Site icon Aksharathalukal

വർഷം – പാർട്ട്‌ 25

varsham-aksharathalukal-novel

സമയം കടന്നു പൊയ്ക്കൊണ്ടിരുന്നു….. അടുത്ത മഴയ്ക്ക് മാനം കോപ്പ് കൂട്ടുന്നത് പോലെ ഉള്ളിൽ എന്തോ ഉരുണ്ടു കൂടുന്നു…..

എന്നാലും അടുത്ത സെക്കൻഡിൽ സന്തോഷം നൽകി കൊണ്ടു വണ്ടി വരും എന്ന് പ്രതീക്ഷിച്ചു ആ വഴി നോക്കി നിന്നു…. മിഴി അടഞ്ഞു തുറക്കുന്ന നിമിഷത്തിൽ പ്രതീക്ഷയോടെ വീണ്ടും നോക്കി…..

പടിക്കെട്ടിനു മുകളിൽ നിന്നു കയ്യിൽ ഫോണുമായി വിദ്യ ഇറങ്ങി വരുന്നു…..

“ചേച്ചി മോന്റെ സ്കൂൾ വരെ ചെല്ലാൻ വണ്ടിക്ക് എന്തോ കുഴപ്പം ആണെന്ന്….. “അവളുടെ മുഖത്തും ചെറിയ ഒരു പരിഭ്രമം ഉണ്ടായിരുന്നു…

“എന്നാൽ ഞാൻ പോയിട്ട് വരാം നീ ആ ഫോൺ ഇങ്ങു താ….. ”

“ഈ വേഷത്തിലോ…? ‘

“ഇതൊക്കെ മതി….. ”

“നിലക്ക് അമ്മയോട് പറയട്ടെ ഞാൻ കൂടി വരുന്നു…… “അവൾ പടി കയറി പോയി കുറച്ചു കഴിഞ്ഞു മടങ്ങി വന്നു…

അപ്പോഴേക്കും അമ്മ കുഞ്ഞിനേയും കൊണ്ട് മുകളിൽ നിന്നു ഞങ്ങളെ നോക്കി പറഞ്ഞു
“ജംഗ്ഷനിൽ നിന്നു ഒരു ഓട്ടോ പിടിച്ചു പോ… ”

“അമ്മയ്ക്ക് മറുപടി നൽകാതെ ഞങ്ങൾ മുന്നോട്ട് നടന്നു…..

ജംഗ്ഷനിൽ ഓട്ടോ ഒന്നും കണ്ടില്ല…

“വണ്ടി ഒന്നും ഇല്ലല്ലോ ചേച്ചി…. ”

“നീ വാ നമുക്ക് നടക്കാം. അങ്ങോട്ട്‌ ചെല്ലുമ്പോൾ വരുന്നതിൽ കയറാം…. ”

മഴ ചെറുതായി പെയ്തു തുടങ്ങി…. മൂന്നാല് അടി മുന്നോട്ട് വച്ചപ്പോൾ ഒരു ഓട്ടോ എതിരെ വന്നു അതിനെ കൈകാണിക്കാൻ തുടങ്ങിയപ്പോൾ തന്നെ അത് വളഞ്ഞു അരികിൽ വന്നു നിന്നു……

മൂടി കിടന്ന ടാർപ്പ മാറ്റി സതീഷേട്ടൻ തല നീട്ടി പറഞ്ഞു “വാ കയറു….. ”

“സതീഷേട്ടൻ ഇറങ്ങി മുന്നിൽ ഇരുന്നു ഓട്ടോ ഓടി തുടങ്ങി….. ”

“ഓട്ടോ ഓടി ടൗണിലേക്ക് പോകുന്നത് കണ്ടപ്പോൾ ഞാൻ സതീഷേട്ടനോട് പറഞ്ഞു “അയ്യോ ഞങ്ങൾക്ക് ടൗണിലേക്ക് അല്ല പോകേണ്ടത്….. ”

“മോന്റെ സ്കൂളിലേക്ക് പോകുവല്ലേ…. ”

“അതെ… ”

“അവൻ…… അവന്റെ അടുത്തേക്ക് ആണ് പോകുന്നത്….. ”

അവ്യക്തമായി സതീഷേട്ടൻ പറഞ്ഞു നിർത്തി…..

എന്താ അച്ചൂന് അവനെ എവിടെയാ !!!

വിദ്യ ആണ് ചോദിച്ചത് എനിക്കു ഒരു തരം മരവിപ്പ് ഒന്നിനോടും പ്രതികരിക്കാൻ ആകാതെ ഇരുന്നു…

ഒന്നുമില്ല ബസ് പെട്ടന്നു ബ്രേക്ക്‌ ചെയ്തപ്പോൾ അവന്റെ തല ഒന്നിടിച്ചു ചെറുതായി നെറ്റി പൊട്ടി അതുകൊണ്ട് ഹോസ്പിറ്റലിൽ കൊണ്ടു പോയിരിക്കുവാ….. ”

“ഒരുപാട് മുറിഞ്ഞൊ? ‘”

“ഓ അധികം ഒന്നുമില്ല….. ”

പിന്നെ ആശുപത്രി എത്തുന്നത് വരെ ആരും ഒന്നും മിണ്ടിയില്ല…

ആശുപത്രി മുറ്റത്തു ഓട്ടോ എത്തുന്നത് വരെ പിന്നെ ആരും മിണ്ടിയില്ല മഴത്തുള്ളികളെ തള്ളിമാറ്റി ഓട്ടോ പൊയ്ക്കൊണ്ടിരുന്നു അതിന്റെ മൂളൽ ശബ്ദം മാത്രം…..

പതിവിലും കൂടുതൽ ആളുകൾ ആശുപത്രി മുറ്റത്തു കൂടി നിൽക്കുന്നത് പോലെതോന്നി……

എല്ലാവരുടെ കണ്ണിലും ആകാംഷ…. ഓട്ടോയിൽ നിന്നിറങ്ങി….

“എവിടെയാ സതീഷേട്ടാ……? ‘അത്രയും ചോദിക്കാനുള്ള ശക്തി ഒരു നിമിഷത്തേക്ക് കിട്ടിയത് പോലെ…

“മുകളിൽ……

പ്രധാനവാതിലിനു നേർക്ക് ഓടുക ആയിരുന്നു….. വരുന്ന വഴിയിൽ നിന്നവരെ ഒക്കെ തള്ളി മാറ്റി തിരിഞ്ഞു നോക്കതെ ഓടി…..

ചില്ലുവാതിൽ അടച്ചു പോലീസ് കാവൽ നിൽക്കുന്നു….. വാതിൽ തള്ളി തുറക്കാൻ ശ്രമിച്ചപ്പോൾ അവർ തടഞ്ഞു അകത്തേക്ക് പോകാൻ അനുവാദം ഇല്ലന്ന് പറഞ്ഞു……

പറഞ്ഞതൊന്നും കേൾക്കാതെ വീണ്ടും വാതിൽ തള്ളിത്തുറക്കാൻ ശ്രമിച്ചു….

തടസമായി വന്ന കൈകൾക് ഒരു നിമിഷത്തേക്ക് തടയുവാൻ കഴിഞ്ഞെങ്കിലും അടുത്ത നിമിഷം ആ തടസം തട്ടി മാറ്റി അകത്തേക്ക് കയറുക തന്നെ ചെയ്തു….. അതോടൊപ്പം ഒരലർച്ച പോലെ ശബ്ദം പുറത്തേക്ക് വന്നു “വിടടാ…… “”

പിന്നിൽ നിന്നു പിടിക്കാൻ വന്നവരെ സതീഷേട്ടൻ തടഞ്ഞു നിർത്തി എന്തോ പറയുന്നു….. സ്റ്റെപ്പിലൂടെ ഓടുക ആയിരുന്നു….. മുകളിൽ എത്തി ഇരുവശത്തും നീളത്തിൽ വരാന്ത അങ്ങോട്ടു പോകണം എന്ന് ഒരു മാത്ര ചിന്തിച്ചു വലതു വശത്തേക്ക് പോയി വരാന്തയുടെ അവസാനം അകത്തേക്ക് വഴി കണ്ടു അവിടെ ആളുകൾ നിൽക്കുന്നു….. കൂട്ടത്തിൽ ആരോടെങ്കിലും ചോദിക്കാം എന്ന് കരുതി അങ്ങോട്ട്‌ ചെന്നു……

ആളുകളുടെ രൂപം മുന്നിൽ തെളിഞ്ഞപ്പോൾ ഓർമ്മകളിൽ നിന്നു ആ മുഖങ്ങൾ തിരഞ്ഞു പിടിച്ചു.. സ്കൂളിലെ ടീച്ചർ….. അപ്പോൾ അച്ചു ഇവിടെ ഉണ്ട്‌….

എന്നെ കണ്ടപ്പോൾ തന്നെ ടീച്ചർ അടുത്തേക്ക് വന്നു….

“എന്താ….. എന്ത് പറ്റിയതാ….. ”

ഒരു നിമിഷത്തേക്ക് അവർ മൗനം പാലിച്ചു….

“പറയു എന്നോട് സത്യം പറയൂ ടീച്ചർ… അവനെവിടെ? ”

“അകത്തു ഉണ്ട്….. ”

ഐ സി യൂ ചൂണ്ടിക്കാട്ടി അവർ പറഞ്ഞു അകത്തുണ്ട്…..

“എങ്ങനെ…. !!!!? അത്രയും ചോദിക്കാനുള്ള ശേഷിയെ ഉണ്ടായിരുന്നുള്ളു…. ”

ടീച്ചർ രണ്ടു കൈയും ചേർത്തു പിടിച്ചു കൊണ്ടു പറഞ്ഞു…. എല്ലാവരെയും ബസ് കയറ്റി യാത്ര പറഞ്ഞു സന്തോഷത്തോടെ പോയതാ…….

വണ്ടി പോയി ഏകദേശം പത്തു പതിനഞ്ചു മിനിറ്റ് കഴിഞ്ഞിട്ട് ആണ് ഫോൺ വന്നത്…. വാൻ പോയ വഴിക്ക് സൈഡ് കൊടുത്തപ്പോൾ തിട്ട ഇടിഞ്ഞു തോട്ടിലേക്ക് മറിഞ്ഞു എന്നു……

അത് കേട്ടപ്പോൾ സർവ നാഡിയും തളർന്നു താഴേക്ക് ഇരുന്നു….

ഇല്ല വൃന്ദ… കുഴപ്പം ഒന്നുമില്ല അപ്പോഴേക്കും എല്ലാവരും വന്നു… എല്ലാവരെയും പെട്ടന്ന് തന്നെ ഹോസ്പിറ്റലിൽ എത്തിച്ചു….. പോലീസ്കാരും ഉണ്ടായിരുന്നു…. പേടിക്കണ്ട….. ദേ ബാക്കി ഉള്ളവരൊക്കെ ഉണ്ട് നാലു പേര് മാത്രമേ ഇവിടെ ഉള്ളൂ…. അവരെ ഇപ്പോൾ പുറത്തു കൊണ്ടു വരും താൻ വിഷമിക്കാതെ…..

അപ്പോഴേക്കും നേഴ്സ് പുറത്തേക്ക് വന്നു… അത് കണ്ടു ടീച്ചർ അങ്ങോട്ടേക്ക് ഓടി ചെന്നു പുറത്തു നിന്നവരോട് എന്തോ പറഞ്ഞു അവർ അകത്തേക്ക് പോയി…. അപ്പോഴേക്കും സതീഷേട്ടനും വിദ്യയും അവിടെ വന്നു…

എന്നെ ഒന്ന് നോക്കിയിട്ട് അവരും കൂടി നിന്നവരുടെ അടുത്തേക്ക് പോയി…..

ആരെയും കാണാനും ആര് പറയുന്നതും കേൾക്കാനും പറ്റുന്നില്ല കണ്ണിലും മുന്നിലും എല്ലാം അച്ചു ചെറു പുഞ്ചിരിയോടെ നിൽക്കുന്നു….. അമ്മേ അമ്മേ എന്നു വിളിച്ചു ഓടി വന്നു കെട്ടിപിടിച്ചു പുഞ്ചിരിയുമായി നിൽക്കുന്ന എന്റെ അച്ചു….. ഇല്ല അവനെ വേണം…..

കണ്ണുകൾ വലിച്ചു തുറന്നു നോക്കി എല്ലാവരും അതുപോലെ അവിടെ അവിടെ നിൽക്കുന്നുണ്ട്…..

വയ്യാ നാവ് പൊങ്ങുന്നില്ല ഒന്ന് വിളിക്കാൻ പോലും….. തൊണ്ട പൊട്ടുന്നത് പോലെ ഒന്ന് അലറി വിളിക്കണം എന്ന് തോന്നി…. ഇല്ല ശബ്ദം തൊണ്ടയിൽ എവിടെയോ ആഴ്ന്നു പോയത് പോലെ വയ്യാ ഒരുനിമിഷം എങ്കിലും ഇതിൽ നിന്നു പുറത്തു വരാൻ മരണം ആഗ്രഹിച്ചു……

“ചേച്ചി……. “വിദ്യ വന്നു തട്ടി വിളിച്ചു…

അവളെ നോക്കി””””കുഴപ്പം ഒന്നുമില്ല ചേച്ചി അവൻ വരും…… ”
അതും പറഞ്ഞു വിങ്ങലോടെ അവൾ എന്നോട് ചേർന്നിരുന്നു….. അവളുടെ ശരീരത്തിന്റെ ചൂട് അറിഞ്ഞപ്പോൾ അതിനുള്ളിലേക്ക് ചുരുങ്ങാൻ മനസു കൊതിച്ചു എന്തോ ഒരാശ്രയം…..

മനസ് അറിഞ്ഞു കൊണ്ടോ അല്ലയോ അവൾ എന്നെ ചേർത്തു പിടിച്ചു….. തല തോളിലേക്ക് ചായ്ച്ചു മുടിയിൽ തഴുകി……..

വരാന്തയിലൂടെ പല കാലടികളും ശബ്ദത്തോടെ കടന്നു പോയി…. നിവർന്നു നോക്കാനുള്ള ശേഷി ഇല്ല….. കുറെ കഴിഞ്ഞു അമ്മ കുഞ്ഞിനേയും കൊണ്ടു അച്ഛന്റെ കൂടെ വന്നു…..

സമയം കടന്നു പൊയ്ക്കൊണ്ടിരുന്നു…. സതീശേട്ടനെ കൂട്ടി അമ്മയും വിദ്യയും വീട്ടിലേക്ക് പോയി…..

“വിഷമിക്കല്ലേ…. രാവിലെ ഞാൻ ഇങ്ങു വരാം…. പോകാൻ നേരം വിദ്യ പറഞ്ഞു…

സതീഷേട്ടൻ മടങ്ങി വന്നപ്പോൾ രവിയേട്ടനും കൂടെ വന്നു…..

കുറച്ചു കഴിഞ്ഞു അകത്തു നിന്നു രണ്ടു കുഞ്ഞുങ്ങളെ പുറത്തേക്ക് കൊണ്ടു വന്നു….

ആശ്വാസത്തോടെ കാത്തിരുന്ന അമ്മമാരുടെ ചുണ്ടിൽ പുഞ്ചിരിയും ഒരു നിമിഷം മുൻപ് വരെ വിങ്ങലോടെ പെയ്ത കണ്ണുകൾ സന്തോഷത്തോടെ പെയ്തിറങ്ങി….. അവരെ മുറിയിലേക്ക് മാറ്റി..

ഇനി രണ്ടുപേർ ഒന്ന് എന്റെ അച്ചു….. “ഈശ്വര ഇനിയുള്ള പ്രഭാതങ്ങളും അവർക്ക് കൂടി അവകാശപെട്ടതായിരിക്കണേ…… !!”

കൂടി നിന്നവർ ഓരോരുത്തർ ആയി പിരിഞ്ഞു പോകാൻ തുടങ്ങി…… ടീച്ചർ യാത്ര പറഞ്ഞു…..

“വൃന്ദ ഇങ്ങനെ ഒരു ഇരുപ്പ് ഇരിക്കാതെ എഴുനേല്ക്ക്…. അങ്ങോട്ട്‌ മാറി എവിടെ എങ്കിലും ഇരുക്കാം ഈ തണുത്ത തറയിൽ..? ”

“ഞാൻ ഇവിടെ ഇരുന്നോളാം… ”

“എല്ലാവരെയും കൂടി ഇതിന്റെ മുന്നിൽ നിർത്തില്ല വേറെ മുറി എടുക്കാം…. ”

“മ്.. ”

“രാത്രി ആരും ഈ വരാന്തയിൽ ഇരിക്കേണ്ട എന്നവർ പറഞ്ഞിട്ടുണ്ട് മുറിയിൽ ഇരുന്നാൽ മതി അവർ വിളിച്ചോളും…. ”

“മ്…. ”

പറയുന്നതൊന്നിനും കാര്യമായ പ്രതികരണം കിട്ടാത്തത് കൊണ്ടു കുറച്ചു നേരം എന്നെ നോക്കിയിട്ട് സതീഷേട്ടൻ അച്ഛന്റെയും രവിയേട്ടന്റെയും അടുത്തേക്ക് പോയി…..

കുറച്ചു കഴിഞ്ഞു വരാന്തയിലൂടെ വെപ്രാളപ്പെട്ട് ഓടി വരുന്ന രണ്ടു മനുഷ്യരെ കണ്ടു…..

അടുത്ത് വന്നപ്പോൾ “അച്ഛനും വല്യച്ചനും….. ”

അച്ഛൻ അവർക്ക് അരികിലേക്ക് ചെന്നു കാര്യങ്ങൾ ഓക്കെ തിരക്കി തിരിച്ചു അടുത്തു വന്നു “വിഷമിക്കണ്ട അവൻ ഇങ്ങു വരും…. അവൻ അതിന്റെ ഉള്ളിൽ കിടക്കുന്നു എന്ന് കരുതി നീ വിഷമിക്കണ്ട അവർ കൊടുക്കാനുള്ള മരുന്നും ഗുളികയും ഓക്കെ കൊടുത്തിട്ട് ഇങ്ങു കൊണ്ടുവരും……. ”

“ഞാൻ പോയി റൂമിന്റെ കാര്യം തിരക്കിയിട്ടു വരാം “”.. സതീഷേട്ടൻ പറഞ്ഞു….

മോനെ സതീഷേ ഇതുകൂടി കൊണ്ടുപോ….. അതും പറഞ്ഞു മടിയിൽ നിന്നും ഒരു കടലാസ് പൊതി നീട്ടി…. ”

“വച്ചിരുന്നാൽ മതി ഞാൻ പോയി തിരക്കിയിട്ടു വരാം…. ”

“അല്ലടാ കൊണ്ടു പോ…. ഞങ്ങൾ വന്ന വണ്ടിക്കാരൻ താഴെ കാണും അവനുള്ളത്‌ കൊടുത്തു പറഞ്ഞു വിട്…. ചെല്ല്…

പൊതിയും വാങ്ങി രവിയേട്ടനെയും കൂട്ടി താഴേക്ക് പോയി….

കുറച്ചു കഴിഞ്ഞു അവർ മടങ്ങി വന്നു…..
മുറി കിട്ടി ആ ഇടനാഴിയിൽ തന്നെയാണ് മുറിയും എല്ലാവരും ഒരുപാടു നിർബന്ധിച്ചു മുറിയിലേക്ക് പോകാൻ…… പോകാൻ കഴിയുന്നില്ല വാശി പിടിച്ചതല്ല കഴിയുന്നില്ല…..

അവസാനം സതീഷേട്ടൻ ഡോക്ടറോട് സംസാരിച്ചു കയറി കാണാൻ ഒരു അവസരം തന്നു കണ്ടു കഴിഞ്ഞാൽ മുറിയിലേക്ക് പോകണം എന്നുള്ള നിബന്ധന….

തണുത്ത ആ മുറിക്കുള്ളിലേക്ക് കയറിയപ്പോൾ തന്നെ തണുപ്പ് കൊണ്ടല്ലാതെ ശരീരം ചെറുതായി വിറയ്ക്കാൻ തുടങ്ങി…..

ചെറുപ്പക്കാരനായ ഡോക്ടർ അടുത്തേക്ക് വന്നു പറഞ്ഞു…. കുഞ്ഞിന്റെ വയറിനുള്ളിലെ വെള്ളം കളയാൻ മൂക്കിലൂടെ ട്യൂബ് ഇട്ടിട്ടുണ്ട്…. ഓക്സിജൻ കൊടുക്കുന്നുണ്ട്….. പേടിക്കാതിരിക്കാൻ ആണ് ആദ്യമേ പറയുന്നത്….. ഇവിടെ കൊണ്ടു വരുമ്പോൾ ക്രിട്ടിക്കൽ കണ്ടിഷൻ ആയിരുന്നു കാരണം ഏറ്റവും അവസാനം ആണ് അവനെ അടുത്തത്… പേടിക്കണ്ട ഇപ്പോൾ അവൻ നോർമൽ ആണ് നാളെയോ മറ്റന്നാളോ റൂമിലേക്ക് മാറ്റാം….

പറഞ്ഞു കഴിഞ്ഞു അദ്ദേഹം നടന്നു ഞാൻ അദ്ദേഹത്തെ അനുഗമിച്ചു….
കുറച്ചു മുന്നോട്ട് ചെന്നു അദ്ദേഹം നിന്നു കർട്ടൻ വകഞ്ഞു മാറ്റി….

അവിടെ കട്ടിലിൽ അച്ചു കിടക്കുന്നു… അവനടുത്തേക്ക് ചെന്നു എന്റെ കയ്യിൽ കിടന്നു ഉറങ്ങുന്നത് പോലെ ശാന്തമായി ഉറങ്ങുന്നു…. ദേഹത്തു കിടന്ന പുതപ്പ് കുറച്ചു മാറ്റി ശ്വസോശ്വാസത്തിൽ അവന്റെ നെഞ്ചു ഉയർന്നു താഴുന്നു…..

തലയിലും കവിളിലും നെഞ്ചിലും പതുക്കെ തലോടി…. ആ ശരീരത്തിൽ തോറ്റപ്പോൾ ഉള്ളിൽ എവിടെയോ കുളിരുകോരുന്നത് പോലെ ഒരു വിങ്ങൽ ശബ്ദത്തോടെ പുറത്തേക്ക് വന്നു…. ഡോക്ടർ ചുണ്ടിൽ വിരൽ അമർത്തി ശബ്ദം ഉണ്ടാകാതിരിക്കാൻ പറഞ്ഞു… കുറച്ചു നേരം അങ്ങനെ നോക്കി നിന്നു… അവൻ എന്റെ കൂടെ കിടന്നു ഉറങ്ങുക ആണെന്ന് മനസ്സിനോട് പറഞ്ഞു…. നാളെ രാവിലെ എന്നത്തേയും പോലെ അവന്റെ ചിരി എനിക്കു സന്തോഷം തരുമെന്ന് മനസ്സിൽ പറഞ്ഞു….

പുറത്തേക്ക് പോകാം എന്ന് അദ്ദേഹം ആംഗ്യം കാട്ടി മുന്നിൽ നടന്നു…..

കുറച്ചു നടന്നു കഴിഞ്ഞു അദ്ദേഹം നിന്നു…. എന്നിട്ട് എന്നോട് ഒരു കട്ടിലിലേക്ക് ചൂണ്ടി കാട്ടി പറഞ്ഞു… കുട്ടികളെ പുറത്തെടുക്കാൻ രക്ഷാപ്രവർത്തനം നടത്തിയ ആളാ പുള്ളിടെ കെയ്ക്ക് ചെറിയ ഫ്രാക്ചർ ഉണ്ട്‌ മറ്റു കുഴപ്പങ്ങൾ ഒന്നുമില്ല….. ഇവിടുത്തെ സ്ഥലം എസ് ഐ ആണ്…..

നന്ദിയോടെ ഞാൻ ആ മുഖത്തേക്ക് നോക്കി…. ഞങ്ങളെ ശ്രദ്ധിച്ചു കിടന്ന ആ മുഖം എവിടെ കണ്ടുമറന്നു എന്ന് ചിന്തിക്കുമ്പോൾ തന്നെ ആയാൽ എന്നെ പേര് വിളിച്ചു…

“”വൃന്ദാ……….. ”

“ശ്രീനാഥ്‌……….!!!!”

“ഓര്മിക്കുവാൻ ഞാൻ നിനക്കെന്തു നൽകണം ഓർമിക്കണം എന്ന വാക്കു മാത്രം…..

(കാത്തിരിക്കാം………. )

 

ശിശിര ദേവ്

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

ശിശിര ദേവ് മറ്റു നോവലുകൾ

വൈകി വന്ന വസന്തം

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

3.6/5 - (10 votes)
Exit mobile version