എങ്കിലും കൊതിക്കുന്നു…

3819 Views

aksharathalukal kavitha

ഒടുങ്ങട്ടെയീജന്മം, ഞാൻ കൊതിക്കുന്നു പുനർജ്ജന്മം

സുഖമെന്തെന്നറിയട്ടെ ഞാനതിൽ വ്യഥയറിയാതെ..

അറിയാം ’സുഖദുഃഖങ്ങൾ രാപ്പകലെന്നപോൽ സത്യം’.

 

അറിയാം  മർത്യജന്മം ബ്രഹ്മേശ്വരൻ  വരദാനം ..

എങ്കിലും വേണ്ടിതെന്നു പറയുന്നു, ഞാൻ

ചോദിക്കുന്നു നിന്നോട് നിത്യം, എന്തിനെന്നെ ഉലക്കുന്നു വ്യധയാൽ

മോചനമുണ്ടതിനെന്നതുമറിയാം, പക്ഷെ

അതിലെന്നവസാനവും ഞാൻ കാണുന്നു.

‘ദുഃഖമില്ലാത്ത മർത്യരുണ്ടോയുണ്ണി’യെന്നരുൾ ചെയ്യും നീ

എങ്കിലും കൊതിക്കുന്നു പുനർജ്ജന്മം.

 

തരുകൾ പൂക്കുന്നു, കായ്ക്കുന്നു..പിന്നെ കൊഴിയുന്നു..

എങ്കിലും പൂക്കുന്നു കേവലം വത്സരമൊന്നിനുള്ളിൽ.

ജീവിതമെന്നതവക്കില്ലെന്നത് സത്യം,

എങ്കിലും ജീവിക്കുന്നുണ്ടവ വീണ്ടും എന്നതും സത്യം.

‘മരങ്ങൾ വേറെ, മാനവർ വേറെ’യെന്നരുൾ ചെയ്യും നീ..

എങ്കിലും കൊതിക്കുന്നു പുനർജ്ജന്മം.

 

പുതുമയായൊന്നുമേയില്ല പുനർജന്മത്തിൻ കഥകളിൽ

ഏറെ പാടി ഭാരതവും, പൈങ്കിളി പാടി രാമായണവും

ഒളിച്ചതില്ലയാസത്യം തെല്ലും, ഉറക്കെ പാടും ഇതിഹാസങ്ങൾ.

‘മുനിമാർ രചിച്ച കഥകൾ അവ സങ്കല്പത്തിൻ രചനകൾ’..

എങ്കിലും കൊതിക്കുന്നു പുനർജ്ജന്മം.

 

ഞാനിതാ വരുന്നു നിന്നിലലിയാൻ,

തീരട്ടെയെൻ  വ്യഥകൾ, ആശ്വസിക്കട്ടെ

ഭാരമിറക്കി നിന്മുന്നിൽ..

സ്വീകരിക്കു എന്നെ നിൻ തൃകൈകളാൽ …

എങ്കിലും കൊതിക്കുന്നു പുനർജ്ജന്മം.

———–

സുധേഷ്‌ ചിത്തിര

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission
Tags:

Leave a Reply