Skip to content

വർഷം – പാർട്ട്‌ 23

varsham-aksharathalukal-novel

അടുക്കളയിൽ ആണ് ശബ്ദം കേട്ടത്…. അങ്ങോട്ട്‌ ചെന്നു രണ്ടു പണിക്കാർ മുറ്റവും കിണറും ഓക്കെ വൃത്തിആക്കുന്നു.. ഉപയോഗമില്ലാത്ത പാത്രങ്ങൾ ഓക്കെ ഒരു ചാക്കിൽ കെട്ടി വച്ചിരിക്കുന്നു….

എന്നെ കണ്ടപ്പോൾ ദിവാകരേട്ടൻ ചിരിച്ചു കൊണ്ടു അടുത്തേക്ക് വന്നു….

“അകത്തു ഒന്നും ചെയ്തില്ല മോള് വരും എന്ന് വാസുവേട്ടൻ പറഞ്ഞിരുന്നു…. ”

“വാടകയ്ക്ക് വേണ്ടി അല്ല ചേട്ടാ ആള്പെരുമാറ്റം ഉണ്ടെങ്കിൽ ചിതൽ തിന്നാതെ ഇരിക്കുമല്ലോ? ”

“അറിയാം മോളെ…… അകം എല്ലാം പെയിന്റ് ചെയ്യട്ടെ? ‘

“എം ”

“തടി ഉരുപ്പടികൾ ഓക്കെ വേണമെങ്കിൽ ഒരുമുറിയിൽ ഇട്ടു പൂട്ടി വയ്ക്കാം…. ”

“വേണ്ട.. അവരോടു ഉപയോഗിച്ച് കൊള്ളാൻ പറ കേട് വരുത്തിക്കാതെ ഇരുന്നാൽ മതി.. ‘

“ഓ അങ്ങനെ പറയാം…. കേടു വരില്ല മോളെ എല്ലാം നല്ല ഒത്ത കാതലിൽ തീർത്തത് ആണ്…. ഒരു നൂറു വർഷം ഇങ്ങനെ കിടക്കും.. ”

“അച്ഛൻ മില്ലിൽ വരുന്ന നല്ല തടിക്ക് ഉണ്ടാക്കിച്ചതാ എല്ലാം…. ”

“ഒരു ടീച്ചറും മകനും ആണ് താമസക്കാർ… അധികം ആൾക്കാറില്ല…. ”

“ഏത് സ്കൂളിലെ ടീച്ചർ? ”

“അയ്യോ അവര് റിട്ടയർ ആയതാ ടീച്ചറുടെ മകന് ആണ് ഇവിടെ ജോലി… എവിടെ ആണെന്ന് അറിയില്ല…. ”

“എം…. ”

“എല്ലാം വൃത്തി ആക്കിയെക് എല്ലാം അതാ സ്ഥാനത്തു തന്നെ കിടക്കട്ടെ….. മനുവേട്ടന്റെ ഒരുപാട് പുസ്തകങ്ങൾ ഉണ്ട്‌ ഓക്കെ അലമാരയിൽ തന്നെ വച്ചേക്കണം…. അവർ അതൊക്കെ നന്നായി സൂക്ഷിച്ചോളും ടീച്ചർ അല്ലെ? ”

“ഉവ്വ….. അതുകൊണ്ട് ഒരു കുഴപ്പവും വരില്ല മോളെ… ഞാൻ അങ്ങോട്ട്‌ ചെല്ലട്ടെ അടുത്ത മഴയ്ക്ക് മുൻപ് മുറ്റത്തെ പണി തീർക്കണം….. അടുത്ത ആഴ്ച തന്നെ അവർ വരും… ”

“ശരി….. ”

അദ്ദേഹം പോയി കഴിഞ്ഞു ഊണ് മേശയുടെ അരികിൽ കൂടി ആ ഇടനാഴിയിലേക്ക് നടന്നു….. ഇടനാഴി തീരുന്നിടത്തു ഉള്ള ജന്നൽ അടഞ്ഞു കിടന്നിരുന്നു വലത് വശത്തെ വാതിൽ തുറന്നു അകത്തേക്ക് കയറി….
സുഖകരമല്ലാത്ത ഒരു മണം…..ചുറ്റും നോക്കി….. എല്ലാം അതുപോലെ…. സ്വപ്‌നങ്ങൾ നെയ്തു കൂട്ടിയ കൂടു….. ചിലപ്പോൾ ആ നാല് ചുമരുകൾ എന്നോട് ചോദിക്കുന്നുണ്ടാകും എന്റെ വിശേഷങ്ങൾ…… അവർ അന്വേഷിക്കുന്നുണ്ടാകും രാവുകളെ പകലുകൾ ആക്കി കുസൃതി കാട്ടി കഥ പറയുന്ന കഥാകാരനെ…… അതോ മറന്നു തുടങ്ങിയോ…… നിറം മങ്ങി തുടങ്ങിയപോലെ ഞങ്ങളെയും മറന്നു കാണുമോ? ആ ചുമരിൽ കൈ കൊണ്ട് തലോടി….. ഒരിക്കൽ എപ്പോഴെങ്കിലും ഞങ്ങളുടെ കൈകൾ ഇവിടെ സ്പര്ശിച്ചിട്ടുണ്ടാകും……

പതുക്കെ നടന്നു ആ കട്ടിലിൽ ചെന്നിരുന്നു……

മേശപ്പുറത്തു ഒന്നുരണ്ടു പേപ്പർ നിറം മങ്ങി കിടക്കുന്നു…… പതുക്കെ മേശ വലിപ്പ് വലിച്ചു തുറന്നു…. പേന വാച്ച്, പേഴ്‌സ്, ഒരു കീചെയിൻ ടൈഗർ ബാം അങ്ങനെ എല്ലാം അതിനുള്ളിൽ യജമാനനെ നഷ്ട്ട പോലെ ഒറ്റപെട്ടു കിടക്കുന്നു….. അലമാരയിൽ തുണികൾ ഓക്കെ മടക്കി വച്ചതു പോലെ ഉണ്ട്…. അതിൽ നിന്നു മാത്രം ഒരു സുഗന്ധം മൂക്കിൽ വന്നു……..

കള്ളികൾ ഉള്ള ആ ഷർട്ട്‌ ഇട്ടു കാണാൻ എത്ര മനോഹരമായിരുന്നു എന്റെ മനുവേട്ടൻ ഈ കയ്യിൽ ചുറ്റി പിടിച്ചു ഒരുമിച്ച് എത്ര ദൂരം നടന്നിരിക്കുന്നു….. ആ ശരീരത്തിൽ കിടന്നു ചൂട് പിടിച്ചു ആ ചൂടിൽ മുഖം ചേർത്തു എത്ര നേരം കിടന്നിട്ടുണ്ട് ആ നെഞ്ചിൽ…..

“മനുവേട്ടാ…….. ”

അറിയാതെ വിങ്ങലോടെ ആ ശബ്ദം പുറത്തേക്ക് വന്നു……

പിടിച്ചു നിൽക്കാനുള്ള മനക്കരുത്തു ഓരോ മൂലയിലേക്ക് ദൃഷ്ട്ടി പോകുമ്പോഴും ചോർന്നു പോകുന്നു…… അലമാര അടച്ചു അതിനുള്ളിൽ നിൽക്കാൻ കഴിയാതെ പുറത്തേക്ക് ഇറങ്ങി…. വാതിൽ വരെ നടന്നു വരാൻ വീഴാതിരിക്കാൻ പരമാവധി ശ്രമിച്ചു…

പുറത്തു വന്നു കുറച്ചു കഴിഞ്ഞു ദിവാകരേട്ടനെ വിളിച്ചു….

“എന്താ മോളെ….? ”

“വടക്ക് വശത്തു ഉള്ള വലിയ മുറി അടച്ചു ഇട്ടേക്കു.. അത് തുറക്കണ്ടാ. അതിലുള്ളത് ഒകെ അതുപോലെ ഇരിക്കട്ടെ…… “ബാക്കി ഉള്ളതൊക്കെ വൃത്തിയാക്കി എടുക്.. ”

“ഓ.. ശരി….

“എന്തേലും ഉണ്ടെങ്കിൽ അച്ഛനോട് പറഞ്ഞാൽ മതി…. ”

“ശരി മോളെ…. ”

“ഞാൻ ഇറങ്ങുവാ….. ”

അന്ന് വീട് എത്തിയത് പോലും അറിഞ്ഞില്ല എന്തൊക്കെയോ ആലോചിച്ചു അവിടെ എത്തി….

കുഞ്ഞു കൈകൾ തിരുകി അതിൽ തല ചായ്ച്ചു കിടക്കുന്ന അച്ചൂട്ടനെ നോക്കി ഇരുന്നു…… അവന്റെ മുടിയിൽ മെല്ലെ തലോടി….. അറിഞ്ഞിരുന്നോ മനുവേട്ടാ ഇവൻ എന്റെ ഉള്ളിൽ ഉണ്ടെന്നു…..

“എന്നെ ഒറ്റയ്ക്ക് ആക്കാതെ കൂട്ടു തന്നിട്ട് പോയതാണോ? “….
ഞാൻ ഒറ്റയ്ക്ക് ആകില്ല ഏട്ടാ എപ്പോഴും എന്റെ കൂടെ ഇല്ലേ….. എനിക്കറിയാം എന്നോടൊപ്പം ഉണ്ടെന്നു…..”

റാന്തൽ വെളിച്ചത്തിൽ ഒരിടവേളയ്ക്ക് ശേഷം ഡയറിയിൽ മഷി പുരണ്ട അക്ഷരങ്ങൾ നിരന്നു….

“മനുവേട്ടാ നമ്മുടെ വിശേഷങ്ങൾ എഴുതി വയ്ക്കട്ടെ…….അച്ചൂട്ടൻ അവന്റെ അച്ഛന്റെ വിശേഷങ്ങൾ അറിയട്ടെ…….. ”

മൂന്നാല് ദിവസങ്ങൾ കഴിഞ്ഞപ്പോൾ പണി ഓക്കെ കഴിഞ്ഞു എന്ന് ദിവാകരേട്ടൻ പറഞ്ഞു… താമസക്കാർ അടുത്ത ആഴ്ച വരും എന്നും പറഞ്ഞു….. വാടക ചീട്ടിന്റെ

മുദ്രകടലാസ് ദിവാകരേട്ടൻ റെഡി ആക്കി കൊണ്ട് വരാം എന്ന് പറഞ്ഞിരുന്നു…..

അടുത്ത ആഴ്ച വിദ്യയുടെ കുഞ്ഞിന്റെ പേര് ഇടീൽ ചടങ്ങ് ആയിരുന്നു…… ഷോപ്പിൽ നിന്നു കുഞ്ഞിന് ആവിശ്യമുള്ള ഡ്രെസ്സും വിദ്യക്കുള്ളതും അച്ചൂട്ടനുള്ളതും കൊണ്ട് വന്നു….

“എന്തിനാ ചേച്ചി ഇത്രയും കുഞ്ഞിന്? ‘

“ഇരിക്കട്ടെ….. ഇതൊക്കെ പെട്ടന്നു അഴുക്ക് പിടിക്കും കുറച്ചു കഴിയുമ്പോൾ പാകം ആകില്ല അതുകൊണ്ട് അവൾക്ക് മാറി മാറി ഇടാം… ”

“ചേച്ചി ഈ മാസത്തെ ശമ്പളം മുഴുവൻ തുണി എടുത്തു അല്ലെ? ”

“എനിക്കു എന്തിനാടി പൈസ വേറെ ചിലവുകൾ ഒന്നും ഇല്ല….. ഉള്ളതിനൊക്കെ മനുവേട്ടന്റെ അച്ഛൻ നേരത്തെ തന്നെ ഒക്കെയും കണക്കാക്കി ഇട്ടിട്ടുണ്ട്… പിന്നെ ഇങ്ങനെ ഓക്കെ അല്ലെ ചിലവാക്കാൻ പറ്റു…. ”

“അതൊക്ക നിന്റെ ഇഷ്ട്ടം….. ”

“അടുത്ത ആഴ്ച അച്ഛനെ കാണാൻ പോകണം….. അതിന് മുൻപ് ഇവനെ എവിടെ എങ്കിലും സ്കൂളിൽ ചേർക്കണം…. ”

“ഞാൻ വിനോദേട്ടനോട് പറഞ്ഞിട്ടുണ്ട് തിരക്കാൻ….. സ്കൂൾ ബസ് ഇവിടെവരെ വരുന്നത് നോക്കിയാൽ മതി എന്ന് പറഞ്ഞിട്ടുണ്ട്…. ”

“മ്… ‘

“മോന് സ്കൂളിൽ പോകുന്നത് മുതൽ ജോലിക്ക് പോക്ക് നിർത്തിയാലോ വിദ്ധ്യേ…? ”

“ഇപ്പോൾ എന്താ അങ്ങനെ തോന്നാൻ? ”

“അവനെ രാവിലെ റെഡി ആക്കി വിടാൻ ഓക്കെ അമ്മയ്ക്ക് പാടായിരിക്കും….അവന്റെ കാര്യങ്ങൾ ഒക്കെ നോക്കി ഇവിടെ ഇരിക്കാം…. ”

” മോന്റെ കാര്യങ്ങൾ നോക്കി ഇവിടെ ഇരുന്നോ.. പക്ഷെ മുറിക്കുള്ളിൽ ഇരുന്നു ചിതലെടുക്കാൻ ഉദ്ദേശം ഉണ്ടെങ്കിൽ നടക്കില്ല….. ”

“അതൊന്നും ഇല്ല….. ”

‘എന്നാൽ ചേച്ചിയുടെ ഇഷ്ടം…. ”

“എന്തായാലും മേനോൻ സാറിനോട് ഒന്ന് സൂചിപ്പിക്കാം അല്ലെ? ”

“മ്… സർ മിക്കവാറും സമ്മതിക്കും എന്ന് തോന്നുന്നില്ല…… ”

“മ്…. നോക്കാം…. ”

രണ്ടു ദിവസം കഴിഞ്ഞു കുഞ്ഞിന്റെ ചടങ്ങ് ഓക്കെ നന്നായി നടന്നു….

വിനോദിന്റെ അച്ഛന് എന്നോട് മിണ്ടാൻ കുറച്ചു പരുങ്ങൽ ഉണ്ടായിരുന്നു….. ഞാൻ അങ്ങോട്ട് മിണ്ടിയപ്പോൾ അദ്ദേഹം പിന്നെ സംസാരിച്ചു തുടങ്ങി…..

വിദ്യയ്ക്ക് ആണ് വീട് നിൽക്കുന്ന ഭാഗം കൊടുക്കാമെന്ന് അച്ഛൻ പറഞ്ഞത്…. ഞാൻ തിരികെ വീട്ടിൽ വന്നപ്പോൾ അവർക്ക് അതിൽ ഇഷ്ട്ടക്കേട്‌ വന്നു…. ഞാൻ പോകാതെ നിന്നാൽ വീട് എനിക്കു തരേണ്ടി വരുമോ എന്നാലോചിച്ചു അതുകൊണ്ട് ഉണ്ടായ തെറ്റിധാരണ…..

രണ്ടു ദിവസത്തെ ലീവ് പറഞ്ഞപ്പോൾ മേനോൻ സർ കാര്യം തിരക്കിയിരുന്നു…..
വൈകുന്നേരം എല്ലാവരും പോയി

വിനോദ് അന്നത്തേക്ക് വീട്ടിൽ തങ്ങി….. രാവിലേ ഓക്കെ മഴ തോർന്നു നിന്നു… വൈകുന്നേരം ആയപ്പോൾ ചെറുതായി പെയ്തു തുടങ്ങി…..

എല്ലാവർക്കും ഉള്ളത് കൊണ്ട് വൈകിട്ടത്തേക്ക് കുറച്ചു ഇല അട ഉണ്ടാക്കാൻ അമ്മ പറഞ്ഞു…. അച്ചൂട്ടനും അത് ഒത്തിരി ഇഷ്ടം ആണ്…… തേങ്ങ തിരുകി നെയ്യിൽ വരട്ടി അതിൽ ചക്കര പാനിയും ഏലയ്ക്ക പൊടിയും ചേർത്തു വറ്റിച്ചു…. ആ കൂട്ടു മാവിനുള്ളിൽ നിറച്ചു ഇലയിൽ പരത്തി അട ഉണ്ടാക്കി….. ആവിയുടെ മണം വന്നപ്പോഴേ അച്ചു ഒരു പാത്രവും പിടിച്ചു അടുപ്പിന്റെ മൂട്ടിൽ ഉണ്ട്‌…. എത്ര പറഞ്ഞിട്ടും അവൻ പാത്രം താഴ്ത്തി വച്ചില്ല…… ആദ്യത്തെ അട അവനു തന്നെ കൊടുത്തു……
ചായ തിളപ്പിച്ച്‌ കൊണ്ട് നിന്നപ്പോഴാണ് അച്ഛൻ അടുക്കളയിലേക്ക് വെപ്രാളപ്പെട്ട് വന്നത്

“മോളെ ദേ ആ മേനോൻ സാർ വന്നിരിക്കുന്നു….. ”

“മേനോൻ സാറോ.. !!!”വിശ്വാസം വരാതെ ഞാൻ അച്ഛനെ നോക്കി….

“മ്…. പണി കഴിഞ്ഞെങ്കിൽ മോള് അങ്ങോട്ടു വാ… ”

ഞാൻ അച്ഛന് പുറകെ ചെന്നു…. മേനോൻ സർ ചിരിച്ചു കൊണ്ട് അകത്തെ തളത്തിൽ നിൽക്കുന്നു…

“നീ നോക്കണ്ട ഞാൻ കുഞ്ഞിനെ ഒന്ന് കാണാൻ വന്നതാ…. ”
അദ്ദേഹം എന്നെ നോക്കി പറഞ്ഞു

സർ ഇരിക്ക് ഞാൻ കുഞ്ഞിനെ എടുത്തു കൊണ്ടു വരാം….

വിദ്യയുടെ മുറിയിലേക്ക് ചെന്നപ്പോൾ അമ്മ കുഞ്ഞിനേയും കൊണ്ടു പുറത്തേക്ക് വരുന്നു

“ചായ ഇട്ടോ മോളെ…..? ”

“അടുപ്പത്തു വച്ചു…. ”

“എന്നാൽ നീ പോയി ചായ എടുക്ക്… ”

ഒരു തട്ടിൽ ഇല അടയും മറ്റൊന്നിൽ ചായയും മേശപ്പുറത്തു കൊണ്ടു വച്ചു. എല്ലാവരെയും ചായ കുടിക്കാൻ വിളിച്ചു…

“വിനോദ് വെളിയിൽ ഇരിക്കുവാ അവനെ കൂടി വിളിക്ക്… “അച്ഛൻ പറഞ്ഞു

ഉമ്മറത്തേക്ക് ചെന്നു വിനോദിനെ ചായ കുടിക്കാൻ വിളിച്ചു
വിനോദ് എഴുനേറ്റ് തിരിഞ്ഞു അങ്ങോട്ട്‌ നോക്കി ആരെയോ ക്ഷെണിച്ചു…..
അപ്പോഴാണ് വിനോദിന്റെ അടുത്തിരുന്ന സിദ്ധാർത്ഥിനെ ഞാൻ കണ്ടത്……….

(കാത്തിരിക്കാം……. )

 

ശിശിര ദേവ്

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

ശിശിര ദേവ് മറ്റു നോവലുകൾ

വൈകി വന്ന വസന്തം

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

3.7/5 - (11 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!