കിന്നരിപ്പല്ലു മുളയ്ക്കും മുമ്പേ
ചന്തമേറുന്നൊരു തൊണ്ണുകാട്ടി
ചിരിക്കുന്ന പൈതലായിരുന്നു നാമേവരും.
ഉണ്ടും ഉറങ്ങിയും കഴിഞ്ഞൊരാ ശൈശവം
അല്ലലറിയാതിരുന്നൊരാ നാളുകൾ
കളിച്ചും ചിരിച്ചും കഴിഞ്ഞൊരു ബാല്യവും
ചിണുങ്ങിയും പിണങ്ങിയും കഴിഞ്ഞൊരാ നാളുകൾ
കൗമാര കൂതൂഹലങ്ങൾ കടന്നെത്തി, യൗവ്വന-സ്വപ്ന ചിറകിലേറി
പാറിപ്പറന്നു നടന്നവൾ ചെന്നെത്തി ഭർത്തൃഗൃഹത്തിൻ പടിവാതിൽക്കൽ
ഉല്ലാസപൂർണമായുള്ളൊരു ജീവിതസ്വപ്നങ്ങൾ നെയ്ത മിഴിയുമായി.
മിഴികളിൽ സ്വപ്നവും , മൊഴികളിൽ സ്നേഹവും
അധരത്തിൽ പാൽപുഞ്ചിരിയുമായി-
നിന്നയാ നിമിഷത്തിൽ അവളറിഞ്ഞില്ലല്ലോ
ഇന്നലെകൾ തന്റെ സ്വർഗ്ഗമെന്ന്.
സംവത്സരങ്ങൾക്കിപ്പുറം തന്നുടെ –
പുഞ്ചിരി മായാതെ സൂക്ഷിക്കുവാൻ
തത്രപ്പെടുന്നൊരു വേളയിൽ കേട്ടവൾ
‘എപ്പോഴും എന്താണീ ദുഃഖഭാവം ?’
എന്തുരചെയ്യണം, എന്നറിയാതെ നിന്നവൾ
മാതൃതുല്യയായവർക്കു മുന്നിൽ.
‘ആദ്യമായ്ക്കാണുന്നു ഞാനീ ചിരി, എന്താണീ ആകുലതയ്ക്കു പിന്നിൽ?’
മറുപടി പറയുവാനാവാതെ നിന്നവൾ
ഒരു നിമിഷം ഒന്നമ്പരന്നോ?
‘ജീവിതമേല്പിച്ച മുറിവുകൾ തന്നിലെ-
പുഞ്ചിരി മായ്ച്ചു കളഞ്ഞതെപ്പോൾ?’.
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission