വിഷത്തുള്ളി

1216 Views

aksharathalukal-malayalam-kavithakal

വിഷത്തുള്ളിഞാൻ കണ്ടിരുന്നു
ചെറുപ്പത്തിലേ കണ്ടിരുന്നു
ഭയന്നിരുന്നു വെറുത്തിരുന്നു
എങ്കിലും എന്നോടൊപ്പം ചേർന്നിരുന്നു

കാലം കടന്നപ്പോൾ ഭയംമാറി
വർണങ്ങൾ എന്നെ ആകർഷിച്ചു
ദുരന്തങ്ങൾ ജീവിതഭാഗമായി
ശാന്തിയും സമാധാനവും നഷ്ടമായി

രാസപദാർത്ഥം രക്ഷയായി
ശാന്തിയും സമാധാനവും തിരികെനൽകി
വിഷത്തുള്ളി ജീവനും ജീവിതവുമായി
കണ്ണും കരളും കരിഞ്ഞുമാറി

ദുഃഖങ്ങളൊക്കെയും ഭസ്മമായി
ഉന്മാധാവസ്ഥയിൽ സ്വതന്ത്രനായി
സ്വപ്നവും ചിന്തയും യാഥാർഥ്യമായി
യവ്വനം സ്വർഗ്ഗതുല്യമായി

ബന്ധങ്ങളൊക്കെയും നഷ്ടമായി
ദുരന്തങ്ങൾവീണ്ടും വേട്ടയാടി
രാജ്യവും രഞ്ജിയും ഓർമയായി
അനാധനും ഭ്രാന്തനുംമെന്ന പേരുകിട്ടി

ചോരതുപ്പുന്നോരു രോഗിയായി
സഹതാപനോട്ടങ്ങൾ വേട്ടയാടി
വിഷത്തുള്ളി പിന്നെയും മോഹമായി
അവസാനതുള്ളി വിഷമായിമാറി

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply