കാട്ടറിവ്‌

6365 Views

forest story

100 – 150 ഏക്കറോളം വരുന്ന കാടിന് ഒത്ത നടുക്കുള്ള ശാന്ത സുന്ദരമായ തന്റെ റിസോർട്ടിൽ ഇരുന്ന് അയാൾ ഓർക്കുകയായിരുന്നു … എന്തായാലും ഇങ്ങനെ ഒരു സ്ഥലം വാങ്ങാൻ തോന്നിയത് നന്നായി . നഗരത്തിലെ തിരക്കിൽ നിന്നും തന്റെ തിരക്കേറിയ ജീവിതത്തിൽ നിന്നും ഒരു ഒളിച്ചോട്ടം .. വർഷങ്ങൾ എത്രയായി? എന്നിട്ടും മടുക്കാറേ ഇല്ല…. എത്ര മനോഹരം ആണ് ഈ കാട്…. പലരുടെയും കീശയിൽ ആവശ്യത്തിൽ കൂടുതൽ നോട്ടുകൾ വെച്ചെങ്കിലും എല്ലാ നിയമ പ്രശ്നങ്ങളും തീർത്തു എല്ലാ രേഖകളും നേടിയല്ലോ …. ഇനി ഒന്നും പ്രശ്നമല്ല….

അങ്ങിനെ ഓരോന്ന് ആലോചിച്ചു വരാന്തയിൽ ഇരുന്ന് കഴിച്ചു തുടങ്ങിയതേ ഉണ്ടായിരുന്നുള്ളു, എങ്കിലും ലഹരി കണ്ണുകളിൽ ആവാഹിച്ചു തുടങ്ങിയിരുന്നു…

സർ , കൊറിക്കാൻ എന്തേലും സ്പെഷ്യൽ എടുക്കെണോ …? റിസോർട്ട് മാനേജർ ആണ്…. ഒരു നോട്ടം മാത്രം നോക്കി അവനെ.
നല്ല കാട്ടിറച്ചി ഉണ്ട് .. കുരുമുളക് ഇട്ടു സാറിനു ഇഷ്ടമുള്ള രീതിയിൽ ആക്കാം .. തലയാട്ടിയപ്പോഴേക്കും അവൻ തിരിഞ്ഞു നടന്നിരുന്നു. അവന് അറിയാം എന്റെ ഇഷ്ടാനിഷ്ടങ്ങൾ ഒക്കെ ….

എല്ലാം കഴിഞ്ഞു വൈകിട്ട് ഒന്നുറങ്ങുമ്പോൾ മൊബൈൽ ശബ്‌ദിച്ചു …. അടുത്തുള്ള ഒരു കുട്ടി നേതാവാണ് ..
സർ, ഒരു ആനയെ ആരോ കൊന്നിട്ടുണ്ട് .. ഫോറസ്ററ് കാരും പത്രക്കാരും ഒകെ ഇറങ്ങിയിട്ടുണ്ട് .
നമ്മുടെ സ്ഥലത്തിന് അടുത്താണ് … സർ ഒന്ന് വിളിച്ചു കാര്യങ്ങൾ ശെരിയാക്കേണം ….

അന്ന് രാത്രി വളരെ വൈകിയാണ് കിടന്നതു ….. അടുത്ത ദിവസം വൈകീട്ട് സംഘടിപ്പിക്കുന്ന പ്രകൃതിയും മനുഷ്യരും എന്ന ചർച്ചയിൽ സംസാരിക്കാൻ ഉള്ള പ്രസംഗം എഴുതിക്കഴിഞ്ഞപ്പോൾ ശെരിക്കും വൈകി…. നമ്മുടെ റിസോർട്ടിന്റെ ഒരു ബാനർ കൂടെ വേദിക്കരികിൽ വെക്കാൻ മാനേജരോട് പറയേണം …. നാളെയാകട്ടെ ……. ഇനി ഒന്നുറങ്ങാം ….

ഗിരി….

Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply