✒റിച്ചൂസ്
അനസിന്റെ കണ്ണിൽ അവൾ പെടാതെ നോക്കണം.. എത്രയും പെട്ടന്ന് ആ നിസാം ഒന്ന് വന്നിരുന്നുവെങ്കിൽ….
ദിലു അനുവിന്റെ മുമ്പിൽ ഷീണം ഭാവിക്കാൻ തുടങ്ങി.. അങ്ങനെ എങ്കിലും അവൻ ഇവിടുന്ന് ഒന്ന് പോന്നാല്ലോ…
” അനു… ഐ ഗെറ്റ് റിയലി ട്ടയേഡ്… നമുക്ക് പോയാല്ലോ… ”
“അവൻ ഇപ്പൊ ഇങ് വരും ദിലു.. ഇത്രേം വെയിറ്റ് ചെയ്തില്ലേ.. കുറച്ചു നേരം കൂടി… എനിക്ക് എന്തോ ഒരു പോസിറ്റീവ് വൈബ്….അവളെന്റെ അടുത്ത് ഉള്ള പോലൊരു ഫീലിംഗ്… എന്തായാലും . അയ്ഷയെ കണ്ടു പിടിക്കാൻ പറ്റും എന്ന് തന്നെയാണ് എന്റെ മനസ്സ് പറയുന്നത്.. എന്താ നിനക്ക് തോന്നുന്നത്…? ”
കോപ്പ്…. അവളെ കണ്ടു പിടിച്ചിട്ട് എന്നേ ചവിട്ടി പുറത്താക്കാൻ അല്ലേ.. അത് നടക്കില്ല അനു…. എനിക്ക് വേണം നിന്നെ…. അവളോട് പോയി പണി നോക്കാൻ പറ…എന്തായാലും നിന്നെ ഞാൻ സമ്മതിച്ചു…..അവൾ അടുത്ത് ഉള്ള പോലെ അല്ലാ.. അടുത്ത് തന്നേ ഉണ്ട്… കണ്ണത്തും ദൂരത്ത്… ബട്ട്…കാണില്ലല്ലോ.. കാണിക്കില്ല ഈ ദിലു….. എന്നോട് നിങ്ങൾക് എല്ലാർക്കും നല്ല ദേഷ്യം തോന്നുന്നുണ്ടല്ലേ…. അറിയാം…അത് ഞാൻ അങ്ങ് സഹിച്ചു.. ഈ വില്ലത്തി റോൾ ഞാൻ ഒന്ന് മുതലാകട്ടെ..എങ്ങനെയെന്ന് നിങ്ങൾ കണ്ടോ….. അനൂനെ ഈ ദിലൂന്റെ സ്വന്തം ആകാനുള്ള വഴി ഒക്കെ എനിക്കറിയാം….പിന്നെ അനു ഉറപ്പായും ഞാനുമായുള്ള കല്യാണത്തിന് സമ്മതിക്കും….
” അതേ.. അതേ.. നിങ്ങടെ പ്രണയം ഒന്നിക്കുക തന്നേ ചെയ്യും…. ”
അയിശു പല്ല്റുമ്പി കൊണ്ട് മനസ്സിൽ നൂറായിരം തവണ അട്ടഹസിച്ചു കൊണ്ട് പുറമെ പുഞ്ചിരിയോടെ അനൂനോടായി പറഞ്ഞു….
എനിക്ക് എന്തോ ഒരു ഫീലിംഗ് ആടോ… അവളുടെ ഈ പിക് നോക്കി ഇരിക്കുമ്പോ എന്തോ അവൾ എന്നോട് പറയുന്ന പോലെ…
“അനു.. ഞാൻ നിന്റെ അടുത്ത് ഉണ്ട്.. എന്നിട്ടും നീ എന്താ എന്നേ കണ്ടു പിടിക്കാതെ…..”
അതാണ് എന്നേ അവളെ കണ്ടു പിടിക്കാനുള്ള ആഗ്രഹം കൂട്ടുന്നത്… എനിക്കറിയില്ല.. അവൾ ജീവിച്ചിരിപ്പുണ്ടോ.. എന്തോ.. എന്റെ ഭ്രാന്തമായ ചിന്തകളാണോ ഇതൊക്കെ…. ഒന്നും അറിയില്ല.. പക്ഷേ… ഇപ്പോൾ മനസ്സ് കൂടുതൽ കൂടുതൽ മന്ത്രിക്കുന്നു… അവൾ അടുത്ത് ഉണ്ട്… നിന്റെ തൊട്ടടുത്ത്… സാധാരണ അയ്ഷ ഞാൻ നിൽക്കുന്ന പരിസരത്തു ഉണ്ടാകുമ്പോൾ ആണ് എനിക്ക് അങ്ങനെ തോന്നാറ്.. ഇപ്പൊ എന്താ ഇങ്ങനൊരു ഫീലിംഗ്… അയിശു… നീ എന്റെ അടുത്ത് ഉണ്ടോ.. അതാണോ എനിക്ക് ഇങ്ങനെ ഒക്കെ…… ഇതിനുള്ള ഉത്തരം ഒക്കെ എനിക്കാര് തരും….
അനുവിന്റെ കണ്ണ് നിറഞ്ഞു.. വാഷ് റൂമിൽ പോയിട്ട് വരാമെന്നു പറഞ്ഞു അവൻ അവിടുന്ന് എണീറ്റ് പോയി…
അനു…. നീ അറിയുന്നുണ്ടോ വല്ലതും… നമ്മുടെ മോള് ഇടക്ക് എന്നേ ചവിട്ടാറുണ്ട്… അതോ.. എന്റെ തോന്നലോ…ദേ.. ഇപ്പഴും …. അഞ്ചാം മാസത്തിൽ കുഞ്ഞിന് അനക്കം വെക്കോ.. ഉമ്മയോട് ചോദിക്കണം… അപ്പൊ ഞാൻ അനൂനെ പഴിക്കുന്നതോന്നും അവൾക്ക് ഇഷ്ട്ടാവുന്നുണ്ടാവില്ല… അതാവും എന്നേ ഇങ്ങനെ ചവിട്ടുന്നത്.. ഇപ്പൊ തന്നേ ഉപ്പയോട് ആണ് ഓൾക്ക് കൂടുതൽ ഇഷ്ട്ടം… അയിശു.. നീ എന്തൊക്കെയാ ഈ ചിന്തിച്ചു കൂട്ടുന്നത്… മണ്ടി… അന്റൊരു കാര്യം….അവൾക്ക് എന്തെറിയാം.. പിറന്നു വീഴുന്നത് തന്നേ ഉപ്പ കൂടെ ഇല്ലാതെ അല്ലേ…..പക്ഷേ… അനു നമ്മടെ മോളെ ദൂരെ നിന്നാണെങ്കിലും നിന്നെ ഞാൻ കാണിച്ചു കൊടുക്കും…. അവൾക്കും സന്തോഷാവും…. അനു… എനിക്കിപ്പഴും താൻ കൂടെ ഉള്ളപോലെ ഒരു ഫീലിംഗ് ആടോ.. എന്താ പറയാ.. അവിടെ നോക്കിയാലും താൻ .. ഇവിടെ നോക്കിയാലും താൻ.. എന്താ പറയാ… എനിക്ക് തന്നേ പലപ്പോഴും തോന്നും എനിക്ക് വട്ടാണോ എന്ന്… ചിലപ്പോ നിന്നോടുള്ള എന്റെ സ്നേഹം ഭ്രാന്തമായി പോയത് കൊണ്ടായിരിക്കും….നീ ആണെന്ന ചിന്തയിൽ ഞാൻ ആദിയെ കണ്ണിമ വെട്ടാതെ നോക്കി ഇരുന്ന് പോയിട്ടുണ്ട്… അവൻ തട്ടി വിളിക്കുമ്പോൾ ആണ് ബോധം വരാറ്… അവൻ അന്നേരം ഒക്കെ എന്ത് വിചാരിച്ചു കാണുവോ എന്തോ… ഇപ്പൊ തന്നേ താൻ ദാ ഇവിടെ എന്റെ കണ്ണത്തും ഉള്ളപോലെ ഒരു ഫീലിംഗ്.. എന്താ ഇങ്ങനൊക്കെ… നെഞ്ച് പടപടാന്ന് ഇടിക്കുന്നു…. ഇനി നീ ഈ പരിസരത്ത് എങ്ങാനും ഉണ്ടോ അനു…….????
( അനു -അയിശു.. ഇങ്ങള് രണ്ടാളും അങ്ങോട്ടും ഇങ്ങോട്ടും ഒരേ ചോദ്യം ചോദിച്ചാൽ പിന്നെ എന്താ ചെയ്യാ….😥. ഇപ്പൊ ഒരു റോൾ തന്നാൽ ഞാൻ മണ്ടി പോയി അവരെ പരസ്പരം കാട്ടി കൊടുത്തോളാ എന്ന മട്ടിൽ ആണ് ഇവിടെ ഇരിക്കുന്ന വായനക്കാർ.😀😀.. അവരെ പ്രകോപിപ്പിക്കുന്ന വിധം ഇങ്ങനൊന്നും ചോദിക്കരുത്.. ഡോണ്ട് റിപീറ്റ് ഇറ്റ് 😥🏃🏃🏃🏃പിന്നെ കാട്ടിക്കൊടുക്കൽ മാത്രം ആവില്ല….2 കൊലപാതകത്തിനു കൂടി ഞാൻ മറുപടി പറയേണ്ടി വരും 😂….
സീരിയസ്നടയിൽ ആണ് ഓൾടെ വളിച്ച കോമഡി.. അതല്ലേ നിങ്ങളിപ്പോ പറഞ്ഞേ😃.. ഞാൻ കേട്ടു.😉…യൂ Continue.😆😆…)
“മോളെ… ”
ഉമ്മയുടെ വിളിയാണ് എന്നേ ചിന്തയിൽ നിന്ന് ഉണർത്തിയത്…
” മോൾക്ക് സങ്കടം ആയോ….അവരെ കണ്ടപ്പോ.. കണ്ണൊക്കെ നിറഞ്ഞിരിക്കുന്നു… ”
“എയ്യ്.. ഇല്ലുമ്മാ… ഞാൻ ഓരോന്ന് ചിന്തിച്ച്.. പടച്ചോൻ വിധിച്ചതല്ലേ കിട്ടൂ… ഉമ്മ വാ.. നമ്മക്ക് കാന്റീനിൽ പോകാ.. എനിക്ക് വിശന്നിട്ടു വയ്യാ… ”
അയിശു വേം വിഷയം മാറ്റി… നേരേ ലിഫ്റ്റ് ഇൽ കയറി താഴേ വരാന്തയിൽ എത്തി….പുറത്തേക്ക്
ഇറങ്ങാൻ നിക്കുമ്പോ ആണ് വണ്ടി പാർക്ക് ചെയ്യുന്നിടത്ത് ചീറി പാഞ്ഞു വന്നു നിർത്തിയ ബ്ലാക്ക് ജീപ്പില് നിന്നും ഇറങ്ങി വരുന്ന ആളെ അയിശു ശ്രദ്ധിച്ചത്.. യാ അല്ലാഹ്… മുഖത്തെ പുഞ്ചിരി നോടി നേരം കൊണ്ട് മാഞ്ഞു… പകരം മുഖത്തു ഭയം നിഴലിച്ചു…. തൊണ്ടയിലെ വെള്ളം വറ്റി….അയിശു ആകെ വിയർത്തു….. അവളുടെ വരണ്ട ചുണ്ടുകൾ മന്ത്രിച്ചു…അജു !!!!!
അവൾ വയറിൽ പിടിച്ചു.. എന്റെ കുഞ്ഞ്….
പിന്നെ അവൾ വൈകിച്ചില്ല… പരിഭ്രമിച്ച് കയ്യും കാലും വിറക്കുന്നുണ്ട്… ഉമ്മയോട് ഒന്നും പറയാതെ ഉമ്മയെ വലിച്ചു കൊണ്ട് തിരിഞ്ഞോടി….ഉമ്മ എന്താ കാര്യം എന്നൊക്കെ ചോദിക്കുന്നുണ്ട്.. പക്ഷേ
.ഉമ്മയെ കാര്യം ബോധിപ്പിക്കുന്നതിലും വേഗം അവിടുന്ന് അജുവിന്റെ കണ്ണിൽ പെടാതെ ഒളിക്കുന്നതായിരുന്നു അന്നേരം അയ്ഷയുടെ ലക്ഷ്യം….
അയിശു വേഗം ഷാൾ എടുത്ത് മുഖം മറച്ചു…ഉമ്മയെ കൊണ്ട് അജു ശ്രദ്ധിക്കാത്ത ഒരിടത്തു സേഫ് ആയി മറഞ്ഞു നിന്നു… അജു എങ്ങനെ ഇവിടെ എത്തി.. ഇനി ഞാൻ ഇവിടെ ഉള്ള കാര്യം എങ്ങനെ എങ്കിലും അറിഞ്ഞു കാണോ… യാ അല്ലാഹ്.. രക്ഷിക്കണേ പ്ലീസ്… കരുണ ഉണ്ടാവണേ… അവന്ന് എന്നേ കാട്ടിക്കൊടുക്കല്ലേ നാഥാ …..അയ്ഷ മനസ്സ്ഉരുകി പ്രാർത്ഥിച്ചു….
“മോളെ.. എന്താ.. എന്താ പ്രശ്നം.. എന്തിനാണ് നീ.. ”
” ഉമ്മ.. ഷൂ.. മിണ്ടാതിരിക്കി.. ഞാൻ പറയാം… ”
അജുവും കൂട്ടാളികളും നേരേ വരാന്തയിൽ എത്തി… അജു ഫോൺ എടുത്തു ആർക്കോ വിളിക്കുനുണ്ട്.. ആർക്കാവും..??
” ഹലോ.. ഞാൻ എത്തി.. എവിടെയാ കണ്ടത്… ”
“ഓക്കേ… ”
ആ സംഭാഷണം കേട്ടപ്പഴെ എനിക്ക് ഓടി.. അത് എന്നേ കണ്ട ആളുമായി ആണ്…അപ്പൊ ഇനി ഇവിടെ നിക്കുന്നത് സേഫ് അല്ലാ.. എത്രയും പെട്ടന്ന് ഇവിടുന്ന് സ്ഥലം വിടണം…
അജു ഫോൺ വെച്ച് നേരേ ലിഫ്റ്റിൽ കേറി.. കൂടെ രണ്ട് പേര്.. ബാക്കി ഉള്ളവർ സ്റ്റയർ വഴി… അവർ പോയ തക്കത്തിൽ ഞാൻ ഉമ്മയെ കൊണ്ട് വേം അവിടുന്ന് ആരും ശ്രദ്ധിക്കാത്ത ഒരു മൂലയിലേക്ക് മാറി നിന്നു.. ഫോൺ എടുത്ത് ഞങ്ങളെ കൊണ്ട് വിട്ട ഓട്ടോകാരനെ വിളിച്ചു . ഭാഗ്യം.. നമ്പർ വാങ്ങിയത്… അദ്ദേഹം ഹോസ്പിറ്റൽ പരിസരത്ത് തന്നേ ഉണ്ടായിരുന്നു….ഞങ്ങൾ നിക്കുന്ന ഭാഗത്ത്‌ക്ക് വണ്ടി വന്നു .. വേഗം ഞങ്ങൾ അതിൽ കേറി ഹോസ്പിറ്റൽ വിട്ടു…
യാ അല്ലാഹ്.. നിനക്ക് സ്തുതി.. അവന്റെ കണ്ണിൽ പെട്ടില്ല. സമാധാനം ആയി…. എന്റെ നെടുവീർപ്പു കണ്ടു ഉമ്മ
” മോളെ.. ഇനിയെങ്കിലും ഒന്ന് പറ.. എന്താ കാര്യം… ”
“ഉമ്മാ.. ആരെ പേടിച്ചാണോ ഞാൻ ഒളിവിൽ കഴിയുന്നത് അവൻ ഹോസ്പിറ്റലിലും എത്തി… എന്നേ തേടിയുള്ള വരവാണ്… ”
“യാ അല്ലാഹ്..അവൻ നമ്മളെ കണ്ടോ മോളെ… ”
“ഇല്ലാ.. തത്കാലം രക്ഷപെട്ടു… ”
“ആഹ്.. മോളെ.. ഇനി സൂക്ഷിക്കണം… ”
അയിശു തത്കാല ആശ്വാസത്തോടെ ഉമ്മയുടെ തോളിലേക്ക് ചാഞ്ഞു….യാത്രയിൽ വണ്ടി വളരെ പതിയെ ആണ് പോയിരുന്നത്.. ആദിയുടെ ഓർഡർ ആണ്…
ഇതേ സമയം അനു കാത്ത് കാത്ത് നിന്ന നിസാം വന്നു.. അവനോട് സംസാരിച്ചതിൽ നിന്ന് അയിശുവിനെ പറ്റി ഒന്നും തന്നേ അറിയാൻ കഴിഞ്ഞില്ല…
” ടാ.. നീ സബൂർ ആകു…ഞാൻ കണ്ടത് അയിഷയെ ആണെങ്കിൽ അവൾ ഈ നാട്ടിൽ തന്നേ കാണില്ലേ.. നമുക്ക് കണ്ടു പിടിക്കാം… നീ ഇപ്പൊ സമാധാനത്തോടെ പോ.. ഞാൻ എന്റെ വഴി അന്യോഷിക്കാം.. . എനിക്ക് എന്തെങ്കിലുംവിവരം കിട്ടിയാൽ നിന്നെ അറിയിക്കാം.. ഓക്കേ… ”
” ഓക്കേ ടാ.. ശരി.. വിളിക്ക്.. പോട്ടെ… ”
അനു നിരാശയോടെ ഹോസ്പിറ്റലിൽ വിട്ടിറങ്ങി…
” അനു.. ഒന്ന് പതുക്കെ വിട്.. എന്തിനാണ് ഇത്ര സ്പീഡ്… ”
അനു ഒന്നും പറഞ്ഞില്ല…
” സ്പീഡിൽ പോയി വല്ലതും പറ്റിയാൽ പിന്നെ ആയിഷയെ കണ്ടു പിടിക്കാൻ നമ്മള് ഉണ്ടാവില്ല… ”
ദിലു അങ്ങനെ പറഞ്ഞപ്പോൾ അനു സ്പീഡ് ഒന്ന് കുറച്ചു…
“അനു… എന്തിനാണ് ഇങ്ങനെ ദേഷ്യം പിടിച്ചു ഇരിക്കുന്നത്… അയിഷയെ കണ്ടു പിടിക്കാൻ ഞങ്ങൾ ഒക്കെ കൂടെ ഇല്ലേ… പിന്നെ എന്താ…പ്ലീസ്..ഒന്ന് relax ആയിക്കൂടെ.. .. ”
അനു നോ റെസ്പോൺസ്…
” ഹും.. ഞാൻ പറയുന്നത് ഒന്നും ചെവികൊള്ളില്ലല്ലോ.. ആയിക്കോട്ടെ.. ഞാൻ ഇനി ഒന്നും പറയുന്നില്ല.. അനു അനൂന്റെ ഇഷ്ട്ടം പോലെ ചെയ്യ്… എന്നേ ഇവിടെ ഇറക്കിയെക്ക്…ഞാൻ തിരിച്ചു പോയ്കോളാം… അനൂന്റെ കണ്ണിൽ ഞങ്ങൾ കൊക്കെ ആയിഷയോട് എന്തോ വിരോധം ഉള്ള പോലെ അല്ലേ.. ഇനി ഞാൻ ഉണ്ടായിട്ട് ആയിഷയെ കിട്ടാതിരിക്കണ്ട… ”
ദിലു സെന്റി അടിച്ചു അവന്റെ വീക്നസിൽ തന്നേ കേറി പിടിച്ചു…
” എയ്യ്. അങ്ങനെ ഒന്നും ഇല്ലാ…..ഞാൻ അങ്ങനെ ഒന്നും കരുതിയിട്ടേ ഇല്ലാ… ദാ.. ഞാൻ relax ആയി … പോരേ… ”
“പോരാ…..അനു വെറുതെ പറയാ… ”
“സത്യം…എനിക്ക് നിന്നെ പൂർണ്ണ വിശ്വാസം ആണ്.. നീ ഒരിക്കലും എന്റെയോ അയ്ഷയുടെയോ തിന്മ ആഗ്രഹിക്കില്ലാ എന്ന് എനിക്ക് അറിയാം… ഇനി ഞാൻ എങ്ങനെയാ prove ചെയ്യണ്ടേ… ”
“ഓക്കേ. നീ ഒന്ന് ചിരിച് relax ആയി കണ്ടാൽ മതി… ”
” ഈൗ… പോരേ… ”
“ഹും.. ചിരിക്കാനോക്കെ അറിയാല്ലോ… ”
” എയ്യ്.. നുള്ളല്ലേ ടി.. വേദനിക്കുന്നു… ”
അനു.. എനിക്കിത് കേട്ടാ മതി.. നിന്റെ വിശ്വാസം… അതാണ് എന്റെ ആയുധം… ഹും…
💕💕💕
” അയ്യോ .. എന്തൊരു ട്രാഫിക് ആ… ഇനി എപ്പോ വീട്ടിൽ എത്താനാ… ”
“ഇയ്യ് എന്തിനാണ് ഇങ്ങനെ ബെജാർ ആകുന്നെ.. അവൻ നിന്നെ കണ്ടുപിടിക്കും എന്ന പേടി നിനക്ക് ഉണ്ടോ… ”
“ഉമ്മാ.. ഞാൻ ഇവിടെ ഉണ്ടന്ന് അറിഞ്ഞ സ്ഥിതിക് വെയ്ക്കാതെ അവൻ നമ്മടെ വീട്ടിലും എത്തും… അപ്പൊ ഞാൻ….. ”
അയ്ഷയുടെ വാക്കുകൾ ഇടറി…
“അവൻ അങ്ങ് വരട്ടെ.. കാണിച്ചു കൊടുക്കാ.. അങ്ങനെ ഒന്നും എന്റെ പോരെന്നു അവൻ നിന്നെ കൊണ്ട് പോകില്ല…. ”
നല്ല ട്രാഫിക് ആണ്…ട്രാഫിക്ൽ അയ്ഷ ഇരിക്കുന്ന ഓട്ടോയുടെ തൊട്ടടുത്ത് ആയി തന്നേ അനുവിന്റെ കാർ വന്നു നിന്നു…….ഉമ്മയോടുള്ള സംസാരത്തിനിടക്ക് അയ്ഷയുടെ കണ്ണ് പുറത്തേക്ക് പോയതും അവൾ കണ്ടു ആ കാഴ്ച… ഇത്രയും നാൾ അവൾ കാത്തിരുന്ന നിമിഷം.. ഒരു നോക്ക് കാണാൻ കൊതിച്ച രാവുകൾ… അതാ.. തന്റെ ഖൽബ് അനു തൊട്ടടുത്തുള്ള കാറിൽ ഇരിക്കുന്നു….
യാ അല്ലാഹ്.. എന്താ ഇത്.. സത്യം തന്നേ ആണോ.. അതോ കൺകെട്ടോ… അവൾ കണ്ണ് തിരുമ്പി നോക്കി .. അല്ലാ.. മായ അല്ലാ.. സത്യം തന്നേ.. തന്റെ അനു തന്നെയാണ് അത്…
വിശ്വാസിക്കാനാവുന്നില്ല റബ്ബേ ഈ കാഴ്ച … ഒരിക്കലും അനുവിനെ കാണുമെന്നു പ്രതീക്ഷിച്ചതല്ലാ…അയിശുവിന്റെ കണ്ണുകൾ വിടർന്നു.. ഓടി ചെന്ന് അനൂനെ കെട്ടിപിടിച്ചു ചുംബനങ്ങൾ കൊണ്ട് മൂടാനാണ് അന്നേരം അവൾക് തോന്നിയത്.. പക്ഷേ…. അനുവിന്റെ തൊട്ടടുത്ത് ദിലൂനെ കണ്ടതും അവളുടെ മുഖം ചുവന്നു…. പോരാത്തതിന് അവരുടെ കളിയും ചിരിയും തൊട്ടുള്ള പെരുമാറ്റം കൂടി കണ്ടപ്പോൾ പറയാനുണ്ടോ മക്കളെ…അയിശു ഫീലിംഗ് പുച്ഛം….
ഇത് മാത്രമാണ് എങ്കിൽ ഓക്കേ.. പക്ഷേ… കണ്ണോട് കണ്ടത് സത്യം അല്ലെങ്കിലും ആ സാഹചര്യത്തിൽ അസത്യവും സത്യമായി തോന്നും…
അങ്ങനൊരു കാഴ്ച അവൾ കണ്ടു…
നോക്കിയാൽ അനു ദിലൂനെ കിസ് ചെയ്യും പോലെ…. അനു വിന്റെ തോളിൽ ആവട്ടെ ദിലുന്റെ കയ്യും….
ഇത് പോരേ .. ഇത് മാത്രം പോരേ… അയ്ഷക്ക് തെറ്റിധരിക്കാൻ…
ഒരു മാത്രയെ അവൾ നോക്കിയോള്ളൂ….അവൾക് അത് സഹിക്കോ.. ഹൃദയം നുറുങ്ങുന്നതിനെകാൾ വേദന…. അവൾ ഒറ്റയടിക്ക് മുഖം തിരിച്ചു കളഞ്ഞു.. ഓട്ടോയുടെ മറവിലെക്ക് ചാഞ്ഞു മുഖം പൊത്തി…..
ശരിക്കും നടന്നത്
” അനു.. എന്റെ കണ്ണിൽ എന്തോ പോയി.. ഒന്ന് നോക്ക്… ”
“തുടച് നോക്ക്.ട്രാഫിക് ആ.. സിഗ്നൽ വീഴും.. ”
“അനൂ.. എന്റെ കണ്ണ് .. പ്ലീസ്… ഒന്ന് ഊതിത്താ… പ്ലീസ് അനു… ”
അനു അവളുടെ കണ്ണ് ഊതി കൊടുത്തു…
ഇതാണ് സീൻ…. ഇക്കും ഇങ്ങൾക്കും മനസ്സിലാവും ബട്ട് അയിശു …
അനു…നിന്നെ കണ്ടില്ലങ്കിലും കൂടി എനിക്ക് ഇത്ര വേദന ഉണ്ടാകില്ലാ.. ഇതിപ്പോ ….നീ അവളുടെ കൂടെ…..അതും എത്ര ഹാപ്പി ആണ് നീ… ആഹ്…നീ അവള് ഒത്തുള്ള ലൈഫിൽ സന്തോഷവാൻ ആണെന്നതിന്ന് ഇപ്പൊ ഞാൻ കണ്ട കാഴ്ചയിൽ കൂടുതൽ വലിയ തെളിവ് എന്ത് വേണം……പടച്ചോനെ.. ഇതൊക്കെ കാണാൻ ആണോ എന്റെ നീ ജീവിതം ബാക്കി ആക്കിയത്.. എടുത്തുടായിരുന്നോ നേരത്തെ തന്നേ …..അയ്ഷ സങ്കടം കടിച്ചമർത്തി…
സിഗ്നൽ വീണു… ഓട്ടോയും കാറും വേറേ വേറേ റൂട്ടിലേക്ക് തിരിഞ്ഞു…..
വീട്ടിൽ എത്തിയതും അയിശു റൂമിലെക്ക് ഓടി.. വാതിൽ അടച്ചു കുറ്റിയിട്ട് അവൾ പൊട്ടിക്കരഞ്ഞു….
ആ കാഴ്ച.. അവൾക് മറക്കാൻ കഴിയുന്നുണ്ടായിരുന്നില്ല… അത് അവളുടെ മുമ്പിൽ കാണുന്ന വിധം വീണ്ടും വീണ്ടും അവളുടെ ഉള്ളിൽ പ്രതിഫലിച്ചു…. അയ്ഷക്ക് ആകെ സമനില തെറ്റി… ഷാൾ വലിച്ചെറിഞ്ഞു.. മുടി ഒക്കെ കെട്ടഴിഞ്ഞു പാറി പറന്നു…കയ്യിൽ കിട്ടിയതെല്ലാം അവൾ വലിച്ചെറിഞ്ഞു.. ഒരു ഭ്രാന്ത്യെ പോലെ അവൾ നിലത്തിരുന്നു പിച്ചും പെഴയും പറയാൻ തുടങ്ങി …… തന്റെ ഉള്ളിൽ ഒരു കുഞ്ഞുണ്ടന്ന് ഒരു നിമിഷം അവൾ മറന്നു അയിശു ആ ബുദ്ധിമോശത്തിനോരുങ്ങി….
അനു … നീ ഇല്ലാതെ എനിക്ക് പറ്റില്ലാ… ഇത്രയും നാളും നീ തിരിച്ചു വരും എന്നെയും നമ്മടെ മോളെയും കൊണ്ട് പോകും എന്ന് ഞാൻ കരുതി.. ആ പ്രതീക്ഷയിൽ ജീവിച്ചു.. പക്ഷേ.. നീ എന്നേ തോൽപിച്ചില്ലേ അനു … ഇനി ഞാൻ ആർക് വേണ്ടിയാ ജീവിക്കുന്നെ.. വേണ്ടാ.. എനിക്ക് ജീവിക്കണ്ട.. നീ ഇല്ലാതെ എനിക്ക് ജീവിക്കണ്ടാ… ഞാൻ പോവാ… അനു … ഞാൻ പോവാ… നീ സുഗായി ജീവിച്ചോ.. അത് കാണാൻ അയിശുന്ന് വയ്യാ… എനിക്ക് പറ്റില്ലാ….
അയിശുവിന്റെ കണ്ണുകൾ ചുറ്റും പരതി …ദൂരെ നിലത്ത് ഒരു blide അവളുടെ കണ്ണിൽ പെട്ടു……
അവൾ അതെടുത്തു .. അവളുടെ കൈ വിറക്കുന്നുണ്ടായിരുന്നു… ചെയ്യുന്നത് തെറ്റാണ് എന്ന് അവൾക് അന്നേരം സ്വബോധം ഇല്ലല്ലോ… അയിശു കയ്യിലെ നെരംബ് ലക്ഷ്യമാക്കി കൈ ചലിച്ചു….. അവൾ കണ്ണ് ഇറുക്കി അടച്ചു….
ആഹ്… കണ്ണ് തുറന്നപ്പോൾ കയ്യിൽ ചോര ഒലിച്ചിറങ്ങുന്ന കാഴ്ച .. അത് അത് കണ്ടതും അയിശു ബോധം കെട്ടുവീണു…. !!!!!!!….
💕💕💕
“മോളേ…വാതിൽ തുറക്ക്.. എന്താ നീ അവിടെ ചെയ്യുന്നത്…. ”
“ഇത്താ.. വാതിൽ തുറക്ക് .. അനുത്താ.. ”
” അയ്യോ.. ഇന്റെ കുട്ടി വാതിൽ തുറക്കുന്നില്ലല്ലോ… ”
ഉമ്മയുടെയും റസുവിന്റെയും ബഹളം കേട്ട്ട്ടാണ് ഓഫീസിൽ നിന്നും തിരിച്ചെത്തിയ ആദി ബൈക്ക് നിർത്തി ഹാളിലേക്ക് ഓടി എത്തിയത്…
” എന്താ ഉമ്മാ…..എന്താ കാര്യം… ”
” ടാ.. മോനെ.. മോള് വാതിൽ തുറക്കുന്നില്ല…”
ഹോസ്പിറ്റലിൽ വെച്ച് നടന്നതൊക്കെ ഉമ്മ ആദിയോട് പറഞ്ഞു…
” ഇവിടെ ഓട്ടോ എത്തിയതും റൂമിലേക്ക് ഓടി കേറി വാതിലടച്ചു…. വിളിച്ചിട്ടിപ്പോ തുറക്കുന്നതും ഇല്ലാ….അകത്തുന്ന് എന്തൊക്കെയോ ശബ്ദം കേട്ടു ..എന്ത് പറ്റിയാവോ എന്റെ കുട്ടിക്ക്…മോനെ…എനിക്ക് പേടിയാവുന്നു… ”
“ഉമ്മ.. മാറ്.. ഞാൻ നോക്കാം… ”
“അനു.. വാതിൽ തുറക്ക്…. അനു… ”
അതിൽ വാതിൽ കുറേ കൊട്ടിവിളിച്ചു… എവിടെ വാതിൽ തുറക്കുന്നു.. ഒടുവിൽ ആദി വാതിൽ ചവിട്ടി തുറന്നു… അപ്പോൾ കണ്ട കാഴ്ച്ച അവരെ ഞെട്ടിച്ചു…
അലഗോലമായി കിടക്കുന്ന മുറിയിൽ വാതിലിനു അടുത്ത് തന്നേ അയ്ഷ കയ്യിലേ ചോര വാർന്ന് കിടക്കുന്നു…!!!
” മോളേ… എന്റെ കുട്ടി…. എന്താ ഈ ചെയ്തത്…… ”
ഉമ്മ അയ്ഷയേ പിടിച്ചു കുലുക്കി കൊണ്ട് നിലവിളിച്ചു……റസൂവും കണ്ണീരണിഞ്ഞു….
ആദി ഒന്നും നോക്കിയില്ല… അവളുടെ ഉള്ളിൽ ഒരു ജീവനുണ്ട്.. രണ്ട് ജീവനുകളെയും രക്ഷിക്കണം… അത്കൊണ്ട് അവൻ വേഗം ഒരു തുണി എടുത്ത് മുറിഞ്ഞ ഭാഗം കെട്ടി… എന്നിട്ട് അവളെ വാരിയെടുത്തു റോഡിലേക്ക് ഓടി ….കൂടെ ഉമ്മയും റസുവും….. കിട്ടിയ ഒരു വണ്ടിയിൽ കേറി നേരെ തൊട്ടടുത്തുള്ള സിറ്റി ഹോസ്പിറ്റലിലേക്ക്……
💕💕💕
ഹോസ്പിറ്റലിൽ എത്തി നേരെ കൊണ്ട് പോയത് icu വിലേക്ക് ആണ്…ഒരാള് പറയേണ്ട ആവശ്യമില്ലാത്ത വിധം പുറമെ കാണുന്നവർക്ക് മനസ്സിലാവും വിധം അയ്ഷക്ക് വയറുണ്ടായിരുന്നു….അത് കൊണ്ട് അവൾ പ്രെഗ്നന്റ് ആണെന്ന് ഡോക്ടർമാർക് തിരിച്ചറിയാൻ പ്രയാസം ഉണ്ടായിരുന്നില്ല.. ഉമ്മയും ആദിയും റസുവും കരഞ്ഞു കലങ്ങിയ കണ്ണുകളുമായി icu വിനു മുന്നിൽ അക്ഷമാരായി കാത്തു നിന്നു..സംഭവം കണ്ടു ഓടിക്കുടിയവരും ഉണ്ട് icu വിനു മൂന്നിൽ….സമയം ഇഴഞ്ഞു നീങ്ങി…..
കാത്തു കാത്തു ഒടുവിൽ icu വിന്റെ വാതിൽ തുറന്ന് ഒരു സിസ്റ്റർ പുറത്തേക്ക് തലയിട്ടു…
പ്രതീക്ഷയോടെ ആദിയും ഉമ്മയും റസുവും അവരുടെ അടുത്തേക് ചെന്നു….
” ഈ ലിസ്റ്റിലെ മരുന്നുകൾ ഉടനെ ഇവിടേ എത്തിക്കണം.. ഫർമസിയിൽ കാണും….പിന്നേ A പോസിറ്റീവ് ബ്ലഡ് വേണം…. ഒരു കുപ്പി…..ആരെങ്കിലും ഉണ്ടോ…? ”
“സിസ്റ്റർ… ഞാൻ കൊടുക്കാം… എന്റെ സെയിം ഗ്രൂപ്പ് ആണ്…. ”
“ഓക്കേ.. എങ്കിൽ മരുന്ന് എത്തിക്കുട്ടോ.. നിങ്ങൾ ലാബിലേക്ക് ചെന്നോളൂ… ”
” സിസ്റ്റർ one മിനിറ്റ്…അനൂന്ന് എങ്ങനെ ഉണ്ട്…? ”
” ഒന്നും പറയാൻ ആയിട്ടില്ല…. ”
അതും പറഞ്ഞു സിസ്റ്റർ പോയി… ആദി വേഗം ചെന്ന് ബ്ലഡ് കൊടുത്തു.. ഉമ്മയും റസുവും മരുന്ന് വാങ്ങി icu വിൽ ഏല്പിച്ചു…
വീണ്ടും കാത്തിരിപ്പ്.. കാത്തിരിപ്പ് അത്ര രസകരം അല്ലാ…. പ്രതേകിച്ചു ഇങ്ങനൊരു സാഹചര്യത്തിൽ…..
ആദി എണീറ്റു icu വിന്റെ വാതിലിന്റെ വട്ടത്തിലുള്ള വിടവിലൂടെ അകത്തേക്ക് നോക്കി… ഓക്സിജൻ മാസ്ക് വെച്ച് അയ്ഷ കിടക്കുന്നു… കയ്യിലെ കെട്ട് വെക്തമായി കാണാം…. കൂടാതെ ബ്ലഡ് കേറുന്നുണ്ട്….ആദിക്ക് ആ കാഴ്ച കണ്ടു നിക്കാൻ ആവുന്നുണ്ടായിരുന്നില്ലാ…..
എന്തേയ് അയിശു.. നീ ഇങ്ങനെ ചെയ്തു…..ഒരു നിമിഷത്തെ പൊട്ട ബുദ്ധിക്ക് ഇതൊന്നും അറിയാതെ ഈ ഭൂമിയിലേക്ക് പിറന്നു വീഴാൻ കൊതിച്ചു നിൽക്കുന്ന ആ കുഞ്ഞു ജീവനെ നീ എന്തെ ഓർത്തില്ല.. നിങ്ങടെ സ്വപ്നം അല്ലായിരുന്നോ അവൾ.. അവളെ താലോലിക്കാൻ കൊതിച്ച കൈകൾ തന്നേ ഇങ്ങനെ ചെയ്‌താൽ…. അനു തെറ്റുകാരൻ അല്ലെന്ന് നിന്നെ എങ്ങനെ പറഞ്ഞു മനസ്സിലാകും… അറിയില്ല.. നിനക്കും അനൂനും ചുറ്റും നടക്കുന്ന കാര്യങ്ങൾ സത്യത്തെ മൂടിവെക്കുക അല്ലേ…..എത്രയും പെട്ടന്ന് ഇതെല്ലാം കലങ്ങി തെളിയട്ടെ.. നിന്റെ സന്തോഷം തിരികെ വരട്ടെ… എല്ലാം ശുഭത്തോടെ അവസാനിക്കുമെന്ന് പ്രതീക്ഷിക്കാം അല്ലേ…
കുറച്ചു കഴിഞ്ഞു ഡോക്ടർ പുറത്തേക് വന്നു…
” ഡോക്ടർ…. ”
” പെട്ടന്ന് എത്തിച്ചത് കൊണ്ട് ജീവൻ രക്ഷിക്കാൻ കഴിഞ്ഞു…. അമ്മയുടെയും കുഞ്ഞിന്റെയും… Observationൽ ആണ്… ഒരു 3 hrs ന്ന് ശേഷം റൂമിലേക്ക് മാറ്റം… ഓക്കേ… ”
” ഓക്കേ ഡോക്ടർ.. താങ്ക് യൂ… ”
” പിന്നെ നിങ്ങടെ ഫാമിലി ഇഷ്യൂസ് ഒന്നും എനിക്ക് അറിയില്ല.. ബട്ട്… Patient ന്റെ മൈൻഡ് സെറ്റ് ഒട്ടും ശരിയല്ല.. അല്ലങ്കിൽ ആർക്കും പ്രെഗ്നന്റ് ആയിരിക്കെ ഇങ്ങനെ ഒന്നും ചെയ്യാൻ കഴിയില്ലാ…ആളുടെ മാനസികാവസ്ഥ വളരെ മോശമാണ്.. കൂടെ physical കണ്ടിഷനും ….അവരെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കണം…..അല്ലങ്കിൽ അത് കുഞ്ഞിനെ വളരെ മോശമായി ബാധിക്കും….”
” ഓക്കേ ഡോക്ടർ… ”
മൂന്നു മണിക്കൂർ ന്ന് ശേഷം അയിഷയെ റൂമിലേക്ക് മാറ്റി….അവൾക് ബോധം ഉണ്ട്…. ചെയ്തത് ഒക്കെ തെറ്റാണ് എന്ന തിരിച്ചറിവും…
ഉമ്മ അയ്ഷയുടെ അടുത്ത് ഇരുന്നു… മുടിയിൽ പതിയെ തലോടി….
” മോളെ…. എന്താ ഇന്റെ കുട്ടിക്ക് പറ്റിയത്.. എന്ത് സങ്കടം ഇന്ടെലും ഇങ്ങനൊക്കെ ചെയ്യാവോ…. നമ്മടെ കുഞ്ഞിനെ പറ്റി മോള് ഓർത്തോ…ഞങ്ങളൊക്കെ ഇല്ലേ മോൾക്ക് … ”
അയ്ഷയുടെ കണ്ണ് നിറഞ്ഞു.. ഒന്നും പറയാതെ അവൾ കണ്ണടച്ചു കിടന്നു… കണ്ണുനീർ കണ്ണിൽ നിന്നും ചാലിട്ടൊഴുകി……
പിന്നെ ഉമ്മ ഒന്നും പറഞ്ഞില്ല….ആദി ചായയും ബെന്നും ആയി റൂമിലോട്ട് കയറി വന്നു….
അയിശുനെ ആദിയെ ഏല്പിച്ച് അവർ വീട്ടിലേക് ഡ്രെസ്സും മറ്റും എടുക്കാൻ പോയി… നാളെയെ ഡിസ്ചാർജ് ഒള്ളു….
അവർ പോയതും ആദി അയ്ഷയുടെ അടുക്കലായി ഇരുന്നു….. അവൻ അവളെ കണ്ണിമ വെട്ടാതെ നോക്കിക്കൊണ്ടിരുന്നു…. ആദി.. ഡോണ്ടു.. ഡോണ്ടു…. അയിശു അന്റെ പെങ്ങൾ.. ഓള് ഞങ്ങടെ അനൂന്റെ പെണ്ണാണ്….
കണ്ണ് തുറന്ന് നോക്കിയപ്പോ അനു അതാ എന്റെ മുമ്പിൽ തൊട്ടടുത്ത് ഇരിക്കുന്നു… എന്റെ ഈ അവസ്ഥ കണ്ടു അനു നല്ല സങ്കടത്തിൽ ആണ്…. ഞാൻ njan അനൂനെ പതിയെ എഴുനേറ്റ് ഇരുന്ന് കെട്ടിപിടിച്ചു…..
” i am sorry…ഞാൻ ഇങ്ങനെ ഒന്നും ചെയ്യാൻ പാടില്ലായിരുന്നു.. നമ്മടെ കുഞ്ഞിനെ ഒരുനിമിഷം ഞാൻ മറന്നു…. അന്നേരം എല്ലാം കൂടി ആലോചിച്ചപ്പോ എനിക്ക് നിന്നെ നഷ്ടമായി എന്നറിഞ്ഞപ്പോ സഹിക്കാൻ കഴിഞ്ഞില്ല… പറ്റി പോയി.. ക്ഷമിക്ക്… നമ്മടെ മോള് എന്നോട് പിണങ്ങിക്കാണോ… ”
ഹലോയ്.. എന്താപ്പോ ഇവിടെ നടക്കുന്നെ…..അനു എന്താ ഇങ്ങനൊക്കെ പെരുമാറുന്നത്… ആദി ആകെ അന്തം വിട്ടു….അയ്ഷ പിടിവിടുന്ന മട്ടില്ല….അവൾ ഇറുക്കി പിടിച്ചു എന്തൊക്കെയോ പറയുന്നു.. അവന്ന് ഒന്നും മനസ്സിലാകുന്നില്ല……
” അനു… !! ”
അവന്റെ ആ വിളിയിൽ അവൾക്ക് പരിസര ബോധം വന്നു…അപ്പഴാണ് അവൾക് മനസ്സിലായത് അനു അവിടെ ഇല്ലന്ന്.. അനു എന്ന് കരുതി താൻ കെട്ടിപിടിചത് ആദിയെ ആണെന്ന്…. അയ്ശു വേഗം അവനിൽ നിന്ന് മാറി നിന്നു…..
” സോറി.. ഞാൻ വേറെ എന്തോ ചിന്തിച്ച്…. ”
ആദിക്കും ഒരുമാതിരി ആയി.. അവൻ വേഗം പുറത്തു പോയി….
കറങ്ങുന്ന ഫാൻ നോക്കി അയ്ശു കിടന്നു.. ഇല്ലാ .. ഇനി ഞാൻ ഇങ്ങനെ ഒന്നും ചെയ്യില്ല… നീ ജീവിക്കണം… മോൾക് വേണ്ടി…അവള് മാത്രമോള്ളൂ നിനക്ക് എന്ന് നീ മനസ്സിനെ പഠിപ്പിക്കണം…..അനുവിനെ നീ മറക്കണം…. അയ്ശു.. മറന്നേ പറ്റു.. അവൻ ഇനി നിന്റെ അല്ലാ…
അയ്ശു പലതും മനസ്സില് തീരുമാനിച്ചുറപ്പിച്ചു….
അടുത്ത ദിവസം ഡിസ്ചാർജ് ആയി അവർ ഹോസ്പിറ്റൽ വിട്ടു…
വീട്ടിലത്തിയിട്ടും അയ്ശു ഭയങ്കര മൂഡ് ഓഫ് ആയിരുന്നു… ആരോടും സംസാരിക്കാതെ ഏതു നേരവും ഒരേ ചിന്തയിൽ തന്നേ…..
എങ്കിലും ആദിയും ഉമ്മയും റസുവും അവളെ സന്തോഷിപ്പിക്കാൻ ശ്രമിച്ചു.. അങ്ങനെ അവരെ കാണിക്കാൻ അവൾ പുറമെ പുഞ്ചിരിചു … അകത്ത് കനൽ എരിയുന്നുണ്ടങ്കിലും…. അയ്ശു വീട് വിട്ട് പിന്നേ പുറത്ത് പോയില്ല… എന്തന്നാൽ അജുവിനെ അവൾ ഭയക്കുന്നുണ്ടായിരുന്നു..ഏതു നിമിഷവും ഇവിടെക്കുള്ള അവന്റെ വരവ് പ്രതീക്ഷിച്ചായിരുന്നു അവൾ കഴിഞ്ഞിരുന്നത് ….അന്ന് ഡോക്ടറെ കാണാത്തത് കൊണ്ട് പിന്നീട് പോയത് പർദ്ദ ഇട്ടായിരുന്നു.. അതാകുമ്പോൾ സേഫ് ആണല്ലോ……കാര്യങ്ങൾ ഒന്നും അറിയില്ലങ്കിലും അവൾ ആരെയോ ഭയക്കുന്നു എന്നത് വീട്ടുകാരും തിരിച്ചറിഞ്ഞു കഴിഞ്ഞിരുന്നു.. അത് കൊണ്ട് അവരും അവളുടെ കാര്യത്തില് കൂടുതൽ ശ്രദ്ധ പുലർത്തിയിരുന്നു…
വീണ്ടും ഒരാഴ്ച കടന്നു പോയി….
അനു അവനാൽ കഴിയും വിധം അയ്ഷയെ ഒരുപാട് അന്യോഷിച്ചു.. പക്ഷേ.. പ്രതേകിച്ചു ഒരു ഫലവും ഉണ്ടായില്ലാ.. നിരാശ മാത്രം …..ഇതിനുള്ള കാരണം അവന്റെ കൂടെ തന്നേ ഉണ്ട്… ദിലു.. അനുവിന്റെ അന്യോഷണം നേരായ വിധത്തിൽ ആണെന്ന് അറിഞ്ഞാൽ അപ്പോൾ അവൾ അവിടെ ഇടപെടും.. കാര്യങ്ങൾ വഷളാക്കും . പിന്നേ പറയണ്ടല്ലോ….. നിരാശനായിരിക്കുന്ന അനുവിന്റെ അടുത്ത് കൂടി സമാധാനിപ്പിക്കലായിരുന്നു അവളുടെ മൈൻ ഹോബി.. ഇതിനിടയിൽ അനു അവളുടെ ആകാനുള്ള സൈഡ് ബിസിനസും എടുക്കുന്നുണ്ട്….എന്താല്ലേ… ഇങ്ങനെയും ഉണ്ടാകോ പെണ്ണുങ്ങൾ… കഷ്ട്ടം തന്നേ….
ഓഹ്… ഇനിയിപ്പോ എന്താണ് ഒരു വഴി…നിസാമിന്റെ ആണേൽ ഒരു വിവരവും ഇല്ലാ ..എറണാകുളം എനിക്ക് സുപരിചിതമാണ്… ഇനിയിവിടെ അന്യോഷിക്കാൻ വേറെ ഇടം ഇല്ല….എന്നിട്ടും എന്ത് കൊണ്ടാ എനിക്ക് അവളെ കണ്ടു പിടിക്കാൻ പറ്റാത്തത്.. എന്തിനാണ് റബ്ബേ അവളെ എന്റെ കണ്ണിൽ നിന്ന് മറച്ചു വെക്കുന്നത്.. എന്റെ അയിശു ജീവിച്ചിരിപ്പുണ്ടന്നത് എനിക്ക് ഉറപ്പാണ്… അവളെ എനിക്ക് കാണിച്ചു താ….
പെട്ടന്ന് ആണ് അനുവിനു ഓർമ വന്നത്….
ആദിൽ ….!!! അവൻ എറണാകുളം ഉള്ളതല്ലേ.. ചിലപ്പോ അവൻ വിചാരിച്ചാൽ എന്റെ അയിശുനെ പറ്റി വല്ല വിവരവും കിട്ടാതിരിക്കില്ലാ….അവന്ന് എന്നേ ഈ വിഷയത്തിൽ സഹായിക്കാൻ പറ്റും…. അവന്ന് വിളിക്കാം…
അനു ഫോൺ എടുത്ത് ആദിൽന്ന് ഡയൽ ചെയ്തു…..
അല്ലേ വേണ്ടാ.. ചെന്ന് കാണാം…അതാണ് ശരി…അമീന്റെ കമ്പനിയിൽ അല്ലേ അവൻ വർക്ക് ചെയ്യുന്നേ… അപ്പൊ അവിടേക്ക് പോകാം….
അടുത്ത ദിവസം അനു അമീന്റെ കമ്പനിയിലെക്ക് പോയി.. അവിടെ ചെന്നപ്പോൾ ആണ് അറിയാൻ കഴിഞ്ഞത് അവനെ അവിടെ നിന്ന് പിരിച്ചു വിട്ടു എന്ന്… എംഡി ക്ക് എതിരെ മൊഴികൊടുത്താൽ പിന്നെ അവർ മടിയിൽ ഇരുത്തി തലോലിക്കില്ലല്ലോ…
ഓഹ്.. താൻ കാരണം അവന്റെ ജോലി പോയി…. സാരല്ല.. അവന്റെ വീട്ടിൽ പോകാം… അവന്ന് എന്റെ കമ്പനിയിൽ ഒരു നല്ല ജോലി തന്നേ ഓഫർ ചെയ്യാം… അത് തന്നേ ചെയ്യണം അനു….
അവന്റെ അഡ്രെസ്സ് മെസ്സേജ് ചെയ്യാൻ പറയാം… മാറ്റർ നേരിൽ കാണുമ്പോ….
അങ്ങനെ അനു ആദിക്ക് മെസ്സേജ് അയച്ചു… ആദി അഡ്രെസ്സ് സെൻറ് ചെയ്ത് കൊടുത്തു…അപ്പോൾ അനു കാര്യം പറഞ്ഞില്ല.. ഒരു കൂടിക്കാഴ്ച എന്നേ പറഞ്ഞോളു .. കമ്പനിയിൽ നിന്ന് ഒരു 1 hour യാത്ര ഉണ്ട്…അവൻ അയച്ച സ്ഥലത്ത് ക്ക്.. എന്തായാലും പോണം…..
അനു അടുത്ത ദിവസം തന്നേ യാത്രക്കൊരുങ്ങി….ഒറ്റക് പോകോ.. പിന്നാലെ വാല് പോലെ ആ കുരിപ്പും കാണില്ലേ.. ശവം 😝…
പടച്ച റബ്ബേ.. അനൂന്റെ വരവ് എങ്ങോട്ടാ… നമ്മടെ അയിശു ഉള്ളോടത്ത്ക്ക്… എന്താവും മക്കളെ… Lets വെയിറ്റ് ആൻഡ് സീ…
ആദിയുടെ വീട് എത്തിയതും അവൻ പുറത്ത് തന്നേ കാത്ത് നിപ്പുണ്ടായിരുന്നു… സമയം വൈകുന്നേരം ആണ് …. ദിലുവിനു ഒട്ടും താല്പര്യം ഇല്ലാത്ത മട്ടിൽ ആണ്… ഇത് കൊണ്ട് ഒന്നും ഒരു കാര്യവും ഇല്ലാ എന്ന പോലെ…
” വാ.. കേറി വാ അനസ്… ”
ആദി അവരെ വീട്ടിലേക്ക് സ്വീകരിച്ചു… അനുവും ദിലുവും അകത്ത് കയറി ഇരുന്നു…
“ഉമ്മാ.. ഒന്നിങ്ങു വന്നേ.. വിരുന്നുകാർ ഉണ്ട്…കുടിക്കാനും എടുത്തോ … ”
“ഹഹഹ.. വിരുന്നുകാരോ.. വീട്ടുകാർ തന്നേ അല്ലേ ഞങ്ങൾ…കുടിക്കാൻ ഒന്നും വേണ്ടടാ.. ഞങ്ങൾ ഉടനെ പോകും .. ”
” അത് കൊള്ളാം… നീ ഇവിടെ ആദ്യമായി അല്ലേ വരുന്നത്….എന്നിട്ട് വന്നപാടെ പോകെ.. നല്ല കഥ…ഇനി നാളെ പോയ മതി. . ”
അപ്പൊ ആണ് റസൂ സ്കൂൾ വിട്ട് എത്തിയത്….
” എന്റെ പെങ്ങളാ… റസ്മിയാ… ”
ആദിൽ അനുവിനു പരിചയപെടുത്തി കൊടുത്തു…റസൂ അവർക്ക് ഒന്ന് പുഞ്ചിരിച്ചു കൊടുത്ത് അയിഷയെ അന്യോഷിച്ചു…..
” ഇക്കാ .. അനുത്ത എവിടെ….? ”
” അനുത്താ… !!??.. ആരാ ആദി അത്… നിന്റെ കല്യാണവും കഴിഞ്ഞോ…? ”
അനു സംശയ രൂപേണേ ആദിയോട് ചോദിച്ചു…
” ഹെയ്..ഇല്ലടാ.. അതെന്റെ ഫ്രണ്ട് ആ… ”
അങ്ങനെ അല്ലേ ഇവരോട് പറയാൻ പറ്റു….അനുവിനെ പരിജയപ്പെട്ട സാഹചര്യം ഒന്നും ഇവര് അറിയണ്ട… അവൾ എന്റെ ഫ്രണ്ട്.. അങ്ങനെ തന്നേ ഇരിക്കട്ടെ…
ഇത് കേട്ടതും നമ്മടെ കാന്താരി റസൂ…
” അല്ലാട്ടോ.. ഇക്കാ… ഞങ്ങൾക്ക് ഒക്കെ ഇത്താനെ പെരുത്ത് ഇഷ്ട്ടാ… അതോണ്ട് ഞങ്ങൾ ആദിക്കാനെ ഇത്താനെ കൊണ്ട് കെട്ടിക്കാൻ പോകാ… ”
“ആണോ ആദി… എങ്കിൽ അന്റെ വുഡ്ബിയെ ഞങ്ങൾ ഒന്ന് കാണട്ടെ… ”
” അതിനെന്താ.. അനുത്താനെ ഞാൻ വിളിക്കാ… ”
അതും പറഞ്ഞു റസൂ അകത്തേക്ക് പോയി…
ഇതേ സമയം അയിശു ബെഡിൽ കിടന്ന് ഒരേ ചിന്തയിൽ ആയിരുന്നു …. കൂടെ താൻ പോലും അറിയാതെ കണ്ണ് നനഞ്ഞു കണ്ണീർ ഒഴുകുന്നുണ്ട്….
തലപെരുത് കയറിയപ്പോ അവൾ ഒന്ന് ഫ്രഷ് ആകാൻ തീരുമാനിച്ചു…
അവൾ ബാത്‌റൂമിൽ കയറിയ സമയത്ത് ആണ് റസൂ അങ്ങട്ട് വന്നത്…
” ഇത്താ.. എന്തെടുക്കാ.. ഒന്നിങ്ങു വരോ… ഇക്കാടെ ഫ്രണ്ട്സ് വന്നിട്ടുണ്ട്.. അവർക്ക് ഇത്താനെ കാണണം എന്ന്.. ഇത്ത വേം വാ…. ”
” അയ്യോ ടാ.. ഞാൻ കുളിക്കാൻ ഇപ്പൊ അങ്ങ് കയറിയതെ ഒള്ളു… ”
“ആണോ .. എന്നാ സാരല്ല.. ഇത്ത കുളിച്ചോ… ”
റസൂ ഹാളിലെക്ക് ചെന്നു….ഉമ്മ അപ്പഴേക്കും ചായ കൊണ്ട് വന്നു കൊടുത്തിരുന്നു ..
” ഇത്ത കുളിക്കുവാ… ”
” ഓഹ്.. എങ്കിൽ ബുദ്ധിമുട്ടിക്കണ്ട….. എന്തായാലും നിങ്ങടെ കല്യാണത്തിന് കാണാല്ലോ… ”
അനു ചായ ഗ്ലാസ് അവിടെ വെച്ച് എണീറ്റു.. കൂടെ ദിലുവും…
” ഓഹ്.. സോറി.. പരിചയപ്പെടാൻ വിട്ടു.. ഇതാരാ അനു… ”
അനു എന്തെങ്കിലും പറയും മുന്നേ അയിശു ഇടയിൽ കേറി…
” ഞാൻ അനുവിന്റെ ഫിനാൻസി… എൻഗേജ്മെന്റ് കഴിഞ്ഞു.. കല്യാണത്തിന് നിങ്ങളെ ഒക്കെ വിളിക്കണ്ട്… ”
dilu വളരെ സന്തോഷത്തോടെ ആണത് പറഞ്ഞത്… അനുവിന് അത് അത്ര ഇഷ്ട്ടപ്പെട്ടിട്ടില്ല…. ആദിക്ക് അതൊരു ഷോക്ക് ആയിരുന്നു… അനുവിന്റെ ലൈഫിൽ സംഭവിച്ചത് ഒന്നും അവൻ അറിഞ്ഞിട്ടില്ല….
” അപ്പോൾ അയ്ഷ…?? ”
” നീ ഇങ് വാ.. പറയാം… ”
അനു അവനെ വിളിച്ചു പുറത്തേക്ക് നടന്നു.. കാര്യങ്ങളുടെ ഒരു ചുരുക്കം അവനെ പറഞ്ഞു ബോധിപ്പിച്ചു.. കൂട്ടത്തിൽ വന്നതിന്റെ പ്രധാന ഉദ്ദേശവും…
” ഒഹ്ഹ്ഹ്.. അങ്ങനെ ഒക്കെ ആണല്ലേ കാര്യങ്ങൾ.. പക്ഷേ .. എനിക്ക് മനസ്സിലാവുന്നില്ല.. മരിച്ചു കബർ അടക്കിയവളെ എങ്ങനെ ആണ് അനു ഇവിടെ കാണാ….അത് .. അത്…. നടക്കുന്ന കാര്യം ആണോ… എല്ലാം നിന്റെ തോന്നൽ ആണ് . നീ പറഞ്ഞ പോലെ നിസാമിന്നു തെറ്റിയത് ആവും.. അല്ലങ്കിൽ അവൾ ഇവിടെ ഉണ്ടങ്കിൽ നിന്റെ ഇത്രേം ദിവസത്തെ തിരച്ചിലിൽ അവളെ കാണണ്ടത് അല്ലേ… നീ തന്നേ പറ… ”
അനു നിശബ്ദൻ ആയി…
” നിന്നെ നിരാശപ്പെടുത്തിയത് അല്ലാ… അവൾ ജീവിച്ചിരിപ്പുണ്ട് എന്ന് തന്നേ കേൾക്കാൻ ആണ് എന്റെ ആഗ്രഹം.. ഞാനും നിന്റെ കൂടെ ഉണ്ട്… നമുക്ക് നോകാം… ”
” ഓക്കേ ടാ.. പിന്നെ ഞാൻ വന്നത് മറ്റൊരു കാര്യം കൂടി പറയാൻ ആണ്… ഇതാ .. ഈ letter പിടിക്ക്.. എന്റെ കമ്പനിയിൽ ഒരു നല്ല ജോലി…next വീക്ക് തന്നേ ജോയിന്റ് ചെയ്തോണം … ”
“എടാ അത് വേണോ.. എനിക്ക് ഇപ്പൊ ഒരു ജോലി ഉണ്ട്… ”
“അത് പോരാ… നീ അർഹിക്കുന്നത് ആണിത്.. കേട്ടല്ലോ. ഇനി ഒന്നും പറയണ്ട… ”
ആദി പുഞ്ചിരിയോടെ സമ്മതം മൂളി…അവർ അപ്പോൾ തന്നേ തിരിച്ചു പോകുകയും ചെയ്തു….
അനു… സ്വന്തം ഭാര്യയെ ആദിക്ക് കെട്ടാൻ സമ്മതം കൊടുത്ത് ട്ട് നീ അങ്ങ് പോയി അല്ലേ… ഒരു ചുമരന്റെ മറവിൽ .. ഇത്ര അടുത്ത് എത്തിയിട്ടും നിങ്ങൾക് പരസ്പരം കാണാൻ പറ്റിയില്ലല്ലോ.. ഓഹ്… വിധി.. അല്ലാതെ എന്ത്.. നിങ്ങളെ അകറ്റിയ വിധി തന്നേ നിങ്ങളെ അടുപ്പിക്കട്ടെ.. ഒന്നാകട്ടേ…
ദിവസങ്ങളും മാസങ്ങളും വേഗത്തിൽ കൊഴിഞ്ഞു…… അനു പിന്നീട് പിന്നീട് നിരാശനായി ഓഫീസിൽ ഒതുങ്ങി.. അവന്റെ പ്രതീക്ഷ ഒക്കെ പാടെ നഷ്ട്ടപ്പെട്ടു….
മൂന്നര മാസങ്ങൾക്ക് ശേഷം…
എറണാകുളം വിട്ട് അനു നാട്ടിലേക് പോയിട്ടേ ഇല്ലാ ഇത്രയും മാസം.. ഒരോ തിരക്കുകൾ പറന്നു നീട്ടി.. അപ്പോൾ കല്യാണം നീളുമല്ലോ.. പക്ഷേ.. ഇത് മനസ്സിലാക്കി ദിലു അവളുടെ കളി തുടങ്ങി….. അനു അവനെ സ്വന്തമാക്കാനുള്ള അവസാന അറ്റ കൈ പ്രയോഗം… അനുവിന്റെ ഭക്ഷണത്തിൽ മയക്കുകുളിക ചേർത്ത് അവനെ മയക്കി അവളുടെ റൂമിൽ കൊണ്ട് കിടത്തി…..ശേഷം അവൾ അവളുടെ ഡ്രസ്സ് കീറിപ്പറിച്ചു വെച്ചു.. അനു മയക്കം വിട്ട് ഉറക്കം ഉണർന്നപ്പോൾ അവള് തകർത്ത് അഭിനയിച്ചു…. അവളുടെ പ്രകടനം ആര് കണ്ടാലും വിശ്വാസിക്കും….
” അനു.. നീ..നീ.. എന്താ ഈ ചെയ്തത്… ഞാൻ… എന്റെ മാനം… നീ കളഞ്ഞില്ലേ….ഒരു ബോധവും ഇല്ലാതെ നീ എന്താ ചെയ്തു കൂട്ടിയത്….ഇനി ഞാൻ എന്തിനാണ് ജീവിക്കുന്നത്.. പുറത്ത് ആരെങ്കിലും ഇത് അറിഞ്ഞാൽ പിന്നെ… എനിക്ക് വയ്യ… ”
ദിലു കരഞ്ഞു സീൻ ആകെ വശളാക്കി… അനൂന്ന് വിശ്വാസിക്കാൻ കഴിയുന്നുണ്ടയിരുന്നില്ലാ… പക്ഷേ.. ആ സാഹചര്യം അവന്ന് വിശ്വാസിച്ചേ മതിയായിരുന്നു…..അത്രക്കും വെൽ planned ആയിരുന്നു ദിലു….
ദിലുവിന്റെ കളികൾ പ്രകാരം ഓഫീസ് മുഴുവൻ ഇത് പാട്ടായി.. വയ്ക്കാതെ ഉമ്മാടെ ചെവിയിലും എത്തി… പിന്നെ പറയണോ പുകില്….
ഉമ്മ ചീത്തപ്പെർ ഒഴിവാക്കാൻ കല്യാണം നടത്തിയേ തീരു എന്ന ഒറ്റ വാശിയിൽ ആയി…ദിലു നാട്ടിലേക് പോയിരുന്നു.. .. പാവം അനു.. അനുസരിക്ക അല്ലാതെ അന്നേരം ഒരു നിവർത്തിയും ഇല്ലായിരുന്നു…
” അനു.. ഞാൻ എന്താ ചെയ്യേണ്ടത്.. നമ്മടെ കുടുംബത്തിന്റെ അഭിമാനം നീആയിട്ട് ഇല്ലാതാക്കരുത്.. ”
“ഉമ്മാ.. നടന്നത്.. ഞാൻ അറിയാതെ.. മനപ്പൂർവം അനു അങ്ങനെ ചെയ്യോ … . ”
“ഇനി ഒന്നും പറയണ്ടാ.. എനിക്ക് ഒന്നും കേൾക്കുകയും വേണ്ടാ… ദിലു ഒരു പെൺകുട്ടിയാണ്.. നിങ്ങടെ engegment കഴിഞ്ഞു എന്ന് കരുതി.. അവൾക് ഉണ്ടായ ചീത്തപേര് മാറ്റണം.. അതിന് ഉടനെ തന്നേ നിങ്ങളുടെ നിക്കാഹ് നടക്കണം… ”
അനു നിസ്സഹായനാണ്..ഉമ്മ പറഞ്ഞത് ശരി തന്നേ.. ദിലു.. അവളുടെ അവസ്ഥ ഞാൻ ആലോചിക്കണ്ടേ… ഞാൻ കാരണം അല്ലെ ഇങ്ങനെ….ചിലപ്പോ അയ്ഷ ആണെന്ന ബോധത്തിൽ ഞാൻ അവളെ പിടിച്ചത് ആണെങ്കിലോ.. ആ പാവം എന്ത് ചെയ്തു… എന്റെ ബുദ്ധിമോശം കൊണ്ട് പറ്റിയത് ഞാൻ തന്നേ തിരുത്തുന്നു…
” ഉമ്മാ .. നിക്കാഹ്ന്ന് സമ്മതമാണ്… ”
“എന്നാൽ നാളെ തന്നേ നടത്താം… നീ ഇന്ന് ഇവിടെ എത്തണം….നിക്കാഹിനു വേണ്ട കാര്യങ്ങൾ ഞാൻ ചെയ്തോളാം…. ”
” ഓക്കേ..!!!!. ”
ഇതേ സമയം അയ്ഷയുടെ അവസ്ഥ എന്താണെന്ന് നിങ്ങൾക്ക് അറിയണ്ടേ….. 8 മാസം കഴിഞ്ഞു അയ്ഷക്ക്… നിറവയറുമായി ഇതൊന്നു അറിയാതെ അവൾ ആദിയുടെ വീട്ടിൽ തന്നേ ….
ഉച്ചമയക്കത്തിൽ ആയിരുന്നു അയിശു…വീട്ടിൽ റസൂ അല്ലാതെ അയ്ഷയുടെ കൂടെ വേറേ ആരും ഇല്ലാ.. എല്ലാരും പുറത്ത് പോയിരിക്കുകയാണ്… അനുവിനെ സ്വപ്നം കണ്ടു കൊണ്ട് .. അവരുടെ മോളെ സ്വപ്നം കണ്ടു കൊണ്ട് അയ്ഷ നല്ല ഉറക്കത്തിൽ ആണ് .. അറിയാല്ലോ.. ഒന്ന് തിരിഞ്ഞു കിടക്കണം എങ്കിൽ എണീറ്റു ഇരുന്ന് വേണം ..ഒറ്റ അടിക്ക് തിരിയാൻ പാടില്ല
.കൂടാതെ അയ്ഷക്ക് നല്ലോം ശ്രദ്ധിക്കണ്ട ടൈമും…
അവൾ തിരിയാൻ വേണ്ടി ഉറക്കം ഉണരുന്നതും തൊട്ടു മുന്നില് തന്നേ നോക്കി ഇരിക്കുന്ന ആളെ കണ്ടു അവൾ ഞെട്ടിത്തരിച്ചു പോയി…
അജു !!!!
തുടരും……
Click Here to read full parts of the novel
😘മുത്തുമണീസ്.. അടുത്ത പാർട്ടോടെ നമ്മടെ സ്റ്റോറി അവസാനിക്കാണ്.. സപ്പോർട്ട് ചെയ്ത എല്ലാവര്ക്കും താങ്ക്സ്..
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission