പക്ഷി

1121 Views

aksharathalukal-malayalam-kavithakal

അനന്തതയിലേക്കു കണ്ണും നട്ടിരിക്കുമ്പോൾ
എന്റെ സ്വപ്നങ്ങൾക്ക് ചിറകുകൾ മുളക്കുന്നു
പറക്കുവാൻ പഠിക്കുന്ന പക്ഷിയെ പ്പോലെ
ഒരു വെപ്രാളം പിന്നെ രണ്ടും കൽപ്പിച്ചു
ഒരൊറ്റ പറക്കൽ മുകളിലോട്ടു നീലാകാശത്തിലേക്കു
അവിടെ പറന്നു കളിയ്ക്കാൻ നല്ല രസമാണ്
താഴെ ഭൂമി കാണാൻ എന്ത് ഭംഗിയാണ്
പച്ചപരവതാനി വിരിച്ച പോലെ അവിടവിടെ
പൊങ്ങിനിൽക്കുന്നതെന്താണ്?
പൊട്ടിമുളച്ച ഫ്ലാറ്റുകൾ
എന്നാലും ഭൂമി കാണാൻ നല്ല ഭംഗിയാണ്
ഇനിയും മുകളിലോട്ടു പറക്കണോ
ഒരു ശങ്ക ചിറകുകൾ കരിഞ്ഞാലോ
‘അമ്മ കൂടെ ഇല്ല മനസ്സിൽ ഒരു തേങ്ങൽ
സാരമില്ല ഞാൻ വളരുകയാണ്
ആകാശം മുട്ടെ പറക്കണം എന്നാണ് ‘അമ്മ പഠിപ്പിച്ചത്
ഇനിയും മുന്നോട്ടു പറക്കണം
ചിറകുകൾക്ക് ഭാരം തോന്നുമ്പോൾ
പറന്നിറങ്ങും താഴോട്ട് അവിടെ എന്റെഅമ്മയുണ്ട്
അച്ഛനുണ്ട് എനിക്ക് വേണ്ടപ്പെട്ടവർ എല്ലാം ഉണ്ട്
ഇനിയും പറന്നുയരുവാൻ എനിക്കുള്ള ഊർജം അവർ
തരും ഇനിയും മുകളിലോട്ടു പറന്നുയരണം .

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply