Skip to content

Joseph Annamkutty Jose Wiki, Age, Books, Movies, Quotes

Joseph Annamkutty Jose Wiki, Age, Books, Movies, Quotes
AUTHOR BIO
NameJoseph Annamkutty Jose
Profession(s)Author, Radio Jockey, Actor, Motivational speaker
Date of Birth18 July 1988
Age (as in 2020)32 Years Old
Birth Place
NationalityIndian
HometownKarukutty, Kerala, India
School
College/UniversityB.Com Christ University
MBA, SCMS Cochin School of Business
Educational Qualification(s)MBA
DebutBook: Buried Thoughts
Movie: Vijay Superum Pournamiyum
FamilyFather- Jose
Mother- Annamkutty
Brother- Not Known
Sister- Not Known
Marital StatusSingle
SpouseNA
ChildrenNA
BooksDaivathinte Charanmar - You Could be One
Buried Thoughts
joseph-annamkutty-jose-wiki

Who is Joseph Annamkutty Jose? 

1988 ജൂലൈ 18 നാണ് ജോസഫ് അന്നംകുട്ടി ജോസ് (Joseph K Jose) ജനിച്ചത്. ഒരു എഴുത്തുകാരൻ, വ്ലോഗർ, മോട്ടിവേഷണൽ സ്പീക്കർ,  സാമൂഹിക സ്വാധീനം ചെലുത്തുന്നയാൾ,  ഫിലിം ആക്ടർ  എന്ന നിലയിൽ എല്ലാം അദ്ദേഹം പ്രശസ്തനാണ്.

ജോസഫ് കെ ജോസ് എന്ന് പേരായ അദ്ദേഹം എന്തുകൊണ്ടാണ് ജോസഫ് അന്നംക്കുട്ടി ജോസ് എന്ന പേരിൽ അറിയപ്പെടുന്നു?  വീഡിയോ കാണു..

Mother’s love | എന്താണ് ഈ അന്നംക്കുട്ടി | Joseph Annamkutty Jose

 റേഡിയോ മിർച്ചിയിൽ റേഡിയോ ജോക്കിയായി ജോലി ചെയ്യുന്നു. ക്രൈസ്റ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദവും എസ്‌സി‌എം‌എസ് കൊച്ചി സ്കൂൾ ഓഫ് ബിസിനസിൽ നിന്ന് എം‌ബി‌എയും പൂർത്തിയാക്കി.

ജീവിതത്തെ പ്രണയിക്കുന്ന,  ജീവിതത്തിലെ  ദുഖങ്ങളും സന്തോഷങ്ങളും ആഘോഷിക്കുന്ന,  ഏത്‌ കാര്യത്തെയും മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമായി ചിന്തിക്കുന്ന ഒരു ചെറുപ്പക്കാരൻ കൂടിയാണ് അദ്ദേഹം. സ്വന്തം അമ്മയുടെ പേര് സ്വന്തം പേരിനോട് ചേർന്ന് അറിയപ്പെടാൻ ആഗ്രഹിക്കുന്ന ഒരു എഴുത്തുക്കാരൻ.  

Joseph Annamkutty Viral videos

റേഡിയോ മിർച്ചിയിൽ ആർ‌ജെ ആയി ജോലി ചെയ്യുന്ന ജോസഫ് ‘ഐ ആം ദി ചേഞ്ച്’ എന്ന വീഡിയോ വൈറലായതോടെ ജനപ്രിയമായി. 2017 ഫെബ്രുവരി 27 ന് തന്റെ ഫേസ്ബുക്ക് പേജിൽ കയറിയ വീഡിയോയ്ക്ക് പലരുടെയും അഭിനന്ദന വാക്കുകൾ ലഭിച്ചു.വീഡിയോ കാണു..

ഞാനാണ് മാറ്റം #Iamthechange | Joseph Annamkutty Jose

നമ്മിൽ എത്രപേർ ആർത്തവത്തെക്കുറിച്ച് പരസ്യമായി സംസാരിക്കുന്നു? നമ്മിൽ എത്രപേർ ഇതിനെക്കുറിച്ച് സംസാരിക്കരുതെന്ന് വ്യവസ്ഥ ചെയ്തിട്ടുണ്ട്? ആർത്തവത്തെക്കുറിച്ചും ആർത്തവ ശുചിത്വത്തെക്കുറിച്ചും തുറന്ന സംഭാഷണങ്ങൾ നടത്തേണ്ടതിന്റെ ആവശ്യകതയാണ് അടുത്തിടെ കേരളത്തിലെ ഒരു കോളേജിൽ ഒരു ആർ‌ജെ സംസാരിച്ചത്.

അത്തരമൊരു സംഭാഷണം ഒരു സ്ത്രീയിൽ നിന്നാണെന്ന് ഒരാൾ അനുമാനിക്കും, പക്ഷേ എറണാകുളത്തെ സെന്റ് തെരേസ കോളേജിൽ ആർത്തവത്തെക്കുറിച്ച് സംസാരിച്ചത് റേഡിയോ മിർച്ചി ആർജെ ജോസഫ് അന്നംകുട്ടി ജോസാണ്.

ആർത്തവത്തെ കുറിച്ച് ജോസഫ് പറയുന്നത് കാണുവാൻ വീഡിയോ കാണു.

A man’s take on Menstruation | Joseph Annamkutty Jose

ആർത്തവത്തെക്കുറിച്ച് പരസ്യമായി പറയരുതെന്ന് ഇപ്പോഴും കരുതുന്നവരുണ്ട്. സാനിറ്ററി നാപ്കിനുകൾ ആരും കാണാതെ പൊതിഞ്ഞു പിടിക്കേണ്ടതാണെന്നും വസ്ത്രത്തിലെവിടെയെങ്കിലും രക്തക്കറ കണ്ടാൽ അതാരും കാണാതെ നീക്കം ചെയ്യേണ്ടതാണെന്നുമൊക്കെ ധരിച്ചു വച്ചിരിക്കുന്നവരാണ് ഭൂരിഭാഗം പേരും. പെണ്ണല്ലാതെ ആണൊരുത്തൻ ആർത്തവത്തെക്കുറിച്ച് സംസാരിക്കുക പോലും ചെയ്യരുതെന്നൊക്കെ പഠിച്ചു വച്ചിട്ടുള്ളവർക്കിടയിലേക്ക് ജോസഫ് അന്നംകുട്ടി ജോസ് എന്ന യുവാവ് ആർത്തവത്തെക്കുറിച്ച് ഒരു വിമൻസ് കോളേജിൽ സംസാരിക്കുന്നത്..

ആർത്തവത്തെക്കുറിച്ചുള്ള ആരോഗ്യകരമായ സംഭാഷണങ്ങൾ പ്രോത്സാഹിപ്പിക്കപ്പെടാത്ത നാട്ടിൽ വളർന്നുവരുന്ന തെറ്റായ ധാരണകളെക്കുറിച്ചും ആർത്തവത്തെക്കുറിച്ചുള്ള സംവേദനക്ഷമതയുടെ അഭാവത്തെക്കുറിച്ചും ജനപ്രിയ ആർ‌ജെ ജോസഫ് സംസാരിച്ചു.

അദ്ദേഹത്തിന്റെ  തുറന്ന സംഭാഷണം മൂലം അദ്ദേഹം ഒരുപാട് ആളുകളുടെ പ്രയങ്കരനായി മാറി.ഒരു വനിതാ കോളേജിൽ ആർത്തവ ശുചിത്വത്തെക്കുറിച്ച് ഒരു പുരുഷൻ സംസാരിക്കുന്നതും ഈ വിഷയത്തിൽ ഒരു കാമ്പെയ്ൻ ഉദ്ഘാടനം ചെയ്യുന്നതും അദ്ദേഹത്തെ  സംബന്ധിച്ചു അസാധാരണമായി കാണുന്ന ഒന്ന് തന്നെയാണെന്ന് ആർ‌ജെ ജോസഫ് തന്നെ സമ്മതിച്ചു.

ആർ ജെ ജോസഫ് ആർത്തവത്തെക്കുറിച്ചും പൂർണ്ണമായും ജീവശാസ്ത്രപരമായ പ്രതിഭാസത്തോടുള്ള പുരുഷന്മാരുടെ മനോഭാവത്തെക്കുറിച്ചും തന്റെ ചിന്തകൾ സത്യസന്ധനായി തന്നെ അവരോട് പങ്കുവെച്ചു. അതുപോലെ തന്നെ അദ്ദേഹം drugs ന് എതിരായും ഒരുപാട് സംസാരിച്ചിട്ടുണ്ട്. വീഡിയോ കാണു..

Say No to Drugs!! | ജീവിതത്തെ ഫൈറ്റ് ചെയ്ത് തോൽപ്പിക്കുന്നതാണ് യഥാർത്ഥ ലഹരി | Joseph Annamkutty Jose
An extra Eye, An extra Ear, An extra Heart | Joseph Annamkutty Jose | TEDxSJCETPalai

Joseph Annamkutty Books

റേഡിയോ മിർച്ചിയിലെ റേഡിയോ ജോക്കിയാണ് ജോസഫ് അന്നംകുട്ടി ജോസ്. പക്ഷേ അദ്ദേഹം കേവലം റേഡിയോ ജോക്കിയല്ല. 2 പുസ്തകങ്ങൾ, Buried Thoughts,  ദൈവത്തിന്റെ ചാരൻമാർ എന്നി പുസ്തകങ്ങൾ രചിച്ച മികച്ച എഴുത്തുകാരനാണ് കൂടിയാണ് അദ്ദേഹം. അവ ഇന്ത്യൻ സാഹിത്യത്തിലെ സാഹിത്യ മാസ്റ്റർപീസ് അല്ലെങ്കിലും അത് വായിക്കുന്ന ഏവർക്കും പോസിറ്റീവ് എനർജി നൽകും എന്നത് ഉറപ്പാണ്.. “ദൈവത്തിന്റെ ചാരന്മാർ”എന്ന പുസ്തകം ഇപ്പോൾ ആമസോണിൽ ഏറ്റവും ബെസ്റ്റ് സെല്ലിങ് ബുക്കുകളിൽ ഒന്നായി സ്‌ഥാനം പിടിക്കുകയും ചെയ്തിരിക്കുന്നു. അതിൽ നിന്ന് തന്നെ ആ നോവലുകൾ വായനക്കാർക്ക് എത്ര പ്രിയപ്പെട്ടവയാണെന്ന് മനസിലാക്കാവുന്നതേ ഉള്ളു. 

അദ്ദേഹം തന്റെ 27-ാം വയസ്സിൽ എഴുതിയ “Buried Thought” എന്ന പുസ്തകം അദ്ദേഹത്തിന്റെ ആത്മകഥ തന്നെയായിരുന്നു.   ഇത്രയും ചെറുപ്പത്തിൽ ആത്മകഥ എഴുതുവാൻ സാധിക്കുമോ എന്ന് ചോദിക്കുന്നവരോട് ഒരുപാട് പുസ്തകങ്ങൾ വായിക്കുന്ന ജോസെഫിനു ഒന്നേ പറയാനുള്ളൂ.. ഗാന്ധിജിയും ആന്ദ്രെ അഗാസിയും മണ്ടേലയും മലാലയുമൊക്കെ അവരുടെ ആത്മകഥകളിലൂടെ തന്നെ വല്ലാതെ സ്വാധീനിച്ചു. ആ ഒരു സ്വാധീനം മാത്രം മതി ഒരൊറ്റ ജീവിതത്തിലെ അനേകായിരം ജീവിതാനുഭവങ്ങൾ ഒരു ആത്മകഥയായി രൂപം പ്രാപിക്കുവാൻ.

ജോസഫ് അന്നംക്കുട്ടിയുടെ പുസ്തകങ്ങളെ പറ്റി നമ്മൾക്ക് അറിയാത്ത പല കാര്യങ്ങളും അറിയാം – Joseph Annamkutty Jose Books

  1. Buried Thoughts

Buried Thoughts എന്നാൽ കുഴിച്ചിട്ട ചിന്തകൾ. . ഇവിടെ, ജോസെഫ് തന്റെ ജീവിതാനുഭവം ഏവരെയും വിസ്മയിപ്പിക്കുന്ന അത്രെയും സത്യസന്ധതയോടെ വിവരിക്കുന്നു. നമ്മുടെ ജീവിതത്തെ പുന -പരിശോധിക്കാനും അതിൽ അർത്ഥം കണ്ടെത്താനും ഈ പുസ്തകം  നമ്മെ പ്രേരിപ്പിക്കുന്നു

ഈ ബുക്കിനെ പറ്റി നിങ്ങൾ അറിയാത്ത കൂടുതൽ കാര്യങ്ങൾ അറിയുവാൻ – Buried Thoughts Book Review

  1. ദൈവത്തിന്റെ ചാരന്മാർ 
Daivathinte-Charanmar-Book-PDF

നിരവധി കോപ്പികൾ വിറ്റൊഴിഞ്ഞ ബെറീഡ് തോട്ട്‌സിനു ശേഷം ജോസഫ് അന്നംകുട്ടിയുടെ ഏറ്റവും പുതിയ പുസ്തകം.  നമുക്ക് നമ്മുടെ ജീവിതത്തിലേക്ക് തിരിഞ്ഞ് നോക്കുവാൻ ഇതിലെ ചിന്തകൾ നമ്മെ പ്രേരിപ്പിക്കുന്നു.

ഈ എഴുത്തുകാരന്റെ ജീവിതത്തിൽ കണ്ടുമുട്ടിയവരുടെ കഥകളും അനുഭവങ്ങളും ഈ പുസ്തകത്താളിലൂടെ നമ്മൾ ഓരോരുത്തരോടും പങ്ക് വെക്കുകയാണ്. 

ഈ ബുക്കിനെ പറ്റി നിങ്ങൾ അറിയാത്ത കൂടുതൽ കാര്യങ്ങൾ അറിയുവാൻ – Daivathinte Charanmar Book Review

Jose Annamkutty Hobbies

Reading, photography, learning, traveling and internet surfing

Joseph Annamkutty Quotes

ഒരു പെൺശരീരത്തെ കുറിച്ച് ആണിന് പറഞ്ഞ് കൊടുക്കുവാൻ ഏറ്റവും യോഗ്യത ഉള്ളത് ഒരു പെണ്ണിനാണ്.

നമ്മെ വിമർശിച്ചവരെ കൊണ്ട് കയ്യടിപ്പിക്കുന്നതാണ് യഥാർത്ഥ മറുപടി. ആ കയ്യടിക്കുന്നവരെ നോക്കി പുഞ്ചരിച്ച് Thank You പറയുന്നതാണ് മെച്ചോരിറ്റി.

If you have pain,  Covert pain, 

Every Break Up is a Walk up Call!

After all,  its not a Break “Down”

Its Break “Up”

നമ്മളെ ഒത്തിരി സ്നേഹിക്കുന്നവരോട് നമ്മൾ ചെയുന്ന ക്രൂരത,  അവരുടെ സ്നേഹത്തെ  പരിഗണിക്കാതിരിക്കുന്നതാണ്. അതെ സ്നേഹിക്കപ്പെടാതെ പോകുന്ന സ്നേഹം!

തിരിച്ച്കിട്ടില്ലെന്ന് അറിഞ്ഞിട്ടും 

നീണ്ടു നിൽക്കില്ലന്നറിഞ്ഞിട്ടും 

പറ്റിക്കപ്പെട്ടുവെന്നറിഞ്ഞിട്ടും 

പിന്നെയും സ്നേഹിക്കാൻ കഴിയുന്നതാണ് 

സ്നേഹമെന്ന വാക്കിനെ അത്ഭുതപ്പെടുത്തുന്നത്.

ചേറിലാണ് കാലുകൾ എങ്കിലും പറയുന്നത് മുഴുവൻ ശുദ്ധിയെ പറ്റിയാണ്.

ഉള്ളിൽ ഇരുട്ടാണെങ്കിലും കയ്യിൽ വിളക്ക് കൊണ്ട് നടക്കുന്നവരുണ്ട്.

എപ്പോഴും സന്തോഷമായിരിക്കാൻ എന്ത് ചെയ്യണം.

ഒന്നെങ്കിൽ പ്രാന്ത് പിടിക്കണം. അല്ലെങ്കിൽ മരിച്ച്  പോണം.

മനുഷ്യനായി ജീവിക്കുന്നതിനു നമ്മൾ കൊടുക്കുന്ന താങ്ക്സ് ആണ് സങ്കടം.

തിരിച്ച് സ്നേഹിക്കില്ല എന്നറിഞ്ഞിട്ടും നീണ്ടു നിന്നേക്കില്ല എന്നറിഞ്ഞിട്ടും പിന്നേയും സ്നേഹിക്കാൻ പറ്റുന്നതാണ് ‘സ്നേഹം’ എന്ന വാക്കിനെ അത്ഭുതമാക്കുന്നത്.

Joseph Annamkutty in Films

ജോൺ പയസ് സംവിധാനം ചെയ്ത “ഒരു കുമ്പസാര രഹസ്യം “എന്ന ഹ്രസ്വചിത്രത്തിലൂടെയാണ് ജോസഫ് അഭിനയത്തിലേക്ക് ചുവടുവച്ചത്. സിനിമയിൽ ആദ്യമായി അഭിനയിച്ചത് 2018 ൽ പുറത്തിറങ്ങിയ “വിജയ് സൂപ്പർ‌ പൗർണമിയും “എന്ന ചിത്രത്തിലാണ്. വരാനിരിക്കുന്ന മലയാള സയൻസ് ഫിക്ഷൻ സിനിമയായ ‘ചൂതാട്ടം’ എന്ന ചിത്രത്തിലും അദ്ദേഹം അഭിനയിക്കുന്നു.

Joseph Annamkutty in Socialmedia

ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ ജനപ്രീതി നേടിയ ഇന്ത്യൻ സോഷ്യൽ മീഡിയ താരമാണ് ജോസഫ് അന്നംകുട്ടി ജോസ്. 713867+ അനുയായികളുള്ള ജോസഫ് അന്നംകുട്ടി ജോസിനെ ഇന്ത്യയിലെ ജനപ്രിയ സ്വാധീനക്കാരിൽ ഒരാളായി കണക്കാക്കുന്നു. ജോസഫ് അന്നംകുട്ടി ജോസ് ഇൻസ്റ്റാഗ്രാമിൽ usename @josephannamkutty എന്നാണ്.

Instagram

https://www.instagram.com/josephannamkutty/

Facebook

https://www.facebook.com/josephannamkuttyjose/

Youtube

https://www.youtube.com/c/JosephAnnamkuttyJose

Rate this post

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!