ശവം

  • by

2907 Views

sky quotes

അവൾ മരിച്ചു ശവമായിരിക്കുന്നു
കൂട്ടത്തിലാരോ മന്ത്രിച്ചു
ഇനി ഉണരില്ല സ്വസ്ഥമായി ഉറങ്ങട്ടെ
കർമങ്ങൾ എല്ലാം ചെയ്യണം
ആരോ മന്ത്രിച്ചു ഈ ഭൂമിൽ
ഒന്നും അവശേഷിപ്പിക്കരുത്
ആത്മാവിനു ശാന്തി ലഭിക്കട്ടെ
ഭൂമിയിൽ ജീവിച്ചതിനു സ്മരണാർത്ഥം
അവൾക്കും ലഭിച്ചു ആദരാഞ്ജലികൾ
റീത്തുകൾ കണ്ണുനീർത്തുള്ളികൾ
അവൾ ശവമായിരിക്കുന്നു
ഇനി തിരിച്ചു വരുമോ
ഭൂമിയിലോട്ടു മറ്റൊരുവളായി
അതോ മറ്റൊരുവനായി
അറിയില്ല എല്ലാമെല്ലാം പണ്ഡിതർ മൊഴിയുന്നു
പാവം അവൾ ശവമായിരിക്കുന്നു .

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply