Skip to content

പറയാതെ – പാർട്ട്‌ 47

aksharathalukal novel

✒റിച്ചൂസ്

ഫോൺ റിങ് ഉണ്ട്.. ഞാൻ അക്ഷമയോടെ അനു കാൾ എടുക്കുന്നതും കാത്ത് അനൂന്റെ സൗണ്ട് കേൾക്കാനായി കാതോർത്തു…

“ആരാണ് ഈ പാതിരാത്രിക്ക്…. ”

അനു റൂമിൽ നല്ല ഉറക്കത്തിലാണ്…ഫോൺ ആണെങ്കിൽ ഷെൽഫിലും…പുതിയ സെറ്റ് ആണ്… ആക്‌സിഡന്റ്ന് ശേഷം അതേ നമ്പറിൽ ജംഷി ആണ് പുതിയ ഫോൺ റെഡി ആക്കിയത്.. പക്ഷേ.. അനു ഇതുവരെ ആ ഫോൺ തിരിഞ്ഞു നോക്കിയിട്ടില്ലാ… ..നിർത്താതെയുള്ള ഫോൺ റിങ് കേട്ട് ദിലു വന്നു ഫോൺ എടുത്ത് നോക്കി….

( പാതിരാത്രി ഇവൾക്ക് ഒന്നും ഉറക്കമില്ലേ… ഒരു റിങ് കൂടെ ഉണ്ടേ അനു കാൾ കേൾക്കുമായിരുന്നു…. അങ്ങനെയെങ്കിൽ എത്ര നന്നായിരുന്നു…നമ്മടെ അയിശു ജീവിച്ചിരിപ്പുണ്ടന്ന് അവനറിയുമായിരുന്നു😥.. അപ്പഴാണ് ഓൾടെ ഒടുക്കത്തെ വരവ് ) ….

ഒരു unknown നമ്പർ ആണ്…..ദിലു കാൾ അറ്റൻഡ് ചെയ്തു…

“ഹലോ ”

മറു സൈഡിൽ നിന്ന് അനൂന്റെ ശബ്ദം പ്രതീക്ഷിച്ച അയിശു പെട്ടന്ന് ഒരു സ്ത്രീ ശബ്ദം കേട്ടപ്പോൾ ഞെട്ടി….
ഇനി നമ്പർ മാറിയതാവുമോ….?? പെട്ടന്ന് അയിശു കാൾ കട്ട്‌ ചെയ്തു…..എന്നിട്ട് ആ തള്ളയെ നോക്കി.. ഇല്ലാ.. അവർ ഒന്നും അറിഞ്ഞിട്ടില്ല…. നല്ല ഉറക്കത്തിൽ തന്നേ ആണ്… ഒന്നുടെ വിളിച്ചു നോക്കാം.. ചിലപ്പോ ഫോൺ എടുത്തത് നൗറി ആണെങ്കിലോ… അല്ലങ്കിൽ ഉമ്മ ആയിരിക്കും…

കുറേ നേരം ഹലോ എന്ന് പറഞ്ഞങ്കിലും മറു വശത്ത് നിന്ന് ഒരു റെസ്പോണ്ട്ഉം ഉണ്ടായിരുന്നില്ലാ….മനുഷ്യനെ വെറുതെ മെനക്കെടുത്താൻ…. ഉള്ള ഉറക്കോം പോയി… ദിലു പിറുപിറുത്തുകൊണ്ട് റൂമിലേക്ക് നടക്കാൻ നിന്നതും വീണ്ടും അതാ ഫോൺ അടിക്കുന്നു…. അതേ നമ്പർ ആണ്…

അവൾ കാൾ എടുത്ത്…

“ഹലോ.. ആരാ … എന്താ വേണ്ടത്.. അനൂനാണോ വിളിക്കുന്നത്.. ഞാൻ അനൂന്റെ ഫ്രണ്ട് ആണ്.. അനു നല്ല ഉറക്കത്തിലാ.. നിങ്ങൾ പിന്നെ വിളിക്കൂ…. ”

ഇത്രയും പറഞ്ഞു അവൾ മറുപടിക്കായി കാതോർത്തു.. മറു വശത്തു നിന്ന് ഒരു മിണ്ടാട്ടവും കേള്ക്കാത്തത് കൊണ്ട് അവൾ കാൾ ഓഫ് ആക്കി…

“ഇനി ഈ സെറ്റ് എന്റെ അടുത്ത് ഇരിക്കട്ടെ…. ഇവിടെ വെച്ചാ വെറുതെ എല്ലാവർക്കും ഡിസ്റ്റർബൻസ് ആകും…. ”

ആ ഫോൺ എടുത്ത് ദിലു അവളുടെ മുറിയിലേക്ക് പോയി….

മറു വശത്തു നിന്ന് അങ്ങനൊരു മറുപടി കേട്ടപ്പോൾ അയിശു ശരിക്കും ഞെട്ടി….. ഇത്രയും സ്വാതന്ത്ര്യത്തോടെ അനൂന്റെ ഫോൺ എടുത്ത് അതും ഈ പാതിരാത്രിക്ക് സംസാരിക്കാൻ അതാരായിരിക്കും…. മാത്രല്ലാ.. അനൂ എന്നൊക്കെ വിളിക്കുന്നു…??… ഫ്രണ്ട് എന്നല്ലേ പറഞ്ഞത്….ആരായിരിക്കും അത്.. അവൾ ആകെ അസ്വസ്ഥതയായി…

വീണ്ടും ഡയൽ ചെയ്യാൻ നിന്നതും ആ തള്ള അതാ അനങ്ങുന്നു…. അയിശു ഒന്ന് പേടിച്ചു.. അവൾ ഫോൺ ഓഫ് ആക്കി..ചെരിഞ്ഞു കിടന്നിരുന്ന അവർ മലർന്നു കിടന്ന് വീണ്ടും കൂർക്കം വലി തുടങ്ങി .. അല്ലേ വേണ്ടാ.. ഇവിടുന്ന് പുറത്ത് കടന്ന് വെല്ല ഫോൺ ബൂത്തിൽ നിന്നും വിളിക്കാം… ക്യാഷ്?? അതെന്തെങ്കിലും ചെയ്യാം.. ആദ്യം ഇവിടുന്ന് പുറത്ത് കടക്കാം….

അയിശു ഫോൺ തലയിണയുടെ അടിയിൽ വെച്ചു… വീണ്ടും അവിടെ എല്ലാടോമ് നോക്കി.. അപ്പഴാണ് നിലത്തായി ചാവിയുടെ ഒരു കൂട്ടം വീണ് കിടക്കുന്നത് കണ്ടത്…. അവരുടെ അരയിൽ നിന്ന് വീണതാവാം.. എന്തായാലും അവൾ ചാവി എടുത്ത് മുറിക്കു പുറത്ത് ഇറങ്ങി.. വാതിൽ ലോക്ക് ചെയ്തു…

ഇനിയെന്തിനാ അടുക്കള വഴി പോണേ.. നേരേ മുൻവശത്തുടെ പോകാലോ…അയ്ഷയുടെ മനസ്സ് തണുത്തു.. അനുവിനെ കാണാൻ അവളുടെ ഹൃദയം വെമ്പൽ വെമ്പൽ കൊണ്ടു.. അനു .. ഞാനും നമ്മുടെ കുഞ്ഞും ഇതാ വരുന്നു.. നിന്റെ അടുത്തേക്ക് …പക്ഷേ വിധി…. അവൾ മുൻവാതിൽ തുറന്നതും കറുത്ത വസ്ത്ര ധാരിയായ മുഖം മൂടി അണിഞ്ഞിട്ടുള്ള ഒരാൾ എന്ത് കൊണ്ടോ അവളുടെ മുഖം പൊത്തി…. പിന്നെ അവൾക്കൊരു ബോധവും ഉണ്ടായിരുന്നില്ലാ…

💕💕💕

ആഹ്…. ഞാൻ പതിയെ എന്റെ കണ്ണുകൾ തുറന്നു…. ആകെ ഇരുട്ടാണല്ലോ…. ഇത് എവിടേയാണ്….കട കട ശബ്ദത്തിൽ അപ്പുറത് നിന്ന് ഫാൻ ഓടുന്നത് കേൾക്കാം… പിന്നെ ആരുടെയോക്കെയോ ചിരിയും സംസാരവും… കൂടാതെ cigarette ന്റെ മണവും…. . എണീക്കാൻ നോക്കിയതും എന്റെ ഒരു കൈയ്യും ഒരു കാലും കെട്ടിയിട്ടിരിക്കുന്നു…എനിക്ക് ദേഷ്യവും സങ്കടവും എല്ലാം ഒരുമിച്ചു വന്നു…

“ഹലോ… ആരൂല്ലേ ഇവിടെ…. ഈ കെട്ടോന്ന് അഴിക്ക്…. ഹലോ… എന്റെ കൈ വേദനിക്കുന്നു.. പ്ലീസ്.. ഞാൻ പറയുന്ന ഒന്ന് കേൾക്കോ…. ”

അപ്പൊ അപ്പുറത് നിന്നുള്ള ചിരിയും സംസാരവും നിന്നു…..ആരോ റൂമിന്റെ താവ് തുറക്കുന്ന സൗണ്ട് കേൾക്കാം….. എനിക്ക് ശരിക്കും പറഞ്ഞാ നല്ലോം പേടിയാവുന്നുണ്ട്… ഇതിനി എന്ത് പരീക്ഷണമാണ് റബ്ബേ….. ആരായിരിക്കും അയാൾ…??

വാതിൽ തുറന്നതും റൂമിലേക്ക് അരണ്ട വെളിച്ചം പാഞ്ഞത്തി….ഞാൻ കണ്ണുകൾ പൂട്ടി അടച്ചു.. പെട്ടന്നുള്ള വെളിച്ചം കണ്ണുകൾക്കെന്തോ പുളിപ്പ്… പതിയെ മുഖത്തു നിന്ന് കൈ മാറ്റിയതും അതാ വാതിൽക്കൽ ഒരാൾ…. അയാൾ റൂമിലെ ലൈറ്റ് ഇട്ടു…. അപ്പോൾ അയാളുടെ മുഖം വെക്തമായി.. ഞാൻ ഇതുവരെ അയാളെ കണ്ടിട്ടില്ല.. എനിക്ക് പരിജയമില്ലാത്ത മുഖം..താടിയും മുടിയും ആകെ ഒരു ഭീകര രൂപം …അയാൾ എന്റെ അടുത്ത് വന്നു കയ്യിലെയും കാലിലെയും കെട്ടഴിച്ചു തന്നു…. ഞാൻ കൈ കാലുകൾ കുടഞ്ഞു … പെട്ടന്ന് ഞാൻ ശക്തിയായി ചുമക്കാൻ തുടങ്ങി…. അത് കണ്ടിട്ടാവണം അയാൾ പുറത്തേക്ക് നോക്കി കല്പിച്ചു…

“ഡാ നവാസേ… ആ വെള്ളം ഇങ്ങെടുത്തോ… കൂടെ ആ പൊതിയും… ”

അപ്പൊ ഒരുത്തൻ വെള്ളക്കുപ്പിയും പൊതിയുമായി റൂമിലോട്ട് വന്നു..ഒരു ഫ്രീക്കൻ… അത് എന്റെ നേരേ നീട്ടി…..

“ദാ.. കഴിച്ചോ… ”

ഞാൻ അത് വാങ്ങി… അപ്പൊ അവർ മുറി വിട്ട് പുറത്തേക്ക് ഇറങ്ങാൻ നിന്നതും

“അതേയ്.. നിങ്ങളോക്കെ ആരാ.. എന്നെ എന്തിനാ ഇവിടേക്ക് കൊണ്ടു വന്നിരിക്കുന്നുത്.. പ്ലീസ്.. ഒന്ന് പറ…. ”

അവർ ഒന്നും പറഞ്ഞില്ല… ഒരു ചിരി മാത്രം…

” എല്ലാത്തിനുമുള്ള ഉത്തരം വഴിയേ കിട്ടും.. ഇപ്പൊ പെങ്ങൾ അത് കഴിക്ക്…. ”

ചങ്കിൽ തീ കോരി ഇട്ടിട്ട് ഇതെങ്ങനെ തൊണ്ടയിൽ കൂടി ഇറങ്ങും….ഞാൻ മതിയാവോളം വെള്ളം കുടിച്ചു… ഭക്ഷണ പൊതി മാറ്റി വെച്ചു… കഴിക്കാൻ തോന്നുന്നില്ലാ…. എന്താണ് ഇവിടെ നടക്കുന്നത് എന്ന് ഒരു എത്തും പിടിയുമില്ല….. ഭയവും തളർച്ചയും ഞാൻ ആ നിലത്ത് കിടന്നു….. പതിയെ എന്റെ കണ്ണുകൾ അടഞ്ഞു… ഇതുവരെ അനുഭവിച്ചത് ഒന്നും ഒന്നുമല്ല.. വരാനിരിക്കുന്നത് കൊടും ങ്കാറ്റാ….ഇത്പോലെ ഒരു ദുരിതം ഒരു പെണ്ണിനും വരുത്തല്ലേ റബ്ബേ….

💕💕💕

അനു വീട്ടിലുള്ള സമയം വയ്യെങ്കിലും ഉമ്മ അനൂന്റെ റൂമിലേക്ക് ചെന്നു… അപ്പൊ അവൻ അയ്ഷയുടെ പടം നോക്കി ഒരോന്ന് തനിയെ സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു… ഉമ്മ അനു കാണും വിധം കട്ടിലിൽ വന്നിരുന്നു… ഉമ്മയെ നോക്കി അനു ഒന്ന് പുഞ്ചിരിച്ച ശേഷം വീണ്ടും അവൻ അവളുടെ പടത്തിലേക്ക് കണ്ണും നട്ടിരുന്നു… ഉമ്മ സാവധാനത്തിൽ അനൂനോട് കാര്യം അവതരിപ്പിച്ചു….

“മോനെ… അനൂ….ഡാ… ഉമ്മ ഒരു കാര്യം പറഞ്ഞാൽ മോൻ സമ്മതിക്കോ… ”

അനു വേറെ ഏതോ ലോകത്താണ്….ഉമ്മയെ അവൻ ശ്രദ്ധിക്കുന്നെ ഇല്ലാ… നമ്മൾ സ്നേഹിക്കുന്നവരുടെ ലോകമാണ് നമ്മുടെ എന്ന് പറയാറില്ലേ… അത്പോലെ അയിശുവിന്റെ ലോകത്തേക്ക് അനു ഒതുങ്ങിയിരിക്കുന്നു… മറ്റാർക്കും കാണാത്ത അയ്ഷയേ അവൻ കാണുന്നു.. സംസാരിക്കുന്നു….
പുറത്ത്നിന്നുള്ളവർക്ക് ഇത് കാണുമ്പോ പലതും തോന്നിയേക്കാം..ഒരു പിരി ലൂസ് ആണോ എന്ന് പോലും.. പക്ഷേ അവരുടെ മാനസികാവസ്ഥ..ഏറെ പ്രിയപ്പെട്ടവൾ ഒന്ന് കണ്ണ് തുറന്നപ്പഴേക്ക് തന്നേ വിട്ട് പോയി എന്ന് കേൾക്കുമ്പോ അത് പ്രാണൻ പോകുന്നതിന് തുല്യമാണ് അവളെ ജീവനായവന്ന്… അനു ഇപ്പഴും ആ ഷോക്കിൽ തന്നെയാണ്..

“ഡാ…. ഞാൻ പറയുന്നത് നീ കേൾക്കുന്നുണ്ടോ….ദിലു നല്ല കുട്ടി അല്ലേടാ…. അവൾ നിന്റെ ജീവിതത്തിലേക്കു വന്നാൽ ഇപ്പൊ ഉള്ള ഈ മടുപ്പും ഒറ്റപ്പെടലും ഒക്കെ മാറും…. മാത്രല്ല.. അവൾക്കും നിന്നെ ജീവനാണ്..അത്കൊണ്ട് .. ”

“ഉമ്മാ.. ഉമ്മ പറഞ്ഞു വരുന്നത് എന്താണ് എന്നെനിക്ക് മനസ്സിലായി… പക്ഷേ അതൊരിക്കലും നടക്കില്ല.. ദിലു എന്നല്ലാ..ഈ അനൂന്റെ ലൈഫിൽ അയിശു അല്ലാതെ മറ്റൊരു പെണ്ണില്ല… അവൾ എന്നേ സ്നേഹിച്ച പോലെ മറ്റാർക്കും എന്നേ സ്നേഹിക്കാൻ കഴിയില്ല.. എനിക്കും അങ്ങനെ തന്നേ…. അത് കൊണ്ട് ഉമ്മ ഒരിക്കലും ഇനി ഈ കാര്യം എന്നോട് പറയരുത്…. ”

അതും പറഞ്ഞ് അവൻ റൂമിൽ നിന്ന് ഇറങ്ങി പോയി… അപ്പോൾ പുറത്ത് മാറി നിന്ന് എല്ലാം കേട്ട ദിലു ഉമ്മയുടെ അടുത്തേക്ക് വന്നു…. കരഞ്ഞു കലങ്ങിയ ഉമ്മയുടെ കണ്ണുകൾ തുടച് അവൾ ഉമ്മയെ സമാധാനിപ്പിച്ചു….

” ഉമ്മ.. അനു പറഞ്ഞതാ ശരി… ഒരു മഹർ ചാർത്തിയാൽ മാത്രം പോരല്ലോ… കെട്ടിയ പെണ്ണിനോട് ഇഷ്ട്ടം കൂടി തോന്നണ്ടേ…. അനൂന് എന്നോട് അങ്ങനൊരു ഫീലിംഗ്സ് ഒരിക്കലും ഉണ്ടാകില്ല….”

” കല്യാണം കഴിഞ്ഞാൽ അതൊക്കെ താനേ ഉണ്ടായിക്കോളും….ന്തായാലും ഒറ്റത്തടിയായി ഈ ജീവിതം ജീവിച്ചു തീർക്കാൻ ഞാൻ ഒരിക്കലും അവനെ സമ്മതിക്കില്ല… ”

അനു നേരേ പോയത്
പള്ളിക്കാട്ടിലേക്കാണ്…..അവടെ അയിശുവിന്റെ കബർ എന്ന് അവൻ കരുതുന്ന ഖബറിനടുത് അവൻ പോയി ഇരുന്നു.. ഒരുപാട് കരഞ്ഞു….ആരുടെയും കരളലിയിപ്പിക്കുന്ന കാഴ്ച ആയിരുന്നത്….

💕💕💕

ഒരാഴ്ച പിന്നിട്ടു കാണും .. എന്റെ ഒരു ഊഹമാണ്…..നല്ല ഭക്ഷണവും മരുന്നും ഒന്നും ഇല്ലാത്തോണ്ട് ഞാൻ ആകെ ഷീണിച്ചിരുന്നു..ഭക്ഷണ കഴിക്കുന്നില്ല എന്ന് വേണം പറയാൻ… എന്റെ കുഞ്ഞിനെ ഓർത്ത് ഒന്ന് രണ്ട് തവണ കഴിച്ചു.. ഭക്ഷണം കഴിക്കാതിരുന്നിട്ട് എന്ത് കാര്യം …നഷ്ട്ടം എനിക്ക് മാത്രം …ആർക്കു വേണ്ടിയാണ് എന്തിനാണ് അവർ എന്നേ ഇവിടെ തടവിലാക്കിയിരിക്കുന്നത് എന്നറിയാതെ ഞാൻ ആകെ തളർന്നു… ഒരുപാട് തവണ അവരോട് ചോദിച്ചത് ആണ്…പള്ളിക്കാട്ടിൽ സലാം പറയുന്ന പോലെ ഒരു മറുപടിയും ഇല്ലാ…

അങ്ങനെ ഇരിക്കെ നല്ല ഇടിയും മഴയും ഉള്ള ഒരു ദിവസം….ഓടിട്ട മേൽ കൂരയിലൂടെ വെള്ളം ഇറ്റിറ്റു വീഴുന്നുണ്ട്… പെട്ടന്ന് കറന്റ്‌ പോയി… റൂം ആകെ ഇരുട്ട് മൂടി… പതിയെ ആരോ വാതിൽ തുറന്നു …. കയ്യിൽ മെഴുകുതിരി പിടിച്ചു ഒരാൾ റൂമിലേക്ക് കടന്നു വന്നു….എനിക്ക് ഇത് പുതുമയുള്ള കാര്യം അല്ലാ…. ആ താടിക്കാരനോ അല്ലേ ആ ഫ്രീക്കനോ ആയിരിക്കും.. അവരല്ലതെ വേറെ ആരും ഇവിടേക്ക് വന്നിട്ടില്ല.. മാത്രല്ല.. അവരാരും എന്നേ ഇതുവരെ ഒരു നോട്ടം കൊണ്ട് പോലും ശല്യപ്പെടുത്തിയിട്ടുമില്ലാ…

മെഴുകുതിരി കൊണ്ട് അയാൾ എന്റെ തൊട്ടടുത്തു വന്നു… എന്നിട്ട് മുട്ട് കുത്തി എന്റെ മുന്നില് ഇരുന്നു.. മുഖം കാണുന്നില്ലാ… എന്തായാലും ഇത് പുതിയ അവതാരമാണ്… ഞാൻ ആരന്ന് അറിയാൻ അവന്റെ മുഖത്തേക്ക് തന്നേ നോക്കി…

അടുത്ത നിമിഷം അവൻ മെഴുകുതിരി അവന്റെ മുഖം എനിക്ക് കാണത്തക്ക വിധം പിടിച്ചു… ആ വെട്ടത്തിൽ ഞാൻ ആ മുഖം വ്യക്തമായി കണ്ടു….ഒരിക്കലും ഒരു കൂടിക്കാഴ്ച പ്രതീക്ഷിക്കാത്ത മനസ്സിൽ നിന്ന് പറിച്ചു കളഞ്ഞ ഓർക്കാൻ തന്നെ ഇഷ്ട്ടപ്പെടാത്ത ആ മുഖം കണ്ടതും ഞെട്ടിത്തരിച്ചു കൊണ്ട് ഞാൻ പിന്നിലേക്ക് ആഞ്ഞു…

അജ്മൽ…. !!!! എന്റെ ചുണ്ടുകൾ വിറയൽ കൊണ്ടു….

ഇവൻ ജയിൽ ആയിരുന്നില്ലേ.. എങ്ങനെ പുറത്ത് വന്നു…. അപ്പൊ ഇവനാണ് എല്ലാത്തിനും പിന്നിൽ…. ആ തള്ളയും ഇവന്റെ സൈഡ് ആയിരിക്കും.. ഇവൻ പറഞ്ഞിട്ടാവാം അവരെന്റെ കുഞ്ഞിനെ നശിപ്പിക്കാൻ ശ്രമിച്ചത്…. ഇത്രയും ദിവസം ഞാൻ എന്റെ അനൂനേം കാത്ത്.. ഓഹ്…

“അയിശു .. മൈ സ്വീറ്റ് ഹാർട്ട്‌…. എന്തൊക്കെയുണ്ട് വിശേഷങ്ങൾ……ഹ്മ്മ്… നീ എന്താ എന്നേ ഇങ്ങനെ നോക്കുന്നത് എന്ന് എനിക്ക് മനസ്സിലായി…..ഞാൻ എങ്ങനെ ഇവിടെ എന്നല്ലേ…. ഒക്കെ വിശദമായി ഇമ്മടെ മുത്ത്ന്ന് പറഞ്ഞ് തരാ…. One മിനിറ്റ്…. ഈ മെഴുകുതിരി ഇവിടെ വെക്കട്ടെ… ”

അതും പറഞ്ഞ് മെഴുകുതിരി നിലത്ത് ഫിക്സ് ചെയ്ത് അജു എന്റെ മുന്നില് ചമ്റം പടിഞ്ഞിരുന്നു… ഞാൻ ആണെങ്കിൽ ആകെ പേടിച്ചു എന്റെ കണ്ണുകളിൽ ഒക്കെ വെള്ളം നിറഞ്ഞു…. അവൻ എന്നേ തൊടാൻ ഭാവിച്ചതും ഞാൻ കൈ തട്ടിമാറ്റി…

“എന്താ മുത്തേ.. നീ എന്തിനാ എന്നേ ഇങ്ങനെ പേടിക്കുന്നെ.. ഞാൻ നിന്റെ അജു അല്ലേ…. ഓ.. എന്നോട് പിണക്കത്തിൽ ആണോ.. അന്ന് അങ്ങനെ സംഭവിച്ചത് എന്റെ മുത്തിനോട് ഇഷ്ട്ടല്ലാത്തോണ്ടല്ലാ… ഇഷ്ടക്കുടുതൽ കൊണ്ടാ… ഇപ്പൊ നീ എന്റെ മുമ്പിൽ എത്തിയതും ആ കാരണം കൊണ്ട് തന്നെയാ….നിന്നെ കാണാനുള്ള പൂതി കൊണ്ട് ഞാൻ ജയിൽ ചാടി… എന്തായാലും അതൊക്കെ വിട്… നീ എന്നോട് എന്തെങ്കിലും ഒക്കെ പറ… ഇക്ക നിന്റെ ശബ്ദം ഒന്ന് കേൾക്കട്ടെ… ”

“നീ .. നീ…. എന്തിനാ വന്നേ.. എന്തിനാ എന്നേ ഇവിടേക്ക് കൊണ്ട് വന്നേ… പറ.. നീ അല്ലേ എന്നേ അനൂന്റെ അടുത്ത് നിന്ന് തട്ടികൊണ്ട് വന്ന് ആ വീട്ടിൽ താമസിപ്പിച്ചെ….എന്റെ കുഞ്ഞിനെ കൊല്ലാൻ പറഞ്ഞേ.. നിനക്ക് മാത്രേ ഇങ്ങനെ ക്രൂരമായി ചിന്തിക്കാൻ കഴിയൂ… പാവം എന്റെ അനൂ…. എത്ര വിഷമിക്കുന്നുണ്ടാവും….. ”

“ഹഹഹ….. ഇന്റെ അയിശു… നീ എന്ത് മണ്ടത്തരമാ ഈ പറയുന്നേ… ഞാൻ നിന്നെ തട്ടികൊണ്ട് വന്നതല്ലാ… രക്ഷിച്ചു കൊണ്ട് വന്നതാ…. ”

“നീ വെറുതെ ഇല്ലാ കഥ മെനയണ്ട… എനിക്ക് എല്ലാം അറിയാം…. ”

“നിനക്ക് എന്ത് അറിയാമെന്നാ…നിനക്ക് ഒന്നും അറിയില്ല … നീ വിചാരിച്ചു വെച്ചിരിക്കുന്നത് എല്ലാം തെറ്റാ…. എന്നെക്കാൾ വിശ്വാസം അല്ലായിരുന്നോ നിനക്ക് നിന്റെ അനൂനെ.. എന്നിട്ടിപ്പോ എന്തായി.. അവൻ ചെയ്തത് എന്താ… ഗേൾ ഫ്രണ്ട് ന്ന് വേണ്ടി നിന്നെ ഒഴിവാക്കി……അവൻ ഏർപ്പാടാക്കിയ സ്ത്രീ നിന്റെ കുഞ്ഞിനെ ഇല്ലാതാക്കാൻ നോക്കിയപ്പോ അവിടുന്ന് നിന്നെ രക്ഷിച്ചു കൊണ്ട് വന്നതാണോ ഞാൻ ചെയ്ത തെറ്റ്… ”

അജു എണീറ്റ് ജനാലയുടെ അടുത്ത് പോയി നിന്നു…..

” അല്ലങ്കിലും നീ നീ നന്മ ഉള്ളവളാ.. നിന്റെ നിഷ്കളങ്കതയേ മുതലെടുക്കാൻ ആർക്കും പറ്റും.. അത്കൊണ്ട് അല്ലേ അവൻ ഇത്ര എളുപ്പത്തിൽ ഈ പണി ചെയ്തേ… ”

“മതി.. നിർത്തിക്കോ.. എന്റെ അനൂനെ കുറിച് ഇനി ഒരക്ഷരം മിണ്ടിപ്പോകരുത്.. ഇനിയും ഞാൻ അത് കേട്ട് നിന്നു എന്ന് വരില്ലാ…. നീ ചെയ്ത തെറ്റുകൾ എന്റെ അനൂന്റെ മേൽ അടിച്ചേൽപ്പിക്കാൻ നോക്കണ്ട…നീ എന്ത് തന്നേ പറഞ്ഞാലും ഈ അയിശു അത് വിശ്വസിക്കില്ലാ….”

ഞാൻ എണീറ്റ് നിന്ന് അവന്റെ വാക്കുകളെ എതിർത്തു …..

“ഓക്കേ…. എങ്കിൽ ഞാൻ ഒന്ന് ചോയ്ക്കട്ടേ… നീ കരുതിയിരിക്കുന്നത് നിന്നെ ഞാൻ അനൂന്റെ അടുത്ത് നിന്ന് തട്ടികൊണ്ട് വന്നു ഒളിവിൽ പാർപ്പിച്ചു എന്നല്ലേ…. ആയ്കോട്ടെ… അങ്ങനെ എങ്കിൽ ഇതിപ്പോ എത്ര നാൾ ആയിക്കാണും… എന്താ അന്റെ അനൂ അന്നേ അന്യോഷിച്ചു വരാത്തെ… പറ…. നമ്മൾ ഇപ്പൊ ഉള്ളത് എറണാകുളം ആണ്….അതായത് അനൂന്റെ കൺവെട്ടത്ത് തന്നേ….അവൻ നിന്നെ തിരഞ്ഞു ഇറങ്ങിയിട്ടുണ്ടങ്കിൽ കണ്ടു പിടിക്കേണ്ട സമയം കഴിഞ്ഞു… എന്താ.. എന്താ അവൻ വരാത്തത്… ആലോചിച്ചിട്ടുണ്ടോ അതേ പറ്റി… അതൊക്കെ പോട്ടെ… ഞാനാ നിന്നെ കൊണ്ട് വന്നതെങ്കിൽ ഒരാഴ്ച മുൻപ് എപ്പഴേങ്കിലും നീ ഈ അജൂനെ കണ്ടിട്ടുണ്ടോ… നിന്നെ ആണ് എനിക്ക് ആവശ്യമെങ്കിൽ ഞാൻ എപ്പഴേ നിന്റെ മുമ്പിൽ വരുമായിരുന്നില്ലേ…..നടന്നത് എന്താണെന്നും ഇപ്പൊ നടന്നു കൊണ്ടിരിക്കുന്നത് എന്താണെന്നും എനിക്ക് നന്നായി അറിയാം…. പക്ഷേ.. അത് ഉൾകൊള്ളാൻ നിനക്ക് ഇച്ചിരി ബുദ്ധിമുട്ടായിരിക്കും എന്ന് മാത്രം…. ”

ഇപ്പൊ അയിഷ ഒന്ന് അടങ്ങിയിട്ടുണ്ട്….

“താൻ എന്താ പറഞ്ഞ് വരുന്നത്…. ”

“അയിശു…. അനസ് .. അവന്ന് നിന്നെ ചതിക്കായിരുന്നു… നല്ല ചികിത്സക്ക് എന്ന് നുണ പറഞ്ഞു അവൻ നിന്നെ ഇവിടെ കൊണ്ടന്നാക്കി… ആ തള്ളക്കു പൂത്ത കാശും കൊടുത്തു.. എന്തിന്.. നിന്റെ കുഞ്ഞിനെ ഒഴിവാക്കാൻ.. അല്ലങ്കിൽ നീ തിരിച്ചു വരുമ്പോ അവന്റെ പുതിയ ദാമ്പത്യ ജീവിതത്തിൽ ഒരു കരടാവില്ലേ…..ഇതെല്ലാം എന്റെ കൂട്ടുകാർ ജയിലിൽ വന്നു എന്നേ അറീച്ചതാണ്..കേട്ടപ്പോൾ സഹിച്ചില്ല….അവരാണ് നിന്നെ ആ വീട്ടിൽ നിന്ന് പൊക്കിയത്.. ഞാൻ വരുന്നത് വരേ നിന്നെ ഒരു നോട്ടം കൊണ്ട് പോലും കളങ്കപ്പെടുത്താതെ സംരക്ഷിച്ചതും അവർ തന്നേ…. ഇനിയെങ്കിലും നീ ഒന്ന് മനസ്സിലാക്ക്… ”

“കൊള്ളാം.. നല്ല അസ്സല് കഥ…..എന്നേ ജീവന് തുല്യം സ്നേഹിക്കുന്ന അനുവിലുള്ള എന്റെ വിശ്വാസത്തേ മറികടക്കാൻ ഒരുപാട് തവണ എന്നേ ചതിയിൽപെടുത്തിയ ഒരു ഒറപ്പും ഇല്ലാത്ത നിന്റെ ഈ വാക്കുകൾക്ക് കഴിയില്ലാ…. അത്കൊണ്ട് ഞാൻ പോവാ.. എന്നേ വിട്ടേക്ക്… എനിക്ക് എന്റെ അനൂനെ കാണണം…. എന്നോട് നിനക്ക് എന്തെങ്കിലും തരി സ്നേഹം അവശേഷിക്കുന്നുണ്ടങ്കിൽ അത് ആത്മാർത്ഥമാണ് എങ്കിൽ… എന്നേ നീ ദയവ് ചെയ്ത് പോകാൻ അനുവദിക്കണം… ”

അതും പറഞ്ഞു അയിശു പോകാൻ നിന്നതും

“അയിശു… പൊക്കോ… ഞാൻ നിന്നെ തടയില്ല…. പോയിട്ട് ഭർത്താവിന്റെ രണ്ടാം കല്യാണം കൂടി അവിടുത്തെ വിശേഷങ്ങൾ ഈ ഉള്ളവനെ വിളിച്ചറിയിക്കാൻ മറക്കരുത്…. ”

അത് കേട്ടതും ഞാൻ ഒന്ന് ഞെട്ടി…. അവൻ എന്താണ് ഉദ്ദേശിച്ചത് എന്ന മട്ടിൽ ഞാൻ അവനെ നോക്കി….

“എന്റെ വാക്കുകൾ അല്ലേ നിനക്ക് വിശ്വാസം ഇല്ലാത്തത്… നിന്റെ കണ്ണുകൾ കൊണ്ട് നീ നേരിട്ട് കണ്ടോ…. ”

എന്നിട്ട് അജു ആർക്കോ ഫോൺ ചെയ്ത് വീഡിയോ കാളിൽ വരാൻ പറഞ്ഞു…. ശേഷം ഫോണിൽ കണ്ട ദൃശ്യങ്ങൾ കണ്ട് ഞാൻ ആകെ മരവിച്ചു പോയി….ആ നിമിഷത്തെ എന്റെ അവസ്ഥ ഒരിക്കലും എനിക്ക് നിങ്ങളെ എഴുതി അറീക്കാൻ കഴിയില്ല…. അത്രമേൽ ആഴമേറിയ നോവ് ആണത്….

അനു അതാ ദിലൂന്റെ കൂടെ നിക്കുന്നു…. അവർ വളരെ സന്തോഷത്തിൽ ആണ്… അടുത്ത നിമിഷം അതാ അനു അവളുടെ വിരലുകളിൽ മോതിരം അണിയുന്നു.. അവൾ തിരിച്ചും.. ഉമ്മയും നൗറിയും എല്ലാരും ഉണ്ട്… എല്ലാരും നല്ല സന്തോഷത്തിൽ ആണ്… എന്റെ കുറവോ എന്നേ കാണാത്തത്തിലുള്ള വിഷമമോ അവിടെ ആരുടേയും മുഖത്തില്ലാ….

“എൻഗേജ്മെന്റ് ആണ്… നിക്കാഹ് ഉടനെ ഉണ്ടാകും എന്നാണ് കേട്ടത്… ”

കൂടുതൽ നേരം എനിക്ക് അതിലേക് നോക്കി നിക്കാൻ കഴിയുമായിരുന്നില്ലാ….ഇതെന്തൊരു വിധിയാണ് റബ്ബേ…. ഞാൻ പതിയെ അവിടെ ഇരുന്നു പൊട്ടിക്കരഞ്ഞു…

എന്റെ അനൂ..ഞാൻ എന്താണ് വിശ്വാസിക്കേണ്ടത്… എന്റെ കണ്ണുകൾ കൊണ്ട് കണ്ടതല്ലേ ഞാൻ…. നിനക്ക് എങ്ങനെ എന്നോട് …… ഞാൻ എന്ത് തെറ്റാ ചെയ്തത്.. നിന്നെ സ്നേഹിച്ചു എന്നുള്ളതോ….എന്നേ ഒഴിവാക്കാൻ നമ്മടെ കുഞ്ഞിനെ പോലും നീ ഇല്ലാതാക്കാൻ പറഞ്ഞല്ലോ.. എന്നോട് ഒരു വാക്ക് പറഞ്ഞൂടായിരുന്നോ….ഞാൻ ഒഴിഞ്ഞു തന്നേനെയല്ലോ.. എന്തിനാ ഇങ്ങനൊരു നാടകം കളിച്ചേ……അപ്പൊ ആ ചേച്ചി പറഞ്ഞതല്ലാം സത്യമായിരുന്നു….ഞാൻ ഹോസ്പിറ്റലിൽ ആയിട്ട് പോലും എന്റെ മുമ്പിലേക്ക് വരാഞ്ഞത് ഈ ഒരു കാരണം കൊണ്ട് ആയിരിക്കുമല്ലേ…..ഫോൺ വിളിച്ചപ്പോ എടുത്തത്ത് ദിലു ആയിരിക്കും….എന്നേ പറഞ്ഞയച്ച് അവളെ അങ്ങോട്ട് കൊണ്ട് വന്നു അല്ലേ… അവളോട് ഇത്രമേൽ സ്നേഹമുണ്ടങ്കിൽ കാര്യങ്ങൾ ഇത്രത്തോളം നീട്ടി കൊണ്ട് പോകണമായിരുന്നോ…. ഒരു പ്രതികാരത്തിന്റെ പൊറത് കെട്ടിയ എന്റെ മഹർ അന്നേ വലിച്ചു പൊട്ടിക്കാമായിരുന്നില്ലേ..എന്തിനാ എന്നേ ഇങ്ങനെ ഒരു വിഡ്ഢി വേഷം കെട്ടിപ്പിച്ചേ….അപ്പഴാണ് എനിക്ക് എന്റെ മഹർനെ കുറിച് ഓർമ വന്നത്…കഴുത്തിൽ ഇല്ലായിരുന്നു അത്.. .ഓഹോ.. എന്നോട് ചോദിക്കാതെ എന്റെ മഹർ എടുത്തു അല്ലേ.. ഇതെങ്കിലും എനിക്ക് തരാമായിരുന്നു….

ആഹ്. പടച്ചോനെ.. എന്തിനാണ് എന്നോടി പരീക്ഷണം…. ഞാൻ ആർക്കും ഇന്നേ വരേ ഒരു ദ്രോഹവും ചെയ്തിട്ടില്ലല്ലോ… പിന്നെ എന്താ എനിക്ക് മാത്രം ഇങ്ങനെ….

” ഇനിയും നിനക്ക് സംശയമുണ്ടെ ഒരു കാര്യം കൂടി ചെയ്യാം… ”

അജു അവന്റെ ഫോണിൽ ഞങ്ങളുടെ വീട്ടിലെ ലാൻ നമ്പർ ഡയൽ ചെയ്തു….

“നോക്ക്.. നിങ്ങടെ വീട്ടിലേക്ക് ഞാൻ വിളിക്കാം.. സ്പീക്കറിൽ ഇടാം.. കെട്ടോ നീ…. ”

അജു ഫോൺ വിളിച്ചു… റിങ് ഉണ്ട്… അടുത്ത നിമിഷം മറുവശത്തു നിന്നും…

“ഹലോ.. ആരാ…

“ഹലോ… ഞാൻ അനസിന്റെ ഫ്രണ്ട് ആണ്.. അനസിനൊന്ന്‌ ഫോൺ കൊടുക്കോ…..”

“അയ്യോ.. ഇക്ക തിരക്കിലാണല്ലോ..”

“ഇത് ആരാ സംസാരിക്കുന്നെ… ”

“ഞാൻ ഇക്കാടെ പെങ്ങളാ.. നൗറി… ഇവിടെ ഇക്കാന്റെ എൻഗേജ്മെന്റ് നടക്കാ… ധൃതി ഇല്ലങ്കിൽ പിന്നെ വിളിക്കു.. അല്ലങ്കിൽ ഇക്കാനോട് ഞാൻ വിളിക്കാൻ പറയാം.. ആര് വിളിച്ചു എന്ന് പറയണം…? ”

“ഒന്നും പരേണ്ടാ.. ധൃതി ഇല്ലാ.. ഞാൻ പിന്നീട് വിളിച്ചോളാ… ഓക്കേ… ”

അതും പറഞ്ഞു ഫോൺ കട് ചെയ്തു…. ഞാൻ തേങ്ങൽ അടക്കി പിടിച്ചു എല്ലാം കേട്ട് നിന്നു…

അനൂ.. നീ ഈ അയ്ഷൂനെ തോൽപിച്ചു കളഞ്ഞല്ലോ….എന്റെ സ്നേഹത്തെ എന്റെ വിശ്വാസത്തെ എന്റെ മാനത്തെ ഒക്കെ നീ ഒരു പുൽനാമ്പ് പോലെ വലിച്ചെറിഞ്ഞല്ലോ…. ആരൊക്കെ എന്തൊക്കെ പറഞ്ഞപ്പഴും ഞാൻ വിശ്വാസിച്ചില്ല.. സംശയിക്കണ്ട അവസരങ്ങളിൽ ഒക്കെയും ഞാൻ തന്നേ അതിന്ന് സ്വയം കാരണങ്ങൾ കണ്ടത്തി.. എല്ലാം ഒരിക്കലും എന്റെ അനു എന്നോട് അങ്ങനെ ഒന്നും ചെയ്യില്ല എന്ന ഉറപ്പ് ഉള്ളത് കൊണ്ടായിരുന്നു…ഒക്കെ കൾളമാണെന്ന് കരുതാം.. പക്ഷേ.. ഇപ്പൊ കണ്ടതോ.. അതെങ്ങനെ കളവാവും…. ഞാൻ കേട്ടത് .. അത് എങ്ങനെ വിശ്വാസിക്കാതിരിക്കും…. അനൂ… ഈ അയിഷയോട് ഇത് വേണ്ടായിരുന്നു.. എനിക്ക് ഇത് താങ്ങാനുള്ള ശക്തി ഇല്ലാ.. ഏറെ സന്തോഷകരമായ നിമിഷമാണ് ഉമ്മയാവുക എന്നത്.. അപ്പോൾ ഭാര്യ ഏറെ ആഗ്രഹിക്കുന്നത് ഭർത്താവിന്റെ സാനിധ്യം ആണ്.. എനിക്ക് അതിനും ഭാഗ്യമില്ലല്ലോ റബ്ബേ…

സങ്കടം എനിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു…പ്രാണൻ ശരീരത്തിൽ നിന്ന് പിരിഞ്ഞു പോകുന്നതിനെക്കാൾ വേദന … കരഞ്ഞു കലങ്ങിയ കണ്ണുകൾ തുടച് ഞാൻ അജുവിനെ നോക്കി …. അവൻ എന്റെ അടുത്ത് തന്നേ ഇരിപ്പുണ്ട്… അവൻ എനിക്ക് നേരേ ഒരു വെള്ളക്കുപ്പി നീട്ടി…. ഞാൻ അത് പകുതി കുടിച്ചു .. പകുതി എന്റെ മുഖത്തു ഒഴിച്ചു….

ഞാൻ എന്റെ കണ്ണുകൾ തുടച്ചു… സംഭവിച്ചത് സംഭവിച്ചു…. എന്നാലും അയിഷ തളരില്ല… അയിശു ജീവിക്കും.. നമ്മുടെ.. അല്ല… എന്റെ കുഞ്ഞിന് വേണ്ടി ജീവിക്കും…. അനൂ ഞാനും എന്റെ കുഞ്ഞും അവന്റെ ജീവിതത്തിൽ ഒരു ശല്യം ആകുമെന്ന് കരുതിയെല്ലേ എന്റെ കുഞ്ഞിനെ നശിപ്പിക്കാൻ പറഞ്ഞേ.. ഇല്ലാ . അനു സുഖമായി ജീവിച്ചോ.. ഞാനും കുഞ്ഞും ഒരിക്കലും ഒരു ശല്യമായി നിന്റെ ജീവിതത്തിലേക്ക് വരില്ലാ….എങ്കിലും അയിശു ഒരിക്കലും അനൂനെ വെറുക്കില്ല..അതിന് അയ്ഷക്ക് കഴിയില്ലാ.. അയ്ഷൂന്ന് അനൂനെ ഇപ്പഴും ഇഷ്ട്ടമാണ്.. എന്നും.. എന്നും … അങ്ങനെ ആയിരിക്കും…. സ്നേഹിക്കുന്നവരുടെ താല്പര്യങ്ങൾ സാധിച്ചു കൊടുക്കണം എന്നല്ലേ… അനൂന്റെ ഇഷ്ട്ടം നടക്കട്ടെ.. ദിലുവുമായി സന്തോഷത്തോടെ ജീവിക്ക്… എനിക്ക് അത് മതി…

“അയ്ഷ.. എന്താ താൻ ആലോയ്ക്കുന്നെ….ഇനിയും നീ ആ ചതിയനെ ഓർത്ത് കരയല്ലേ.. ഈ അജു ഇല്ലേ നിനക്ക്… ഞാൻ നിന്നെ പൊന്ന് പോലെ നോക്കിക്കോളാം… നിന്റെ കുഞ്ഞിനെ നമ്മടെ കുഞ്ഞായി വളർത്താമ്….. ”

അജു അതും പറഞ്ഞു എന്റെ കൈ പിടിച്ചതും വെറുപ്പോടെ ഞാൻ അവന്റെ കൈ തട്ടി മാറ്റി….

“എന്താടി .. കെട്യോൻ ഇട്ടേച്ചു പോയിട്ടും ഓൾടെ അഹങ്കാരം കണ്ടില്ലേ… ഈ അജു ഇത്രേം ആരുടേയും മുമ്പിൽ താണിട്ടില്ലാ… ഇനി ആര് വരുമെന്നാടി… ഒരുത്തൻ വയറ്റിലുണ്ടാകിയ നിന്നെ ഇനി ആര് സ്വീകരിക്കും എന്നാ… ആരും വരില്ലാ… മര്യാദക് നിന്നാ ഞാനും മര്യാദക്ക്…. ഈ അജൂന്റെ സ്വന്തമായ… അജുന്റെ മഹാറാണി ആയി ജീവിക്കാം.. അല്ലേ ഇവിടെ കിടന്നു നെരകിക്കും..ഇന്ന് വയ്ക്കീട്ട് ഞാൻ വരും.അപ്പഴേക്കും എന്ത് വേണമെന്ന് നീ തീരുമാനിച്ചോ…. ”

എനിക്ക് നേരേ വിരൽ ചൂണ്ടി കൊണ്ട് ദേഷ്യത്തോടെ വാതിൽ അടച്ചു അജു പോയി….

മനസ്സിൽ ഞാൻ പലതും തീരുമാനിച്ചുറപ്പിച്ചിരുന്നു….

ഞാൻ ജീവിക്കും.. അത് അജൂന്റെ കൂടെ അല്ലാ.. തനിച്… എനിക്ക് എന്റെ കുഞ്ഞുണ്ടല്ലോ…. പിന്നെ ആര് തേച് മായ്ച്ചു കളഞ്ഞാലും ഞാൻ അനുവിന്റെ ഭാര്യ ആവാതിരിക്കില്ലല്ലോ….ആ ബോധം എന്റെ മനസ്സിൽ ഉള്ളോടത്തോളം കാലം ഞാൻ അനൂന്റെ പെണ്ണാണ്….അത്കൊണ്ട് മറ്റൊരുത്തനുമായും ഇനി അയിശു കിടക്ക പങ്കിടില്ലാ….അതിന് അയിശു മരിക്കണം……

എങ്ങെനെ എങ്കിലും ഇവിടുന്ന് രക്ഷപെടണം…. രാത്രി വരേ എനിക്ക് ടൈം ഒള്ളു…. എന്തെകിലും ഒന്ന് ചെയ്തേ പറ്റു….

മണിക്കൂറുകൾ കടന്നു പോയി….. പുറത്ത് നിന്ന് ശബ്ദം ഒന്നും കേൾക്കാൻ ഇല്ലാ… ഞാൻ എണീറ്റു ഡോർ പതിയെ തുറന്നു ഇടവിലൂടെ നോക്കി… എല്ലാ സാത്താൻമാരും കുടിച്ചു ഫിറ്റ് ആയി വെളിവില്ലാതെ കിടപ്പാണ്..ഇത് തന്നേ പറ്റിയ അവസരം.. പടച്ചോനെ കൂടെ നിന്നോണേ….

ഞാൻ പതിയെ പമ്മി പമ്മി പിൻവശത്ത് എത്തി…. നേരം സന്ധ്യ ആയിട്ടുണ്ട്.. അൽപ സമയത്തിനുള്ളിൽ എങ്ങും ഇരുട്ട് പരക്കും..അപ്പഴേക്കും ഇവിടം വിടണം.. അജുവിന്റെ കണ്ണിൽ പെടാതോരിടത്ത് എത്തണം.. ഞാൻ എങ്ങോട്ടെന്നില്ലാതെ നടന്നു… ആകെ കാടു പിടിച്ചു കിടക്കാണ്..എനിക്ക് ആണെങ്കിൽ പേടിയും ഉണ്ട്… പോരാത്തതിന്നു ഷീണവും.. ആഞ്ഞു നടക്കാൻ കഴിയുന്നില്ലാ….

നടന്നു നടന്നു എത്തിയത് ഒരു വഴിയിലാണ്… അവിടെ എങ്ങും ഒരു പെട്ടിക്കട പോലും ഇല്ലാ.. ഇവിടെ ഇങ്ങനെ നിക്കുന്നത് നല്ലതല്ലാ.. അജു തിരിച്ചു വരുന്നത് ഈ വഴി ആണെകിൽ എല്ലാം തീർന്നു…ഞാൻ കഴിവതും വേഗം നടന്നു….

💕💕💕

അജു വീട്ടിൽ വന്നു നേരേ പോയത് അയ്ഷ ഉള്ള റൂമിലെക്ക് ആണ്.. അവിടെ അവളെ കാണാതായപ്പോൾ അവൾ രക്ഷപെട്ടന്ന് അവന്ന് മനസ്സിലായി…

“ടാ …. ടാ.. എണീക്ക്.. അയിശു എവിടെ..? ”

“അവൾ റൂമിൽ ഇല്ലേ… ”

“ഇല്ലാ.. അവൾ രക്ഷപെട്ടു… നിങ്ങളെ ഞാൻ എന്തിനാ ഇവിടെ നിർത്തിയെ… ഷിറ്റ്… കുടിച്ചു ലക്ക് കെട്ട്… വേഗം ചെല്ല്… എനിക്ക് അവളെ വേണം.. അവളെ കിട്ടിയില്ലങ്കിൽ നിങ്ങളെ ഞാൻ….ഇത്രയും കഷ്ട്ടപ്പെട്ടത് ഇങ്ങനെ നഷ്ട്ടപ്പെടുത്താനല്ലാ….”

അവൻ ഒരു ഭ്രാന്തനെ പോലെ അവരുടെ കോളറിൽ കയറി പിടിച്ചു അലറി …

“ഊമ്.. വേഗം… അവൾ ദൂരെ ഒന്നും പോയിക്കാനില്ല… ഈ പരിസരത്ത് തന്നേ കാണും… ”

കഴുകൻമാർ അയിശുവിനെ തേടി ഇറങ്ങി…. അജു വേട്ട നായയെ പോലെ പാഞ്ഞു… പാവം അയിശു … അവൾ രക്ഷപ്പെടുമോ…? അതോ ഇനിയും അജുവിന്റെ കരവലയത്തിൽ കിടന്നു പിടയുമോ…..??

തുടരും…..

Click Here to read full parts of the novel

4.1/5 - (8 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!