെല്ലേ കണ്ടേ.. കണ്ടപ്പോ അവളെ പോലെ തോന്നി….അപ്പൊ നീയും ഇവിടെ കാണുമല്ലോ എന്ന് കരുതിയാ വിളിച്ചേ….. ”

എന്നാലും അനസ് അവനോട് കാര്യങ്ങൾ മയത്തിൽ ചോദിച്ചറിഞ്ഞു… എവിടെ.. എങ്ങനെ.. ഏതു അവസ്ഥയിൽ കണ്ടു.. എന്നൊക്കെ…. അവൻ വിശ്വാസിക്കുന്നത് അത് അയ്ഷ തന്നേ ആയിരിക്കും എന്നാണ്…..

“ടാ… ഞാൻ എറണാകുളം വരുവാ…എനിക്ക് ഒറപ്പ് ഉണ്ട്.. അത് എന്റെ അയ്ഷ ആയിരിക്കും എന്ന്…”

“അപ്പൊ നിന്റെ പെങ്ങൾ പറഞ്ഞത്…”

അവരൊക്കെ അങ്ങനെയാണ് അങ്ങനെയാ വിശ്വസിക്കുന്നെ.. പക്ഷേ… എനിക്ക് ഒറപ്പാണ്..അയിശു ജീവിച്ചിരിപ്പുണ്ട്…എന്റെ മനസ്സ് അങ്ങനെയാ പറയുന്നേ.. ടാ.. ഞാൻ എന്തായാലും അങ്ങോട്ട് വരാം… നമുക്ക് നേരിൽ കണ്ടു സംസാരിക്കാം… ഓക്കേ…. ”

“ഓക്കേ.. നീ പറയും പോലെ….വാ…ഞാൻ ഇവിടെ മദർ കെയർ ഹോസ്പിറ്റലിൽ icu ഡിപ്പാർട്മെന്റ്ൽ ആണ്.. നീ ഇവിടെ എത്തിയിട്ട് ഇങ്ങോട്ട് വാ…. ”

“ശരി ടാ…. ”

അനസ് വലിയ പ്രതീക്ഷയിൽ ആണ്…. എന്ത് വന്നാലും ശരി.. എറണാകുളം പോകുക തന്നേ… തത്കാലം വേറേ ആരേം അറിയിക്കണ്ട…. നൗറിയോട് ഇക്കാര്യം ആരോടും പറയരുത് എന്ന് താകീത് നൽകി…. അങ്ങനെ ഓഫീസിൽ താൻ ഇല്ലാത്തത് കൊണ്ട് കാര്യങ്ങൾ ഒക്കെ ആകെ തലകീഴ് ആയി കിടക്കാണ്….എറണാകുളത്തു നിന്ന് കാൾ വരുന്നുണ്ട്.. ഞാൻ ചെന്നില്ലെങ്കിൽ കമ്പനി വൻ നഷ്ട്ടത്തിലാകും അത്കൊണ്ട് താൻ പോയെ പറ്റു എന്നൊക്കെ ഉമ്മയെ പറഞ്ഞു ധരിപ്പിച്ചു.. ഉമ്മാക് വളരെ സന്തോഷം.. മോൻ വീട്ടിൽ ചടന്നിരിക്കാതെ പഴേ പോലെ കാര്യങ്ങൾ ഒക്കെ നോക്കി നടത്താൻ പോകാണ് എന്ന് കേട്ടാൽ പിന്നെ ഉമ്മ ആ സോപ്പ്ൽ വീഴാണ്ടിരിക്കൊ….

നാളെ ആണ് എറണാകുളം പോകുന്ന ദിവസം…..അനസ് പെരുത്തു സന്തോഷത്തിൽ ആണ്….അനസ് ഡ്രസ്സ് ഒക്കെ പാക്ക് ചെയ്യുന്ന സമയം ദിലു റൂമിലേക്ക് കടന്നു വന്നു….

“ഹേയ് അനു.. ഉമ്മ പറഞ്ഞു താൻ എറണാകുളം പോകാണെന്ന്…. നാളെത്തന്നെ പോണോ…? ”

“എന്തേയ്… നാളെത്തന്നെ പോണം… ”

അനു ഡ്രസ്സ് അടുക്കി വെക്കുന്നതിനിടെ അവളുടെ മുഖത്തു നോക്കാതെ ചോദിച്ചു….

“അല്ലാ …. ഞാൻ നമ്മൾ മാത്രം ആയിട്ട് ഒരു ട്രിപ്പ് പ്ലാൻ ചെയ്തിരുന്നു… അനസിന്റെ മൂഡ് ഒന്ന് ശരിയാകുകയും ചെയ്യും… ”

അനസ് അത് കേട്ട് ഒന്നും പറഞ്ഞില്ല….

ദിലു ബെഡിൽ വന്നിരുന്നു…

“അനു.. ഇങ് താ.. ഞാൻ എടുത്തു വെക്കാം…സാരല്ല.. ടൂർ ഒക്കെ നമുക്ക് പിന്നേം പോകാല്ലോ ല്ലെ… . ”

അതും പറഞ്ഞു അവൾ അനൂന്റെ കയ്യിൽ നിന്ന് ഡ്രസ്സ് വാങ്ങി…

ദിലൂന്റെ ഓവർ ആക്ടിങ് അനൂന് ഒട്ടും ഇഷ്ടവുന്നില്ല….

“അനു…. ഏയ്യ്.. അനു.. കേൾക്കുന്നുണ്ടോ… ”

“ഹ്മ്മ്… ”

“അത് പിന്നെ എന്റെ പേരെന്റ്സ് നെക്സ്റ്റ് വീക്ക്‌ ഇങ്ങോട്ട് വരുന്നുണ്ട്.. എന്തിനാണെന്ന് അറിയോ… ”

“എനിക്ക് എങ്ങനെ അറിയാനാ… ”

അനു വലിയ താല്പര്യം ഇല്ലാത്ത പോലെ പറഞ്ഞു…

“ഈ അനൂന്റെ ഒരു കാര്യം… എന്തിനാവും വരുന്നുണ്ടാവാ.. നമ്മുടെ engegment അല്ലേ കഴിഞ്ഞൊള്ളു.. കല്യാണം ഉടനെ വേണം എന്നാ ഉപ്പ പറയുന്നേ…. എനിക്കും എതിർപ്പ് ഒന്നും ഇല്ലാ… ”

ദിലു നാണത്തോടെ പറഞ്ഞു…

“എനിക്ക് എതിർപ്പ് ഉണ്ടങ്കിലോ.. സീ ദിലു.. നീ ആഗ്രഹിക്കുന്ന ഒരു ഭർത്താവ് ആകാനോ നീ സ്വപ്നം കാണുന്ന പോലെ ഒരു ജീവിതം സമ്മാനിക്കാനോ എനിക്ക് കഴിയില്ല….അത് ഞാൻ നിന്നോട് എത്രയോ തവണ പറഞ്ഞതും ആണ്…. ഇനി ഞാൻ പറയുന്ന കാര്യം നീ ശരിക്ക് കേട്ടോ… ”

എന്താണ് എന്ന മട്ടിൽ ദിലു അനുവിനെ നോക്കി…

” എന്റെ അയിശു ജീവിച്ചിരിപ്പുണ്ട്…. ഇത്രയും നാൾ അത് എന്റെ വെറും തോന്നൽ ആണെന്ന ഞാൻ കരുതിയെ.. പക്ഷേ… അവളെ എറണാകുളം കണ്ടന്ന് എന്റെ ഒരു സുഹൃത് എന്നേ വിളിച്ചു പറഞ്ഞു… സോ.. ഇനി എനിക്ക് ഒന്നും നോക്കാൻ ഇല്ലാ.. ഞാൻ അയിശുവിനെ കാണാൻ എറണാകുളം പോകാണ്….അല്ലാതെ ജോലി ആവശ്യത്തിന് അല്ലാ.. ”

ഇത് കേട്ടപ്പോ ദിലൂന്റെ മുഖം മങ്ങി.. ഇതൊക്കെ വെറും അനുവിന്റെ ഭ്രാന്ത് ആയെ അവൾക് തോന്നിയൊള്ളു.. എങ്കിലും അവനോട് പറയാൻ ഒക്കില്ലല്ലോ…

” ഓക്കേ അനു.. എനിക്ക് മനസ്സിലാവും.. എങ്കിൽ ഞാനും കൂടെ വരാം.. അയ്ഷ എന്റെയും നല്ലൊരു സുഹൃത്താണ്…അവളെ കണ്ടത്തുന്നതിൽ എനിക്ക് സന്തോഷമ് മാത്രേ ഒള്ളു…. ”

അങ്ങനെ അനസും ദിലുവും എറണാകുളത്തേക്ക് തിരിച്ചു.. അവർ ഒരുമിച്ചു പോകുന്നത് കണ്ടു ഉമ്മാക്ക് വളരെ സന്തോഷം ആയിരുന്നു.. അനസ് ദിലൂനെ സ്നേഹിച്ചു തുടങ്ങിയെന്നു ഉമ്മ കരുതി.. അത്കൊണ്ട് അവർ തിരിച്ചു വരുമ്പോഴേക്ക് അവരുടെ കല്യാണത്തിനുള്ള ഒരുക്കങ്ങൾ നടത്താൻ ഉമ്മ തീരുമാനിച്ചു…

( തീരുമാനിച്ചോ.. എത്ര വേണേലും തീരുമാനിച്ചോ.. ബട്ട്… ദിലൂനെ അനൂനെ കൊണ്ട് ഞങ്ങൾ കെട്ടിക്കില്ല… അത് not walking… നടക്കില്ല… ഞങ്ങൾ നടത്തില്ലാ.. അല്ലേ 👍👍😥ഒരു കുലു…. കുരിപ്പ്… ഓളെ പൊട്ടകിണറ്റിൽ തള്ളാൻ ഇവിടെ ആരും ഇല്ലേ…. )

💕💕💕

“മോളെ.. വേം ഇറങ് .. ടോക്കൺ വിളിച്ചു പോയാൽ പിന്നെ നമ്മൾ ഇങ് എത്താൻ വൈകും.. അവിടെ നിന്ന് കുഴങ്ങും.. പിന്നെ ചെക്ക് അപ്പ് നുള്ള പേപ്പർ ഒക്കെ എടുത്തില്ലേ…. ”

“എടുത്തു ഉമ്മാ.. ഞാൻ ഇതാ വരുന്നു…. ”

അയിശുന്ന് എല്ലാ മാസവും ചെക്ക് അപ്പ് ഉണ്ട്… അവർ ഹോസ്പിറ്റലിലേക്ക് പോകാനുള്ള ഒരുക്കത്തിൽ ആണ്.. ഓട്ടോയിൽ ആണ് പോകുന്നത്…

“ഉമ്മാ ഞാനും കൂടെ പോന്നാല്ലോ… ”

“അതൊന്നും വേണ്ട ആദി… നിനക്ക് ജോലിക്ക് പോണ്ടേ.. ഓൾടെ കൂടെ ഞാൻ ഇല്ലേ.. പിന്നെ എന്താ .. ”

“ഓക്കേ.. സൂക്ഷിച്ചോണേ…”

“ആടാ… നിന്റൊരു കഥ…. അല്ല മോളെ… ”

ആദി അവർ വണ്ടിയിൽ കേറിയതും ഓട്ടോകാരനോട്…

“ചേട്ടാ…. മദർ കെയർ ഹോസ്പിറ്റൽ… പിന്നെ തിരിച്ചും ഇവിടെ കൊണ്ടന്നു ആകണേ.. പൈസ എത്രയാച്ച തരാ….”

അങ്ങനെ വണ്ടി നേരേ മദർ കെയർ ഹോസ്പിറ്റലിലേക്ക്….

ഇതേ സമയം അനുവും ദിലുവും എറണാകുളം എത്തിയിരുന്നു.. ഒട്ടും സമയം പാഴാകാതെ അവരും നിസാമിനെ കാണാൻ ഹോസ്പിറ്റലിലേക്ക് വിട്ടു…

അയിശു ഹോസ്പിറ്റലിൽ എത്തി നേരേ ഗയ്നക്കോളജിസ്റ്റിന്റെ അടുത്തേക്ക് പോയി… അയിശുവിന് കുറേ ടെസ്റ്റുകൾ പറഞ്ഞത് കൊണ്ട് അതെല്ലാം എടുത്ത് റിസൾട്ട്‌നായി അവർ ലാബ് ന്ന് മുന്നില് കാത്തിരുന്നു….

ഇതേ സമയം അനുവും ദിലുവും ഹോസ്പിറ്റൽ എത്തി….

“ടാ….നിസാമേ.. ഞങ്ങൾ ഇതാ താഴേ ഉണ്ട്.. നീ എവിടാ… ”

“ടാ .. ഞാൻ icu ൽ ഇണ്ട്.. ഇപ്പൊ ഇവിടുന്ന് പോരാൻ ഒക്കില്ല.. നീ ഇങ്ങോട്ട് വാ… ”

“എവിടാ icu ? ”

“ലാബ് ഫ്ലോർ ആണ്.. …2nd ഫ്ലോർ… ”

“ഓക്കേ.. ഇതാ വരുന്നു… ”

അനുവും അയിശുവും ഇതാ തൊട്ടടുത്തു എത്തിയിരിക്കുന്നു…. ഇനി എന്താവും… ?? അനു അയിഷയെ കാണുമോ….?????

💕💕💕

” ഉമ്മാ.. ഇത് പിടിക്കി.. ഞാൻ ടോയ്‌ലെറ്റിൽ പോയിട്ട് ഇപ്പൊ വരാ… ”

“മോളെ.. ഞാൻ പോരണോ… ”

“വേണ്ട ഉമ്മാ…. അവർ റിസൾട്ട്‌ തരാൻ പേര് വിളിച്ചാ അറിയില്ല…. ”

അയിശു ഫയൽ ഉമ്മെടെ കയ്യിൽ കൊടുത്ത് ടോയ്ലറ്റ് ലക്ഷ്യമാക്കി നടന്നു…..

ഇതേ സമയം ദിലുവും അനസും ലാബ് ഫ്ലോറിൽ എത്തി….ലിഫ്റ്റ് വഴി വന്നാലും സ്റ്റെയർ കേസ് വഴി വന്നാലും ലാബ് ആണ് ഫസ്റ്റ്… ലാബ്ന്റെ മുമ്പിലൂടെ icu വിന്റെ അടുത്തേക് പോകാൻ പറ്റു….. പക്ഷേ.. നിർഭാഗ്യം.. അല്ലാതെന്ത് പറയാൻ.. ഈ അയിശുന്ന് ഇപ്പൊ അവിടുന്ന് എണീറ്റു പോകേണ്ട വല്ല കാര്യവും ഇണ്ടായിരുന്നോ….ഇനി പറഞ്ഞിട്ട് കാര്യല്ല…

അനു icu വിന്റെ അടുത്തേക് നടന്നതും ദിലു

” അനു.. നീ നിസാമിന്റെ അടുത്തേക് ചെല്ല്.. ഞാൻ ടോയ്‌ലെറ്റിൽ പോയിട്ട് ഇപ്പൊ വരാം… ”

“ഓക്കേ… ”

സെക്കന്റ്‌ ഫ്ലോറിൽ രണ്ട് ലേഡീസ് ടോയ്ലറ്റ് ഉണ്ട്.. ദിലു നോക്കുമ്പോ രണ്ടും ഡോറും ലോക്ക് ആണ്.. രണ്ടിലും ആളുണ്ട്….ദിലു ഒരു ഡോറിൽ മുട്ടികൊണ്ട് അത് തുറക്കുന്നതും കാത്ത് നിന്നു…. അതിനകത്ത് ആരാ.. നിങ്ങൾ പറ.. ആരാ?? നമ്മടെ അയിശു… എന്താല്ലേ.. പടച്ചോന്റെ ഒരോ കളികളെയ്….ഓള് ഇറങ്ങലും ദിലു അയിശുനെ കാണലും.. ആഹഹാ .. നമ്മടെ ആഗ്രഹം ല്ലേ.. അപ്പൊ എല്ലാം ഹൈറായിരുന്നു….. നടക്കോ ഇതൊക്കെ… ഹഹഹ… സിനിമകളെമ് സീരിയലുകളെയുമൊക്കെ വെല്ലുന്ന ട്വിസ്റ്റ്‌.. ഇങ്ങടെ ഭാഷയിൽ കോപ്പിലെ ട്വിസ്റ്റ്‌ … അത് ഇവടേം നടന്നു….

” ടാ… അനസേ.. ഒരു അര്ജന്റ് കേസ് അറ്റൻഡ് ചെയ്യണം… ഒരു നിവർത്തിയും ഇല്ലാ.. ടാ.. സോറി.. ഒരു കാര്യം ചെയ്യ്… നീ താഴെ കാന്റീനിൽ വെയിറ്റ് ചെയ്യ്… ഞാൻ ഒരു അരമണിക്കൂറിനുള്ളിൽ അങ്ങത്താ… ”

“ഓക്കേ ടാ… ”

അനു ദിലുനെ തിരഞ്ഞു… ടോയ്ലറ്റ്ലേക്ക് എന്നല്ലേ പറഞ്ഞേ… വിളിച്ചു നോക്കാം…

“ഹലോ.. ദിലു.. നീ എവിടെ… നിസാമിന്ന് ഇച്ചിരി തിരക്കുണ്ട്…നമ്മളോട് താഴെ കാന്റീനിൽ വെയിറ്റ് ചെയ്യാനാ പറഞ്ഞേ… നീ വാ….”

ഓഹ്.. ഇന്നാ വേണ്ടാ.. കാന്റീനിന്ന് അടുത്തുള്ള ടോയ്‌ലെറ്റിൽ പോകാ.. അതാ നല്ലത്…

ദിലു ടോയ്‌ലെറ്റിൽ പോകാതെ അനൂന്റെ അടുത്തേക് പോയി.. അവർ രണ്ടാളും കാന്റീനിലേക്ക് നടന്നു….

അടുത്ത ക്ഷണം അയിശു ഡോർ തുറന്ന് ഇറങ്ങി വന്നു…..

ഇച്ചിരി നേരം കൂടി ദിലു ഇവിടെ നിന്നങ്കിൽ എന്തെങ്കിലുമൊക്കെ നടന്നേനെ…..

അയിശു പോയി ഉമ്മാടെ അടുത്ത് ഇരുന്നു….

“ഉമ്മ.. എന്തായി.. അവർ വിളിച്ചോ… ”

” ആ…റിസൾട്ട്‌ കിട്ടി… ഇനി ഡോക്ടറെ കാണണ്ടേ..? …. ”

” ആ… വേണം.. കാണണം…. നടക്കി…”

ഡോക്ടറെ റൂമിന്റെ മുന്നില് എന്താ തിരക്ക്…. സിസ്റ്ററോട് തിരക്കിയപ്പോ ഇനിയും 40 ഓളം ആൾകാർ പോകാനുണ്ട്.. എന്നിട്ടാണ് ഞങ്ങൾ.. ഇതിപ്പോ എത്ര നേരം ഇരിക്കണ്ടിവരും ഇന്റെ പടച്ചോനെ…

” മോളെ . എന്തേലും വല്ലായ്മ ഇണ്ടോ…എന്തേലും കഴിക്കാൻ വേണോ .? ”

“ആഹ്.. ഇന്നാ നമുക്ക് കാന്റീനിൽ പോയി ഒരോ ചായ കുടിച്ചിട്ട് വന്നാല്ലോ…എനിക്ക് എന്തോ ഷീണം പോലെ… ”

” ആയിക്കോട്ടേ .. ഇനിയും നാല്പതു ആൾകാർ ഇല്ലേ.. വിളിച്ചൊന്നുമ് പോകില്ല.. മോള് നടക്ക്… ”

അങ്ങനെ കാൻന്റിലേക്ക് പോകാൻ ഞങ്ങൾ ലിഫ്റ്റ്ൻറെ അടുത്തേക് നടന്നു…. സ്റ്റയർ ഇറങ്ങാനൊന്നും എനിക്ക് വയ്യാ….

താഴേ എത്തിയപ്പോ ഉമ്മാടെ പരിചയത്തിൽ ഒരാള്.. പിന്നെ പറയാനുണ്ടോ… ഉമ്മ വർത്താനത്തോട് വർത്താനം… ഒരുടെ മകൾ ഇവിടെ പ്രസവിച്ചു കിടക്കാത്രേ…പെൺകുഞ്ഞാ…
ഒടുവിൽ അവരെ ഒന്ന് കണ്ടേച്ചു പോകാമെന്ന തീരുമാനത്തിൽ ആയി… വീണ്ടും ലിഫ്റ്റ് കേറി .. തേർഡ് ഫ്ലോർ ആണ്…. റൂമിൽ എത്തി കുഞ്ഞാവയെ കണ്ടു.. മാഷാ അല്ലാഹ്…. എന്തൊരു ചൊർക്ക് ആണെന്ന് അറിയോ…എന്റെ കണ്ണ് നനയിച്ചത് അതല്ല.. അവളുടെ ഹസ്ബൻഡ് അവളെമ് കുഞ്ഞിനേം എന്തൊരു കയറിങ് ആണ്… ഞാൻ കൂടുതൽ നേരം അവിടെ നിന്നില്ല… വേം വരാന്തയിൽ വന്നു പുറത്തേക്ക് നോക്കി നിന്നു…

ഏതൊരു ഭാര്യയും ഭർത്താവ് അടുത്ത് വേണം എന്ന് ആഗ്രഹിക്കുന്ന നിമിഷങ്ങൾ ആണിത്…. പക്ഷേ.. താനൊരു ഭാഗ്യം കെട്ടവൾ ആയല്ലോ…എന്റെ കുഞ്ഞിന് അവളുടെ ഉപ്പയുടെ വാത്സല്യം കിട്ടാനുള്ള ഭാഗ്യം ഇല്ലാ… എത്ര രാത്രികൾ ഞാനും അനുവും സ്വപ്നങ്ങൾ നെയ്ത്കൂട്ടിയിട്ടുണ്ട്….അനുവിന് ഞങ്ങള്ക് പെൺകുഞ്ഞു വേണം എന്നായിരുന്നു..അനൂന്റെ ഭാഷയിൽ ഒരു ചുന്ദരി അയിശു…ഹഹഹ … വിളിക്കാൻ പേര് വരേ കണ്ടത്തിയിരുന്നു.. പക്ഷേ.. എന്നോട് പറഞ്ഞിട്ടില്ലട്ടോ.. സീക്രെട് ആത്രേ… അനൂന്റെ ആഗ്രഹം പോലെ ഞങ്ങള്ക് ഒരു പെൺകുഞ്ഞിനെ തന്നേ കിട്ടും .. കഴിഞ്ഞ ദിവസം ഉമ്മ എന്റെ വയറു നോക്കി പറഞ്ഞു.. എനിക്ക് ഒരു സുന്ദരിയാണ് ഉണ്ടാകാന്ന്….. ആഹ്… അനൂ… I റിയലി മിസ്സ്‌ യൂ.. ആൻഡ് i നീഡ് യൂ… നമ്മടെ കുഞ്ഞിന് വേണ്ടി എങ്കിലും നിനക്ക് എന്റെ അടുത്ത് വന്നുടെ….

നനഞ്ഞ കണ്ണുകൾ ഞാൻ ആരും കാണാതെ തുടച്ചു….

💕💕💕

കാന്റീനിൽ ഒരു ചായയും പിടിച്ചു അനു ഫോണിലേക്ക് നോക്കി ഇരിപ്പാണ്..എന്നേ ഒന്ന് നോക്കുന്ന പോലും ഇല്ലാ.. എന്തിന് ഞാൻ ഒരാള് ഇവിടെ ഇരിപ്പുണ്ട് എന്ന ബോധം പോലും ഇല്ലാതെ അനു ഏതോ ലോകത്താണ്.. എന്താണ് ഇപ്പൊ ഫോണിൽ ഇത്ര കാര്യായിട്ട്.. ഞാൻ എത്തീമ് പാളിമ് ഒക്കെ നോക്കി… ഹും…. ആ അയിശുന്റെ ഫോട്ടോ നോക്കി ഇരിപ്പാ… അവൾ അനൂനെ വഷീകരിച്ചു വെച്ചിരിക്കാ… അല്ലങ്കിൽ ഇങ്ങനെയുമുണ്ടോ ആൾകാർ… ചത്താലും അവളെനിക്ക് മനസ്സമാധാനം തരില്ല.. കോപ്പ്…

ഞാൻ എണീറ്റ് ജനാലവഴി പുറത്തേക് നോക്കി…. അപ്പഴാണ് ഞെട്ടിക്കുന്ന ആ കാഴ്ച കണ്ടത്….. അയിഷയെ പോലൊരു പെൺകുട്ടി അതാ മുകളിൽ ഒരു ഫ്ലോറിൽ പുറത്തേക് നോക്കി നിക്കുന്നു !!!.. ഇനിയത് അയ്ഷ ആയിരിക്കോ… എയ്യ്.. ചത്ത് മണ്ണിനടിയിൽ കിടക്കുന്ന അവൾ എങ്ങനെ ഇവിടെ….അവൾ ആവില്ല….നിസാമിനെമ് അനൂനേം പോലെ ഞാനും ഭ്രാന്തു പറയാൻ പാടില്ലല്ലോ… എന്നാലും അവളെ പോലെ തന്നേ ഉണ്ടല്ലോ… മുഖം അല്പം തടിയുണ്ട് എന്നേ ഒള്ളു… ഒരാളെ പോലെ ഏഴ് പേര് ഉണ്ടന്നല്ലേ..ഇനി ഇവളെ കണ്ടിട്ട് ആവോ നിസാം അയിഷയെ കണ്ടു എന്ന് പറഞ്ഞത്… എന്തായാലും എനിക്ക് പാരയാണ്….ഇനി അയ്ഷ ആണെങ്കിൽ ….ഇവളെ എങ്ങാനും അനസ് കണ്ടാ പിന്നെ നടക്കുന്നത് വേറേ ആയിരിക്കും……ദിലു.. ബുദ്ധിപൂർവ്വം നീങ്ങുന്നതാണ് നിനക്ക് നല്ലത്…. ആശിച്ചു കൈവന്നതാ നിനക്ക് അനൂനെ.. ഇനിയും കൈവിട്ട് കളയാൻ ഒക്കില്ല…ഇനി അയ്ഷക്ക് അനൂന്റെ ലൈഫിൽ ഇടം ഇല്ലാ.. അത് ഈ ദിലൂന്റെ തീരുമാനം ആണ്…

ഞാൻ അനൂനെ നോക്കി.. അവൻ ഇപ്പഴും ഫോണിൽ ആണ്… ഞാൻ അവിടുന്ന് അനു കാണാതെ മാറിനിന്നു ഫോൺ എടുത്തു… കോൺടാക്ട് ലിസ്റ്റിൽ ഹൈഡ് ചെയ്തു വെച്ച നമ്പർ…. അജ്മൽ…

ജയിലിൽ നിന്ന് ചാടി അവൻ എന്നേ കാണാൻ വന്നിരുന്നു… എനിക്കും കുടി ഗുണമുള്ളത് കൊണ്ടാ അവൻ പറഞ്ഞ പ്രകാരം ഞാൻ ഈ കളിയൊക്കെ കളിച് എൻഗേജ്മെന്റ് വരേ കാര്യങ്ങൾ കൊണ്ടെത്തിച്ചത്…. അയ്ഷ ഇവിടെ ഉണ്ടന്നത് അവനൊരു ഗുഡ് ന്യൂസ്‌ ആയിരിക്കും…..ഞാൻ അജ്മൽന്ന് ഡയൽ ചെയ്തു…

” ഹലോ… ഞാൻ ദിലു ആണ്…. നിനക്ക് ഒരു ഗുഡ് ന്യൂസ്‌ ഉണ്ട്…..”

ഞാൻ കാര്യങ്ങൾ ഒക്കെ അവനോട് പറഞ്ഞു….

” ശരിക്കും.. ഏതാ ഹോസ്പിറ്റൽ…. ”

” മദർ കെയർ…ഇപ്പൊ വന്നാൽ കയ്യോടെ പൊക്കാം… സീ.. അത് അയ്ഷ ആണെന്ന് ഒറപ്പ് ഇല്ലാട്ടോ.. അവളെ പോലെ ഉണ്ട്…ആരായാലും അവൾ എന്റെ അനൂന്റെ അടുക്കൽ എത്തരുത് … ”

“ഓക്കേ.. ഓക്കേ… ഞാൻ ഇതാ എത്തി.. ബാക്കി ഞാൻ നോക്കിക്കോളാമ്… ”

അങ്ങനെ ദിലു കൂർ കാണിച്ചു.. അയ്ഷയെ പോലെ അല്ല മോളെ.. അയ്ഷ തന്നേ… എന്റെ അയിശു… നിന്നെ വെച്ച് കളിച്ചപ്പോൾ ഒന്ന് ഞാൻ പറഞ്ഞില്ല.. അയ്ഷ ജീവിച്ചിരിപ്പുണ്ടന്ന്…കാര്യമില്ലതെ ഈ അജു ഒന്നും ചെയ്യില്ല…. Anyway.. അയിശു ഇത്രയും മാസം നീ എന്റെ കണ്ണ് വെട്ടിച്ചു നടന്നു…..ഇതിപ്പോ നിന്റെ കെട്യോൻ നിന്നെ തേടി നിന്റെ തൊട്ടടുത്തുവരേ എത്തി.. ഷോ….അപ്പഴേക്കും ട്വിസ്റ്റ്‌….നീയൊരു ഭാഗ്യം കെട്ടവൾ ആണല്ലോടി… സ്റ്റോറി is going to be more thrilling…ആഹ്….. i am coming അയിശു ബേബി….

തുടരും…

Click Here to read full parts of the novel

4.6/5 - (10 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!