Skip to content

Buried Thoughts Book by Joseph Annamkutty Jose

Buried Thoughts Book Malayalam Review

About the Buried Thoughts book

Buried Thoughts എന്നാൽ കുഴിച്ചിട്ട ചിന്തകൾ. ഓരോ വ്യക്തിയുടെയും ജീവിതം ആയിരക്കണക്കിന് കഥകളുടെ ഒരു വലിയ തുകയാണ്, പറഞ്ഞതും പറയാത്തതും, അതിന്റെ കയറ്റവും താഴോട്ടും, ശോഭയും മഹത്വവും നിറഞ്ഞതാണ്. ഇവിടെ, ജോസെഫ് തന്റെ ജീവിതാനുഭവം ഏവരെയും വിസ്മയിപ്പിക്കുന്ന അത്രെയും സത്യസന്ധതയോടെ വിവരിക്കുന്നു. നമ്മുടെ ജീവിതത്തെ പുന -പരിശോധിക്കാനും അതിൽ അർത്ഥം കണ്ടെത്താനും ഈ പുസ്തകം  നമ്മെ പ്രേരിപ്പിക്കുന്നു

 എത്ര ഇരുണ്ട സന്ധ്യയാണെങ്കിലും, പ്രഭാതം എല്ലായ്പ്പോഴും ചക്രവാളത്തിന്റെ അവസാനത്തിൽ കാത്തിരിക്കുന്നുവെന്ന ഒരു തോന്നൽ രചയിതാവ് നൽകുന്നു. എന്നിരുന്നാലും, അദ്ദേഹത്തിന്റെ എഴുത്ത് അവസാനം വരെ നിങ്ങളെ ആകർഷിക്കുകയും “ലൈഫ്’ എന്ന് വിളിക്കുന്ന സ്ലാബിനടിയിൽ നിങ്ങൾ ജീവനോടെ കുഴിച്ചിട്ട ഓർമ്മകൾ തിരികെ കൊണ്ടുവരാൻ നിങ്ങളെ പ്രേരിപ്പിക്കുകയും ചെയ്യും.

BOOK SUMMARY
BOOK NAMEBuried Thoughts
AUTHORJoseph Annamkutty Jose
CATEGORYBiography & Autobiography
LANGUAGEEnglish
NUMBER OF PAGES312
PUBLISHERDC Books
PUBLISHING DATE
EDITION10
ISBNISBN-10: 8126477407
ISBN-13: 978-8126477401
DIMENSIONS23.4 x 15.6 x 1.9 cm
BINDINGNormal
PRICE300
EBOOKNA

Buried Thoughts Book Review

Rating: 4.5 out of 5.

About the Book

27 വയസ്സുള്ള ഒരു പയ്യൻ തന്റെ ആത്മകഥ എഴുതുക എന്ന് പറഞ്ഞാൽ,  ജോസഫ് അന്നംക്കുട്ടിയെ അറിയാത്ത ഒരാളാണെങ്കിൽ ആരും നിഷേധിക്കും.  ഈ ചെക്കനെ ആത്‌മകഥയോക്കെ എഴുതുവാനുള്ള പ്രായവും വിവരവുമെല്ലാം  ഇത്രവേഗം ആയോ എന്ന് കരുതി കളിയാക്കും. എന്നാൽ ഒരു മോട്ടിവേഷൻ സ്പീക്കർ കൂടി ആയ ജോസഫ് അന്നക്കുട്ടിയുടെ ഈ ആത്മകഥ വായിക്കാൻ തുടങ്ങിയാൽ  പിന്നെ പറയാൻ വന്നതെല്ലാം അതേപടി വിഴുങ്ങും.  അതെ ജീവിതത്തെ പ്രണയിക്കുന്ന,  ജീവിതത്തിലെ  ദുഖങ്ങളും സന്തോഷങ്ങളും ആഘോഷിക്കുന്ന,  ഏത്‌ കാര്യത്തെയും മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമായി ചിന്തിക്കുന്ന ഒരു ചെറുപ്പക്കാരൻ കൂടിയാണ് അദ്ദേഹം. സ്വന്തം അമ്മയുടെ പേര് സ്വന്തം പേരിനോട് ചേർന്ന് അറിയപ്പെടാൻ ആഗ്രഹിക്കുന്ന ഒരു എഴുത്തുക്കാരൻ.  എഴുത്തുക്കാരൻ എന്ന പദവിയോടൊപ്പം തന്നെ  അദ്ദേഹം നല്ല ഒരു മോട്ടിവേഷൻ സ്‌പീക്കറും അതുപോലെ ഒരു റേഡിയോ ജോക്കിയും ഫിലിം ആക്ടർ കൂടിയാണ്.  

അദ്ദേഹം ഐ.ഐ.എം, ക്രൈസ്റ്റ് യൂണിവേഴ്‌സിറ്റി, എസ്.സി.എം.എസ് സ്‌കൂൾ ഓഫ് ടെക്‌നോളജി ആൻഡ് മാനേജ്‌മെന്റ് എന്നിവിടങ്ങളിലെ ക്യാമ്പസ് ജീവിതത്തിനു ശേഷം കൊച്ചിയിൽ സ്വകാര്യ കമ്പനിയിൽ മാനേജരായി ജോലിയിൽ പ്രവേശിച്ചു. എങ്കിലും അദ്ദേഹത്തിന് തന്റെ ജീവിതത്തിൽ ഒരു പൂർണത വരാത്തതുപോലുള്ള അസംതൃപ്തിയായിരുന്നു. തന്റെ ജീവിതത്തിൽ എന്തൊക്കെയോ  കുറവുകൾ ഉള്ളതുപോലെ തോന്നിതുടങ്ങി. 

എന്താണ് തന്റെ ജീവിതത്തിൽ സംഭവിച്ചത്.. നഷ്ടബോധമോ,.. കുറ്റബോധമോ.. ഒന്നും തീർച്ചയാക്കാനും കഴിയാത്ത അവസ്ഥ.  അവസാനം തന്റെ മാനസിക സംഘർഷം അദ്ദേഹത്തെ പേന കൈയിലെടുപ്പിച്ചു.ഒടുവിൽ ജോസഫ് 4 വർഷം കൊണ്ട് 301 പേജിൽ, തന്റെ ‘കുഴിച്ചു മൂടപ്പെട്ട ചിന്തകൾ’ ഒരു ആത്മകഥയായി ‘buried thoughts’ എന്ന പേരില്‍ ഇംഗ്ലീഷിൽ  എഴുതി വെച്ചു. അദ്ദേഹത്തിന്റെ വാക്കുകളിൽ,  അദ്ദേഹത്തെ  സ്‌നേഹിച്ചവരും  സ്‌നേഹം നിഷേധിച്ചവരുമാണ് അദ്ദേഹത്തെ രൂപപ്പെടുത്തിയത്.

‘the unexamined life is not worth living’ എന്ന സോക്രട്ടീസിന്റെ വാക്കുകളാണ് തന്റെ ഈ  പുസ്തകത്തിന്റെ ആധാരശിലയെന്ന് ജോസഫ് തന്നെ നമ്മോട്  പറയുന്നു. തന്റെ ഇതുവരെയുള്ള ജീവിത കാലയളവിനുള്ളിൽ ബാല്യ കൗമാര കാലത്തെ അനുഭവങ്ങൾ 25 ഭാഗങ്ങളിലൂടെയാണ് ജോസഫ് അവതരിപ്പിക്കുന്നത്. 

ഇത്രയും ചെറുപ്പത്തിൽ ആത്മകഥ എഴുതുവാൻ സാധിക്കുമോ എന്ന് ചോദിക്കുന്നവരോട് ഒരുപാട് പുസ്തകങ്ങൾ വായിക്കുന്ന ജോസെഫിനു ഒന്നേ പറയാനുള്ളൂ.. ഗാന്ധിജിയും ആന്ദ്രെ അഗാസിയും മണ്ടേലയും മലാലയുമൊക്കെ അവരുടെ ആത്മകഥകളിലൂടെ തന്നെ വല്ലാതെ സ്വാധീനിച്ചു. ആ ഒരു സ്വാധീനം മാത്രം മതി ഒരൊറ്റ ജീവിതത്തിലെ അനേകായിരം ജീവിതാനുഭവങ്ങൾ ഒരു ആത്മകഥയായി രൂപം പ്രാപിക്കുവാൻ.

ഈ പുസ്തകത്തിന്റെ മറ്റൊരു പ്രത്യേകത,  ഈ ഒരു ആത്മകഥക്ക്  പരമ്പരാഗതമായി നമ്മൾ കണ്ടിട്ടുള്ള ആത്മകഥയുടെയോ ജീവചരിത്രത്തിന്റേയോ ഒരു ഘടന അല്ല. വളരെ വ്യത്യസ്തമായി ലളിതമായ ഭാഷയിൽ ആദ്യമായി വായന തുടങ്ങുന്നവർക്ക് പോലും മനസിലാകുന്ന ഭാഷയിൽ ആണ് അദ്ദേഹത്തിന്റെ ഈ Buried Thoughts എന്ന ആത്മകഥ. യഥാർത്ഥത്തിൽ ഈ ഒരു പുസ്തകം ഒരു സാഹിത്യസൃഷ്ടി പോലെയും തോന്നുകയില്ല,  വളരെ ലളിതമായി ഒരു സാധാരണക്കാരനോട് സംവദിക്കുന്ന രൂപത്തിലാണ് എഴുതിയിരിക്കുന്നത്..

Buried Thoughts Book Summary

ഗവേഷണ പ്രബന്ധങ്ങളെക്കാളും പഠന ലേഖനങ്ങളെക്കാളും ആത്മകഥകളും ജീവചരിത്രങ്ങളും വായനക്കാരെ സ്വാധീനിക്കുന്നത് അത് എഴുത്തുകാരന്റെ/ എഴുത്തുകാരിയുടെ പച്ചയായ ജീവിതം ആയത്കൊണ്ടാണ്. പുസ്തകത്തിലൂടെ അവർ തൻ്റെ ജീവിതം ഒരിക്കൽ കൂടെ ഓരോ വായനക്കാരനു മുമ്പിലും ജീവിച്ചു കാണിക്കുകയാണ്. വളരെ ചെറിയ വയസ്സിനുള്ളിൽത്തന്നെ അത്തരം രണ്ട്‌ പുസ്തകങ്ങളിലൂടെ🎟️ നമുക്കിടയിൽ  ജീവിക്കുന്ന  എഴുത്തുകാരനാണ് ജോസഫ് അന്നംകുട്ടി ജോസ്. വളരെ തിരക്കുപിടിച്ച പുത്തൻ തലമുറയുടെ ജീവിത സാഹചര്യങ്ങളിൽ നമ്മുടെയിടയിൽ നിന്നുകൊണ്ട് തന്നെ ജീവിതത്തെ മറ്റൊരു കോണിൽ നിന്ന് വീക്ഷിക്കുന്ന🔭 ജോപ്പൻ “Buried Thoughts” ലൂടെയാണ് മുഖ്യധാരാ വായനക്കാരിലേക്ക് എത്തുന്നത്. ഗ്രന്ഥകാരന്റെ രണ്ടാമത്തെ പുസ്തകം “ദൈവത്തിന്റെ ചാരന്മാർ” എഴുതുവാൻ പ്രചോദനമായ ഒന്നാമത്തെ പുസ്തകവും എല്ലാവരും വായിച്ചിരിക്കേണ്ടതാണെന്ന് എനിക്ക് തോന്നുന്നു.👍🏻

നാലുവർഷത്തെ തന്റെ അധ്വാനത്തിന്  ശേഷം,  ഡിസി ബുക്സ് പബ്ലിഷ് ചെയ്ത പുസ്തകത്തിന് 311 പേജുകളിലായി സ്നേഹം, ഓർമ്മകൾ, പിഴവുകൾ, പ്രതീക്ഷ എന്നീ നാലു ഭാഗങ്ങളിലായി ഇരുപത്തഞ്ചോളം അധ്യായങ്ങളാണുള്ളത്. ജോപ്പൻ എന്നറിയപ്പെടുന്ന തന്നെ സ്നേഹിച്ചിരുന്ന,  തന്റെ എല്ലാമായിരുന്ന ഒട്ടനവധി പേരെ ആദ്യത്തെ ആറു അദ്ധ്യായത്തിൽ പ്രതിപാദിക്കുന്നു.

കുഞ്ഞായിരുന്നപ്പോൾ അമ്മയേക്കാൾ തനിക്കൊപ്പം ഉണ്ടായിരുന്ന,  മരിയുചേച്ചി. സെമിനാരിയിലെ ഓരോ നിയമങ്ങൾക്കിടയിൽ ജീവിതം വീർപ്പുമുട്ടിയപ്പോൾ താൻ  തിരികെ പോരുകയാണെന്ന് പറഞ്ഞനേരത്ത്‌ തന്നോടൊപ്പം കൂടെനിന്ന ഏട്ടൻ. തന്നെ  കുറേകൂടി നല്ല മനുഷ്യനാക്കിയ,  ഒരു മാലാഖയെപ്പോലെ തന്റെ  ജീവിതത്തിലേക്ക് കടന്നുവന്ന, ജീവിതത്തിലെ ആദ്യത്തെ പ്രണയിനി കാർല. ഇങ്ങനെ ഒരുപാട് പേരെ നമുക്ക് സുപരിചിതമാക്കുന്നു. 

ഇതിന്റെ ഇടയിൽ അമ്മക്ക് സർപ്രൈസ് കൊടുക്കാൻ,  സ്വയം ഭക്ഷണം ഉണ്ടാക്കി,  കാലു തുടക്കുന്ന തുണികൊണ്ട് പാത്രം തുടച്ച അപ്പച്ചന്റെ കഥ പറഞ്ഞ് വായനക്കാരെ ചിരിപ്പിക്കാനും വായനക്കാരുടെ ജോപ്പൻ മറന്നില്ല. അതേ അപ്പച്ചൻ തന്നെ, അമ്മ ഏട്ടന്റെ കൂടെ ബാംഗ്ലൂരിലായിരുന്ന സമയത്ത് ഒരാഴ്ച്ച ജോപ്പനെ ഊട്ടി. നല്ല രുചിയുള്ള ഭക്ഷണങ്ങളോടൊപ്പം സ്നേഹവും വിളമ്പിക്കൊടുത്ത് വെറൈറ്റി അനുഭവം ഉണ്ടാക്കിക്കൊടുത്ത അപ്പച്ചൻ. ഇവരൊക്കെയാണ് സ്നേഹത്തിന്റെ പാരമ്യതയിലൂടെ ജോപ്പനെ കൈപിടിച്ചു വഴി നടത്തിയവർ.

വളരെ രസകരമായ  അതുപോലെ തന്നെ സന്തോഷവും സങ്കടങ്ങളും ഒക്കെ നൽകിയ ഒരുപാട് ഓർമകളാണ് 7 മുതൽ 12 വരെയുള്ള അധ്യായങ്ങളിലുള്ളത്.

അതിലെ വേറെ  ഒരു സന്ദർഭം പറയാം.. ഒരിക്കൽ ഫ്രിഡ്ജിലെ ഐസ്ക്രീം എടുക്കാൻ പോയി ഫ്രീസറിൽ നാവു കുടുങ്ങി ഡോക്ടറെ കാണാൻ പോയി രോഗം പേപ്പറിൽ എഴുതികൊടുക്കേണ്ടി വന്ന ജോപ്പനെ പറ്റി വായിക്കുമ്പോൾ നമ്മളും അറിയാതെ ചിരിച്ച് പോകുന്നു. ഡോ.ആന്റണി സാറിനെ ജീവിതത്തിൽ ഏറ്റവും കൂടുതൽ ചിരിപ്പിച്ച ഒരു രോഗി തന്നെയായിരുന്നു  ജോപ്പൻ.

അങ്ങനെ ചിരിക്ക് ചിരിയും ചിന്തക്ക് ചിന്തയും എല്ലാം ഇടകലർന്ന ഒരു കൃതിയാണ് Buried Thoughts

ഒരു മാഷിന് തന്റെ വയസ്സാംകാലത്ത് പോലും ഓർത്തിരിക്കുന്ന ഒരു സ്റ്റുഡന്റ് ഉണ്ടെങ്കിൽ,  അവർ തമ്മിലുള്ള ബന്ധം നമുക്ക് ഊഹിക്കാവുന്നതല്ലെ..SSLC പരീക്ഷാ സമയത്ത് ഏറ്റവും കൂടുതൽ പ്രയാസം തോന്നിയ കണക്കിൻ്റെ കാര്യം എളുപ്പമാക്കിക്കൊടുത്തത് കണക്കില്ലാതെ സ്നേഹിച്ച ഡവിസ് സാറായിരുന്നു.വർഷങ്ങളോളം പരസ്പരം ബന്ധപ്പെടാതിരുന്നിട്ടും ഓർമ്മകൾക്ക് മങ്ങലേറ്റ വാർദ്ധക്യത്തിൽ പോലും വീണ്ടെടുക്കാൻ പറ്റുന്ന വിധത്തിൽ അത്രയും നല്ല ഓർമ്മകൾ നൽകിയ ഒരു സ്റ്റുഡൻ്റായിരുന്നു ഡവിസ് സാറിനു മുമ്പിൽ ജോപ്പൻ.

 നമ്മൾ ജീവിതത്തിൽ ഒരിക്കലും ഇഷ്ടപ്പെടാതിരുന്ന, പരിഗണിക്കാതിരുന്ന ആരെങ്കിലുമൊക്കെയാവും നമുക്ക് ഏറ്റവും ആവശ്യമാവുന്ന സമയത്ത് ഒരുപക്ഷേ നമ്മുടെ കൂടെയുണ്ടാവുക എന്ന് ഓർമ്മിപ്പിക്കുന്നുണ്ട്, ജോപ്പനും കൂട്ടുകാരും ക്രിക്കറ്റ് കളിച്ചപ്പോൾ കിണറ്റിൽപോയ പന്ത് കിണറ്റിലിറങ്ങി എടുത്ത്കൊടുത്ത് അച്ഛൻ്റെ കൈയിൽ നിന്നും അടി വാങ്ങി പൊട്ടിക്കരഞ്ഞ സിമിൽ.

 ഒരിക്കൽ നമ്മെ വല്ലാതെ സഹായിച്ചവരുടെ ഒരു ക്ഷണം സ്വീകരിക്കലായിരിക്കും അവർക്ക് ചെയ്‌തുകൊടുക്കാൻ പറ്റുന്ന ഏറ്റവും നല്ല കൃതജ്ഞത എന്ന് നമുക്ക് കാണിച്ചുതരുന്നുണ്ട്, 

ഒരിക്കൽ എറണാകുളത്തുനിന്ന് കണ്ണൂർ വരെ ബസ്സിൽ നിന്നു യാത്ര ചെയ്ത് കൂട്ടുകാരി ധന്യയുടെ കല്യാണത്തിനു പോയ ജോപ്പൻ. ചുറ്റിലുള്ള അപരിചിതരെ പരിചയപ്പെടാത്ത, ഈഗോ കാരണം അവരെ അറിയാൻ ശ്രമിക്കാത്ത അത്രയുംകാലം അവർ നമുക്ക് അപരിചിതർ തന്നെയാണെന്ന് ‘അപരിചിതൻ’ എന്ന അധ്യായം  പറഞ്ഞുതരുന്നു. 

ചില നേരത്തെ നമ്മുടെ അശ്രദ്ധയും പിഴവുകളുമൊക്കെ ആരെയെങ്കിലുമൊക്കെ വേദനിപ്പിക്കുന്നതോ, ആർക്കെങ്കിലുമൊക്കെ സഹായങ്ങൾ ചെയ്യാനുള്ള നമ്മുടെ അവസരങ്ങളെ നഷ്ടപ്പെടുത്തുന്നതോ ആണെന്ന് Mistakes എന്ന ഭാഗത്തെ 7 അധ്യായങ്ങളിലൂടെ ഗ്രന്ഥകാരൻ ഖേദത്തോടെ ഓർത്തെടുക്കുന്നുണ്ട്. 

നമ്മുടെ മുന്നിൽ കാണുന്നതല്ല പലരുടെയും യഥാർത്ഥജീവിതം എന്ന് ജോണിൻ്റെ ക്ലാസ് ടീച്ചർ സ്വന്തം ജീവിതത്തിലൂടെ വായനക്കാരനെ പഠിപ്പിക്കുന്നു. തെറ്റുകൾ ചെയ്തിട്ടും അത് ഏറ്റുപറയുന്നതും അതിന് പ്രായശ്ചിത്തമായി വല്ലതും ചെയ്യാൻ മുന്നോട്ട് വരുന്നതുമാണ് ജീവിതത്തിൽ എല്ലാവരെയും നന്മയുടെ വാഹകരാക്കുന്നത്. 

തെറ്റിദ്ധാരണയുടെ ഫലമായി സംഭവിച്ച പിഴവിന് പ്രായശ്ചിത്തമായി, അർഹമായ വിജയവും അംഗീകാരവും പോലും വേണ്ടെന്നു വെച്ച ഗ്രന്ഥകാരൻ, എവിടെയൊക്കെയോ വീണുടഞ്ഞുപോയ നമ്മുടെ നന്മയുടെ പൊടിപ്പുകൾ വീണ്ടെടുക്കാൻ സഹായിക്കുന്നു.

 മറ്റുള്ളവർ എന്ത് കരുതും എന്ന തോന്നൽ ഭീരുത്വത്തിൽ നിന്നുണ്ടാവുന്നതാണ്. ആ തോന്നൽ, അന്യായങ്ങൾക്ക് നേരെ പ്രതികരിക്കാനുള്ള നമ്മുടെ ശേഷിയെപ്പോലും ഇല്ലാതാക്കുന്നതായി പതിനെട്ടാം അധ്യായത്തിലെ ജോപ്പൻ്റെ KSRTC യാത്രയിൽ നമുക്ക് കാണാൻ സാധിക്കും. 

പുസ്തകത്തിൻ്റെ ഓരോ അധ്യായം വായിക്കുമ്പോഴും ജോപ്പനെ കൂടുതലായി അടുത്തറിയുകയായിരുന്നു. ഞാനറിയാതെ എൻ്റെയുള്ളിൽ ഇനിയും എന്തൊക്കെയോ പറയാനുള്ള ഒരു കഥാകാരനായി കുടിയിരിക്കുകയായിരുന്നു.

പുസ്തകത്തിൻ്റെ അവസാന ഭാഗത്ത് കുറേ ‘പ്രതീക്ഷ’ നൽകുന്ന അനുഭവങ്ങളാണ്. മരണശയ്യയിൽ കിടക്കുമ്പോൾ തോന്നുന്ന ഒരു കാര്യമാണ് ‘എനിക്ക് കുറച്ചൂടെ നല്ല മനുഷ്യനാവാൻ കഴിഞ്ഞിരുന്നെങ്കിലെന്ന്’ അപ്പച്ചൻ്റെ അനിയൻ ജോപ്പനോട് പറഞ്ഞത് പ്രതീക്ഷയുടെ വർത്തമാനമായിട്ടാണ്. ”മോളേ, ലോലൂ, ദേ പപ്പയുടെ മുഖത്തേക്ക് തന്നെ നോക്കിയാൽ മരുന്നിന് കയ്പ്പുണ്ടാവൂല” എന്ന് ജോപ്പന്റെ സഹപ്രവർത്തകൻ സെബാസ്റ്റ്യൻ അയാളുടെ മകളോട് പറയുമ്പോൾ ചില മുഖങ്ങൾ നമ്മുടെ ഉള്ളിലേക്ക് കടന്നുവരും.

 ജീവിതത്തിൽ ഏറ്റവും കയ്പ്പേറിയ അനുഭവങ്ങളുണ്ടാകുമ്പോൾ മാത്രം കടന്നുവരുന്ന മുഖങ്ങൾ, നമ്മെ ആശ്വസിപ്പിക്കുന്നവരായിരിക്കുമവർ. സങ്കടങ്ങൾ കൊണ്ട്, വേദനിപ്പിക്കുന്ന അനുഭവങ്ങൾ കൊണ്ട് ജീവിതം നിറമില്ലാതായവർക്ക് നൽകാവുന്ന ഏറ്റവും നല്ല Gift പ്രതീക്ഷ നൽകലാണെന്നാണ് റഷ്യക്കാരി റ്റീന തൻ്റെ റൂമിനു നേരെ തിരിയുന്നതിന് മുമ്പ് അവസാനമായി ജോപ്പനോട് പറഞ്ഞത്. ജീവിതത്തിൽ എവിടെയൊക്കെയോ പ്രതീക്ഷ നൽകിയ ‘ഒരൊറ്റക്കുപ്പി ബിയറും’പുസ്തകത്തിലെന്ന പോലെ ജോപ്പൻ്റെ ജീവിതത്തിലും ഇടം പിടിച്ചിട്ടുണ്ട്. പുസ്തകം വായിച്ചു കഴിയുമ്പോൾ അവിടെയും നമുക്ക് ‘ദൈവത്തിൻ്റെ കുറേ ചാരന്മാരെ’ കാണാൻ കഴിയും.

ആയിരം പേർ നൽകുന്ന ഉപദേശങ്ങളെക്കാൾ ഫലം ചെയ്യുക ചിലപ്പോൾ ഒരാൾ നൽകുന്ന അനുഭവമായിരിക്കും എന്നൊരു ചൊല്ലുണ്ട്‌. അത് യാഥാർത്യമാക്കുന്നതായിരുന്നു ഈയൊരു വായനാനുഭവം. നല്ല അനുഭവങ്ങളുണ്ടാവാൻ കുറേ ദൂരം യാത്ര ചെയ്യുകയോ ഒരു പാട് പേരെ അറിയുകയോ വേണ്ട. നമ്മൾ ജീവിക്കുന്ന ചുറ്റുപാടിനെ കാണാനും കേൾക്കാനും മൂന്നാമതൊരു കണ്ണും ചെവിയും അനുഭവങ്ങളെ സ്വീകരിക്കാൻ മറ്റൊരു ഹൃദയവും കൂടെ ഉണ്ടായാൽ മതി എന്ന് ഓരോ അധ്യായത്തിലൂടെയും വായനക്കാരനോട് വിളിച്ചു പറയുന്ന ഗ്രന്ഥകാരനോട് സ്നേഹം.

കടപ്പാട്: ALL A Rahman

About Author Joseph Annamkutty Jose

joseph-annamkutty-jose-wiki
Joseph Annamkutty Jose in studio

ജീവിതത്തെ പ്രണയിക്കുന്ന,  ജീവിതത്തിലെ  ദുഖങ്ങളും സന്തോഷങ്ങളും ആഘോഷിക്കുന്ന,  ഏത്‌ കാര്യത്തെയും മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമായി ചിന്തിക്കുന്ന ഒരു ചെറുപ്പക്കാരൻ ആണ് ജോസഫ് അന്നംക്കുട്ടി ജോസ് എന്ന് അറിയപ്പെടുന്ന Joseph K Jose. സ്വന്തം അമ്മയുടെ പേര് സ്വന്തം പേരിനോട് ചേർന്ന് അറിയപ്പെടാൻ ആഗ്രഹിക്കുന്ന ഒരു എഴുത്തുക്കാരൻ കൂടിയാണ് അദ്ദേഹം.  എഴുത്തുക്കാരൻ എന്ന പദവിയോടൊപ്പം തന്നെ  അദ്ദേഹം നല്ല ഒരു മോട്ടിവേഷൻ സ്‌പീക്കറും വ്ലോഗറും അതുപോലെ ഒരു റേഡിയോ ജോക്കിയും ഫിലിം ആക്ടറും കൂടിയാണ്.

Author’s Words about the Book 

എഴുത്തുക്കാരൻ തന്റെ Buried Thoughts എന്ന  ഈ  പുസ്തകത്തെ കുറിച്ച് എന്തായിരിക്കും പറയുക.. വീഡിയോ കാണു  

Joseph Annamkutty Talks about Buried Thoughts Book | Sharjah Book fair 2018

Amazing words from the Book

“Each person’s life is a grand sum of a thousand tales, told and untold, with its uphills and downhills and with its bleakness and magnificence.”

Readers’ Comments

ജോസഫ് അന്നം കുട്ടി ജോസ് – മുഖവുര വേണ്ടാത്ത രീതിയിൽ ജനപ്രീതിയിലേക്  ഉയർന്നു കഴിഞ്ഞ ഒരു RJ. അതിലുപരി ഇഷ്ടം പോലെ ഫാൻസ് ഉള്ള Motivational Speaker ! വൈദീകൻ ആകുവാൻ വേണ്ടി സെമിനാരിയിൽ ചേർന്ന് പിന്നീട് ഒരു എംബിഎ – ആർജെ ഒക്കെ ആയ കിടിലം സ്റ്റോറിയാണ് പുള്ളിയുടെത് ! 

Buried Thoughts അദ്ദേഹത്തിന്റെ ആദ്യത്തെ പുസ്തകമാണ്. Personally പുള്ളിയെ അത്ര ഇഷ്ടമൊന്നുമല്ല എങ്കിലും,  ബുക്സ് ഒന്നും വായിക്കാത്ത ഒരു ഫ്രണ്ട് ക്യാഷ് കൊടുത്ത് വാങ്ങി, 2 ദിവസം പോലും എടുക്കാതെ വായിച്ച് തീർത്തെന്ന് കേട്ടപ്പോ ഒരു കൗതുകം  സംഭവം തുടങ്ങി ഒരു ചാപ്റ്റർ ആയപ്പോൾ അതിനുള്ള വക ഉണ്ടെന്ന് മനസ്സിലായി ! Mark Manson – ന്റെ The Subtle Arts Of Not Giving A F*ck വായിച്ചിട്ട് പോലും ഒരു മോട്ടി വേഷനും വരാത്ത എനിക്ക് ഇത് പിന്നേം കിടിലം ആയിട്ട് തോന്നി ! 

ബുക്ക് കണ്ടന്റ്‌ :

ഒരു നോൺ – ഫിക്ഷൻ ബുക്ക് ആണ് ഇത് ആക്ച്വലി. Author – Delivery. അദ്ദേഹത്തിന്റെ ലൈഫിലെ പല Incidents ആണ് ഒരു Memoir pole  അവതരിപ്പിക്കുന്നത്. അവതരണത്തിനായി 25 ചാപ്റ്റർ – 4 ഭാഗങ്ങൾ ആയിട്ട് തിരിച്ചിരിക്കുന്നു.

1.Love

2.Remembrance

3.Mistakes

4.Hope

ടൈറ്റിൽ പോലെ ഓരോ ഭാഗത്തും അതാത് Incidents ആണ് പ്രതിപാദിക്കുന്നത്. ഇംഗ്ലീഷ്ന്റെ കാഠിന്യം ഒട്ടും തന്നയില്ലതെ,സിമ്പിൾ ലാംഗ്വേജ്. വളരെ അനായാസകരമായി വായിച്ച് പോകാം ഓരോ പേജും. 

Finally ഒരു ചെറിയ മോട്ടിവേഷൻ ഒക്കെ കിട്ടും ! 

Razal N Kalathivila

I too just finished reading this book yesterday. As you have said, the book contains small chapters of incidents in the life of Joseph explained in very plain and simple english. Love, Rememberance, Mistake and Hope….how important all of this is in our life is a great realization and Joseph Annamkutty Jose has very subtly and nicely conveyed this. A one time simple read 

Deepa Suresh

സൗത്ത് ഇന്ത്യയിലെ പ്രശസ്തരായ RJ(റേഡിയോ ജോക്കി)കളിൽ ഒരാളും  സ്റ്റോറി-ടെല്ലറും മോട്ടിവേഷണൽ സ്‍പീക്കറുമായ ജോസഫ് അന്നംകുട്ടി ജോസിന്റെ ഓർമ്മക്കുറിപ്പുകളാണ് ‘Buried Thoughts’..വായനക്കാരന് മടുപ്പ് തോന്നിക്കാത്ത, ഹൃദ്യമായ രീതിയിലുള്ള എഴുത്ത്..Inspiring. One life, many stories

Vaishnav Satheesh

ആദ്യത്തെ രചന എന്ന നിലയിൽ വ്ലോഗ് വീഡിയോ നലകുന്ന അതേ ഒരു ഫീൽ തരാൻ എഴുത്തുകാരന് കഴിഞ്ഞിട്ടുണ്ട്. Buried Thoughts is a good one 👏

Do Try ദൈവത്തിന്റെ ചാരന്മാർ. അത് പക്ഷേ ഇതിന്റെ ഒരു പരിഭാഷ പോലെയാണ് തോന്നിയത്

Razal N Kalthivila

Probably the art of reaching out the masses in simple nd realistic way nd the issues Joseph talks abt out is everyday stuff where u nd me can all relate…Delivery is an art and luks like Joseph is acing it…. But content a long way to goooo……

Pinky Antony

Ratings

  • Flipkart: 4.6/5
  • Amazon: 4.6/5
  • GoodReads: 4/ 5

5/5 - (1 vote)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!