ഓ… അപ്പൊ പീഡിപ്പിക്കാൻ നീ അവനെ വിളിച്ചുവരുത്തിയതാണ്.

2489 Views

suicide story

കുട്ടിയെ സാർ വിളിക്കുന്നു…..

അവൾ വേച്ച് വേച്ച് അയാളുടെ മുറിയിലേക്കു നടന്നു

തെന്നൽ അല്ലേ……

അവൾ അതെയെന്ന് തലയാട്ടി.
അവന്റെ പേരോ….
സഞ്ച…സഞ്ജയ് …….
എന്നിട്ട് അവൻ തന്നെ….നശിപ്പിച്ചു എന്നാണ് നിന്റെ പരാധി….അല്ലെ….ആട്ടെ… അവിടെ വെച്ചാണ് നിങ്ങൾ രണ്ടു പേരും……അല്ല അവൻ നിന്നെ പീഡിപ്പിച്ചത്……………..ചോദിച്ചതുക്കേട്ടിലാന്നുണ്ടോ……..എടി എവിടെ വെച്ചായിരുന്നുന്ന്

എന്റെ വീ..വീട്ടിൽ…

ഓ… അപ്പൊ പീഡിപ്പിക്കാൻ നീ അവനെ വിളിച്ചുവരുത്തിയതാണ്.
അതുവരേ ഒഴുക്ക് നിർത്തിയിരുന്ന കണ്ണ് വീണ്ടും ഒഴുകാൻ തുടങ്ങി.

എടി ഇരുന്ന് മോങ്ങാതെ പറയെടി……നീ വിളിച്ചിട്ടല്ലേ അവൻ നിന്റെ വീട്ടിലേക്ക് വന്നത്.

അല്ല…
സംഭവം നടക്കുമ്പോ വീട്ടിൽ വേറെ ആരെങ്കിലും ഉണ്ടായിരുന്നോ

ഇല്ല

ഓ അപ്പോ…..വീട്ടിൽ ആരും ഇല്ലാത്ത സമയത്ത് അവൻ നിന്നെ ബലാത്സഗം ചെയ്യാൻ വന്നതാണ്…..എന്നാലും അത് അങ്ങോട്ട് clear ആവുനിലല്ലോ……കേട്ടൊടോ വേണൂ….. ഇവൾ വീട്ടിൽ ഒറ്റക്കായപ്പോയാണ് ആ പയ്യൻ വന്ന് ഇവളെ എന്തോക്കെയോ ചെയ്തത്…….ഇവൾ അവിടെ ഒറ്റക്കാണെന്ന് അവൻ എങ്ങനെ അറിഞ്ഞു……എങ്ങനെയാ അറിഞ്ഞത് മോളേ….. നീ വിളിച്ചു പറഞ്ഞോ അവനോട്

സർ ഇത്തിരിക്കൂടി മാന്യമായിട്ട് സംസാരിച്ചുകൂടെ

ഫ….കഴിവേറീടെ മോളെ….ഓരോരുതന്മാർക്ക് കിടന്ന് കൊടുത്തിട്ട്….ഇപ്പൊ നമ്മളോട് മാന്യമായിട്ട് സംസാരിക്കാൻ……….പറയെടി അവൻ നിന്നെ എന്താ ചെയ്തത്.
സർ വനിതാ പോലീസുക്കാരാരെങ്കില്ലും
അവൾ ശബ്ദം താഴ്ത്തി അയാളോട് കെഞ്ചി

ഇതെൻ്റെ പരിധിയിലുള്ള സ്റ്റേഷനാണ് ഇവിടെ ആര് മൊഴിയെടുക്കണമെന്ന് ഞാൻ തീരുമാനിക്കും…… ഇവിടെയുള്ളവരൊക്കെ മോഷണവും പിടിച്ച് പറിയും കേട്ട് മടുത്തു….. ഇനി എല്ലാവരും ഒന്ന് ഉണരട്ടെന്ന്…… മോള് പറ എന്താ അവൻ ചെയ്യ്തത്….കൃത്യമായിട്ടും വ്യക്തമായിട്ടും പറയണം……എവിടെയൊക്കെ തൊട്ടുന്നും പിടിച്ചുന്നും പറയണം

ഇത്രയും പറഞ്ഞ് അയാൾ അവളെ നോക്കി കീഴ്ച്ചുണ്ട് കടിച്ചു ഒരു വഷളൻ ചിരി ചിരിച്ചു. അവൾ ദയനീയമായി അവിടെയുള്ള വനിതാ പോലീസുക്കാരെ നോക്കി. അതിലും ദയനീയമായി അവരുടെ കണ്ണുകൾ താഴ്ന്നു.പെട്ടന്ന് മേശയിൽ ആഞ്ഞടിച്ചുകൊണ്ട് അയാൾ എഴുനേറ്റു. ഞട്ടിവിറച്ചുകൊണ്ട് അവൾ പറയാൻ
തുടങ്ങി

സഞ്ജയ് ….. ആ പേര് പറഞ്ഞപ്പഴേക്കും അവളുടെ വാക്കുകൾ മുറിഞ്ഞു കണ്ഠം പിടച്ചു……. ഒരു വല്ലാത്ത വിഭ്രാന്തി അവളെ മൂടി .
അയ്യാൾ വീണ്ടും മേശയിൽ ആഞ്ഞടിച്ചു

മ്മ്….. സഞ്ജയ്

അവൻ എൻ്റെ അമ്മാവൻ്റെ മകനാണ്……. ചെറുപ്പത്തിലേ …… അവനു വേണ്ടി എന്നെ പറഞ്ഞു വെച്ചിരുന്നു. എന്റെ…….എന്റെ കോഴ്സ് കഴിഞ്ഞിട്ട് കല്യാണം നടത്താൻ ആയിരുന്നു പ്ലാൻ

അപ്പോ…. അവനുവേണ്ടിയുള്ള ഉരുപിടിയാണ്…..അവനൊന്ന് രുചിച്ചു നോക്കിയെന്നല്ലേ ഒള്ളു……രുചിച്ചു നോക്കി കഴിക്കുന്നത് തന്നെയല്ലേ നല്ലത്…..

അവളുടെ തല താഴ്ന്നുപോയി…

മ്മ് എന്നിട്ട് ….ബാക്കി പറ…… അവൻ ആദ്യമായിട്ടാണോ അതോ ഇതിനു മുന്നേ…..

അവൾ തല പൊക്കാതെ തന്നെ ഇരുന്നു.പെട്ടെന്ന് അവൾ ഇരിക്കുന്ന കസേരയിൽ നിന്ന് ചെരിഞ്ഞു വീണു….വീണിടത്ത് തന്നെ കിടന്ന് നോക്കുമ്പോൾ പല്ല് ഞരിച്ചു….ഒരു വെള്ളവസ്ത്രധാരി…അവളുടെ ചുണ്ടുകൾ മന്ത്രിച്ചു

“അച്ഛൻ…..”
“എഴുന്നേൽകേടി എരണംകേട്ടവളേ….”
അയ്യാൾ അവളുടെ മുടിക്കുത്തിന് പിടിച്ചു എഴുന്നേൽപ്പിച്ചു.എന്നിട്ട് കൂടെ വന്ന ആളിന്റെ കൈയ്യിലേക് എറിഞ്ഞു കൊടുത്തു
“ഇവളെ കൊണ്ടുപോയി വണ്ടിയിലാക്ക്”
എന്നിട്ട് അവളോട് സംസാരിച്ചിരുന്ന ഉദ്യോഗസ്ഥന്റെ നേർക്ക് തിരിഞ്ഞു
” വല്യ ഉപകാരമായി….ഇത് എങ്ങാനും പുറത്തുപോയിരുന്നെങ്കിൽ…കുടുംബത്തിന്റെ മാനം പോയെന്നേ…”

“എഴുതിതന്ന പരാതിയിൽ  അഡ്രസ്സ്‌ കണ്ടപ്പോ സാറിന്റെ മോളാന്ന് മനസിലായി അപ്പൊ വിളിച്ചു പറഞ്ഞു എന്നേയുള്ളു…

“അതെന്തായാലും നന്നായി…….. എന്നാ ഞാൻ ഇറങ്ങാട്ടെ…. അവിടെ അനിയന്റെ മോന്റെ കല്യാണം നടക്കാണ്…. അതിന്റെ ഇടയിലാ ഈ കുരുത്തംകെട്ടവള്…….”

” പോട്ടെ സാറേ…കുട്ടിയല്ലേ അറിവില്ലായിമകൊണ്ട് ചെയ്തതാവും…സാർ ഇനി അടിക്കാനും പിടിക്കാനും ഒന്നും നിക്കണ്ടാ…”

പൊലീസുകാരന് കൈമടക്ക്‌ കൊടുത്തു…അയ്യാൾ ചിരിച്ചുകൊണ്ട് കാറിൽ കയറി അവളെ രൂക്ഷമായിനോക്കി അവളെ ദഹിപ്പിച്ചു കളയാനുള്ള ശക്തിയുണ്ടായിരുന്നു ആ നോട്ടത്തിന് . അവൾ തല ഉയർത്തിയില്ല…കൈകൾ കൂട്ടിതിരുമിയും പിണച്ചു വെചും ഉള്ളിലെ അസ്വസ്ഥതകൾ പുറത്തുകൊണ്ട് വന്നു. കാർ ആ വലിയ വീടിന്റെ മുന്നിൽ ചെന്നുനിന്നു…അവളെ വലിചിറക്കി കൊണ്ടുപോയി മുറിയിൽ കയറ്റി മുഖമടച്ചു ഒരടി…. അവൾ താഴെ വീണുപോയി…വീണ്ടും അടിക്കാനായി കൈയോങ്ങിയപ്പോൾ കൂടെ വന്നയാൾ കൈയിൽ പിടിച്ചു….

“ജോണി…കയ്യിന്നു വിടെടാ…”

“വേണ്ട സാറേ മതി തല്ലിയത്…. കുഞ്ഞല്ലേ….പാവം ഇനി തല്ലിയാൽ ചത്തുപോകും”

“ചാവുന്നെങ്കിൽ ചാവട്ടെ…..കുടുംബത്തിന്റെ മാനം കളയാനായിട്ട്…..എടി… ഈ കുടുംബത്തിന് ഒരന്തസുണ്ട്…..എനിക്ക് ഈ സമൂഹത്തിൽ ഒരു നിലയും വിലയും ഉണ്ട്….അത് രണ്ടും നശിപ്പിക്കുന്ന എന്തെങ്കിലും ഇനി നിന്റെ ഭാഗത്തുനിന്നുണ്ടായാൽ………മോളാണെന്നൊന്നും നോക്കില്ല കെട്ടി ആറ്റിൽത്താഴ്ത്തും പറഞ്ഞേക്കാം..”

“സ്വന്തം  മോളെ മാനത്തെകാളും വലുതാണോ…നിലയും വിലയും അന്തസുമൊക്കെ….അതികാരമോഹത്തിൽ മനസാക്ഷി നഷ്ടപെട്ട ആളാണ് അച്ഛൻ…മനസാക്ഷി ഇല്ലാത്ത ആൾക്ക് എന്ത് മകൾ അല്ലെ…”

താഴെ വീണുകിടക്കുന്ന അവളെ ചവിട്ടാൻ കാലോങ്ങിയ അയ്യാളെ ജോണി പിടിച്ചുമാറ്റി…

“വേണ്ട ജോണിചേട്ടാ…..ജനിപ്പിച്ച തന്തകില്ലാത്ത സ്നേഹം ഒന്നും നിങ്ങൾക്കും വേണ്ടാ….വിട്ടേക്ക് ചവിട്ടിക്കൊല്ലുന്നെങ്കിൽ കൊല്ലട്ടെ”

” ഈ അസത്തിനെ ഞാൻ ഇന്ന്………ജോണി ഈ മുറിയങ്ങ് പൂട്ടിയേക്ക്….ഞങ്ങൾ വരുന്നത് വരെ ഇവടെ കിടക്കട്ടെ……ഇനി അവൾ ചേട്ടന്റെ കല്യാണം കൂടേണ്ട…..ഓഡിറ്റോറിയത്തിന്ന് കണ്ണുവെട്ടിച്ചു പുറത്തുകടന്ന പോലെ ഇവടെന്നും പുറത്തിറങ്ങാൻ നോക്കിയാ………കുറച്ചു സ്വാതന്ത്ര്യം തന്ന് വളർത്തിയപ്പോ തലയായിൽകേറാ……..ജോണി വാ പോകാം..”

അവളെ മുറിയിൽ ഇട്ടുപൂട്ടി അവർ പോയി..അവൾ ഇരുകാലുകളും നെഞ്ചോടിച്ചേർത്തു കൈകൾകൊണ്ടുചുറ്റിപിടിച്ചിരുന്നു കരഞ്ഞു….. അല്പം കഴിഞ്ഞു എഴുനേറ്റുപോയി വസ്ത്രം അഴിച്ചു സഞ്ജയ് വികലമാക്കിയ ശരീരം കണ്ണാടിയിൽ നോക്കി ആർത്തുകരഞ്ഞു……..

സഞ്ജയ്…….ചെറുപ്പം മുതലേ അറിയാവുന്നതാ അവനെ…..അല്പമൊന്ന് മുതിർന്ന ശേഷം അവൻ  വേറെ കണ്ണുകൊണ്ട് കാണാൻ തുടങ്ങിയത്…..മറ്റു കസിൻസിനോട് കാണിക്കാത്ത ഒരു തരം പെരുമാറ്റം……ഞാൻ ലവൻത്തിൽ പഠിക്കുമ്പോൾ സീനിയർ ചേട്ടൻ എനിക്ക് വാലന്റൈൻസ് ഡേയ്ക്ക് ഗിഫ്റ്റ് തന്നതകണ്ട് അവന്റെ മൂക്കിന്റെ പാലം ഇടിച്ചു പൊട്ടിച്ചു……കുടുംബത്തിന്റെ സ്വതീനം കൊണ്ട് ആ കേസ് ഒതുക്കിത്തീർത്തു…അതിന്റെ പേരിൽ വീട്ടിൽ നടന്ന അന്തിച്ചർച്ച….അന്നാണ് അവൻ വീട്ടിൽ എല്ലാവരുടെ മുന്നിൽ വെച്ച് പറഞ്ഞത്….

“അവളെ ആരെങ്കിലും നോക്കിയാൽ പോലും എനിക്ക് സഹിക്കാൻ പറ്റില്ല മാമാ….”

“അവൾ കുഞ്ഞല്ലേ മോനെ…നീ ഇങ്ങനെയൊക്കെ….”

“എനിക്കങ്ങനെയല്ല അമ്മേ….അവൾ എന്നും കുഞ്ഞായിട്ടിരിക്കത്തില്ലല്ലോ…”

ഒരു ഇരപതിമൂന്നുകാരന്റെ ആ വാക്കുകൾ പതിനെഴുകാരിക്ക് ചങ്ങലയായി പതിച്ചു….എന്നെ അവനുവേണ്ടി ഉഴിഞ്ഞുവെച്ചു…..പാറിപറകേണ്ടുന്ന പ്രായത്തിൽ അവന്റെ അധികാരത്തിനു മുന്നിൽ എന്റെ പല സ്വപ്നങ്ങളും മോഹങ്ങളും വീണുടഞ്ഞുകൊണ്ടിരുന്നു…അവന്റെ താൽപര്യത്തിന് മാത്രം ചലിക്കുന്ന നൂൽപാവ…പതിയെ ആണെങ്കിലും ഞാൻ അവന്റെ ആണെന്നുള്ള ബോധം എന്നില്ലും കുത്തിനിറച്ചു….

അവന്റെ ആജ്ഞയും നിരോധാജ്ഞായും എന്റെ കലാലയജീവിതം തകിടമ്മറിച്ചപ്പോൾ എനിൽനിന്നുയർന്ന പരാതികളെ പോലും അവന്റെ സ്നേഹകൂടുതൽ കൊണ്ടല്ലേ എന്ന പല്ലവിയാൽ തള്ളപ്പെട്ടു….
അതേ സ്നേഹം തന്നെ ആയിരുന്നു…ഒരു കളിപാവയോടുള്ള സ്നേഹം.

അവസാന വർഷം….കോളേജ് ടൂർ …..സമ്മതം കിട്ടിയില്ല… മുൻപുണ്ടായിരുന്ന ഒരു ഐ വി ക്ക് പോലും ഞാൻ പോയിട്ടില്ല…..നിരാഹാരം കൊണ്ട് ഞാൻ അത് നേടിയെടുത്തു. ഒരായിരം നിബന്ധനകൾ…..പോയി….. തിരിച്ചുവന്നു…

തിരിച്ചുവന്ന ആ ദിവസം ചേട്ടന്റെ കല്ല്യാണതലേന്ന്….കുടുംബ വീട്ടിലെ പാർട്ടി…. യാത്രക്ഷീണം കാരണം ഞാൻ പോയില്ല വൈകുന്നേരം വന്നാൽ മതിയെന്ന് അമ്മയും പറഞ്ഞു…എനിക്കുള്ള ഭക്ഷണവുമായി വന്നതായിരുന്നു സഞ്ജു….

രാവിലെ മുതൽ ഓടി നടക്കുന്നത് കൊണ്ട് നല്ല തലവേദയുണ്ടെന്നും ഒരു ചായ വേണമെന്നും പറഞ്ഞു…ചായകൊടുത്തു പോകാൻ ഒരുങ്ങിയ എന്നെ പിടിച്ച് അവന്റെ അടുത്തിരുത്തി. കൈകളുടെ സഞ്ചാരം ശരിയല്ലാതെ വന്നപ്പോൾ എഴുനേറ്റുപോയ എന്റെ പിറകെ അവനും വന്നത് ഞാൻ അറിഞ്ഞില്ല….

” അഞ്ചു വർഷമായി നമ്മൾ ഇങ്ങനെ നടക്കുന്നു….ഇത് വരേ ഒന്ന് തൊടാൻ പോലും നീ എന്നെ അനുവദിച്ചിട്ടില്ല…ഇനിയും എനിക്ക് കാത്തിരിക്കാൻ  ക്ഷമയില്ല….എന്റെ കൂട്ടുകാരെല്ലാരും അവരുടെ കാമുകിമാരുമായി…….”

“നടക്കില്ല സഞ്ജുഏട്ടാ…. ഞാൻ ഏട്ടനുള്ളതാണെന്ന് ഉറപ്പുണ്ടെങ്കിൽ….താലി കെട്ടുന്നത് വരേ കാത്തിരിക്കണം…ഇപ്പോതന്നെ അതെല്ലാം അങ്ങ് നടത്താൻ ആണെങ്കിൽ പിന്നെ കല്യാണം വെറും ചടങ്ങായി മാറും….കന്യകയായി കൊണ്ടുതന്നെ വേണം താലി ഏറ്റുവാങ്ങാൻ……..അതു കൊണ്ട് സഞ്ജുഎട്ടൻ ഇപ്പൊ പോവാൻ നോക്ക്…എനിക്ക് നല്ല ക്ഷീണമുണ്ട് ഒന്ന് കിടക്കണം…”

“കിസ്സ്സ് ?”

“അത്കൊണ്ട് ഏട്ടൻ നിർത്തില്ല…പോവാൻ നോക്ക് ഏട്ടാ…”

പെട്ടന്നായിരുന്നു ഭാവങ്ങൾ എല്ലാം മാറിയത്… പിന്നെ അത് പിടിയും വലിയുമായി…തടുക്കാൻ കഴിയാതെ വന്നപ്പോൾ എന്റെ കൈ മുഖത്തുപതിപ്പിക്കേണ്ടി വന്നു… ഒരു നിമിഷം എല്ലാം നിശ്ചലമായെങ്കിലും വന്യമായ ഒരു ഭാവത്തോടെ എന്നോട് പറഞ്ഞു..

“കൂട്ടുകാർക്കിടയില്ലെല്ലാം നിധികാക്കുന്ന ഭൂതമാണെടി ഞാൻ…. ഞാൻ കഴിവില്ലാത്തവനല്ലെന്ന് തെളിയിക്കണം….അത് ബലപ്രയോഗത്തി ലൂടെ ആണെങ്കിൽ അങ്ങനെ….”

പിന്നീട് തെരുവുനായികളെക്കാളും ക്രൂരമായ പെരുമാറ്റം…ഒരു ജീവനാണെന്ന് പോലും ഓർക്കാതെ….പിച്ചിച്ചീന്തി കളഞ്ഞു….ദേഹത്തിലുടനീളം അതിന്റെ ആഴത്തിലുള്ള സ്മരണകളും സൃഷ്ട്ടിച്ചു….ഒരു തടികഷ്ണം പോലെ കിടക്കുന്ന ഞാനും….

വൈകുനേരമായിട്ടും എന്നെ കാണാത്തത് കൊണ്ട് അമ്മ വിളിച്ചു….. അമ്മയോട് ആർത്തുകരയാൻ മാത്രമേ എനിക്കുപറ്റിയൊള്ളു….ഫോൺ സഞ്ജു തട്ടിപ്പറിച്ചു…

“മാമ്മി….. മാമ്മി മാമ്മനേം കൂട്ടി പെട്ടന്ന് ഇങ്ങോട്ട് വാ….എന്റെ അമ്മെനേം കൂട്ടികോളൂ…..വേറെ ആരും അറിയണ്ട….”

വീട്ടിൽ എത്തിയപ്പോൾ അവരെല്ലാവരും സഞ്ജുവിന് പറ്റിപോയ ഒരു അബദ്ധം അത്രയേ അതിനെ കണ്ടോളു….അവന്റെ പെണ്ണാണല്ലോ….. സംഭവിച്ചുപോയി….
ഒടിഞ്ഞുനുറുങ്ങി അവശയായെന്നെ ആശുപത്രിയിൽ എത്തിക്കാൻ പോലും എന്റെ ഉടമസ്ഥത്തർക്ക് തോന്നിയില്ല…..പുറത്തറിഞ്ഞാലോ എന്ന ഭയം…..ഇലക്ഷൻ വരുവാണ്….. കുടുംബത്തിന്റെ അന്തസ്സ്…… അച്ഛന്റെ രാഷ്ട്രീയ ഭാവി…..കെട്ടൻപോകുന്ന പെണ്ണിനെ ബലാൽക്കാരം ചെയ്തു എന്ന് പറഞ്ഞാൽ സഞ്ജുവിന്റെ ഇമേജ്…എല്ലാം പൂഴ്ത്തിവെച്ചു…..

അമ്മയും അപ്പച്ചിയും കൂടെ എന്നെ കൊണ്ടുപോയി കുളിപ്പിച്ചു…..വെള്ളം തട്ടുമ്പോൾ പച്ചമുറിവിൽ മുളകു തേക്കുന്ന സുഖം…..എനിക്ക് മൂത്രമൊഴിക്കണം….കഴിയുന്നില്ല….വേദന സഹിക്കുന്നില്ല….കരഞ്ഞു ഞാൻ നെഞ്ചുപൊട്ടി ഉറക്കെ ഉറക്കെ….അമ്മയെന്റെ വാ പൊത്തിപ്പിടിച്ചു…അപ്പച്ചി എന്നെ നെഞ്ചോട് ചേർത്തു….അമ്മയുടെ കണ്ണിലെ ഒഴുകാൻ വെമ്പുന്ന നീർത്തിളക്കം കണ്ടു ഞാൻ…അത് അപ്പച്ചിയും കണ്ടു കാണണം….

” എന്റെ മോനെ ശപികരുത് പ്രഭേ നീ…..”

“എന്താ ചേച്ചി ഇത്….സഞ്ജു എനിക്ക് മോനെ പോലെയാ….നാളെ എന്റെ മോളുടെ കൈപിടിക്കാനുള്ളവൻ….ആ അവനെ ഞാൻ ശപിക്കാനോ……എന്റെ കുഞ്ഞിന്റെ വേദന കണ്ടപ്പോ സഹിച്ചില്ല അതാ ഞാൻ…..”

എന്നിൽ ശേഷിച്ച ആത്മധൈര്യവും അതോടെ നശിച്ചു…..അമ്മക്ക് സഞ്ജുവിനെ ശപിക്കാൻ കഴിയില്ല പോലും….നാളെ എന്റെ കൈപിടിക്കേണ്ടവൻ….ഇത്രയൊക്കെ ചെയ്തിട്ടും ഇനിയും എന്നെ ഏൽപ്പിക്കുന്നത് അവനെ തന്നെയാണോ….അപ്പച്ചി എന്റെ തല തുവർത്തിയത് ഞാൻ അറിഞ്ഞില്ല….ആ കഠിനമായ വേദന പോലും ഞാൻ അറിഞ്ഞില്ല…അമ്മയുടെ വാക്കുകൾ എനിക്ക് വേദന സംഹാരിയായിരുന്നു….മനസിനെ കീറിമുറിക്കുന്നതിന് മുൻപ് എനിക്ക് തന്ന അനസ്‌തേഷ്യ……

വസ്ത്രം ധരിപ്പിച് എന്നെ കിടത്തി തന്നു…..അതേ ഓർമായൊള്ളു എങ്ങോ താഴ്ന്നു താഴ്ന്നു പോകുന്നപോലെ ഞാൻ ഉറങ്ങി….

കവിളിലെ ഒരു തലോടൽ….അതാണ് ഞട്ടിപിടച്ചു എന്നെ എഴുനേല്പിച്ചത്…അച്ഛനാണ്…..മുറിയിൽ എല്ലാരും ഉണ്ട്…അച്ഛൻ ,അമ്മ, അപ്പച്ചി,അമ്മാവൻ…രണ്ട് കസിൻ ചേട്ടന്മാർ…..വാതിലിൽ ചാരി സഞ്ജുവും…ആദ്യം എന്റെ കണ്ണുടക്കിയതും അവനിലാണ്….അതെന്നെ ഭയം കൊണ്ടു മൂടി….ഞാൻ ഒച്ചവെച്ചു കരഞ്ഞു….അച്ഛൻ എന്നെ ചേർത്തു പിടിച്ചു….

“അച്ഛെടെ…. കുഞ്ഞേന്തിനാ കരയുന്നേ….. സാരമില്ല മോളേ….. നമ്മുടെ സഞ്ജുവല്ലേ…..നിന്റെ സഞ്ജുഏട്ടൻ അല്ലെ….പറ്റി പോയതാമോളെ അവന്……മോൾ അവന്റെ മുഖത്തേക്ക് നോക്കിയേ…..പാവം….പച്ചവെള്ളം കുടിച്ചിട്ടില്ല ഇതുവരേ….”

അവൻ പച്ചവെള്ളം കുടിക്കാത്തതാണ് അച്ഛന് വിഷമം….അല്ലാതെ മോളേ കൊല്ലാകൊല ചെയ്തതല്ല…..ഏതെങ്കിലും അച്ഛൻ ഇങ്ങനെ പറയുവോ….അതും മോൾ ഈ അവസ്ഥയിൽ ഇരിക്കുമ്പോൾ…ഇയാളെ ആണോ ഞാൻ എന്റെ അഹങ്കാരമായി കൊണ്ടുനടന്നത്….

“അച്ഛൻ എന്റെ മുഖം കണ്ടോ…..അയാൾ വെള്ളം കുടിക്കാത്തതാണോ അച്ഛന്റെ വിഷമം…”

അവരാരും ഒന്നും മിണ്ടിയില്ല….പരസ്പരം മുഖത്തോടു മുഖം നോക്കി….

“അച്ഛന്റെ മോൾക്ക് വേഷകണില്ലെടാ….വാ അച്ഛൻ വാരി തരാം എന്റെ കുഞ്ഞിന്…”

“അച്ഛാ….ആദ്യം എന്നെ ഒന്ന് ഹോസ്പിറ്റലിൽ കൊണ്ടുപോ…..എനിക്ക് വേദന സഹിക്കണില്ല…..പ്ലീസ് അച്ഛാ….ഒന്ന് പറയമ്മേ….”

“മോൾ എന്താ ഈ പറയുന്നേ…..മോളേ ഇപ്പോ നിന്നെ ഹോസ്പിറ്റലിൽ കൊണ്ടു പോയാൽ….എല്ലാരും അറിയില്ലേ…..പിന്നെ എന്റെ കുഞ്ഞിനെ എല്ലാരും കളിയാക്കില്ലേ….നാളെ നീയും സഞ്ജുവും കല്യാണം കഴിച്ചു ജീവിക്കുമ്പഴും ആൾക്കാർ ഇത് പറഞ്ഞു ചിരിക്കില്ലേ…”

“ഇത്രയൊക്കെ ഉണ്ടായിട്ടും ഇനിയും എന്നെ അയാൾക്ക് കൊടുക്കുവാണോ അച്ഛൻ….താലി കെട്ടിയ ശേഷം എന്നെ കൊന്നാലും അച്ഛൻ തിരിഞ്ഞുനോക്കില്ല എന്നല്ലേ ഇതിനർത്ഥം…”

“നീ എന്തൊക്കെയാ മോളേ പറയുന്നേ…സഞ്ജു നിന്നോട് അങ്ങനെ ചെയ്യുവോ…. നീ അവന്റെ ജീവനല്ലേടാ….കണ്ണിലെ കൃഷ്ണമണിപോലല്ലേ  അവൻ നിന്നെ കൊണ്ടുനടക്കുന്നെ…..”

“അയാൾക്ക് എന്നോട് സ്നേഹമില്ലച്ച…..ഉണ്ടായിരുന്നെങ്കിൽ എന്നെ ഇങ്ങനെ പകുതിജീവനാക്കില്ലായിരുന്നു…..കൊന്നുതന്നേനെ….എന്നെ കൊല്ലമായിരുന്നില്ലേ സഞ്ജുഏട്ടന്………… ഇതും മൂടിവെച്ചപോലെ അച്ഛൻ അതും മൂടിവെക്കുമായിരുന്നു….നിങ്ങൾക്കു വേണ്ടി….. അല്ലേ അച്ഛാ…..”

സഞ്ജു കണ്ണ്ഒലിപ്പിച്ചു കൊണ്ടിറങ്ങിപോയി….

“മോളേ….അങ്ങനെ ഒക്കെ സംഭവിച്ചുപോയി…..ഈശ്വര നിശ്ചയം…. മോൾ ക്ഷമിക്കണം.. .ഇതൊക്കെ നാളെ നീ അവന്റെ കൂടെ പുതിയ ഒരു ജീവിതം തുടങ്ങിമ്പോൾ മറക്കും…”

ഓഹോ ഇതിൽ ഈശ്വരനും പങ്കുണ്ടോ….ശരിയായിരിക്കും……സഞ്ജുഏട്ടൻ എന്നെ ഉപദ്രവിക്കുമ്പോ കൂടെ ഈശ്വരനെ ഞാൻ കണ്ടതാ….ഈശ്വരൻ നിശ്ചയിച്ച പ്രകാരം എന്നെ ഉപദ്രവിക്കാൻ നിർദേശം കൊടുത്തുകോണ്ടിരിക്കുകയായിരുന്നു.

“എന്താ അപ്പേ ഞാൻ മറകേണ്ടത്…..അപ്പയും കണ്ടതല്ലേ….അപ്പേടെ മോൻ എന്റെ ദേഹത്തു ചെയ്തുവെച്ചത്….അതൊക്കെ നാളെ അടയാളങ്ങൾ പോലും ശേഷിക്കാതെ മാഞ്ഞുപോകുമായിരിക്കും…പക്ഷെ മനസിലെ മുറിവുണങ്ങിലാ…….പെറ്റ വയറിന്റെ വേദന നാഴികക്ക് നാല്പത് വട്ടം പറയുന്ന അമ്മയും ഇവരുടെ കൂടെ കൂടുമെന്ന് ഞാൻ കരുതിയില്ല……തൃപ്തിയായി അമ്മേ എനിക്ക്….”

നിലവിളിച്ചുകൊണ്ട് അമ്മ മുറിയിൽനിന്നും പോയി….പിറകെ ഓരോരുത്തരായും ഇറങ്ങി…..അലങ്കോലമായ മനസും ശരീരവും എന്റെ കണ്ണുനീരും  മാത്രം ബാക്കിയായി……

അപ്പ കഞ്ഞിയുമായി വന്നു….വേദനയല്ലാതെ മറ്റെല്ലാം എന്റെ ശരീരം മറന്നിരിക്കുന്നു…വിശപ്പില്ല….എന്നാലും കഴിച്ചെന്നു വരുത്തി…അപ്പ എന്റെ മുഖത്തേക്ക് നോക്കുനില്ല….ഞാനും നോക്കിയില്ല….കഞ്ഞിക്കുടിച്ചു…. വേദനക്കുള്ള മരുന്നും തന്നുപോയി….ആരും സമാധാനിപ്പിക്കാനില്ലാത്ത എനിക്ക് ഉറക്കം ആശ്വാസത്തിന്റെ കാരങ്ങളുമായി  വന്നു…

ചേട്ടന്റെ കല്യാണത്തിന് മണ്ഡപത്തിലേക്ക് എന്നെയും കൊണ്ടുപോയി….ഓഡിറ്റോറിയത്തിൽ ഒരു മുറിയിൽ കിടത്തി….ശരീരം നന്നായി വസ്ത്രത്തിൽ പൊതിഞ്ഞുതന്നു….ചോദിക്കുന്നവരോട് ഇന്നലെ തയ്യ്പിച്ച ഡ്രസ്സ് വാങ്ങാൻ പോയപ്പോൾ സ്കൂട്ടി അക്‌സിഡന്റ ആയി എന്ന് പറഞ്ഞു….അതേ ഇന്നലത്തെ അക്സിഡന്റൽ തെന്നൽ മരിച്ചിരുന്നു…ഇത് ശവമാണ്….

ഇടക്കിടക്ക് സഞ്ജു വന്ന് നോക്കിപോകുന്നുണ്ട്….. പലരും അവന് എന്നോടുള്ള സ്നേഹത്തെ വാഴ്ത്തുന്നു….എന്റെ ഈ കിടപ്പ് അവൻ സഹിക്കുന്നില്ലത്രേ..ആരൊക്കെയോ പറഞ്ഞു…..ആരാണ് എന്നെ ഇങ്ങനെ കെടത്തിയത്….

ഓഡിറ്റോറിയത്തിൽ നിന്ന് കണ്ണുവെട്ടിച്ചു പോരുമ്പോൾ സ്വയം പൊരുതാനുള്ള ആർജവം മാത്രമേ കയ്യിലുണ്ടായിരുന്നോള്ളൂ…..പക്ഷെ ഇപ്പൊ എല്ലാം വെള്ളത്തിൽ വരച്ച വരപോലെയായി…….ഞാൻ എല്ലായിടത്തും ഒറ്റപ്പെട്ടു….ആ പോലീസ്കാരന് എന്താ പെണ്മക്കൾ ഇല്ലേ….അയാളുടെ മകൾക്കാണെങ്കിൽ ഇങ്ങനെ ചോദിക്കുവോ….ചോദിക്കുമായിരിക്കും…..എന്റെ അച്ഛൻ എന്നെ ഇവിടെ കൊണ്ടു വന്ന് പൂട്ടിയിട്ടില്ലേ…. അച്ചനെങ്കിലും എന്നെ കൊല്ലാമാരുന്നു….. ഏറ്റെടുക്കാൻ ഒരുപാട് രാഷ്ട്രീയ ഗുണ്ടകൾ അഛന്റെ കയ്യിൽ തന്നെയില്ല….എന്നിട്ടും എന്തേ….അമ്മയെന്തേ പ്രതികരിക്കാത്തത്….. ചിന്താഭാരം എന്നെ മൂടി…ആ ഭാരവും താങ്ങി ഞാൻ മയങ്ങി…

അപ്പ കവിളിൽ തട്ടി വിളിച്ചപ്പോൾ ആണ് ഞെട്ടി ഉണർന്നത്…. ഇത് ഇപ്പോൾ സ്ഥിരമാണ്…’അമ്മ തൊടുമ്പോൾ പോലും ഞാൻ പേടിച്ചുപോകുന്നു….സ്വയം വേദനിപ്പിക്കൻ തോന്നുന്നു….ഉറക്കത്തിലും പേടിപ്പെടുത്തുന്ന അലർച്ചകൾ മാത്രം……………..എല്ലാരും ഉണ്ട് മുറിയിൽ…
ക്ലോക്കിലേക്ക് നോക്കിയപ്പോൾ സമയം ഒമ്പത് മണി……അച്ഛൻ സംസാരിച്ചുതുടങ്ങി….

” ഇനി അത് വെച്ച് താമസിപ്പിക്കുന്നില്ല….നാളെ രാവിലെ പത്തിനും പതിനൊന്നിനും ഇടയിലുള്ള മുഹൂർത്തത്തിൽ നാളെ അമ്പലത്തിൽ വെച്ച് നിങ്ങടെ കല്യാണം…….. വൈകീട്ട് റിസപ്ഷൻ…..അരുണിന്റെ റിസപ്ഷൻ ഇന്ന് നടത്താതെ നാളേക്ക് മാറ്റിയത് അതുകൊണ്ടാ……..ഇനി നീ കേസ്‌കൊടുക്കുമ്പോൾ ബലമായി കല്യാണം കഴിപ്പിച്ചു എന്ന് കൂടി ചേർത്തേക്ക്…”

“എന്തിനാ അച്ഛാ കല്യാണം…… അയാൾക്ക് വേണമെങ്കിൽ എന്റെ കൂടെ വന്ന് കിടക്കൻ പറ….. ഇനിയൊരു താലിയുടെ  ആവശ്യം ഒന്നും ഇല്ല….ഇന്നലത്തെ പോലെ ഞാൻ എതിർക്കില്ലാന്ന് പറ…. അതിനൊന്നും എനിക്ക് ശേഷിയില്ല…..കാര്യം തീർത്തിട്ട് പോകാൻ പറ അച്ഛാ….”

അയ്യാൾ കയോങ്ങികൊണ്ട് അവൾക്ക് നേരെ പാഞ്ഞടുത്തു…സഞ്ജുവിന്റെ അച്ഛൻ പിടിച്ചുവലിച്ചു പുറത്തേക്ക് കൊണ്ടുപോയി…

“അച്ഛൻ പോയി….അച്ഛനു പറ്റില്ലെങ്കിൽ അപ്പ പോയി പറ മോനോട്…..’അമ്മ പറഞ്ഞാലും മതി അമ്മക്കും മോനെ പോലെ ആണല്ലോ….”

അവരും മുറിയിൽ നിന്നിറങ്ങി…..ആഹാരം കൊണ്ടു തന്നു….ഞാൻ ഇറങ്ങി പോകുമെന്ന് പേടിച്ചാണെന്ന് തോന്നുന്നു മുറിപൂട്ടി പോയി….എനിക്കുള്ള എല്ലാ പഴുതുകളും  അവർ അടച്ചു എന്ന സമാധാനത്തിൽ എല്ലാരും ക്ഷീണിച്ചുറങ്ങികാണും……

പുലർച്ചയായി ഇതുവരേ ഉറങ്ങാൻ കഴിഞ്ഞിട്ടില്ല…..ഇനിയൊന്ന് ഉറങ്ങണം….ഉണരാതെ….. ചടങ്ങ് തെറ്റികണ്ടാ….കത്തെഴുതാം

എന്നെ തോൽപ്പിച്ച എല്ലാവരോടും….ഞാൻ ഉറങ്ങാൻ പോകുകയാണ്….വിളിച്ചുനർത്തണ്ടാ ഞാൻ എഴുന്നേൽകില്ല………ഈ ആത്മഹത്യ എന്റെ പരാജയമായി കാണരുത്….ഈ കത്ത് നിങ്ങളുടെ ആരുടെയെങ്കിലും കയ്യിൽ കിട്ടുമ്പോഴേക്കും ഞാൻ മറ്റൊരുലോകത്ത്‌ എത്തിക്കാണും….. അച്ഛാ….എന്നെ കൊല്ലാൻ ഞാൻ പലവഴിയും ആലോചിച്ചു….പിന്നെ തോന്നി ഞരമ്പ് മുറിക്കാം എന്ന്….. അതാവുമ്പോ എന്റെ ശരീരത്തിൽ ഓടുന്ന നിങ്ങളുടെ രക്തം ഇവടെ തന്നെ ഒഴുക്കികളഞ്ഞു പരിശുദ്ധയായികൊണ്ട് എനിക്കീശരീരം വിട്ടുപോകാം…..
എനിക്ക് സംഭവിച്ചത് നിങ്ങൾക്ക് മറച്ചുവെക്കാൻ കഴിയില്ല…..എന്റെ ആത്മഹത്യ പുറംലോകം അറിയും..അത് മറഞ്ഞിരികില്ലല്ലോ…..പോസ്റ്റുമോട്ടം ചെയ്യും….സഞ്ജയ് കൃഷ്ണ വികലമാക്കിയ ശരീരം ഒരു നൂലിഴബന്ധമില്ലാതെ അനേകം കൈകളാൽ കീറിമുറിക്കപ്പെടും…..അവിടെനിന്ന് പുറത്തുവരും എനിക്കെന്തു സംഭവിച്ചു എന്ന്…മൂടിവെച്ചതെല്ലാം മറനീക്കി പുറത്തുവരും…..

എന്റെ അച്ഛനെ എനിക്കറിയാം അതും ക്യാഷ് എറിഞ്ഞു മറക്കും….അതുകൊണ്ട് എനിക്ക് സംഭവിച്ചത് സുക്കറണനോട് കൂടി പറഞ്ഞിട്ടുണ്ട്….മൂപ്പരത് വയറൽ ആക്കിക്കൊള്ളും…..ആത്മഹത്യ ഒന്നിനും ഒരു പരിഹാരമല്ലെന്ന് പറയും പക്ഷെ എനിക്കിതൊരു പരിഹാരമാണ്…. I am fighting my battle along with my death…..

നഗ്നമായ എന്റെ ശരീരം കീറി മുറിക്കുമ്പോൾ എനിക്ക് വേദനിക്കില്ല അമ്മേ…ലജ്ജ തോന്നില്ല….എന്റെ മനസിൽ പ്രതികാരം മാത്രമേയൊള്ളു……..എന്റെ മരണമോർത്തു ‘അമ്മ ഉരുകണം….. കണ്ണ്മുന്നിൽ മകൾ പിച്ചിച്ചീന്തപെട്ടിട്ടും കുടുംബസ്നേഹവും ഭർത്താവിനോടുള്ള വിധേയത്വവും മൂലം നാവ് ചലിപ്പിക്കാതിരുന്ന അമ്മയെ പോലുള്ള അമ്മമ്മാരെല്ലാം നീറണം…..

  ഒരിക്കൽ കൂടി…..ഞാൻ പോകുകയാണ്…
  വിട തരിക….

                                                     എന്ന്
                                                  തെന്നൽ

രാവിലെ ഫേസ്ബുക്ക് പോസ്റ്റ് കണ്ട് സഞ്ജയ്യുടെ സുഹൃത്ത് വിളിച്ചു പറഞ്ഞതനുസരിച്ചാണ് അവളുടെ മുറിയിൽ പോയി നോക്കിയത്….രക്തം വാർന്നു കിടപ്പുണ്ട്…കയ്യിൽ ഒരു പേപ്പർ മുറുക്കി പിടിച്ചിട്ടുണ്ട്….അവനത്തെടുത്തു പോക്കറ്റിലിട്ടു….നിന്നവേശത്താലെ എല്ലാവരും അവളെ താങ്ങി  ആശുപത്രിയിലേക്ക് പാഞ്ഞു……അവന്റെ താലിയാൽ ബന്ധികേണ്ടിയിരുന്ന അവളെ അതേ മുഹൂർത്തത്തിൽ  അനേകം വയറുകളാൽ ബന്ധിച്ചു….എല്ലാരും പുറത്ത് അക്ഷമരായി…സഞ്ജയ് കത്തിലൂടെ കണ്ണോടിച്ചു….. അവളുടെ പ്രതികാരാഗ്നിയിൽ അവൻ വെന്തു പോയി

അവൾക്ക് നേരിയമിടിപ്പുണ്ട്….. ഡിഫിബ്രില്ലറ്റർ നെഞ്ചോട് ചേർത്തു…അവളൊന്നുയർന്നു പൊങ്ങി…..ശേഷം നിശ്ചലം……

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply