മഴ

  • by

3743 Views

aksharathalukal-malayalam-poem

മഴ എനിക്കെന്നും ഭ്രമമാണ്

മഴയ്ക്കു മുമ്പുളള ത്രസിപ്പിക്കുന്ന ആകാശം

ആനന്ദ നൃത്തമാടുന്ന മയിലുകൾ

ആഹ്ലാദാരവം പൊഴിക്കുന്ന തവളകൾ

മഴയ്ക്കു ശേഷം തളിർക്കുന്ന പുതുനാമ്പുകൾ

ഭൂമിയെ മനോഹാരിയാക്കുന്ന മഴ

അവളുടെ ഹരിതാഭയേറ്റുന്ന മഴ

അവൾ തൻ മക്കൾക്ക് ദാഹജലമായ്

പെയ്തൊഴിയുന്ന മേഘക്കണ്ണീർ

‘നശിച്ച മഴ ‘ എന്ന മർത്ത്യ ശാപം കേട്ടിട്ടും

നിർത്താതെ പെയ്യുന്ന മഴ

അതുകേട്ടു വിങ്ങുന്ന മാതൃത്വം –

തന്റെ മക്കളുടെ വിടുവാക്കുകൾ മുഖവിലക്കെടുക്കരുതേയെന്നു

മഴയോടു കേണപേക്ഷിക്കുന്നു

മാതൃ മനസ്സിൻറെ നൊമ്പരമുൾക്കൊണ്ട്

ആർത്തുല്ലസിച്ച് അട്ടഹസിച്ചു പെയ്യുന്ന മഴ

ഭൂമിയിലെ ജീവൻറെ ശക്തിയും സ്രോതസ്സുമായൊരീ മഴ

ഈ മഴയോടെനിക്കെന്നും പ്രണയം , പ്രണാമം

Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply