ബാർബർ രാമേട്ടൻ

2470 Views

barbar story

രാമേട്ടാ കുറെ സമയം പിടിക്കുമോ ? റോഡിൽ നിന്ന് പീടിക കോലായിലേക്ക് കയറി ഞാൻ ചോദിച്ചു

ഇല്ല…. ഇയാൾ കഴിഞ്ഞാൽ മതി, തിരിയുന്ന കസേരയിൽ ഇരിക്കുന്നു മദ്യവയസ്ക്കനെ ചൂണ്ടി കാണിച്ചു രാമേട്ടൻ പറഞ്ഞു…

മോൻ ഇരിക്ക് ……….

ഞാൻ വലിയ കണ്ണാടിക്കു ചുവട്ടിൽ ചുമരിനോട് ചേർത്തു വെച്ച ബഞ്ചിൽ ഇരുന്നു. ബെഞ്ചിന്റെ ഇടത് വശത്തെ കാലുകൾ രണ്ടും പോയിട്ടുണ്ട് , അതിന് ഒരു ചെറിയ ഇളക്കം, ബഞ്ചിന്റെ ഒരു കോണിൽ അടുക്കി വച്ച സിനിമമാസികകൾ , ചിത്രഭൂമി , നാന , സിനിമ മംഗളം  പിന്നെ മാതൃഭൂമി പത്രം. ഞാൻ ചിത്രഭൂമി എടുത്തു ഒന്ന് മറച്ചു നോക്കി. സമയ ഒരു 12.45  ആയിക്കാണും ഡൽഹി റേഡിയോ സ്റ്റേഷൻനിൽ നിന്നുള്ള  മലയാളം വാർത്തകൾ കേൾക്കാൻ തുടങ്ങി. വാർത്തകൾ വായിക്കുന്നത് ഗോബ്ബൻ . രാമേട്ടൻ റേഡിയോയുടെ വോളിയം ഒന്നു കൂട്ടി, പിന്നെ മുന്നിലുള്ള മദ്യവയസ്ക്കന്റെ  മുടിയിളുടെ കത്രിക ചലിപ്പിച്ചു തുടങ്ങി.

രാമേട്ടനെ ഞാൻ കാണാൻ തുടങ്ങിട്ട് ഒരുപാട്  വർഷമെങ്കിലും ആയി കാണും, ഒരു പ്രായചെന്ന മനുഷ്യൻ, തലയുടെ നടുഭാഗത്തുള്ള  മുടികൾ എല്ലാം കൊഴിഞ്ഞു പോയിരിക്കുന്നു, തലയുടെ വശങ്ങളിലുള്ള മുടികൾക്ക്‌ എല്ലാം വെളുത്ത  നിറം, മുഖത്തു ഒരു കാൽ മാത്രമുള്ള കണ്ണട , കണടയുടെ മറ്റേ അറ്റം നൂൽ കൊണ്ട് ചെവിയിയുടെ പിൻഭാഗം  ബന്‌ധിചിരിക്കുന്നു, നീണ്ട മുക്ക് , അതിന്റെ കീഴെ അങ്ങ്ങ്ങായി വെളുത്ത കുറ്റി രോമങ്ങൾ,  ഇരു നിറം, മെലിഞ്ഞ ശരീരം , ശരീരത്തോട് ഒട്ടിചേർന്ന വെളുത്ത ഷർട്ട്‌ അതിന്റെ മുകളിലേത്തെ ബട്ടൻസ് രണ്ടു ഇട്ടിട്ടില്ല, തുറന്ന ഷിർട്ടിന്റെ വിടവിലൂടെ അയാളുടെ നെഞ്ചില്ലേ വെളുത്ത രോമങ്ങൾ കാണാം, നിറമങ്ങിയ മുണ്ട്,  അതിന്റെ അറ്റം കുടഞ്ഞിട്ട് അയാൾ മുഖം തുടച്ചു പിന്നെ എന്റെ ചുമലിൽ തട്ടി

ഇനി മോൻ ഇരുന്നോ, ….

അയാളുടെ വാക്കുകൾ ഞാൻ അനുസരിച്ചു. ഞാൻ വേഗം തിരിയുന്ന കസേരയിൽ ഇരുന്നു, രാമേട്ടൻ വെള്ളം സ്പ്രേ ചെയ്തു എന്റെ മുടി ചീകി ഒതുക്കി പിന്നെ അതിൽ കത്രിക ചലിപ്പിക്കാൻ തുടങ്ങി,

ഉച്ച ചൂടിൽ ഞാൻ മയക്കത്തിലേക്ക് വഴുതി……….

സാബജി ഹോഗയാ ,

പെട്ടന്ന് മയക്കത്തിൽ നിന്ന് ഞാൻ ഞെട്ടി ഉണർന്നു, പരിസരം വീക്ഷിച്ചു അപ്പോൾ  ബാർബർ ഷോപ്പിലെ കണ്ണാടിയിൽ  എന്റെ മുഖം കാണിച്ചിട്ട് ബംഗാളി പിന്നെയും പറഞ്ഞു

സാബ് ഹോഗയാ , ഹെഡ് മസ്സാജ് കർനാഹേ ക്യ

നെഹി…. കിത്തനാ  ഹുആ …

സൗ രൂപ്പയ്യ  ബംഗാളി പറഞ്ഞു

ഞാൻ നൂറുരൂപ എടുത്തു കൊടുത്തിട്ട്  ഷോപ്പിൽ നിന്ന് ഇറങ്ങി നടന്നു, എന്താ എന്ന് അറിയില്ലാ ? …. രാമേട്ടൻ മനസ്സിൽ നിറഞ്ഞു ………മായാത്ത ബാല്യ കാല ഓർമ്മകളിൽ  …….

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply