ജീവിതപ്പച്ച (കവിത)

4712 Views

kavitha

എവിടെയോ കണ്ടു മറന്നു, ഓർമകളിൽ

ഓളങ്ങളാകുന്നു നിൻ രൂപം,.

മഞ്ജുളം മനസ്സിൽ പ്രതിഷ്ഠിച്ചു, മന്ദഹാസം

മഴവില്ലാകുന്നു.

അഴകാർന്ന കൺകളിൽ  കാണുന്നു

ഞാനെൻ  ജീവിത പച്ച.

പുഞ്ചിരി തേടിയിതാ  വരുന്നു അറിയാത്ത

നിത്യ  സുഖത്തിനായി.

കൺതുറന്നാൽ കാണണം കണിയായി

നിഴൽ  പാൽ പോലെ വെളുത്തിടും.

നിദ്രയിൽപോലും നിറവാർന്ന ശ്രീയാൽ

എന്നെയുണർത്തി ചാരത്തു നിർത്തും.

മൊഴികളാൽ ചുംബിച്ചുറക്കണം, താരകങ്ങൾ

എന്നിലേക്കായടുക്കും.

മുന്തിരി ചാറിനാൽ കഴുകണം കൈകൾ

നിൻ കവിളിൽ തലോടണം, മന്ദം.

അമ്പിളി നിലാവ് കാണുന്നപോൽ

തരളിതമാകുന്നു ഞാനും, രജനിയും.

പക്ഷം മുളച്ചാൽ  ശലഭമോ,  തുമ്പിയോ

ചുണ്ടിലെ തേൻ കുടിച്ചുന്മത്തനാകണം.

ജന്മാന്തരങ്ങളിൽ തേടിയ പൂവുകൾ

എന്നും നിനക്കായി ഹാരമൊരുക്കും.

കാത്തിരിക്കുന്നിതാ വരുന്നൊരാ ജന്മവും

അത്തം പത്തിലും പൂക്കളം ചമയ്ക്കാനായ്.

——–

സുധേഷ്‌ ചിത്തിര

 

Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply